കോലിയുമുണ്ട് രോഹിത്തുമുണ്ട്; പൂജാരയുടെ ഇന്ത്യന്‍ 11ല്‍ സഞ്ജുവില്ല
രോഹത്തിനെതിരെ താരം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു

ന്യൂസിലാന്‍ഡിനോടുള്ള പരമ്പരയിലും രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയോടും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയുടെ ഇന്ത്യന്‍ 11 ചര്‍ച്ചയാകുന്നു. കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് അദ്ദേഹം തന്റെ 11നെ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് ശനിയാഴ്ച മുതല്‍ നടക്കാനിരിക്കുന്ന ബ്രിസ്ബണിലെ ഗാബ ടെസ്റ്റില്‍ വിജയിക്കണമെങ്കില്‍ ഈ 11നെ കൊണ്ടുവരണമെന്നാണ് പൂജാര പറയുന്നത്.
എന്നാല്‍ നേരത്തെ പൂജാര വിമര്‍ശിച്ച കോലിയും രോഹിത്തും താന്‍ പരീക്ഷിക്കണമെന്ന് പറയുന്ന ടീമിലുണ്ടെന്നതാണ് രസകരം. ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന ഇരുവരുടെയും ഇന്നിംഗസ് അടുത്ത മത്സരത്തില്‍ ഗുണം ചെയ്യുമെന്നും രോഹിത്തിന് പകരം ക്യാപ്റ്റനായി ബുംറയെ പരീക്ഷിക്കേണ്ടെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
എന്നാല്‍, തന്റെ ടീമില്‍ മലയാളി താരം സഞ്ജുവില്ലെന്നും നിരന്തരമായി ഫോം ഔട്ടാകുകയും സിംപിള്‍ ക്യാച്ചുകള്‍ മിസ്സാക്കുകയും ചെയ്യുന്ന റിഷഭ് പന്തിനെ മാറ്റിയിട്ടില്ലന്നതും ശ്രദ്ധേയമാണ്.
മൂന്നാമങ്കത്തില്‍ ഇന്ത്യന്‍ ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ട കാര്യമില്ലെന്നാണ് ചേതേശ്വര്‍ പുജാരയുടെ അഭിപ്രായം. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരേയൊരു മാറ്റം മാത്രമേ അദ്ദേഹം വരുത്തിയിട്ടുള്ളൂ.സൂപ്പര്‍ സ്പിന്നറും വെറ്ററന്‍ ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയ പുജാര പകരം യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ തിരിച്ചുവിളിക്കുകയായിരുന്നു.
പുജാരയുടെ ഇന്ത്യന്‍ 11: കെ എല്‍ രാഹുല്‍, ജയ്്സ്വാള്‍, ശുഭ്മന്‍ ഗില്‍, വീരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്.