World
വത്തിക്കാനിൽ വിശ്വാസികൾക്ക് മുന്നിൽ മാർപാപ്പ; എത്തിയത് വീൽചെയറിൽ, മൂക്കിൽ ഓക്‌സിജൻ ട്യൂബ്

ചികിത്സയെ തുടർന്ന് ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം വത്തിക്കാനിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് ഫ്രാൻസിപ് മാർപാപ്പ. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വീൽ ചെയറിലിരുന്നാണ് ജനങ്ങളെ കണ്ടത്. മാർപാപ്പയുടെ സാന്നിധ്യത്തിൽ കുർബാനയും നടന്നു
മൂക്കിന് താഴെയായി ഓക്‌സിജൻ ട്യൂബുമായാണ് മാർപാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ എത്തിയത്. എല്ലാവർക്കും അദ്ദേഹം നല്ലൊരു ഞായർ ആശംസിക്കുകയും ചെയ്തു. മാർച്ച് 23ന് ആണ് അദ്ദേഹം ആശുപത്രി വിട്ടത്.
രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ ആരോഗ്യസ്ഥിതിയിൽ മാറ്റമുള്ളതിനാൽ അദ്ദേഹം ജോലികളിൽ തുടരുമെന്ന് വെള്ളിയാഴ്ച വത്തിക്കാൻ അറിയിച്ചിരുന്നു.