പൗർണമി തിങ്കൾ: ഭാഗം 1

പൗർണമി തിങ്കൾ: ഭാഗം 1

രചന: മിത്ര വിന്ദ

പൗർണമി ....നേരം പോയിട്ടോ, എന്തൊരു ഒരുക്കായിത്, ദാ വരുന്നു, ഇപ്പൊ കഴിയൂടി..ഒരു മിനുട്ട്... കണ്ണാടിയുടെ മുന്നിൽ നിന്ന്കൊണ്ടവൾ ഒന്നൂടൊന്ന് തന്റെ പ്രതിബിംബത്തിൽ നോക്കി. ഹമ്... ഓക്കേ....സെറ്റ്. തള്ളവിരൽ ഉയർത്തി കാണിച്ചുകൊണ്ട് പൗർണമി മുറിയിൽ നിന്നു പുറത്തേക്ക് ഇറങ്ങി. കടും ചുവപ്പും കരിനീലയും ചേർന്ന ഒരു കോട്ടൺ സാരിയാണ് വേഷം. നീളൻ മുടിയിൽ ചെറിയൊരു ക്ലിപ്പ് ഇട്ടു ഉറപ്പിച്ചിട്ടുണ്ട്. നെറ്റിയിൽ ഒരു കുഞ്ഞിപ്പൊട്ടുണ്ട്. നീണ്ട മിഴികൾക്ക് അഴകുകൂട്ടുവാൻ കുറച്ചു കടുപ്പത്തിലാണ് കണ്ണെഴുതിയിരിക്കുന്നത്.. വില്ല് പോലെ വളഞ്ഞ പുരികക്കൊടിയു, താമരയിതൾ പോലുള്ള വിടർന്ന അധരവും,നാസികയിലേക്ക് വെണ്ണക്കൽ മൂക്കുത്തിയും ഒക്കെ കൂടി ചേരുമ്പോൾ അവളൊരു സുന്ദരി പെൺകിടാവാണ്...എം ബി എ കഴിഞ്ഞു, ജോലികൾ ഒക്കെ നോക്കുന്നുണ്ട്ങ്കിലും ഒന്നും ഇത് വരെ ആയിട്ടും റെഡി ആയില്ല. ഏറ്റവും അടുത്തയൊരു കൂട്ടുകാരിടെ ചേച്ചിടെ കല്യാണമാണ്.സെന്റ് :വിൻസെന്റ് കൺവെൻഷൻ സെന്റർ il വെച്ചു...അതിനു പോകാനുള്ള ഒരുക്കമായിരുന്നിപ്പൊ കണ്ടത്.. അമ്മേ..... ഞാൻ ഇറങ്ങുവാ, അച്ഛനോട് പറയണേ.. അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി. അധികം താമസിയ്‌ക്കരുതേ.. പെട്ടെന്ന് പോന്നോണം കേട്ടോ മോളെ...അച്ഛൻ വഴക്ക് പറയും ആഹ് കേട്ടു..ഞാൻ വേഗം വരും. തൊട്ടടുത്ത വീട്ടിലെ കൂട്ടുകാരിയായ അമലുനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ ഓടിയിറങ്ങി വന്നു.. അവളും സാരിയാണ് വേഷം... ടി...നേരം പോയോടി.. ഹേയ് ഇല്ലന്നേ, പത്തിരുപതു മിനുട്ട് കൊണ്ട് നമ്മളങ്ങു ചെല്ലും. രണ്ടാളും കൂടി റോഡിലേക്ക് ഇറങ്ങിയതും ഒരു ഓട്ടോ വന്നു നിന്നു. ആഹ്... രാജേഷേട്ടൻ ആരുന്നോ, കേറിയ്ക്കോടി.. പൗർണമി പറഞ്ഞതും അമലു പെട്ടന്ന് ഓട്ടോയിൽ കേറി. ഇതെങ്ങോട്ടാ രണ്ടാളും കൂടി.. വണ്ടി മുന്നോട്ട് എടുക്കവേ അവൻ ചോദിച്ചു. ഒരു ഫ്രണ്ട്ന്റെ ചേച്ചിടെ കല്യാണമാ ചേട്ടാ,പള്ളിയ്ക്കലുള്ള പുതിയ കൺവെൻഷൻ സെന്ററില്ലേ, അവിടെ.... ഓഹ്... പോളച്ചൻ മുതലാളിടെ മൂത്തെ മോൾടെയല്ലേ..... ആഹ്, അത് തന്നേ.. ഹമ്... രണ്ട് ദിവസം ആയിട്ട് അവിടേക്ക് ഉള്ള വഴിയിലൊക്കെ നീളത്തിൽ ചെറിയ ബൾബൊക്കെയിട്ട് അലങ്കരിച്ചിട്ടുണ്ട്. വല്യ കല്യാണമാണല്ലെ.. അതേ,, ആ ചേച്ചിടെ അനുജത്തി ഞങ്ങളുടെ കൂടെ ഒരുമിച്ചു എം ബി എ ചെയ്തത്.. അങ്ങനെയുള്ള പരിചയമാ.. മ്മ്... പൂത്ത കാശല്ലേടി... യ്യോ.. പിന്നെപ്പറയാനുണ്ടോ, അവള് ഓരോ ദിവസം ഓരോ വണ്ടിയിലല്ലെ വരുന്നേ,, രാജേഷും പൗർണമിയുംകൂടി ഓരോ വർത്താനം പറഞ്ഞു ഇരുന്നപ്പോൾ അമലു ഫോണിൽതന്റെ സെൽഫി എടുക്കുന്ന തിരക്കിലാരുന്നു. കാത്തു വിളിക്കുന്നുണ്ട്. ഫോൺ റിങ് ചെയ്തതും പൗർണമി എടുത്തു നോക്കി. ഹലോ കാത്തു. ആഹ് വന്നോണ്ടിരിക്കുവാ. ദേ ഒരഞ്ചു മിനുട്ട്. പൗർണമി അല്പം ഉച്ചത്തിൽ പറഞ്ഞു. അഞ്ച് മിനിറ്റ് ഒന്നും വേണ്ട, ദേ സ്ഥലം എത്തി. രാജേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു. ഇരുവരും അവനോട് യാത്ര പറഞ്ഞു വണ്ടിയിൽ നിന്ന് ഇറങ്ങി. ടി... ഇതെന്തുവാ, നമ്മൾക്ക് തിരിച്ചു പോയാലോ.അവിടുത്തെ അറേഞ്ച്മെന്റസ് ഒക്കെ കണ്ടപ്പോൾ പൗർണമി ശബ്ദം താഴ്ത്തി അമലുനോട്‌ ചോദിച്ചു തൂവെള്ള നിറം ഉള്ള ഫ്രഷ് ഫ്ലവേസ് ആണ് ഇരു വശത്തും.. കൂടാതെ വെൽക്കം ചെയ്യാനായി കിളി പോലുള്ള പെൺകുട്ടികൾ നിരന്നു നിൽക്കുന്നു. ഒരു വശത്തു നിന്നും മധുരമായ സംഗീത് ഒഴുകിയെത്തുന്നു, മറു വശത്തു കേരളത്തനിമ വിളിച്ചോതുന്ന കലാപരിപാടികൾ.. മുന്തിയ വേഷം ധരിച്ചു സ്ത്രീകളൊക്കെ നടന്നു പോകുന്നു.. ടി...തിരിച്ചു പോകാല്ലേ ഹമ്..., നമ്മൾക്കു പോകാം. ഇത് വി ഐ പി കല്യാണമല്ലേ. കണ്ടില്ലേ ആളുകളൊക്കെ എന്നാ ഗെറ്റ്അപ്പ്‌ ആണെന്ന് നോക്കിക്കേ. നമ്മളാണെൽ അകെ അവിഞ്ഞ രണ്ട് സാധനം..ശോ ഈ സാരീ വേണ്ടാരുന്ന്, കഷ്ടം.. ഏത് നശിച്ച നേരത്താടി നമ്മുക്ക് ഈ കോലം ക്കെട്ടാൻ തോന്നിയെ പൗർണമി വിഷമത്തോടെ പറഞ്ഞപ്പോൾ അമലുവും അത് ശരി വച്ചു.. കാത്തു അറിയണ്ട, നമ്മൾക്ക് തിരിച്ചു പോകാം നീ വാ.... അവൾ അമലുന്റെ കൈയിൽ അമർത്തി പിടിച്ചു വലിച്ചു കൊണ്ട് പിന്തിരിഞ്ഞു.. പൗർണമി...... അമലു.. പെട്ടന്ന് ആയിരുന്നു പിന്നിൽ നിന്നും ഒരു വിളിയൊച്ച കേട്ടത്. നോക്കിയപ്പോൾ കണ്ടു ഒരു ഡിസൈനർ ലഹങ്കയൊക്കെ അണിഞ്ഞു ഒരു പെൺകുട്ടി ഓടി വരുന്നത്. എത്ര നേരമായി വെയിറ്റ് ചെയ്യുവാ, നിങ്ങൾ ഇതെന്താ ലേറ്റ് ആയതു..വാടി ഇങ്ങോട്ട്. കാത്തു ഓടി വന്നിട്ട് കൂട്ടുകാരികളുടെ കൈയിൽ പിടിച്ചു. ഇളം പിങ്ക് നിറം ഉള്ള നിറയെ സ്റ്റോൺ വർക്ക്‌ ചെയ്ത അവളുടെ വേഷം.. അതിമനോഹരമായിരുന്നത്. കാതിലും കഴുത്തിലും മാച്ച് ചെയുന്ന ഡയമണ്ട് സെറ്റ്, നെറ്റിയിൽ ഒരു ചെറിയ കല്ല് പൊട്ട്, അവളുടെ ചുണ്ടിലെ ലിപ്സ്റ്റിക്ക് ആണെങ്കിൽ അവളുടെ അഴകിനു മാറ്റ്കൂട്ടുന്നതായിരുന്നു. ആ വിടർന്ന മിഴികളിൽ നോക്കി പൗർണമി വിഷമത്തോടെ ചിരിച്ചു. ടി.... ഒന്നും തോന്നല്ലേ, ഞങ്ങൾ തിരിച്ചു പൊയ്ക്കോട്ടേ.. പ്ലീസ്. അവളുടെ ദയനീയമായിട്ടുള്ള പറച്ചിൽ കേട്ടതും കാത്തു വാ പൊളിച്ചു നിന്നു. എന്താടി... എന്ത് പറ്റി.. അത് പിന്നെ.. എടി, ഞങ്ങളൊരുമാതിരി കഞ്ഞിപ്പിള്ളേര്... നിനക്ക് കൂടി നാണക്കേട് ആകും... അതുകൊണ്ടാണ്. എന്തായാലും ഇവിടെ വരെ വന്നില്ലേ, ഇനി തിരിച്ചു പോയ്കോളാം. ദേ... ഒരൊറ്റയടി വെച്ച് തരും കേട്ടോ.. മര്യാദക്ക് വന്നോണം.. മമ്മയാണെങ്കിൽ നിങ്ങളെ വെയിറ്റ് ചെയ്തിരിക്കുവാ.. അവൾ പൗർണമിയെ നോക്കി പേടിപ്പിച്ചു. കാത്തു....... ആരോ പിന്നിൽനിന്നും വിളിച്ചതും കാത്തു തിരിഞ്ഞു നോക്കി. ദേ.... എന്റെ ഇച്ചായൻ വിളിക്കുന്നുണ്ട് വന്നേടി. കാത്തു അവരുടെ ഇരുവരുടെയും കൈയിൽ പിടിച്ചു കൊണ്ട് നടന്നു.................തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story