പൗർണമി തിങ്കൾ: ഭാഗം 10
Nov 7, 2024, 22:49 IST

രചന: മിത്ര വിന്ദ
കാത്തുവിന്റെ ആങ്ങള ആൾ എങ്ങനെയാ മോളെ, എനിക്ക് ആ പയ്യനെ അത്രയ്ക്ക് പരിചയമില്ല അതുകൊണ്ട് ചോദിച്ചതാ. പാവമാണ്, കുഴപ്പമൊന്നുമില്ല. പിന്നെ എനിക്കും അത്രയ്ക്ക് അടുത്ത് അറിയില്ല. മോളോട് എന്തെങ്കിലും സംസാരിച്ചോ. അങ്ങനെ കാത്തുവിനെപ്പോലെ ഓവർ ആയിട്ട് സംസാരം ഒന്നുമില്ലഛ. ആവശ്യത്തിനുമാത്രം ഒന്ന് രണ്ട് വാക്കുകൾ. ഹം.. അതാ നല്ലത്, അവരൊക്കെ വലിയ വീട്ടിലെ ആളുകളാണ് മോളെ, നോക്കീം കണ്ടു മാത്രം നീ നിൽക്കാവുള്ളൂ കേട്ടോ. ഹ്മ്മ്.... ഞാൻ ശ്രദ്ധിച്ചോളാം അച്ഛാ. ആ പയ്യനാണോ നിങ്ങളെ ഓഫീസിലാക്കുന്നത്.. അതേ.... കാത്തുവിന്റെ ചേട്ടൻ ജോലി ചെയ്യുന്നത്, എനിക്ക് ജോലി കിട്ടിയ കമ്പനിയുടെ അടുത്ത് ആണെന്ന്. അതെയോ ആ പയ്യന്റെ പേര് എങ്ങനെയായിരുന്നു മോളെ. അലോഷിന്നാണ്. ഹ്മ്മ്. Mഅലോഷിക്ക് മോളുടെ കമ്പനി ഒക്കെ അറിയാമോ. അത്രയ്ക്ക് കാര്യമായിട്ടൊന്നും ഞാൻ ചോദിച്ചില്ല, പക്ഷേ കമ്പനിയെ കുറിച്ച് കേട്ടിട്ടുണ്ടെന്ന് ഇന്നലെ കാത്തുവിനോട് പറഞ്ഞു. മ്മ്.. M കാത്തു ജോലി ചെയ്യുന്ന സ്ഥലവും ആയിട്ട് കുറച്ച് അകലം ഉണ്ട് അല്ലേ മോളെ. ആഹ്,, ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്നും 10 മിനിറ്റ് ഉള്ളൂ അവളുടെ ഓഫീസിൽ എത്താൻ പിന്നെ ഒരു പത്തിരുപത് മിനിറ്റ് കൂടി വേണം എന്റെ ഓഫീസിലേക്ക്. മിക്കവാറും ഇവിടെയൊക്കെ ബ്ലോക്ക് ആണ്, അതുകൊണ്ട് നേരത്തെ ഇറങ്ങാം എന്നാണ് ഇന്നലെ അവളുടെ ചേട്ടൻ പറഞ്ഞത്. സൂക്ഷിച്ചു പോയിട്ട് വാ മോളെ, മോൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അച്ഛനെ വിളിക്കണം കേട്ടോ, നമ്മുടെ വീട്ടിലെ അവസ്ഥയൊന്നും മോൾ ഇപ്പോൾ ഓർക്കണ്ട, അതൊക്കെ അങ്ങ് നടന്നു പൊക്കോളും, ഈ ശമ്പളവും, ജോലിയും ഒന്നും ഒരു ഉത്തരവാദിത്തമായി നീ എടുക്കണ്ട, എവിടെയെങ്കിലും എന്തെങ്കിലും അസൗകര്യം തോന്നിയാൽ മോള് തിരിച്ചു പോന്നോണം, കേട്ടോ. അങ്ങനെ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലന്നേ, അച്ഛൻ ടെൻഷൻ അടിക്കേണ്ട, പിന്നെ കാത്തു ഉണ്ടല്ലോ എന്റെയൊപ്പം.. അവളെ നമുക്കൊക്കെ അറിയാവുന്നതല്ലേ അച്ഛാ, അവളുടെ വീട്ടുകാരും, അച്ഛന് പരിചയമുള്ളവരല്ലേ. അതൊക്കെ ശരിയാ മോളെ,, പക്ഷേ ആ പയ്യനെ എനിക്ക് അറിയില്ല... അയാൾ പാവമാണ് അച്ഛാ, കുഴപ്പക്കാരൻ ഒന്നുമല്ലെന്ന് കണ്ടിട്ട് തോന്നുന്നു. ഹ്മ്മ്... മോളെ, മുൻപും പറയുന്ന കാര്യം മാത്രമാണ് അച്ഛന്,മോളോട് ഇപ്പോഴും പറയാനുള്ളത്.ഓട്ടോ ഓടിക്കുന്ന ബാബുരാജിനു , നല്ല സ്വഭാവമുള്ള നന്നായി പഠിക്കുന്ന രണ്ടു പെൺകുട്ടികൾ ഉണ്ട്, ആ കുട്ടികളെ കിട്ടിയത് അയാളുടെ ഭാഗ്യമാണ്. നിങ്ങളെ രണ്ടാളെയും കുറിച്ച് നമ്മുടെ നാട്ടിലെ ആളുകളൊക്കെ പറയുന്നത് ഇങ്ങനെയാണ്, അതിൽ ഒരു മാറ്റവും ഒരിക്കലും ഉണ്ടാകരുത്, എന്റെ മോള് അങ്ങനെയൊന്നും ആവില്ലെന്ന് അച്ഛൻ അറിയാം, എന്നാലും നമ്മുടെ നാടും വീടും വിട്ട്, ഇത്രയും വലിയൊരു സിറ്റിയില് ഇതുപോലെ വലിയൊരു കമ്പനിയിൽ ഒക്കെ ജോലി ചെയ്യുമ്പോൾ,,,,, അതും പറഞ്ഞ് അയാളുടെ വാക്കുകൾ മുറിഞ്ഞു. അച്ഛാ,,,, ഞാൻ പറഞ്ഞല്ലോ അച്ഛൻ എന്തിനാണ് ആവശ്യമില്ലാതെ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്, എന്നെ എന്റെ അച്ഛന് നല്ലോണം അറിയില്ലേ, പിന്നെന്തിനാ ഇപ്പൊ ഇങ്ങനെ ഒരു സംസാരം. അച്ഛന്റെ മോള് ഒരിക്കലും ഒരു ചീത്ത സ്വഭാവത്തിലും, കൂട്ടുകെട്ടിലും ഒന്നും ചെന്ന് വീഴില്ല. അച്ഛൻ ധൈര്യമായിട്ട് ഇരുന്നോന്നേ. അച്ഛനും മകളും തമ്മിലുള്ള ഫോൺ സംഭാഷണം ഒക്കെ കേട്ടുകൊണ്ട് അലോഷി അകത്തെ മുറിയിൽ ഇരിപ്പുണ്ടായിരുന്നു. പിന്നെയും കുറച്ച് സമയം കൂടി അച്ഛനോട് സംസാരിച്ചു കഴിഞ്ഞാണ് പൗർണമി ഫോൺ വെച്ചത്. അവൾ അകത്തേക്ക് കയറി വന്നപ്പോൾ അലോഷി ഫോണിൽ എന്തൊക്കെയോ സ്ക്രോൾ ചെയ്തു കൊണ്ട് സെറ്റിയിൽ ഇരിപ്പുണ്ട്.. ഹ്മ്മ്... വിശ്വാസമൊക്കെ കൊള്ളാം, അവസാനം എല്ലാം കൈവിട്ടു പോകാതിരുന്നാൽ മതിയായിരുന്നു... അവന്റെ പറച്ചില് കേട്ടതും പൗർണമിനെറ്റി ചുളിച്ചു കൊണ്ട് ഒന്ന് തിരിഞ്ഞു നിന്നു. എന്താ പൗർണമി... എന്തു പറ്റി.... പെട്ടെന്ന് ഒന്നും അറിയാത്ത പോലെ അലോഷി അവളെ നോക്കി ചോദിച്ചു.. അവനോട് മറുപടിയൊന്നും പറയാതെ കൊണ്ട് അവൾ പിന്നെയും മുറിയിലേക്ക് കയറിപ്പോയി. കാത്തു അപ്പോൾ കുളിയൊക്കെ കഴിഞ്ഞ് മുടി ഉണക്കി കൊണ്ട് കണ്ണാടിയുടെ മുന്നിൽ നിൽപ്പുണ്ട്. ടി ഇച്ചായൻ എഴുന്നേറ്റോ..? ആ എനിക്കറിയില്ല നീ ചെന്ന് നോക്ക്.. പൗർണമി തന്റെ മുഖം കുത്തി വീർപ്പിച്ച് കിടക്കയിലേക്ക് വന്നിരുന്നു. അങ്കിളും ആന്റിയും നിന്നെ വിളിച്ചാരുന്നോടീ,? ഹ്മ്മ്, ഞാൻ കാലത്തെ അമ്മയെ വിളിച്ച് സംസാരിച്ചു, പിന്നെ ഇപ്പോൾ അച്ഛനായിരുന്നു എന്നെ വിളിച്ചത്. ആണോ... അങ്കിളിന്റെ പേടിയൊക്കെ മാറിയോ. ഹേയ്... അതങ്ങനെ മാറാൻ ഒന്നും പോന്നില്ല, അച്ഛന് ഭയങ്കര ടെൻഷനാണ്, ഇപ്പോഴും എന്നോട് പറഞ്ഞത് തിരിച്ച് വീട്ടിലേക്ക് പോന്നോളാനാ... ശോ... ഇതെന്താടി ഇങ്ങനെ, നീ പറയുന്നു നിനക്ക് തിരിച്ചുപോണംന്ന് ഇപ്പോൾ അങ്കിളും നിന്നെ അങ്ങോട്ട് വിളിക്കുന്നു.. എങ്കിൽ പിന്നെ എന്തിനാടി നീ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഇങ്ങോട്ട് കുറ്റി പറിച്ചു വന്നത്... ഇവിടെ ഇങ്ങനെ നിന്റെ ഇച്ചായന്റെ വീട്ടിൽ നിൽക്കാൻ ആണെന്ന് ഞാൻ അറിഞ്ഞോ, നിന്റെ ആൻസി ആന്റിയുടെ കൂടെ താമസിയ്ക്കാം എന്ന് പറഞ്ഞല്ലേ ഇങ്ങോട്ട് കൊണ്ട് വന്നത്. എന്നിട്ട് ഒടുക്കം... എടി എന്റെ ഇച്ചായൻ അതിന് ഡ്രാക്കുളയൊന്നുമല്ല,. നീ എന്തിനാ ഇത്രയ്ക്കങ്ങ് പേടിക്കുന്നത്,നിന്നോട് എന്റെ ഇച്ചായൻ എപ്പോഴെങ്കിലും അപമര്യാദയായി പെരുമാറിയിട്ടുണ്ടോ, പിന്നെന്തിനാ നീ ഇത്രയ്ക്ക് അങ്ങ് പറയുന്നത്. ഇനി നിനക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ നീ വേറെ കാര്യം നോക്കിക്കോ അല്ല പിന്നെ. കാത്തുവിന് ചെറുതായി ദേഷ്യം വന്നു..അത് പൗർണമിക്ക് മനസ്സിലാവുകയും ചെയ്തു....തുടരും.........