പൗർണമി തിങ്കൾ: ഭാഗം 13
രചന: മിത്ര വിന്ദ
ഫോണിൽ ആരോടെ സംസാരിച്ചു കൊണ്ട് അകത്തേക്ക് കയറി വരുന്നവനെ കണ്ടതും പൗർണമിയ്ക്കു തന്റെ ശ്വാസം പോലും നിന്നു പോയ്.
രണ്ടാളും മാച്ച് ആണല്ലോടാ…. നോക്കിയേ നിന്റെ സൽവാറിന്റെ അതേ കളർ.
സ്റ്റെല്ല അടക്കം പറഞ്ഞപ്പോൾ പൗർണമി ദയനീയമായി അവളെയൊന്നു നോക്കി
അലോഷിച്ചായൻ
പൗർണമിയുടെ അധരം ചലിച്ചത് വ്യക്തമായി മനസ്സിലാക്കിയിരുന്നു അലോഷി.
ഹ്മ്മ്മ്മ്
… ഇച്ചായൻ തന്നെയാടി കൊച്ചേ,നിന്റെ അലോഷിച്ചായൻ.. നിന്നോട് മര്യാദയ്ക്ക് ഞാൻ പറഞ്ഞതല്ലേ ഇറങ്ങി വെയിറ്റ് ചെയ്യാന്, അപ്പൊ ഓടിപിടിച്ച് എന്റെ കൊച്ചിങ്ങട് പോകുന്നു, വല്ല ആവശ്യവും ഉണ്ടായിരുന്നോ…
മനസ്സിൽ ഓർത്തുകൊണ്ട് അലോഷി അവരുടെ അരികിലേക്ക് വന്നു.
ഗുഡ് മോർണിംഗ് സർ… ഇത് പൗർണമി ബാബുരാജ് from കേരള , ന്യൂ അപ്പോയിൻമെന്റ് ആണ്.. ഇത് ഡിപ്പാർട്ട്മെന്റിലേക്ക് ആണ് പൗർണമിയെ നീയമിക്കേണ്ടതന്നു അറിയുവാൻ വേണ്ടി വെയിറ്റ് ചെയ്യുവാരുന്നു.
സ്റ്റെല്ല വളരെ വിനയത്തോടെ അലോഷ്യയെ നോക്കി പറഞ്ഞു.
ഹ്മ്മ്….. ഞാനൊന്നു നോക്കട്ടെ സ്റ്റെല്ല, നിലവിൽ എവിടേക്കാണ്, ഇയാളെ അപ്പോയിൻമെന്റ് ചെയ്യേണ്ടതെന്ന്. ഒരു കാര്യം ചെയ്യൂ സ്റ്റെല്ല പൊയ്ക്കോളൂ,പൗർണമി കം ഹിയർ…
അലോഷി പറഞ്ഞപ്പോൾ പൗർണമി അവനെയൊന്നു നോക്കി. സങ്കടമാണോ ദേഷ്യമാണോ അവളുടെ മുഖത്ത് എന്ന് തിരിച്ചറിയാനാവാത്ത വിധം ഒരു ഭാവമായിരുന്നു അപ്പോവൾക്ക്.
സ്റ്റെല്ലയെ ഒന്ന് തലകുലുക്കി കാണിച്ച ശേഷം പൗർണമി അലോഷിയുടെ പിന്നാലെ അവന്റെ കാബിനിലേക്ക് പോയി.
പ്ലീസ് സിറ്റ് ഡൌൺ പൗർണമി…
അവൻ തന്റെ മുന്നിലിരിക്കുന്ന കസേരയിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് അവളോട് ആവശ്യപ്പെട്ടു..
ഇച്ചായനും കാത്തുവും കൂടിയുള്ള ഒത്തുകളിയായിരുന്ല്ലേ ഇതെല്ലാം.. എന്നെ വെറും പൊട്ടിയാക്കാം എന്ന് കരുതിയല്ലേ രണ്ടാളും . വെറുതെയാ നടക്കില്ല…എനിക്ക് ഇവിടുന്ന് എത്രയും പെട്ടെന്ന് മടങ്ങി പോകണം, നിങ്ങടെ ജോലിയും വേണ്ട ഒന്നും വേണ്ട…
തന്റെ ഉള്ളിലെ ക്ഷോഭം മറച്ചുവയ്ക്കാതെ,പൗർണമി അവനോട് ചോദിച്ചു.
താൻ ഇരിക്ക് പൗർണമി..
അവൻ വീണ്ടും പഴയ പല്ലവി തന്നെ ആവർത്തിച്ചു.
നിങ്ങളുടെ സൽക്കാരം സ്വീകരിക്കാൻ ഒന്നുമല്ല ഞാനിവിടെയ്ക്കു വന്നത്. എനിക്ക് എത്രയും പെട്ടെന്ന് മടങ്ങി പോകണം.
തന്റെ മുഖം വലതുവശത്തേക്ക് ചെരിച്ചു പിടിച്ചു കൊണ്ട് അവൾ ദേഷ്യത്തിൽ പറയുകയാണ്.
താനെന്തിനാ ഇങ്ങനെ വയലന്റ് ആകുന്നത്,അതിനുമാത്രം ഇവിടെ ഇപ്പോൾ എന്താണ് സംഭവിച്ചത്.ഇരിയ്ക്ക് പൗർണമി
അവൻ വളരെ സോഫ്റ്റ് ആയാണ് പിന്നെയും അവളോട് സംസാരിച്ചത്.പൗർണമിയാണെങ്കിൽ അലോഷിയെ ദഹിപ്പിക്കും മട്ടിൽ ഒരു നോട്ടം നോക്കി..
ഹ്മ്മ്. M ഇത് കാത്തു പറഞ്ഞതുപോലെ തന്നെ, ഒറിജിനൽ ഭദ്രകാളി.
ഒരു ചിരിയോടുകൂടി അലോഷി ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് എന്നിട്ട്,പൗർണമിയുടെ അരികിലേക്ക് വന്നു.
മൾട്ടി നാഷണൽ കമ്പനിയായ ZEMAX ക്യാമ്പ് റിക്രൂട്ട്മെന്റ് വഴി സെലക്ട് ചെയ്ത് പൗർണമി ബാബുരാജ് എന്ന ഞാൻ, രണ്ടു വർഷക്കാലം ഈ കമ്പനിയിൽ തന്നെ തുടരുമെന്നും, ഇവിടുത്തെ എല്ലാവിധ റൂൾസ് ആൻഡ് റെഗുലേഷൻസും പാലിച്ചുകൊണ്ട് ഞാൻ മുന്നോട്ടു പോകുമെന്നും, ഇതിൽ എന്തെങ്കിലും ഒരു, അപാകത വരികയാണെങ്കിൽ, കമ്പനിക്കുണ്ടാകുന്ന ഏതു നഷ്ടവും ഞാൻ നികത്തുമെന്നും ഒക്കെയുള്ള തന്റെ എഗ്രിമെന്റ് ആണിത്.
പൗർണമിയുടെ സിഗ്നേച്ചർ അല്ലേ ഇത്, 9 ദിവസങ്ങൾക്കു മുന്നേ, ഈ കമ്പനിയുമായി താൻ ഡീൽ ചെയ്തതാണ്,സാക്ഷിയായിട്ട് സൈൻ ചെയ്തിരിക്കുന്നത് വൺ മിസ്റ്റർ ബാബുരാജ്.അത് പൗർണമിയുടെ അച്ഛനല്ലേ.
മേശമേലിരുന്ന ഒരു ഫയൽ എടുത്ത് തുറന്നു. അതും വായിച്ചുകൊണ്ട് പൗർണമിയുടെ അടുത്തേക്ക് നടന്നു വന്നു അലോഷി.
അവൻ പറയുന്ന ഓരോ വാക്കുകളും കേട്ടപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു.
ശരിക്കും നിങ്ങളെന്നെ ട്രാപ്പിലാക്കുകയായിരുന്നുല്ലേ…
അത് ചോദിക്കുകയും പാവം പൗർണമി കരഞ്ഞു പോയി..
ചെ.. ചെ..അപ്പോഴേക്കും കരയുവാണോ കൊച്ചേ നീയ്..ഇരിയ്ക്ക്… പറയട്ടെ.
പൗർണമിയുടെ ഇരു തോളിലും പിടിച്ച് തിരുത്താൻ തുടങ്ങിയതും അവൾ ആ കൈ തട്ടി മാറ്റി.
ദേഹത്തു പിടിച്ചാലുണ്ടല്ലോ.. വിവരം അറിയും.
കവിളിലൂടെ ഒഴുകിവന്ന കണ്ണീർ തുടച്ചു മാറ്റിക്കൊണ്ട് അവൾ അവനെ ക്രോധത്തോടെ നോക്കി.
ഓഹ്… എന്തൊരു ദേഷ്യം ആണെന്നെ…. ഇങ്ങനെ പല്ലിറുമ്മി സംസാരിക്കാതെ കൊച്ചെ.അതും നിന്റെ CEO അല്ലേ ഞാന്.കഷ്ടം….
ഇക്കുറി അല്പം ബലം പ്രയോഗിച്ചു തന്നെ അവൻ കസേരയിലേക്ക് അവളെ പിടിച്ചിരുത്തിയിരുന്നു..
ആഹ്.. അങ്ങനെ, ഇപ്പോഴല്ലേ നല്ല കുട്ടിയായത്.
ഇരു ചുമലിലും പിടിച്ചുകൊണ്ട് അവളുടെ തൊട്ടു പിന്നിലായി അവൻ നിൽക്കുമ്പോൾ, പൗർണമിയിൽ നിന്നുതിർന്നുവരുന്ന ഒരു വല്ലാത്ത സുഗന്ധം അവനെ വന്നു കീഴ്പ്പെടുത്തി.
ശ്വാസം ഒന്ന് എടുത്തു വലിച്ചുകൊണ്ട് അവൻ നിവർന്നു നിന്നു.
അപ്പോളേ… നമ്മുടെ ഈ എഗ്രിമെന്റ് പ്രകാരം, കമ്പനി ഏൽപ്പിക്കുന്ന എന്ത് ജോലിയും ചെയ്യാം എന്നാണ് പൗർണമി സമ്മതിച്ചിരിക്കുന്നത് കേട്ടോ.. ഇതൊക്കെ താൻ വായിച്ചു നോക്കാതെയാണോ ഡീൽ ഉറപ്പിച്ചത്.
അലോഷി നെറ്റി ചുളിച്ചുകൊണ്ട് നോക്കുമ്പോൾ പൗർണമിയെ വിറഞ്ഞു കയറുകയായിരുന്നു.
ഹ്മ്മ്…. അതേയ്, എന്റെ കൊച്ചിന്റെ ഡിപ്പാർട്മെന്റ് ഏതാണെന്നു അറിയണ്ടെ..
അവൻ തന്റെ മുന്നിലിരിക്കുന്ന ലാപ്പിലൂടെയൊന്നു സെർച്ച് ചെയ്തു.
ആഹ്… കിട്ടിപ്പോയ്, ഇതല്ലേ പൗർണമിയുടെ ഡിപ്പാർട്മെന്റ് കിടക്കുന്നത്.
പറയുന്നതിനൊപ്പം തന്നെ അലോഷി തന്റെ പിന്നിലായി സ്വീകരിച്ചിരിക്കുന്ന ബിഗ് സ്ക്രീൻ ഓൺ ചെയ്തു.
Hi My Dears…
അവൻ ശബ്ദമുയർത്തിയതും, ആ ഓഫീസിലെ മുഴുവൻ സ്റ്റാഫിനെയും സ്ക്രീനിലൂടെ അവൾ കണ്ടു..
Yes സർ.
ഹ്മ്മ്…. ഒരു അനൗൺസ്മെന്റ് ഉണ്ട്. അതിനാണ് ഞാൻ പെട്ടെന്ന് ഇങ്ങനെ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തതു
ജസ്റ്റ് ഫൈവ് മിനിട്സ്..
അവൻ ചിരിയോടെ തുടരുകയാണ്.
എന്റെ പ്രൈവറ്റ് സെക്രട്ടറിയായ സരസ്വതി മാഡം കഴിഞ്ഞ ദിവസം ഹൈദരാബാദിലേക്ക് മാറിയ കാര്യം നിങ്ങളൊക്കെ അറിഞ്ഞല്ലോ അല്ലേ.. മാഡത്തിന് പകരമായി വന്നയാളാണ് ഇതു.
This is പൗർണമി ബാബുരാജ്.. എന്റെ നാട്ടുകാരിയാണ് കേട്ടോ.ഒപ്പം എന്റെ സിസ്റ്റർന്റെ ബെസ്റ്റ് ഫ്രണ്ടും,അതുകൊണ്ട് അറ്റാച്ച്മെന്റ് ഒക്കെ ലേശം കൂടുതൽഉണ്ട്.ജസ്റ്റ് ഞാനൊന്ന് ഇൻട്രൊഡ്യൂസ് ചെയ്തു എന്നേയുള്ളൂ. ഡീറ്റൈൽ ആയിട്ട് നമുക്കെല്ലാവർക്കും പിന്നീട് പരിചയപ്പെടാം. അപ്പോൾ നിങ്ങളുടെ ഓരോരുത്തരുടെയും നാമത്തിൽ പൗർണമിയെ ഞാൻ, നമ്മുടെ ഈ സ്ഥാപനത്തിലേക്ക് സ്വാഗതം ചെയ്യുന്നു, ഒപ്പം ഈ പൊസിഷനും ഏൽപ്പിക്കുന്നു.
അവനത് പറയുകയും എല്ലാവരും ഇരുന്ന് കയ്യടിക്കുന്നത് പൗർണമി സ്ക്രീനിലൂടെ കണ്ടു.
കത്തിജ്വലിക്കുന്ന മിഴികളോടെ അവൾ അലോഷിയെ ഒന്നു നോക്കി.പെട്ടെന്ന് തന്നെ അവൻ സ്ക്രീൻ ഓഫ് ചെയ്തു ഇല്ലെങ്കിൽ എന്തും ഇവിടെ സംഭവിക്കുമെന്ന് അവൻ അറിയാമായിരുന്നു.
നിങ്ങളുടെ പ്രൈവറ്റ് സെക്രട്ടറി ആകാനോ, അതിനു വേറെ ആളെനോക്കു അലോഷിച്ചായ… ഇതേ..lആള് വേറെയാ, എന്റെ അടുത്ത് നിങ്ങളുടെ അടവ് ഒന്നും പയറ്റാമെന്ന് ഓർക്കേണ്ട. ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്, നടക്കില്ല..
ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റ് അവൾ പുറത്തേക്കുള്ള വാതിൽ ലക്ഷ്യമാക്കി നടന്നു….തുടരും………