പൗർണമി തിങ്കൾ: ഭാഗം 16
Nov 13, 2024, 21:57 IST

രചന: മിത്ര വിന്ദ
ഉച്ചയ്ക്ക് ശേഷം അലോഷി അത്യാവശ്യം നല്ല തിരക്കിലായിരന്നു. നാലു ക്ലയിന്റ്സ് ഉണ്ടായിരുന്നു അവനെ കാണുവാനായി.. അവരുമായിട്ടുള്ള മീറ്റിംഗ് കഴിഞ്ഞപ്പോൾ നേരം ഒരുപാട് ആയിരുന്നു. പൗർണമി ആണെങ്കിൽ അനുപമയോടൊപ്പം അപ്പുറത്ത് ആയതിനാൽ അവളെ പിന്നീട് കാണുവാനും കഴിഞ്ഞില്ല. എന്നാലും ഇടയ്ക്ക് ഒക്കെ cctv സ്‌ക്രീനിൽ കൂടി അവൻ അവളെ നിരീക്ഷിച്ചു. വൈകുന്നേരം നാലു മണി കഴിഞ്ഞപ്പോൾ ആയിരുന്നു പൗർണമി എഴുന്നേറ്റ് അവന്റെ അടുത്തേയ്ക്ക് വന്നത്. എന്തായി അനുപമ...പൗർണമി എങ്ങനെ ഉണ്ട്.. ഷീ ഈസ് വെരി സ്മാർട്ട്,. അനുപമ ചിരിച്ചു കൊണ്ട് പറഞ്ഞു. ഹ്മ്മ് ഗുഡ്... സാറിന്റെ പ്രൈവറ്റ് സെക്രട്ടറി ആകുവാൻ ഏറ്റവും യോജിച്ചയാൾ തന്നേയാണ്.. വളരെ ടാലെന്റെഡ് ആയിട്ടുള്ളവളാണ്. ഓഹ് . വെരി നൈസ്. അവൻ പൗർണമിയെ ഒന്നു നോക്കി. യാതൊരു ഭാവഭേദവും കൂടാതെ നിൽക്കുകയാണ് അവൾ.. ഓഹ്.. ഇങ്ങനെയൊരു പെൺകൊച്ചു.. ഇതിനെ എങ്ങനെയൊന്നു മെരുക്കി എടുക്കും ഞാന്. ആഹ് എത്ര പാട്പെട്ടു ആണേലും ശരി, അലോഷിച്ചായന്റെ നെഞ്ചത്ത് ഈ പൂവിതൾ പോലുള്ള വിരലുകൾക്കൊണ്ട് കളം വരച്ചു കിടക്കേണ്ടവളാണ് നീയ്. ഒരു കള്ളച്ചിരിയോടെ അലോഷി അനുപമയെ നോക്കി തല കുലുക്കി. അനുപമ ഇറങ്ങിപ്പോയതും പൗർണമി അവിടെത്തന്നേ നിൽക്കുകയാണ്. ഇരിയ്ക്ക് കൊച്ചേ,,, അവൻ കസേരയിലേക്ക് ചൂണ്ടി പറഞ്ഞു. ഞാൻ ആരുടേം കൊച്ചല്ല, എന്നേ പേര് വിളിച്ചാൽ മതി.. അവൾ കലിപ്പില് പറയുകയാണ്. ആഹ് ഇരിക്കെന്റെ മാമാട്ടി, ഇരുന്ന് സംസാരിക്കാം.. മാമാട്ടിയോ.. അതാരാ, അവളുടെ നെറ്റി ചുളിഞ്ഞു. ഹ്മ്മ്.. എനിക്ക് ഇഷ്ട്ടം അങ്ങനെ വിളിക്കാനാ, അല്ലാണ്ട് പൗർണമി എന്നൊന്നും വളച്ചു കെട്ടി വിളിയ്ക്കാൻ എന്നേക്കൊണ്ട് ആവില്ല കെട്ടോ.. അത്രയ്ക്ക് വളച്ചു കെട്ടി വിളിക്കാനും മാത്രം ബുദ്ധിമുട്ട് ഉണ്ടോ.. മറ്റാർക്കും കുഴപ്പമില്ലല്ലോ.പിന്നെന്താ. അവന്റെ മുഖത്തേക്ക് നോക്കാതെയാണ് അവളിതെല്ലാം ചോദിക്കുന്നത്. അലോഷിയ്ക്കു ഉള്ളിൽ ച്ചിരിപൊട്ടുന്നുണ്ട്. പൗർണമി...... കുഴപ്പമില്ല, ഓക്കേയാണ്,നല്ല പേരാണ്.എന്നാലും തന്നേ കാണുമ്പോൾ ഒരു ക്രിസ്ത്യൻ ലുക്ക് ഉണ്ട് കേട്ടോ, ഒന്ന് മാമോദിസ മുങ്ങിയാലോ, എന്നിട്ട് അന്നക്കൊച്ചേന്നു വിളിക്കാം... എന്തേ.. കാത്തുവിന്റെ ചേട്ടനായത് കൊണ്ട് ഞാൻ കൂടുതലൊന്നും പറയുന്നില്ല കേട്ടോ. ഇനി മേലിൽ ഇമ്മാതിരി വാർത്താനാം പറഞ്ഞേക്കരുത്. അതെന്നാടി അന്നക്കൊച്ചേ അങ്ങനെ പറയുന്നത്. പിന്നെ, കാത്തൂന്റെ കൂട്ടുകാരി ആയത് കൊണ്ട് ആണെന്നെ ഞാനും ഇങ്ങനെയൊക്കെ നിന്നോട് മിണ്ടുന്നേ.അല്ലാണ്ട് ഇപ്പൊ വന്ന അനുപമയോടൊക്കെ ഞാൻ ഇങ്ങനെ വല്ലതും പറയുമോടി. അലോഷിച്ചായന്റെ ഉദ്ദേശമെന്താ, നിങ്ങളെ കണ്ടപ്പോൾ ഒരു മാന്യൻ ആണെന്നാ ഞാൻ കരുതിയെ കേട്ടോ. ഓഹ് എന്നിട്ട് അങ്ങനെയല്ലല്ലോ പറഞ്ഞത്, ഞാനൊരു ജാഡതെണ്ടിയാണ്, എന്റെ കുടുംബത്തിലെ ബാക്കിയുള്ള ആളുകളൊക്കെ എന്ത് സ്നേഹമായിരുന്നു, ഇച്ചായൻ മാത്രം ഒരു കൂതറയാണ്, നിന്നേം നിന്റെ കൂട്ടുകാരിയെയും ഞാൻ മൈൻഡ് ചെയ്തില്ല, ഭയങ്കര അഹങ്കാരമാണ് എനിയ്ക്ക്....എന്തോ വല്യ ഭാവം ആണ്. കണ്ടെച്ചാൽ മതി, ഒരു കോന്തൻ അങ്ങനെ എന്തൊക്കെയോ പറഞ്ഞു കാത്തു എന്നോട് കുറേ ബഹളം കൂട്ടി കേട്ടോ. ഒരു നിമിഷത്തേയ്ക്ക് അവൾ അലോഷിയെ നോക്കിയിരുന്നു പോയി. ആ കാത്തു,, അവള് എല്ലാം വള്ളി പുള്ളി വിടാതെ ഇച്ചായനോട് പറഞ്ഞുല്ലോ... അങ്ങോട്ട് ചെല്ലട്ടെ ഞാന്.. ഹ്മ്മ്.. എന്നതാ കൊച്ചേ.ഞാന് അങ്ങനെ ഒരാളാണെന്ന് നിനക്ക് സത്യമായിട്ടും തോന്നിയോ.. അതോ..ചുമ്മാ പറഞ്ഞതാണോ അവൻ പൗർണമിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ചോദിച്ചു. എനിയ്ക്ക് ഒന്നും അറിയില്ല,,, മറ്റുള്ളവർ എങ്ങനെ ആയാലും എനിയ്ക്ക് എന്താ, ഞാൻ എന്റെ കാര്യം നോക്കിയാ ജീവിക്കുന്നെ.. എങ്ങും തൊടാതെയുള്ള അവളുടെ മറുപടികേട്ട് അവനൊന്നു തല കുലുക്കി. എന്നിട്ട് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു അവളുടെ അടുത്തേയ്ക്ക് വന്നു. അലോഷിച്ചായൻ പാവമാടി, വെറും പാവം... അത് വൈകാതെയെന്റെ മാമാട്ടിയ്ക്കു മനസിലാകും.. തന്റെ അടുത്തേക്ക് വന്നവനെ അവളൊന്നു ഉറ്റു നോക്കി. അവന്റെ മിഴികളിൽ നോക്കിയതും അവൾക്ക് വല്ലാത്തൊരു പരവേശം പോലെ തോന്നി. ഫോൺ റിങ് ചെയ്തതും അലോഷി തിരിഞ്ഞു മേശമേൽ ഇരുന്ന ഫോൺ എടുത്തു.ഫോണിൽ അവൻ സ്‌പീക്കർ മോഡ് ഓൺ ചെയ്തു. ഹലോ... ഇച്ചായാ ആഹ് എന്നതാടി, നീ ഇറങ്ങിയോ. ഹ്മ്മ്.. ഇറങ്ങി, ഇവിടെയൊരു ഷോപ്പിംഗ് കോംപ്ലക്സ്ന്റെ മുന്നിൽ നിൽക്കുവാ, ഇച്ചായൻ കാലത്തെ ഡ്രോപ്പ് ചെയ്ത, സ്ഥലം ഇല്ലെ, അവിടെന്നു കുറച്ചു മുന്നോട്ട് ആണേ.. ആഹ്.. അറിയാം, നീയവിടെ നിന്നോ.ഞാൻ വരുവാ ഇച്ചായ.. വെയ്ക്കല്ലേ,. എന്നാടി.. പൗർണമിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല, അവളുടെ ഓഫീസ് ഇച്ചായന് അറിയാമെന്നല്ലേ പറഞ്ഞത്. ഹ്മ്മ്.. അതെ, അറിയാം. എന്നാൽപിന്നെ അവളേം കൂട്ടിയല്ലേ വരുന്നത്, ഇച്ചായനവളോട് വല്ലതും പറഞ്ഞു കൊടുത്തിരുന്നോ, എവിടെയാണോ ഇനി അവള് നിൽക്കുന്നത്, എനിക്ക് ആണെകിൽ ടെൻഷൻ ആയിട്ട് വയ്യാ.. നീ പേടിക്കാതെ, അവളെ ഞാൻ സേഫ് ആയിട്ട് കൊണ്ട് വരാം, ഡോണ്ട് വറി. ഒരു ചിരിയോടെയവൻ ഫോൺ കട്ട് ചെയ്തു.. ഒരു കൈപ്പാട് അകലെ നിൽക്കുന്നവളിൽ നിന്നും ഉതിർന്നു വരുന്ന സുഗന്ധം... ഇവളെന്തു പെർഫ്യൂമാണോ യൂസ് ചെയ്യുന്നത്.. ഫോൺ പോക്കറ്റിലേയ്ക്കു തിരുകിയ ശേഷം അവൻ പൗർണമിയെ നോക്കി എന്നാൽ പിന്നെ നമ്മൾക്ക് ഇറങ്ങാം പൗർണമി,,, കാത്തു അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്. അപ്പോൾ ശരിക്കും കാത്തുന് ഈ കാര്യമൊന്നും അറിയില്ലേ... അതുകൊണ്ട് ആണോ അവൾ ഇങ്ങനെയൊക്കെ ചോദിച്ചേ, എന്തിനാണ് ഇങ്ങേരു സ്പീക്കർ ഓൺ ചെയ്തേ.. ഇനി ഇതും ഒത്തുകളിയാണോ. പല സംശയങ്ങൾ അവളുടെ മനസ്സിലേക്ക് വന്നു. എന്റെ കൊച്ചെ നീ ഇച്ചായനെ വിശ്വസിച്ചാൽ പോരെ, കാത്തൂന് സത്യമായിട്ടും ഇതൊന്നും അറിയില്ല,അവൾക്കെന്നല്ല ആർക്കും,,,,ഹൈദരാബാദ് il ഒന്നും അല്ലാരുന്നു എനിക്ക് ജോലി.. ഞാനിവിടെ ബാംഗ്ലൂർ ആയിരുന്നു, നേരത്തെ പറഞ്ഞു സെറ്റ് ആക്കിയാൽ ഒരുപക്ഷെ നീ ഇവിടേക്ക് വന്നില്ലെങ്കിലോ എന്നോർത്തു ചെറിയൊരു ഡ്രാമ കളിച്ചെന്നു മാത്രം..ആകെക്കൂടി ഇതെല്ലാം അറിയാവുന്ന രണ്ട്പേരേയൊള്ളു... അത് ഞാനും... പിന്നെ എന്റെ മാമാട്ടിയും മാത്രമാന്നെ. എന്തിനാണ് അലോഷിച്ചായൻ എന്നേ ഇവിടേക്ക് കൊണ്ട് വരാൻ ഇത്രയധികം താല്പര്യം കാണിച്ചത്. അതിനു മാത്രം ബന്ധം നമ്മള് തമ്മിലില്ലലോ.. പിന്നെന്താ. ചോദിക്കുമ്പോൾ അവളുടെ മിഴികൾ കൂർത്തു. ശരിയാ... അതിനു മാത്രം ബന്ധം ഒന്നുമില്ല, പക്ഷെ.. ഇനി ആവാല്ലോന്നെ.... എന്തെങ്കിലും പറയാനുണ്ടെങ്കിൽ വളച്ചുകെട്ടാതെ പറയു... എന്റെ അനുജത്തിയുടെ കൂട്ടുകാരി,,, അതും വെറുമൊരു കൂട്ടുകാരിയല്ല... അവളുടെ ആത്മാർത്ഥ സുഹൃത്ത്, അവൾക്ക് ഊണിലും ഉറക്കത്തിലും, എന്ന് വേണ്ട സകല നേരോം ഒരേയൊരു വിചാരം മാത്രമൊള്ളു.... പൗർണമി ബാബുരാജ് ... അവളുടെ ജീവിതത്തിന്റെ സ്പന്ദനം പോലും നീയാണെന്ന് ഞാൻ ചിലപ്പോളൊക്കെ ഓർക്കാറുണ്ട്... ലാപ് എടുത്തു ബാഗിലെക്ക് വെയ്ക്കുന്നത്നിടയിൽ അവൻ അവളോട് വിശദീകരണം നടത്തുന്നുമുണ്ട്. ഞാനും അവളും തമ്മിൽ ബന്ധം ഒള്ളു...അല്ലാണ്ട് വേറെയാരും ആയിട്ടില്ല പൗർണമി തന്റെ ശബ്ദം ഇത്തിരി കനപ്പെടുത്തി പറഞ്ഞു. പുതിയ ബന്ധം സ്ഥാപിക്കാൻ ഞാൻ റെഡിയാണ് കേട്ടോ... നിന്റെ സമ്മതം കിട്ടിയാൽ മാത്രം മതി. ബാഗ് എടുത്തു തോളിലേക്ക് ഇട്ടുകൊണ്ട് അവൻ പറയുമ്പോൾ പൗർണമിയുടെ മിഴികൾ ചുരുങ്ങി....തുടരും.........