പൗർണമി തിങ്കൾ: ഭാഗം 19
രചന: മിത്ര വിന്ദ
ആഹ്… പറഞ്ഞോളൂ പക്ഷേ നാളെ നീ ഓഫീസിലേക്ക് തന്നെയാണ് വരാൻ പോകുന്നത്.. അതോർത്താൽ നന്ന്.
അവളെ അലോഷി ഒന്ന് വിരട്ടിയശേഷം പുറത്തേക്കിറങ്ങിപ്പോയ്.
കാത്തു കുളിച്ചു കഴിഞ്ഞു വന്നപ്പോൾ പൗർണമി മുട്ടയൊക്കെ കറി വെച്ചു കഴിഞ്ഞു.
ആഹാ ഇത്ര പെട്ടെന്ന് ഇതെല്ലാം റെഡിയായോ പെണ്ണേ, കുറച്ചു മുട്ടക്കറി യുടെ ഗ്രേവിയെടുത്ത്, നാവിലേക്ക് വെച്ചുകൊണ്ട്, കാത്തു കൂട്ടുകാരിയെ നോക്കി, സൂപ്പർ ആണെന്ന് കാണിയ്ക്കുന്നുണ്ട്.
പൗർണമി മറുപടിയൊന്നും പറയാതെ അവളെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി.
നിനക്ക് ഇതൊക്കെ അറിയാമല്ലേടാ… എനിയ്ക്ക് സത്യം പറഞ്ഞാൽ നേരെ ചൊവ്വേ ഒരു ചായ പോലും ഇടാൻ അറിയില്ല. ആഹ് ഇനിഎല്ലാം പതിയെ പഠിയ്ക്കാം,നീ ഇവിടെ ഉള്ളത് കൊണ്ട്..
കാത്തു കുരിശു വരയ്ക്കാൻ വരുന്നില്ലേടി കൊച്ചേ…
അലോഷി വിളിക്കുന്ന കേട്ട് കൊണ്ട് അവൾ ഒന്ന് തിരിഞ്ഞു നോക്കി.
വരുവാ അച്ചായാ…..
അവൾ ഉറക്കെ മറുപടി കൊടുത്തു.
എടാ… ഞാനേ എന്നാൽപോയ് പ്രാർത്ഥിക്കട്ടെ കേട്ടോ. നീയിവിടെയിരുന്നു റസ്റ്റ് എടുക്ക്. ഞാൻ വന്നിട്ട് നമ്മൾക്ക് ഒരുമിച്ചു ചപ്പാത്തി ഉണ്ടാക്കാം.
ഹ്മ്മ്… ശരിടാ പോയിട്ട് വാ.
കാത്തു ഹോളിലേക്ക് പോയതും പൗർണമി ചെന്നു അടുക്കളയുടെ വാതിൽ മെല്ലെയൊന്നു തുറന്നു.
നല്ല തണുത്ത കാറ്റ് അടിച്ചു വന്നപ്പോൾ അവളെ കിടു കിടുത്തു.ഇവിടെ ഇത്ര തണുപ്പോ..
അവൾ നെറ്റി ച്ചുളിച്ചു കൊണ്ട് വാതിലിന്റെ മുകളിലെ കുറ്റിയിടുവം വേണ്ടി കൈ എത്തിച്ചു പിടിച്ചു.
പെട്ടന്ന് ആയിരുന്നു അവൾ നിന്നിടത്തു നിന്നും ഒന്ന് മേല്പോട്ട് ഉയർന്നു പോയതു
ഹാ…. ഇതെന്ന കൊച്ചേ, ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ ഈകുറ്റിയിടാൻ,
അവളുടെ ഇടുപ്പിൽ പിടിച്ചു അവൻ അവളെ പൊക്കി നിറുത്തിയിരിയ്ക്കുകയാണ്.
കാത്തു…..
പൗർണമി ഉറക്കെ നിലവിളിച്ചതും അലോഷി അവളെ താഴെ നിറുത്തി.
കാത്തു മമ്മിയെ ഫോൺ വിളിക്കുവാന്നെ.. റൂമിലുണ്ട്.
ദേ…. നിങ്ങള് ആരോട് ചോദിച്ചിട്ടാണ് എന്റെ ദേഹത്തു കേറി പിടിച്ചത്,,, നാണമില്ലേ നിങ്ങൾക്ക്…
അവൾ അവനെ നോക്കി ചീറ്റി.
കൈ എത്താതെ പാടുപ്പെട്ടതു കണ്ടപ്പോൾ, ഒന്ന് ഹെല്പ് ചെയ്തതാ, അതിപ്പോ എനിയ്ക്ക് കുറ്റംമായോടി കൊച്ചേ.
അലോഷി നിഷ്കു ഭാവത്തിൽ അവളെ നോക്കി പറഞ്ഞു.
കൂടുതൽ ഹെല്പ് ഒന്നുംവേണ്ട കെട്ടോ, ഇനി മേലിൽ ഇങ്ങനെ എന്റെ ദേഹത്തു തൊട്ടേയ്ക്കരുത് എനിക്ക് അതിഷ്ടമല്ല..
ഹ്മ്മ്…. ആയിക്കോട്ടെ, ഇപ്പൊ നീ കുരിശു വരയ്ക്കാൻ വാ, ഇതൊക്കെ ഒന്നു പഠിച്ചു വെയ്ക്കുന്നത് നല്ല കാര്യമാണ്.
അലോഷി കുറച്ചു വെള്ളം എടുത്തു കുടിയ്ക്കുകയാണ്. ഒപ്പം അവളോടും പറഞ്ഞു.
അലോഷിച്ചായൻ എന്താണ് ഉദ്ദേശിച്ചത്?
പൗർണമിക്കൊച്ചേ,,,,,സഭയും ജാതീം ഒക്കെ എന്തുമായിക്കോട്ടേ, ഇപ്പൊ ഇവിടെ നമ്മള് ഒരു കുടുംബം ആയിട്ട് കഴിയുമ്പോൾ നീ ഞങ്ങടെ പ്രാർത്ഥന കൂടി പഠിച്ചു വെച്ചോളൂന്നെ…ഇനി എപ്പോളെങ്കിലും ആവശ്യം വല്ലതും വന്നാലോ, അല്ല മനുഷ്യന്റെ കാര്യമല്ലേ, അതുകൊണ്ട..
അലോഷി വിശദീകരിച്ചു.
എന്നിട്ട് വേഗം അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി.
വാതിൽക്കൽ എത്തിയ ശേഷം അവനൊന്നുമറിയാത്ത മട്ടിൽ ഒന്ന് തിരിഞ്ഞു നോക്കി
പൗർണമി അവനെ നോക്കിയ പടി നിൽക്കുകയാണ് അപ്പോളും.
വരുന്നില്ലേ കൊച്ചേ …..
അവന്റെ ശബ്ദം വീണ്ടും ഉയർന്നു
ഒന്നുടെ മുഖം കൂർപ്പിച്ചു നിന്നതല്ലാതെ അവൾ ഒരക്ഷരം പോലും പറഞ്ഞില്ല..
കാത്തുവും അലോഷിയും പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ പൗർണമിയെ അമലു വിളിച്ചു.
അവളോട് കുറേ നേരം സംസാരിച്ചു. ഓഫീസിലെ ഓരോ കാര്യങ്ങളുമൊക്കെ പറഞ്ഞു. അമലുന്റെ വിവരങ്ങൾ ചോദിച്ചു. അപ്പോളേക്കും ബാബുരാജ്ന്റെ കാൾ വന്നു..
എടാ അച്ഛൻ വിളിക്കുന്നുണ്ട്, ഞാൻ നിന്നെ കുറച്ചു കഴിഞ്ഞു വിളിക്കാം കേട്ടോ.
പറഞ്ഞുകൊണ്ട് തന്നേ അവൾ ഫോൺ കട്ട് ചെയ്ത് അച്ഛനോട് സംസാരിച്ചു.
ആഹ് മോളെ…..
അച്ഛാ… ഞാൻ അമലുനേ വിളിക്കുവാരുന്നു.
അതെയോ… അമലുന് സുഖം അല്ലേ മോളെ.
ഹ്മ്മ്… സുഖമാണ്, അച്ഛൻ വീട്ടിൽ വന്നോ.
ഇല്ല മോളെ…. ഞാൻ കവലേലുണ്ട്. അലോഷിയും കാത്തുവുമെവിടെ?
അവര് പ്രാർത്ഥിക്കുവാ അച്ഛാ…
ഹ്മ്മ്… മോള് ഭക്ഷണം വല്ലതും കഴിച്ചോ.
വരുന്ന വഴിയ്ക്ക് കഴിച്ചിരുന്നു. ഇപ്പൊ രാത്രിയിലേക്ക് ചപ്പാത്തിയും മുട്ടക്കറിയും വെച്ചു.
ആഹ്….. ജോലിയൊന്നും കുഴപ്പമില്ലല്ലോ അല്ലേ മോളെ..
ഇല്ലന്നേ… അവിടെയെല്ലാവരും നല്ല ആളുകളാ, പിന്നെ ഞാൻ ഇന്ന് ജോയിൻ ചെയ്തതല്ലേയൊള്ളു.വരട്ടെ നോക്കാം..
മ്മ്… എന്തേലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇങ്ങട് പോന്നോളൂട്ടൊ മോളെ.
ഹ്മ്മ്…. ശരിയഛ….
എന്നാല് അച്ഛൻ വീട്ടിൽ ചെന്നിട്ട് വിളിക്കാം, ഇപ്പൊ വെച്ചേക്കുവാ.
മ്മ്…
ഫോൺ കട്ട് ചെയ്ത ശേഷം പൗർണമി അവിടെക്കിടന്ന ഒരു കസേരയിൽ ഇരുന്നു.
പാവം അച്ഛൻ…. അച്ഛന് നല്ലോണം ടെൻഷൻ ഉണ്ട്, അതല്ലേ ഇങ്ങനെ കൂടെക്കൂടെ വിളിക്കുന്നെ..അലോഷിയുടെ കമ്പനിയാണെന്ന് പറയാൻ മാത്രം അവൾക്ക് എന്തോ,,,,, തോന്നിയില്ല.ശോ….. എന്തൊരു കഷ്ട്ടംമാണ്. അച്ഛനോട് ഇതേവരെയായിട്ടും ഒരു കള്ളത്തരം പോലും പറഞ്ഞിട്ടില്ല. ഇതാദ്യമാണ് ഇങ്ങനെ.
പൗർണമി…..
കാത്തു വിളിക്കുന്ന കേട്ടതും അവളെഴുന്നേറ്റു.
ഞാൻ ചപ്പാത്തി ഉണ്ടാക്കട്ടെടാ.
ആഹ്….
അവൾ പാൻ എടുത്തു അടുപ്പത്തുവെച്ചു. എന്നിട്ട് സ്റ്റോവ് കത്തിച്ചു.
ഇപ്പൊ ഇടല്ലേ…. ഇത് ചൂടാവട്ടെ പെണ്ണേ.
കാത്തു പാക്കറ്റ് പൊട്ടിച്ചു ഒരു ചപ്പാത്തിയെടുത്തു കല്ലിലേയ്ക്ക് ഇടാൻ തുടങ്ങിയതും പൗർണമി പെട്ടെന്ന് അത് തടഞ്ഞുകൊണ്ട് പറഞ്ഞു.
ഓക്കേ ഓക്കേ…. നി പറഞ്ഞു തന്നാൽ മതിടാ.
ആദ്യത്തെ ചപ്പാത്തിയിട്ട സമയത്തായിരുന്നു കാത്തുനെ പപ്പ ഫോൺചെയ്തത്.
അത് അവിടെയിട്ടിട്ട് കാത്തു പുറത്തേക്ക് പാഞ്ഞു
തിരികെ വന്നത് ഒരു അരമണിക്കൂർ കഴിഞ്ഞും.
അപ്പോളേക്കും പൗർണമി എല്ലാം ചുട്ടെടുത്തു ഹോട്ട് ബോക്സിൽ വെച്ചടച്ചു.
സോറി ടാ.. പപ്പാ വിളിച്ചുസംസാരിക്കുവാരുന്നു..
ഇനി നാളെ ആവട്ടെയല്ലേ
അവൾ പറഞ്ഞതും പൗർണമി ചിരിച്ചുകൊണ്ട് തല കുലുക്കി.
അലോഷിച്ചായന് വിശക്കുന്നുണ്ട്. ഫുഡ് എടുത്തോളാൻ പറഞ്ഞു.
ഹ്മ്മ്.. ഇച്ചായൻ കഴിക്കട്ടെ. നീ ഇതൊക്കെ കൊണ്ട് വെയ്ക്ക്
ഇച്ചായൻ മാത്രം ആക്കണ്ട. നമ്മുക്കും കഴിക്കാം പെണ്ണേ.. നീ വാ.
അവൾ പൗർണമിയുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
മൂവരും കൂടിയിരുന്നായിരുന്നു ഭക്ഷണം കഴിച്ചത്..
ഇടയ്ക്ക് ഒക്കെ കാത്തു കാണാതെ അലോഷി പൗർണമിയെ നോക്കുന്നുണ്ട്.
മുഖം കുനിച്ചിരുന്നു പ്ലേറ്റിൽ മാത്രം നോക്കിയിരുന്നണ് അവളുടെ കഴിപ്പ്.
അത് കണ്ടതും അവനൊന്നു ചിരിച്ചു.
കാത്തു കലുപില വർത്താനമൊക്കെ പറയുന്നുണ്ട്. പക്ഷെ പൗർണമി നിശബ്ദയായിരുന്നു.
ഭക്ഷണം കഴിച്ച ശേഷം അലോഷിയും കാത്തുവും കൂടിയിരുന്നു ഏതോ കൊറിയൻ സീരിസ് കാണുന്നുണ്ട്.
പൗർണമിയ്ക്കു പിന്നെ ഇതൊന്നും അത്ര താല്പര്യം ഇല്ലാത്ത കൊണ്ട് അവൾ വെറുതെ സിറ്റ്ഔട്ടിലേക്ക് പോയ്.
കുറച്ചു സമയം അവിടെയിരിക്കാമെന്ന് കരുതി.
അവള് ഇറങ്ങി പോകുന്ന കണ്ടതും അലോഷിയുടെ ഉള്ളിലെ പൂവനിരുന്നു ഒന്ന് കൂവി.
അവൻ ഫോണ് വിളിയ്ക്കാനെന്ന വ്യാജേന പൗർണമിയുടെ പിന്നാലെ ഇറങ്ങി ചെന്നു.
ആഹ്, എന്നതാ കൊച്ചേ പ്രാർത്ഥിക്കാൻ വരാഞ്ഞത്, ഇച്ചായൻ പ്രേത്യേകം പറഞ്ഞത് അല്ലാരുന്നോ നിന്നോട്.
പൗർണമിയുടെ അടുത്തേക്ക് വന്നിട്ട് അവൻ ശബ്ദം താഴ്‌ത്തി ചോദിച്ചു.
ഞാൻ പറഞ്ഞില്ലേ, നിന്നെ ഒറ്റനോട്ടത്തിൽ കണ്ടാൽ ഞങ്ങടെ കൂടെയുള്ളത് ആന്നെ പറയു, അതുകൊണ്ടല്ലേ മാമോദീസ മുക്കാമെന്ന് ഞാൻ പറഞ്ഞത്.നല്ല ചെത്തു പയ്യൻമാര് വരും കേട്ടോ.
ഇതെന്താ ഇച്ചായ നിങ്ങള് രണ്ടാളും കൂടിയൊരു ചർച്ച..
പിന്നിൽ നിന്നും കാത്തു ചോദിച്ചതും അലോഷിയൊന്നു ഞെട്ടി തിരിഞ്ഞു നോക്കി.
ഓഫീസിലേ കാര്യങ്ങളൊക്കെ പറയുവാരുന്നു കാത്തു. ഇച്ചായന്റെ പ്രൈവറ്റ് സെക്രട്ടറിയല്ലേ ഞാനിപ്പോ.. ഉത്തരവാദിത്തത്തോടെ എല്ലാം ചെയ്തോണമെന്ന് ഇച്ചായൻ ഓർമ്മിപ്പിച്ചതാ.
പൗർണമി ഉറക്കെ പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു.
കർത്താവേ… എല്ലാം കൈയീന്ന് പോയല്ലോ.
അലോഷി ദയനീയമായി കാത്തുനെ നോക്കി.
കള്ളിയങ്കാട്ട് നീലിയെപോലെ കണ്ണും ചുവപ്പിച്ചു, പല്ലിരുമ്മി കൊണ്ട് അവൾ അലോഷിയുടെ അടുത്തേക്ക് പാഞ്ഞു വന്നപ്പോൾ പൗർണമി വേഗം റൂമിലേക്ക്പോയിരുന്ന്……തുടരും………