Novel

പൗർണമി തിങ്കൾ: ഭാഗം 2

രചന: മിത്ര വിന്ദ

മടിയോടെ കാത്തുവിന്റെയൊപ്പം ഹോളിന്റെ ഉള്ളിലേക്ക് കയറുകയാണ് പൗർണമിയും അമലുവും കൂടി..

നിന്റെ മമ്മയെ കണ്ടിട്ട് ഞങ്ങള് രണ്ടാളും പൊക്കോട്ടെടാ.. സത്യം പറഞ്ഞാൽ ആകെയൊരു ബുദ്ധിമുട്ട് പോലെ, അതോണ്ടാ

ഒന്നു മിണ്ടാതെ വാ നീയ്, ഇങ്ങനെയൊരു പെണ്ണ്.. നിങ്ങൾക്ക് എന്തിന്റെ കുറവാ പിള്ളേരെ.. ഇവിടെയാരും നിങ്ങടെ ആധാരം കാണിയ്ക്കാനൊന്നും പറയില്ലന്നേ..

കാത്തു ചിരിയോടെ അവരെയും കൂട്ടി മുൻവശത്തേയ്ക്ക് പോയി.
മമ്മി……
അവൾ വിളിച്ചതും സുന്ദരിയായ ഒരു യുവതി തിരിഞ്ഞു നോക്കി.
ഒണിയൻ പിങ്ക് നിറമുള്ള ഒരു കാഞ്ചിപുരം സാരീയാണ് വേഷം, മുടിയൊക്കെ വട്ടത്തിൽ കെട്ടിവച്ചു സാരീടെ നിറമുള്ള ഫ്ലവർ കുത്തിയിട്ടുണ്ട്.
വളരെ സിമ്പിൾ ആയിട്ട് ആഭരണമൊക്കെ ധരിച്ചത്, പക്ഷേ അവരുടെ ഭംഗിയ്ക്ക് അതെല്ലാം മാറ്റുകൂട്ടുന്നതായിരുന്നു..

ഇത് ആരൊക്കയാണെന്ന് മനസ്സിലായോ മമ്മിയ്ക്ക്…
അവൾ ചോദിച്ചതും നാൻസി ചിരിച്ചു.

പിന്നേ… ഞാൻ ഫോട്ടോസ് കണ്ടിട്ടുണ്ട്, പൗർണമി, അമലു…
അവര് വന്നു ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ പൗർണമിയ്ക്ക് ശ്വാസം നേരെ വീണത്..

നാൻസി ആണെങ്കിൽ  അടുത്തു നിന്ന സ്ത്രീകൾക്കൊക്കെ അവരെ പരിചയപ്പെടുത്തി കൊടുത്തു
ശേഷം ഹെലന്റെയടുത്തു ചെന്നു കാത്തു
അവർ രണ്ടാളും കൂടി ഷെയർ ഇട്ടു വാങ്ങിയ ഗിഫ്റ്റ് അമലു ആയിരുന്നു ഹെലനു കൈമാറിയത്. നിറഞ്ഞ ചിരിയോടെ ഹെലൻ അത് സ്വീകരിച്ചു.. ഫോട്ടോ എടുക്കാൻ ഭയങ്കര ഇടി ആയിരുന്നു. അതുകൊണ്ട് അവർ സ്റ്റേജിൽ നിന്നും ഇറങ്ങി പോന്നു

നിങ്ങള് വന്നേ.. നമ്മുക്ക് ഇച്ചായനെ പരിചയപ്പെടാം…
കാത്തു പറഞ്ഞത്തും പൗർണമിയത് തടഞ്ഞു.

ടാ….. നീ അങ്ങോട്ട് ചെല്ല്, ആളുകളൊക്കെ നോക്കുന്നുണ്ട്,ഞങ്ങള് കഴിച്ചിട്ട് പോയ്‌ക്കോളാം.

അവൾ പറഞ്ഞ സമയത്ത് ആരോ ഒരാൾ കാത്തുവിനെ വിളിക്കുകയും ചെയ്തു..

പെട്ടന്ന് തന്നെ പൗർണമി അമലുനെ കൂട്ടി ഫുഡ്‌ കഴിക്കാൻ പോയ്‌

ഇതെവിടുന്നു തുടങ്ങും പെണ്ണേ..
അമലു ശബ്ദം താഴ്ത്തി പറഞ്ഞത്തും പൗർണമിയും കിളി പോയ അവസ്ഥയിലാരുന്നു.
അവർക്ക് പരിചിതമായത് ഒക്കെ അവിടെ കുറവായിരുന്നു..

അങ്ങനെ ഒരു പ്രകാരത്തിൽ രണ്ടാളും കൂടി എന്തൊക്കെയോ കഴിച്ചുന്ന് വരുത്തി.

നമ്മൾക്ക് ഇതിന്റെ വശമൊന്നും അറിയില്ലാഞ്ഞിട്ടാടി.. ദേ ആ സെക്ഷ്ൻ നോക്കിക്കേ അവിടെ സുപ്പ് ഐറ്റംസ് ഉണ്ട്…

അമലു പറഞ്ഞു വശത്തേയ്ക്ക് പൗർണമിയും നോക്കി.

ഹമ്…. എന്തേലുമാകട്ടെ.എടി,എന്നാൽ പിന്നെ നമ്മൾക്ക് ഇറങ്ങാമല്ലേ.നേരം വൈകുന്നു. താമസിച്ചാൽ അച്ഛനെന്നേ വഴക്ക് പറയും.പൗർണമി പറഞ്ഞു

ആഹ്,കാത്തുവിനോട് പറയാം,എന്നിട്ട് പോയേക്കാം.രണ്ടാളും കൂടി കാത്തുവിന്റെ അരികിലേക്ക് ചെന്നു.

ഒരുവൻ തിരിഞ്ഞു നിന്നു ഫോണിൽ സംസാരിക്കുന്നത് കണ്ടു കൊണ്ട് പൗർണമി വെറുതെ നോക്കി..

കാത്തുവിന്റെ മമ്മിയുടെ സാരീയോട് മാച്ച് ആയിട്ടുള്ള ഒരു കുർത്തയും മുണ്ടും ആയിരുന്നു അയാള്ടെ വേഷം..

അതുകൊണ്ട് ജസ്റ്റ്‌ അവളൊന്നു ശ്രെദ്ധിച്ചതാണു.

കാത്തു…എന്നാൽ പിന്നെ ഞങ്ങളിറങ്ങിക്കോട്ടെടാ. നേരം ഒരുപാടായി.

പൗർണമി വന്നു കാതറിനോട് പതിയെ ചോദിച്ചു.

ഒരു ഫോട്ടോ എടുത്തിട്ട് പോകാടാ, നീ വാ.

യ്യോ.. വേണ്ട കാത്തു, പ്ലീസ്.. പോയ്കോളാം, ഇനി സ്റ്റേജിലേയ്ക്ക്ക്കെ കേറി വരണ്ടേ…..

അതിനെന്താടാ… നീ വന്നേ,കല്യാണം കൂടാൻ വന്നിട്ട് ഒരു ഫോട്ടോ പോലും എടുക്കാതെങ്ങനെയാ.
കാത്തു അവളുടെ കൈയിൽ പിടിച്ചു വലിച്ചു..

അപ്പോളാണ് കാത്തു തന്റെ ഇച്ചായനെ കാണുന്നത്.

ടി….. ഇച്ചായനെ പരിചയപ്പെട്ടില്ലലോ.നിങ്ങള് വന്നേ..

സ്റ്റേജിന്റെ ഒരു വശത്തു നിന്നു ആരോടോ സംസാരിയ്ക്കുന്നുണ്ട് അവൻ..

പൗർണമിയും അമലുവും കൂടെ കാത്തു ന്റെ കൂടെ അവിടേക്ക്  യാതൊരു ഗത്യന്തരവുമില്ലാതെ കേറി ചെന്നു..

ഇച്ചായ…….
കാത്തു വിളിച്ചതും അവൻ തിരിഞ്ഞു നോക്കി.

പൗർണമി കുറച്ചു മുന്നേ കണ്ട അതേ കുർത്ത…
അവൾ അവന്റെ മുഖത്തേക്ക് മെല്ലെയൊന്നും നോക്കി.

കാത്തുവിന്റെ കുടുംബത്തിലെ ബാക്കിയുള്ളവരൊക്കെ നല്ല സ്നേഹത്തോടെ പെരുമാറിയപ്പോൾ ഇവൻ മാത്രം ജാഡയിട്ടു നിന്നു

അവന്റെ കട്ടിത്താടി മാത്രമേ പൗർണമി കണ്ടോള്ളൂ. എന്നിട്ട് പെട്ടെന്ന് അവൾ മുഖം തിരിച്ചു കാത്തുനെ നോക്കി.

അലോഷിച്ചായാ,,, ഇത് എന്റെ ഫ്രണ്ട്സ്, പൗർണമിയും അമലുദേവും..

അലോഷിയുടെ  അരികിലേക്ക് ചേർന്ന് നിന്നു കാത്തു പറഞ്ഞപ്പോൾ അവൻ ജസ്റ്റ്‌ ഒന്ന് ഇതുവരെയും മാറി മാറി നോക്കി..

ഇച്ചായന് മനസ്സിലായോന്നേ
ഹമ്…. മനസിലായി കാത്തുവിനെ നോക്കി തല കുലുക്കിക്കൊണ്ട് പറഞ്ഞപ്പോൾ ഏതോ ഗുഹയിൽ ഇരുന്ന് ആരോ പറയുന്ന പോലൊരു ഗംഭീര്യ ശബ്ദം ആയിരുന്നു പുറത്തേക്ക് വന്നത്.

പൗർണമി അവനെനോക്കിയൊന്നു പുഞ്ചിരിയ്ക്കാൻ ശ്രെമിച്ചു, പക്ഷെ അലോഷി മൈൻഡ് ചെയ്തില്ല.. മാറ്റരോടൊ സംസാരിച്ചു കൊണ്ട് അവൻ സ്റ്റേജിന്റെ പിന്നിലേക്ക് പോയ്‌.

ഫോട്ടോഎടുത്ത ശേഷം പെൺകുട്ടികൾ രണ്ടാളും കൂടി
എങ്ങനെയെങ്കിലും അവിടന്നു രക്ഷപെട്ടാൽ മതിയെന്ന അവസ്ഥയിൽ പുറത്തേക്ക് നടന്നു..കാത്തുവിനോടും അവളുടെ മമ്മിയോടും പപ്പയോടുമൊക്കെ യാത്ര പറഞ്ഞു ഇരുവരുമിറങ്ങി

ടി… കാത്തുന്റെ വീട്ടുകാര് എല്ലാരും പാവം ആളുകളാ, പക്ഷെ അവളുടെ ഇച്ചായനൊരു ജാഡ തെണ്ടിയാണല്ലെ…

അമലു പറഞ്ഞതും പൗർണമിയത് ശരി വച്ചു.

അയ്യോ സത്യം പറഞ്ഞാൽ എനിക്ക് അയാളെ കണ്ടപ്പോൾ ചൊറിഞ്ഞു കേറി വന്നതാ, പിന്നെ കാത്തുനെ ഓർത്തു ക്ഷമിച്ചതാ. എന്റെടി ഞാൻ ഒന്ന് ചിരിച്ചപ്പോൾ അവനെന്നെ മൈൻഡ് പോലും ചെയ്തില്ലെന്നേ.

പൗർണമി പല്ല് ഞെരിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.

ആഹ്, എന്തേലുമാട്ടെ, ഇനി ഇവനെയൊന്നും നമ്മള് കാണാൻ പോകുന്നില്ലല്ലോ… നീ വാ… ഏതെങ്കിലും ഓട്ടോ കിട്ടുമോന്ന് നോക്കാം.

അമലുന്റെ കൈയും പിടിച്ചു പൗർണമി കവലയിലേക്ക് നടന്നു…….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button