പൗർണമി തിങ്കൾ: ഭാഗം 21
രചന: മിത്ര വിന്ദ
ഹെലൻറെ കാൾ വന്നതും അലോഷി ഫോണ് കാത്തുവിന് കൈമാറി.
പെട്ടെന്ന് അവൾ ഫോണും മേടിച്ചുകൊണ്ട് അകത്തേക്ക് പോയ്.
പിന്നാലെ പോകാൻ തുടങ്ങിയ പൗർണമിയുടെ കൈത്തുടയിൽ അലോഷി കയറി പിടിച്ചത് പെട്ടന്നായിരുന്നു
പൗർണമി ഞെട്ടിത്തിരിഞ്ഞു നോക്കിയതും അലോഷി കുറച്ചുടെ അവളുടെ അടുത്തേക്ക് വന്നു നിന്ന്. അപ്പോളും അവന്റെ പിടുത്തം വിട്ടിട്ടില്ല.
കൈയീന്നു വിടുന്നുണ്ടോ മര്യാദയ്ക്ക്.
അവൾ വിടുവിയ്ക്കുവാൻ ശ്രെമിച്ചു, എങ്കിലും അവൻ അല്പം കൂടി ബലംപ്രയോഗിച്ചു.
ടി….. നിന്നോട് ഞാൻ പറഞ്ഞത് അല്ലാരുന്നോ, കാത്തുനോട് ഈ കാര്യം പറയരുതെന്ന്. എന്നിട്ട് എന്തിനാടി അത് പറഞ്ഞത്.
സൗകര്യം ഉണ്ടായിട്ട്, നിങ്ങള് പോയ് കേസ് കൊടുക്ക്, അല്ല പിന്നെ…
അവളും വിട്ടുകൊടുക്കുവാൻ തയ്യാറല്ലാരുന്നു.
അലോഷി മുഖം താഴ്ത്തി അവളുടെ നേർക്ക് അടുപ്പിച്ചതും പൗർണമിയേ അടിമുടി വിറച്ചു പോയിരുന്നു.
അവനെ ഇടംകൈകൊണ്ട് തള്ളി മാറ്റിയിട്ട് ഓടാൻ ഭാവിച്ചതും അലോഷി അവളെ പിടിച്ചു തന്നിലേക്ക് ചേർത്തിരുന്നു.
ഇനിയുള്ള കാലം മുഴുവനും നീയ് ഈ അലോഷിടെ പ്രൈവറ്റ് സെക്രട്ടറി ആയിരിക്കും പൗർണ്ണമി.. അതിന് യാതൊരു മാറ്റവുമില്ല…
.
അത് പറയുമ്പോൾ അവന്റെ കവിൾതടം അവളുടെ കവിൾതടവുമായി ഒന്ന് ഉരസിയതും പൗർണമിയ്ക്കു ശ്വാസം പോലുമെടുക്കാൻ പറ്റാത്ത അവസ്ഥയായി.
പിന്നെ എന്റെ പെങ്ങള് കൊച്ചു എനിയ്ക്കിട്ട് തന്നതിന് പകരം ഞാൻ നാളെ വീട്ടിയിരിയ്ക്കും, അത് അവളോടല്ല, നിന്നോട്…
പേടിപ്പിക്കുവാണോ….?
പെട്ടെന്ന് അവൾ ചോദിച്ചു.
ഹേയ്.. ഇച്ചയാനങ്ങനെ പേടിപ്പിക്കുമോ എന്റെ കൊച്ചിനെ, അതും ഇത്രയ്ക്ക് പാവം പിടിച്ച പൗർണമിയേ…..
ഞാൻ ആരുടേം കൊച്ചല്ല, എന്നേ എന്തിനാ ഇങ്ങനെ വിളിക്കുന്നെ. എനിക്കത് ഇഷ്ട്ടമല്ല..
നീയ് അലോഷിച്ചായന്റെ പെങ്കൊച്ചല്ലേ.. അപ്പോൾ എനിയ്ക്ക് എന്ത് വേണേലും വിളിയ്ക്കാം കേട്ടോ…
ദേ..നിങ്ങളെന്തിനാ എന്നോട് ഇങ്ങനെയൊക്കെ പറയുന്നേ,അതിനു ഞാനും നിങ്ങളും തമ്മില് എന്ത് ബന്ധമാണ് ഉള്ളത്, ഇമ്മാതിരി സംസാരമൊന്നും എനിയ്ക്ക് ഇഷ്ട്ടമല്ല കേട്ടോ..ഞാൻ കാത്തുനോട് പറഞ്ഞു കൊടുക്കും.
ഓഹ്… ഇനിയിപ്പോ എന്നാ പേടിക്കാനാ,അറിയേണ്ടതൊക്കെ അവള് അറിഞ്ഞു കഴിഞ്ഞു, ബാക്കിയൊക്കെ വരുന്നിടത്തു വച്ചു കാണാംന്നെ..
കൈ വിട് ഇച്ചായാ…
അവൻ പിന്നെയും അടുത്തു വന്നപ്പോൾ പൗർണമി ഇത്തിരി ദേഷ്യത്തിലായി.
വിടില്ലെങ്കിലോ….
ചോദിച്ചത് മാത്രം അവനു ഓർമ വന്നൊള്ളു, അപ്പോളേക്കും അവളുടെ കൂർത്ത നഖം അവന്റെ വലതു കൈത്തണ്ടയിൽ ആഴ്ന്നിറങ്ങി.
എന്റെ പുണ്യാളച്ചാ..എന്റെ കൈയ്
ഒരു നിലവിളിയോടെ അവൻ സെറ്റിയിൽ ഇരുന്നപ്പോൾ പൗർണമി മുറിയിലേക്ക് ഓടിപ്പോയിരുന്നു.
നിന്നെ ഞാനെടുത്തോളം, നാളെത്തന്നെ, അല്ലേലും എന്റെ കൈലേക്ക് അല്ലേ കർത്താവ് വെച്ച് നീട്ടിയത്, അതുകൊണ്ടെ എനിക്ക് കുഴപ്പമില്ല കേട്ടോടി.
അലോഷി പിറുപിറുത്തു..
കാത്തു ആണെങ്കിൽ ഹെലനോട് സംസാരിക്കുകയാണ്.
പൗർണമി വാതിൽ അടച്ചു കുറ്റിയിട്ട് ബെഡിൽ വന്നു കിടന്നു.
കൈയ്ക്ക് ഇത്തിരി വേദനഎടുക്കട്ടെ, അല്ലേലും ഇത്തിരി കൂടുന്നുണ്ട് ഇച്ചായന്, ചെറിയ ഡോസ് കൊടുക്കുന്നത് നല്ലത് ആണ്.. അല്ല പിന്നേ…
മനസ്സിൽ ഓർത്തുകൊണ്ട് അവൾ അങ്ങനെ കിടന്നു. എന്നാലും ഉള്ളിന്റെയുള്ളിൽ തിരിച്ചു അലോഷി തനിയ്ക്കിട്ട് എന്തേലും പണി തരുമെന്നുമവൾക്ക് തോന്നി.
ഹെലൻ ചേച്ചിയോടെ ഞാനിപ്പോ പറയുമായിരുന്നു ഇച്ചായന്റെ കാര്യം.എന്തിനാ ഇത് ഇങ്ങനെ ഒളിച്ചു വെച്ചതെന്നു അറിയാൻ വയ്യാ കേട്ടോടി മോളെ..
കാത്തു തന്റെ മുടി മുഴുവനായായും ഒന്ന് അഴിച്ചിട്ടു എന്തോ ജെൽ എടുത്തു പുരട്ടി, എന്നിട്ട് അവളുടെ അടുത്തായി വന്നിരുന്നു.
അപ്പോളേക്കും പൗർണമിയും എഴുന്നേറ്റിരുന്നു.
ഇച്ചായൻ ആളെങ്ങനെയാടി….
പൗർണമി കാത്തുനോട് ചോദിച്ചു
നി ഉദ്ദേശിച്ചത് കോഴിയാണോന്നാ, അതോ പാവമാണോന്നോ.?
രണ്ടിനുമുള്ള ഉത്തരം നീ പറഞ്ഞോളൂ..അപ്പൊ പ്രശ്നമില്ലല്ലോ
ഹ്മ്മ്… ഓക്കേ…ഇച്ചായൻ ആള് പാവമാണോന്നു ചോദിച്ചാൽ, അല്ലെന്ന് എനിയ്ക്ക് പറയാൻ കഴിയു, കാരണം, പുള്ളിടെ ഒരു സ്പെഷ്യൽ ക്യാരക്ടർ ആണ്, ഇപ്പോൾ ഉദാഹരണത്തിന്, നമ്മുടെ വീട്ടിലെ ആരെങ്കിലും ഒരു സഹായം ചോദിച്ചു വന്നെന്നു കരുതിയ്ക്കോ, ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു പാവം പിടിച്ച മനുഷ്യൻ, അയാൾ വന്നിട്ട് ആ വീട്ടിലെ സാഹചര്യങ്ങളും കാര്യങ്ങളും ഒക്കെ, നമ്മളോട് വിശദമായി പറയുന്നു, അത് കേൾക്കുമ്പോൾ, 100 രൂപ കൊടുക്കാൻ നമ്മൾക്ക് തോന്നിയെന്നുവച്ചോ, അങ്ങനെ പൈസ എടുത്തു കൊണ്ടുവന്നു ഞാനോ മമ്മിയോ കൊടുക്കാൻ തുടങ്ങുമ്പോൾ ആയിരിക്കും, ഇച്ചായൻ അയാളെ വിശദമായിട്ട് ഒന്ന് ചോദ്യം ചെയ്യുന്നത്, അതെല്ലാം കൂടെ കേൾക്കുമ്പോൾ, എന്നതെങ്കിലും കള്ളത്തരം പിടിച്ചവനാണ് വന്നതെങ്കിൽ, ആ സെക്കൻറ്റിൽ അയാളെ സ്ഥലം കാലിയാക്കും.. ഞാൻ പറഞ്ഞു വന്നത്, അങ്ങനെ കരുണയും സഹാനുഭൂതിയും ഒന്നും ഒരുപാടുള്ള കൂട്ടത്തിൽ അല്ല ഇച്ചായൻ, അർഹിക്കപ്പെടുന്നവർക്ക് മാത്രമേ ഇച്ചായൻ എന്തെങ്കിലും സഹായം ചെയ്യത്തോള്ളൂ, അത് ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും അറിയാം.. അതുകൊണ്ട് അത്രയ്ക്ക് പാവം ഒന്നുമല്ല ആള്, ഇത്തിരി ജഗജില്ലിയാണ്.
പിന്നെ നിന്റെ രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം..?
കാത്തു വീണ്ടും പറയാൻ തുടങ്ങി.
എന്റെ രണ്ടാമത്തെ ചോദ്യമൊന്നുമല്ല,നീ തെറ്റിദ്ധരിച്ചതല്ലേ അത് …
ഓക്കേ ഓക്കേ
. അങ്ങനെയെങ്കിൽ അങ്ങനെ.
എന്നതായാലും ഉത്തരം കേട്ടോ, എന്റെ ഇച്ചായൻ ഒരിക്കലും ഒരു കോഴിയല്ല, അങ്ങനെ ഒരു പെണ്ണിന്റെയും പിന്നാലെ ഇന്ന് വരെ പോയിട്ടുമില്ല, ആ മനസിലോട്ട് ആരും കേറിയതായും എനിയ്ക്ക് അറിവില്ല.
ഇച്ചായൻ ആ കാര്യത്തിൽ വളരെ ഡീസന്റ് ആണ്.നിനക്ക് ധൈര്യമായിട്ട് എന്നേ വിശ്വസിക്കാം, എന്റിച്ചായന്റെ പ്രൈവറ്റ് സെക്രട്ടറിയായെന്ന് കരുതി നിനക്ക് യാതൊരു നാണക്കേടും വരില്ല,അതുറപ്പാ പെണ്ണേ…
കാത്തു അത്രമേൽ വിശ്വാസത്തോടെയായിരുന്നു അത് പറഞ്ഞത്.
പൗർണമി അവളെ ഉറ്റു നോക്കി അങ്ങനെയിരുന്നു.
എന്റിച്ചായന്റെ പിന്നാലെ പെൺപിള്ളേർ ക്യു ആയിരുന്നു, എന്നോട് തന്നേ എത്രപേര് പറഞ്ഞിട്ടുണ്ടന്നോ പണ്ട് സൺഡേ സ്കൂളിൽ പോകുമ്പോളൊക്കെ ഈകാര്യം. അതും പറഞ്ഞോണ്ട് ചെല്ലുമ്പോൾ ഇച്ചായനെന്നെ ഓടിയ്ക്കും.ഒക്കെ ഒരു കാലം,.. കാത്തു അവളെ നോക്കി പുഞ്ചിരിച്ചു
നിന്നോട് എന്തേലും മോശമായിട്ട് ഇച്ചായൻ പെരുമാറിയോ പൗമി?അതാണോ നിനക്ക് ഇങ്ങനെയൊരു സംശയം തോന്നിയത്
പെട്ടെന്ന് എന്തോ ഓർത്തപോലെ കാത്തു ചോദിച്ചു ….തുടരും………