Novel

പൗർണമി തിങ്കൾ: ഭാഗം 27

രചന: മിത്ര വിന്ദ

അലോഷി പല കാര്യങ്ങൾ പറഞ്ഞുകൊണ്ട് പൗർണമിയുടെ മനസ്സറിയാൻ ശ്രെമമൊക്കെ നടത്തി നോക്കി. പക്ഷെ അവൾ വളരെ ആലോചിച്ചു കൃത്യമായി അവനു മറുപടി കൊടുത്തത്.

ഹ്മ്മ്… ശരി, എന്നാൽ പിന്നെ പൗർണമിടെ ഇഷ്ട്ടം പോലെ ആവട്ടെ… ഈ പ്രണയം എന്നൊക്കെ പറയുന്നത് ആരോടും പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ലല്ലോ, അത് ഒരാൾക്ക് സ്വയം തോന്നേണ്ടതല്ലേയല്ലേ..

അവൻ പറഞ്ഞപ്പോൾ പൗർണമിയൊന്നും മിണ്ടാതെ വെളിയിലേക്ക് നോക്കിയിരുന്നു.

ഇച്ചായന്റെ പ്രണയം നീയാടി കൊച്ചേ,,,,, നീ മാത്രം… മരിയ്ക്കുവോളം അതിനു യാതൊരു മാറ്റവുമില്ല,
തിരിച്ചു നിനക്ക് എങ്ങനെയാണെന്നുള്ളത് നീ തീരുമാനിച്ചോ.. സമയം ഇഷ്ടംപോലെയുണ്ടല്ലോ.

ഒന്നുടൊന്നു ഉറപ്പിച്ചു പറഞ്ഞു കൊണ്ട് അലോഷി വണ്ടി ഓടിച്ചു പോയ്‌.

രണ്ടാളും വീട്ടിലെത്തിയപ്പോൾ കാത്തു  കോഫിയൊക്കെ റെഡിയാക്കി വെച്ചിരുന്നു.

ഡി നീ അങ്കിളിനെ ഒന്ന് വിളിക്ക്, പാവം വല്ലാണ്ട് പേടിച്ചിരിക്കുവാ, നിന്റെ കോൾ വന്നില്ലെന്ന് പറഞ്ഞു.എന്തൊരു ടെൻഷൻ ആണെന്നോ നിന്നെക്കുറിച്ച് പറയുമ്പോൾ

കാത്തു തന്റെ ഫോൺ പൗർണമിക്ക് നേരെ നീട്ടി.

അവളത് മേടിച്ച് വേഗം തന്നെ അച്ഛനെ ഫോണിൽ വിളിച്ചു.

അച്ഛൻ എന്തൊക്കെയോ പരിഭവം മകളോട് പറയുന്നുണ്ടെന്ന് അലോഷിക്കു തോന്നി.

കാത്തു ആ നേരത്ത് ബാഗ് തുറന്നു അവളുടെ ഫോൺ ചാർജ് ചെയ്യാനായി എടുത്തു കൊണ്ടുപോയി.അലോഷി തന്റെ റൂമിലേക്കും.

പൗർണമിയ്ക്കു വല്ലാണ്ട് വിശക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് അവൾ വന്നപാടെ വേഷം പോലും മാറാതെപോയ്‌ കോഫി എടുത്തു കുടിച്ചു. രണ്ട് മൂന്നു ബിസ്‌ക്കറ്റ്സും കഴിച്ചു.
അതിനുശേഷം ആണ് എന്തെങ്കിലുമൊന്ന് കാത്തുനോട് പോലും സംസാരിച്ചത്.

കൈയ്ക്ക് വേദനയുണ്ടോടാ?
കാത്തു ചോദിച്ചതും പൗർണമി ഇല്ലെന്ന് തലയാട്ടി കാണിച്ചു.

എങ്ങനെയുണ്ട് കാത്തു നിന്റെ ഓഫീസൊക്കെ, എല്ലാരും ഫ്രണ്ട്ലി ആണോ?നിനക്ക് ആരേലും കമ്പനിയുണ്ടോ

ഹ്മ്മ്…. അതേടാ, പുതിയൊരു കൊച്ചു വന്നിട്ടുണ്ട്, ചങ്ങനാശ്ശേരിക്കാരിയാ, ആൻലിയ എന്നാണ് പേര്, നല്ല മിടുക്കി പെൺകൊച്ച്, മുടിയൊക്കെ ഒന്ന് കാണണം,. എല്ലാവരും അതിനെ വായിനോക്കി നടക്കുവാരുന്നു.

അതെയോ, പുള്ളിക്കാരി ആൾ എങ്ങനെയാ ഫ്രണ്ട്‌ലി ആണോ,

അത്യാവശ്യം ഫ്രണ്ട്ലി ഒക്കെയാണ്, പിന്നെ എന്നോട് ഇത്തിരി  അടുപ്പം കൂടുതൽ ഉണ്ടെന്ന് തോന്നി, എന്റെ തൊട്ടടുത്ത ചേയറിലാണ് ലിയ ഇരിക്കുന്നത്.

ഹ്മ്മ്…..
ആ പെൺകുട്ടിയെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് കാത്തുവിന്റെ ഫോണിലേക്ക് ആ കുട്ടിയുടെ കോൾ വന്നത്.

ഹലോ,നിനക്ക് 100 ആയുസ്സ് കേട്ടോ പെണ്ണേ, ഞാന് പൗർണമിയോടിപ്പോ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു നിന്റെ കാര്യം,,

നിറഞ്ഞ ചിരിയോടെ, കാത്തു അവളോട് സംസാരിക്കുന്നത് നോക്കി പൗർണമി അരികിൽ ഇരുന്നു..

അതെയോ ഞാൻ ലാപ്പിൽ ഒന്ന് നോക്കട്ടെ,കേട്ടോ.. വൺ മിനിറ്റ്.

കാത്തു അടുക്കളയിൽ നിന്ന്  റൂമിലേക്ക് പോയി. ആ സമയത്താണ് അലോഷി കുളിയൊക്കെ കഴിഞ്ഞു വന്നത്.

അവൻ കേറി വന്നപ്പോൾ, പൗർണമി പെട്ടെന്ന് എഴുന്നേറ്റു.
അവന്റെ ശരീരത്തിൽ നിന്നും വല്ലാത്തൊരു സുഗന്ധം അവിടമാകെ പടർന്നു.

എനിയ്ക്ക് കടുപ്പത്തിലൊരു ചായ ഇട്ടു തരുമോ പൗർണമി..?

കാത്തുവിന്റെ പിന്നാലെ ഇറങ്ങിപ്പോകാൻ തുടങ്ങിയ പൗർണമിയോട് പെട്ടെന്ന് അലോഷി ചോദിച്ചു..

പൗർണമി പിന്തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി.

കാത്തു കോഫി എടുത്തു വച്ചിട്ടുണ്ട്.

എനിയ്ക്ക് അതു വേണ്ടടോ.. തനിക്ക് പറ്റുമെങ്കിൽ ഒരു ചായ ഇട്ടു താ, അല്ലെങ്കിൽ ഞാൻ തന്നെ ഉണ്ടാക്കി കൊള്ളാം.

മറുത്തൊന്നും പറയാതെ കൊണ്ട് അവൾ, ഫ്രിഡ്ജ് തുറന്നു പാലെടുത്തു പാത്രത്തിലേക്ക് ഒഴിച്ചു.
എന്നിട്ട് വേഗംതന്നേ അവനൊരു ചായയിട്ടു കൊടുത്തു.

ഹ്മ്മ്.. ഗുഡ് ഗേൾ, അപ്പോ അച്ചായന്റെ കുട്ടന് സ്നേഹമൊക്കെ ഉണ്ടല്ലേ.

അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് അലോഷി ചായ വാങ്ങിച്ചു.

സ്നേഹം ഉണ്ടായിട്ടൊന്നുമല്ല, ചോദിച്ചോണ്ടണ്..

ഹ്മ്മ്… അപ്പോൾ ചോദിച്ചാൽ തരും അല്ലേ….

അവന്റെ കുസൃതിനിറഞ്ഞ മിഴികളിൽ ഒന്ന് ദേഷ്യത്തിൽ നോക്കിയ ശേഷം പൗർണമി മുറിയിലേക്ക് പോയത്.

ഫോണിൽ കുറച്ചു ചാർജ് കേറീട്ടുണ്ട്.. അതെടുത്തു അമ്മയെ ഒന്ന് വിളിച്ചു നോക്കി.
അനുജത്തിയോടും സംസാരിച്ചു കൊണ്ടിരുന്നു.

എല്ലാം കഴിഞ്ഞു കുളിക്കാൻ കേറിയപ്പോൾ നേരം 8മണി ആവാറായി.

കാത്തുവും ഇച്ചായാനും കൂടി കുരിശു വരയ്ക്കുകയാരുന്നു.

പൗർണമി ഇറങ്ങി വന്നിട്ട് അടുക്കളയിലേയ്ക്കു പോയ്‌. ചോറും കറികളും ഒക്കെ കുറച്ചുണ്ട്. പക്ഷെ മൂന്നാൾക്കൊള്ളത് ഇല്ല, കുറച്ചു ചപ്പാത്തി കൂടി ഉണ്ടാക്കാമെന്ന് അവൾ കരുതി.

ഡിന്നർ കഴിച്ചു കൊണ്ടിരുന്നപ്പോൾ,കാത്തു അലോഷിയോട് ആൻലിയയുടെ കാര്യം പറഞ്ഞത്.

ഇച്ചായ… കിളി പോലൊരു കൊച്ച്, എന്ത് ഭംഗിയാണെന്നോ കാണാൻ, നമ്മളിങ്ങനെ നോക്കി നിന്നു പോകും കേട്ടോ.

ഹ്മ്മ്…..
അവള് പറയുന്നത് കേട്ടതു അലോഷിയൊന്നു മൂളി

ചങ്ങനാശ്ശേരിക്കാരിയാ,, നമ്മുടെ അൽഫോൻസാമ്മേടെ പള്ളിൽ കഴിഞ്ഞ മാസം വന്നിരുന്നുന്നു… അവളുടെ ഏതോ ഒരു അമ്മച്ചാൻ താമസിക്കുന്നത്, പാലയിലാണ്.

അതാരാടി….. അവരുടെ വീട് എവിടെയാ.. നമ്മള് അറിയുന്ന പാർട്ടി വല്ലതുമാണോ..

പെട്ടെന്ന് അലോഷി ചോദിച്ചതും പൗർണമിയുടെ നെറ്റി ചുളിഞ്ഞു.

ആഹ്… അറിയാൻ മേലന്നെ, വലവൂരു ഭാഗത്തു എവിടെയോ ആണെന്ന്.. അവള് ചോദിച്ചിട്ട് പറയും..

ഹ്മ്മ്…..

ഇച്ചായ…. ലിയയേ നമ്മൾക്ക് അങ്ങ് കൂട്ടിയാലോന്നെ, സത്യം പറഞ്ഞാൽ അവളെ കണ്ടപ്പോൾ മുതൽ ഞാനോർക്കുവാരുന്നു നിങ്ങള് തമ്മിൽ എന്തൊരു ചേർച്ചയാരിക്കുമെന്ന്..

കാത്തു പറഞ്ഞതും പൗർണമിയുടെ മുഖം വീർത്തു പൊട്ടാറായി. അവൾ അലോഷിയേയൊന്നു നോക്കി. അവന്റെ മറുപടി അറിയുവാൻ വേണ്ടി.

നിനക്ക് എവിടാ ജോലി, മാട്രിമോണിലാണോ, അതോ….
അലോഷി ഗൗരവത്തിൽ പെങ്ങളോട് ചോദിച്ചു.

എന്റിച്ചായ, ഞാനേ ഒരു കാര്യം പറയാം, സ്നേഹമുള്ള പെങ്ങന്മാർക്ക് നല്ല പെൺപിള്ളേരെ കാണുമ്പോൾ അവരുടെ ആങ്ങളമാർക്ക് വേണ്ടി കല്യാണം ആലോചിക്കാൻ തോന്നും.. അത് നാച്ചുറൽ ആയിട്ടുള്ള കാര്യമാണ്, നമ്മുടെ നിലയ്ക്കും വിലയ്ക്കും ചേരുന്ന ഒരു കൊച്ചാ അവള്. അതുകൊണ്ട് ഞാൻ ജസ്റ്റ്‌ പറഞ്ഞുന്നെ ഒള്ളു.ഞാൻ പറഞ്ഞതിൽ എന്തേലും തെറ്റുണ്ടോടി പൗമി…

അവൾ തന്റെ അരികിലായി ഇരുന്ന പൗർണമിയോട് ചോദിച്ചു.

പൗർണമി മറുപടിയൊന്നും പറയാതെ അവളെ നോക്കി തല കുലിക്കി

ആഹ്, സമയം ഇഷ്ട്ടം പോലെ ഉണ്ടല്ലോ കാത്തു, നിയിപ്പോ അവളെ ഒന്ന് കണ്ടതല്ലേയൊള്ളു,അപ്പോളേക്കും കല്യാണം ആലോചിക്കുവാണെന്നൊക്ക വെച്ചാലെങ്ങനെയാ , കുറച്ചു മനസിലാക്കാൻ നോക്ക്,എന്നിട്ട് മതി ബാക്കിയൊക്കെ.

അലോഷി പറഞ്ഞതും കാത്തു അവനെ സൂക്ഷിച്ചു നോക്കി

കൊള്ളാമെങ്കിൽ ഇച്ചായൻ സമ്മതിക്കുമോ…തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button