Novel

പൗർണമി തിങ്കൾ: ഭാഗം 28

രചന: മിത്ര വിന്ദ

കൊള്ളാമെങ്കിൽ ഇച്ചായൻ ഈ വിവാഹത്തിന് സമ്മതിക്കുമോ.
കാത്തു അലോഷിയുടെ മുഖത്തേക്ക് ഉറ്റുനോക്കി. ഒപ്പം പൗർണമിയും.

അവൻ ഒരു നിമിഷം ഒന്ന് ആലോചിച്ചു.
എന്നിട്ട് ഒന്നും മിണ്ടാതെ ഭക്ഷണം കഴിക്കാൻ തുടർന്നു.

എന്നതാ ഇച്ചായ മറുപടിയൊന്നും പറയാത്തത്? ഇച്ചായന് ആലോചിക്കാൻ ഇത്രമാത്രം സമയം വേണോ.

പിന്നെ സമയം വേണ്ടേടി കൊച്ചേ.. അതും ഇങ്ങനെയുള്ള കാര്യത്തിൽ.

ഇച്ചായൻ എന്തായാലും അവളെ ഒന്ന് കണ്ടു നോക്ക്. ഇഷ്ടമാകുവാണേൽ നമുക്ക് പ്രൊസീഡ് ചെയ്യാം.

ഹ്മ്മ്…. ശരി ഇത്രയും നീ പറഞ്ഞ സ്ഥിതിക്ക് എന്നാപ്പിന്നെ ഒരു കാര്യം ചെയ്യാം, പൗർണമി കൊച്ചു പറയുന്നതുപോലെ ഇച്ചായൻ അനുസരിയ്ക്കാം. എന്തെ പൗർണമി…. പെൺകൊച്ചിനെ നീയൊന്ന് കണ്ടു നോക്ക്, നിനക്ക് ഇഷ്ടമാകുവാണേ ഇച്ചായനും ഇഷ്ടമായി,
അലോഷി പറയുന്നത് കേട്ട് ഇരുവരും അന്താളിച്ചു പോയ്‌.

ഇതെന്തോന്ന് മറുപടിയാ ഇച്ചായൻ ഈ പറഞ്ഞത്, ചുമ്മാ മനുഷ്യനെ ആക്കരുത് കെട്ടോ.
കാത്തു അവനോട് കെറുവിച്ചു.

വെയിറ്റ് and സീ…..
അവൻ കാത്തുനെ കണ്ണിറുക്കി കാണിച്ചു. എന്നിട്ട് കൈ കഴുകാൻ വേണ്ടി വാഷ് ബേസിന്റെ അരികിലേക്ക് പോയ്‌.

അന്ന് രാത്രിയിൽ ഫോൺ വിളിക്കുമ്പോൾ കാത്തു മമ്മിയോടും പപ്പയോടും ഒക്കെ ആൻലിയയുടെ കാര്യം പറയുന്നുണ്ടായിരുന്നു.

അവൾക്ക് വളരെയധികം താല്പര്യമുണ്ടെന്ന് പൗർണമിക്ക് തോന്നി..അല്ലേലും കാത്തു പറഞ്ഞത് സത്യമാണ്,മൂത്ത സഹോദരന്മാർ ഉള്ളവരൊക്കെ സ്ഥിരം തന്നോട് പറയുന്നതാ, അവരുടെ ഏട്ടന്റെ വിവാഹം എന്നത് വലിയൊരു സ്വപ്നമാണന്നു.

രാത്രിയിൽ കുടിയ്ക്കാൻ വേണ്ടിയുള്ള വെള്ളം എടുത്തു വെയ്ക്കുവാൻ അടുക്കളയിലേക്ക് നടന്നു പോകുമ്പോൾ പൗർണമി ഓർത്തു.

ഇച്ചായൻ എന്താണ് പറയേണ്ടത്.. എന്റെ കൊച്ചു തീരുമാനിക്കുംപോലെ കേട്ടോടി.
വെള്ളം എടുത്തു തിരിഞ്ഞപ്പോൾ തൊട്ട് പിന്നിൽ അലോഷി ..

എന്നോട് എന്തിനാ ഇങ്ങനെയൊക്കെ ചോദിക്കുന്നെ. ഇച്ചായന്റെ ഇഷ്ട്ടം നോക്കിയാൽ പോരേ.

ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറയുകയാണ് പൗമി.

ഹേയ്.. അത് പോരല്ലോ കൊച്ചേ, ഇങ്ങനെ എടുത്തടിച്ചു പറയാതെന്നെ…എനിക്ക് എന്റെ പൗമി പറയുമ്പോലെ ചെയ്യാനാണ് ഏറെ ഇഷ്ട്ടം.

ദേ…. മാറിനിൽക്കു, കാത്തു അപ്പുറത്തുണ്ട്.

അവൾക്ക് തടസമായി മുന്നിൽ കയറി നിൽക്കുകയാണ് അലോഷി.

അവള് അന്തിച്ചർച്ച ആരംഭിച്ചതല്ലേയൊള്ളു. ഒന്നും ആയിട്ടില്ല കൊച്ചേ. Ni മറുപടി പറഞ്ഞോ, നോ പ്രോബ്ലം.

കാത്തൂന്റെ ഇഷ്ടം അതാണേൽ അത് തന്നേ നടക്കട്ടെ,എന്റെയും സന്തോഷം അതാണ്.

അവനെ നോക്കി പെട്ടെന്ന് പറഞ്ഞുകൊണ്ട് പൗമി പുറത്തേക്കിറങ്ങിപ്പോയി..

ആഹ് എന്നാപ്പിന്നെ അങ്ങനെയട്ടെ കേട്ടോ.

അവൻ ഉറക്കെ പറഞ്ഞതും പൗർണമി ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി.

വലതു കൈകൊണ്ട് തന്റെ താടിയാകമാനം ഉഴിഞ്ഞ് അവൻ പൗർണമിയെ നോക്കി എന്താണെന്ന് ചോദിച്ചു.

ഒന്നുമില്ലെന്ന് ചുമൽ ചലിപ്പിച്ചു കാണിച്ചു കൊണ്ട് അവൾ വീണ്ടും മുൻപോട്ട് നടന്നു പോയി

ഹ്മ്മ്.. M ആട്ടമുണ്ട്, എന്റെ കൊച്ചിന് നല്ലോണം ആട്ടമുണ്ട്. ശരിയാക്കി എടുക്കാം, കാത്തൂന്റെ കൂട്ടുകാരിde പേരും പറഞ്ഞ് എന്റെ പൗർണമിയെ ഞാൻ സെറ്റ് ആക്കി എടുക്കും.

അലോഷി എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടത്തി.
എന്നിട്ട് പൗർണമിയുടെ പിന്നാലെ അവനും കാത്തുവിന്റെ അരികിലേക്ക് ചെന്നു..

കാത്തു കിടന്നു ഉറങ്ങാൻ നോക്ക്,മതി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത്.
അവൻ ശബ്ദം ഉയർത്തിയതും കാത്തു പെട്ടെന്ന് ഫോൺ കട്ട് ചെയ്തു കൊണ്ട് എഴുന്നേറ്റു..

മമ്മി എന്നോട് പറഞ്ഞത്, ലിയ ടെ നല്ല ഒരു ഫോട്ടോ അയച്ചു കൊടുക്കാനാ. പപ്പയെ കൂടി ഒന്നു കണിയ്ക്കട്ടെന്നു.
p
ഹ്മ്മ്…. കാണിയ്ക്ക്,,,,,എന്നിട്ട് നോക്കാം.

ങ്ങെ… സത്യമാണോ ഇച്ചായ….

ഫോട്ടോ കാണിയ്ക്ക് കൊച്ചേ, അത് കഴിഞ്ഞു ബാക്കി പറയാം. അല്ലേ പൗമി..

അലോഷി പൗർണമിയെ നോക്കി ചിരിച്ചു, എന്നിട്ട് അവന്റെ റൂമിലേക്ക് പോയ്‌.

കിടക്കാം കാത്തു, നേരം ഒരുപാടായില്ലോ….

മ്മ്…. കിടന്നേക്കാം കൊച്ചേ, ഇന്ന് ഇത്തിരി വൈകിയല്ലേ… അതെങ്ങനാ, ലിയ ടെ കാര്യം പറഞ്ഞിരുന്നകൊണ്ടല്ലേ…

മമ്മിയെന്ത് പറഞ്ഞു…?

കുടുംബക്കാര് മൊത്തം ഇച്ചായന് കല്യാണം ആലോചിക്കാൻ പറഞ്ഞു ബഹളമാ… ഒരുപാട് പെൺകുട്ടികളുടെ ആലോചനകൾ വരുന്നുണ്ടന്നെ… പക്ഷെ ഇങ്ങേരു പിടി തരുന്നില്ല….

അതെന്താടി..

ഹെലൻ ചേച്ചിടെ കഴിഞ്ഞിട്ട് മതിയെന്ന് പറഞ്ഞു ഒറ്റക്കാലിൽ നിൽപ്പാരുന്നു. രണ്ട് പെങ്ങന്മാർ നിൽക്കുമ്പോൾ ഞാൻ കെട്ടുന്നത് ശരിയല്ലെന്ന് അന്നൊക്കെ ഇച്ചായന്റെ വാദം. എന്നാൽപ്പിന്നെ ചേച്ചിടെ കഴിഞ്ഞു നോക്കാമെന്ന് പപ്പ പറഞ്ഞപ്പോൾ ആൾക്ക് സന്തോഷമായി.ഇനി നെക്സ്റ്റ് ചാനസ്, ഇച്ചായന്റെയല്ലേ… എത്രയും പെട്ടന്ന് വിവാഹം നടത്തിയേ തീരൂന്നു ഞങ്ങൾക്കും വാശിയ…

ലിയയെ ഇഷ്ട്ടമായില്ലെങ്കിലോടി..?
പൗമി വീണ്ടും ചോദിച്ചു.

ലിയ അല്ലെങ്കിൽ പപ്പാടെ ഒന്ന് രണ്ട് ഫ്രണ്ട്സിന്റെയൊക്കെ മക്കളുടെ ആലോചന വന്നു. അത് നോക്കാമെന്നു പറഞ്ഞു.

ഹ്മ്മ്…ആദ്യം ലിയയെ ഇച്ചായൻ ഒന്ന് കണ്ടു നോക്കട്ടല്ലേ…

ആഹ്….. അതാടി ഞാനും കരുതിയിരിക്കുന്നത്, ലിയയെ ഇഷ്ട്ടം ആയാൽ അത്, അല്ലെങ്കിൽ വേറൊന്നു. എന്നതായാലും രണ്ട് മൂന്ന് മാസത്തിനുള്ളിൽ  കെട്ടു കാണും…

ലൈറ്റ് ഓഫ് ചെയ്തിട്ട് കാത്തു വന്നു പൗമിയുടെ അരികിൽ കിടന്നു.

പിന്നെയും ഇച്ചായന്റെ വിവാഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ ആയിരുന്നു അവൾക്ക് പറയാൻ ഉള്ളത് മുഴുവൻ.

***

അടുത്ത ദിവസം രാവിലെ പൗർണമി ഉണർന്നപ്പോൾ കാത്തു അരികിലില്ല.

യ്യോ… ഒരുപാട് വൈകിയോ.അവൾ ചാടി എഴുന്നേറ്റു ഫോൺ എടുത്തു.
സമയം 7മണി ആവുന്നു.

ഈശ്വരാ, ഇത്രേം നേരമായൊ. ഇന്നലെ രാത്രിലു ഉറങ്ങാൻ ഇത്തിരി ലേറ്റ് ആയി പ്പോയ്. കാത്തുന്റെ കഥകൾ തീരുന്നില്ല, പിന്നെഎങ്ങനെയാണെന്ന് പറ..

പിറു പിറുത്തുകൊണ്ട് അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് വാഷ് റൂമിൽപോയ്‌. കുളിയും പല്ല്തേപ്പും ഒക്കെ കഴിഞ്ഞ് പെട്ടന്ന് ഇറങ്ങി വന്നു.
അച്ഛന്റെ നമ്പറിൽ ഒന്ന് വിളിച്ചു സംസാരിച്ചു. ഓട്ടം പോയില്ലെന്നും നല്ല മഴയാണെന്നും ഒക്കെ പറഞ്ഞപ്പോൾ അമ്മയ്ക്ക് കൊടുക്കാൻ പറഞ്ഞു.

അഞ്ച് മിനിറ്റിൽ താഴെ നേരം കൊണ്ട് എല്ലാരോടും വിശേഷങ്ങൾ പങ്ക് വെച്ചു.
എന്നിട്ട്
അടുക്കളയിലേക്ക് ചെന്നപ്പോൾ അലോഷിയും കാത്തുവും കൂടി പാചകപരീക്ഷണത്തിൽ ആയിരുന്നു.

കാത്തുന്റെ അരികിലായി ചെന്നു പൗമി നിന്നു.

ആഹ്, ഇതെന്താ പറ്റിയേ, ഇന്നലെ നിനക്ക് ഉറക്കമില്ലാരുന്നോ പെണ്ണേ..

കാത്തു ചിരിയോടെ ചോദിച്ചു.

മറുപടി പറയാതെ അവൾ ചായ എടുത്തു കുടിച്ചു കൊണ്ട് നിന്നു.

ഇന്നലെ നീ വല്ല സ്വപ്നവും കണ്ടോടി…?

വീണ്ടും കാത്തു ചോദിച്ചപ്പോൾ പൗമിയുടെ നെറ്റി ചുളിഞ്ഞു.

കേട്ടോ ഇച്ചായ, ഇവളിന്നലെ ഉറക്കത്തിൽ പറയുവാ, അലോഷിച്ചായൻ ഇപ്പൊ തത്കാലം പെണ്ണ്കെട്ടണ്ട, അത്രയ്ക്ക് പ്രായമൊന്നും ആയില്ലലോന്നു…..

കാത്തുന്റെ പറച്ചിൽ കേട്ടപ്പോൾ പൗമിയെ നോക്കി അലോഷി ചിരിച്ചു.

അതിമനോഹരമായ ഒരു പുഞ്ചിരി..

നിനക്ക് എന്താ കാത്തു… വെറുതെ ഓരോന്നു പറഞ്ഞു നടന്നോ കേട്ടോ,,,, ഒരു സ്വപ്നം പോലും..

അയ്യോ സത്യമാ പെണ്ണേ, നീ ഇന്നലെ അങ്ങനെ പറഞ്ഞു…

അങ്ങനെ പറയേണ്ട കാര്യമൊന്നും എനിക്കില്ല, നിന്റെ ഇച്ചായൻ കല്യാണം കഴിക്കുന്നത് സന്തോഷമുള്ള കാര്യമല്ലേ…അതുകൊണ്ട് ഈ ഒരു സ്വപ്നത്തിന്റെ പേരും പറഞ്ഞു ഓരോന്ന് ചിന്തിച്ചു ക്കൂട്ടല്ലേ.

പൗമിയുടെ ശബ്ദം കടുത്തു….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button