പൗർണമി തിങ്കൾ: ഭാഗം 29
Nov 26, 2024, 23:05 IST

രചന: മിത്ര വിന്ദ
അലോഷിച്ചായനോട് പെണ്ണ് കെട്ടേണ്ട എന്നൊക്കെ ഉറക്കത്തിൽ പോലും എന്റെ പൗമി പറഞ്ഞല്ലോ എന്ന് ഓർക്കുമ്പോൾ, വല്ലാത്തൊരു സുഖമുണ്ട് കേട്ടോ.... പ്രണയാതുരമായ ഒരു സുഖം.... കാത്തുവിനെ അവളുടെ ഓഫീസിന്റെ മുന്നിലേക്ക് ഇറക്കിവിട്ട ശേഷം പൗർണമിയോടൊപ്പം പോകവേ അലോഷി മെല്ലെ പറയുകയാണ്. പൗർണമിയാണെങ്കിൽ അതൊന്നും കേട്ട ഭാവം പോലും നടിച്ചില്ല. ശോ.. എന്നാലും അത് കഷ്ടമായിപ്പോയല്ലോ... അത്രമാത്രം നിനക്ക് വേദനിച്ചുല്ലേ.? അവളെ ഇളക്കുവാൻ വേണ്ടി അലോഷി പിന്നെയും ഓരോന്ന് പറഞ്ഞ്കൊണ്ടേ ഇരുന്നു. അപ്പോഴേ പൗർണമി കൊച്ചെ,,,, നിനക്ക് ശരിക്കും സങ്കടം ഉണ്ടോടി, അതുകൊണ്ടാണോ അങ്ങനെ പറഞ്ഞത്.. നീയൊരു വാക്ക് പറഞ്ഞാൽ മതി ഇച്ചായൻ റെഡി ആണ് കേട്ടോ.ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക്, ഇനി വെച്ച് താമസിപ്പിക്കണോ എങ്ങനെയൊക്കെ അയീന്ന് ,ഇച്ചായന് വേറെ പണിയില്ലേ, എനിക്കൊന്നും അറിയില്ല ഞാന് അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന്, കാത്തുവായിരിക്കും സ്വപ്നം കണ്ടത്... ഇച്ചായൻ ആരെയാണ് വിവാഹം കഴിക്കേണ്ടത് എന്നുള്ളത് ഇച്ചായനും വീട്ടുകാരും കൂടി ആലോചിച്ചാൽ മതി, അതിലേക്ക് എന്നെ വെറുതെ വലിച്ചിഴക്കേണ്ട കാര്യമില്ല കെട്ടോ.. എന്നെ എന്റെ വഴിയ്ക്ക് ക്കു വിട്ടേയ്ക്ക് പൗർണമി ഗൗരവത്തിൽ പറഞ്ഞു. നിന്നെ നിന്റെ വഴിക്ക് വിടാനോ, അതും ഈ അലോഷി ജീവിച്ചിരിക്കുമ്പോൾ... നടക്കില്ല മോളെ വെറുതെയാ... അവൻ ഒന്ന് പിന്നിലേക്ക് നോക്കിക്കൊണ്ട് അവളോട് പറഞ്ഞു. ഒരു ബൈക്ക് കയറി വന്നതും പെട്ടെന്ന് അലോഷിയൊന്ന് വെട്ടിച്ചു മാറ്റി മുന്നോട്ടു നോക്കിയിരുന്നു വണ്ടിയോടിയ്ക്ക്..ഇപ്പൊ കാണാരുന്ന്. ജീവിച്ചാലും മരിച്ചാലും അത് ഇച്ചായനോടൊപ്പം... അല്ലെടി കൊച്ചേ... എന്ന് കരുതി എന്റെ കൊച്ചിനെ സുരക്ഷിതമായിട്ട് കൊണ്ടുപോകാൻ ഒക്കെ ഇച്ചായന് നല്ലോണം അറിയാന്നെ. അലോഷി ചിരിയോടെ പറഞ്ഞു. ആ സമയത്താണ് അലോഷിയുടെ ഫോണിലേക്ക് മമ്മിയുടെ കോൾ വന്നത്.. അവൻ കാർ ഓഡിയോ ഓൺ ചെയ്തു കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു. ഹലോ മമ്മി.. മോനേ നീ എവിടെയ. ഞാൻ ഓഫീസിലേക്ക് പൊയ്ക്കൊണ്ടിരിക്കുവാ എന്താ മമ്മി.. കാത്തു നിന്റെ കൂടെ ഉണ്ടോടാ. ഇല്ലല്ലോ മമ്മി,,,അവളെ ഞാനിപ്പോൾ ഇറക്കിയതേയുള്ളൂ. ഹ്മ്മ്.. നീയിപ്പോൾ ഫ്രീയാണോടാ, അതേ,,, ഡ്രൈവ് ചെയ്യുക എന്നാലും കുഴപ്പമില്ല മമ്മി പറഞ്ഞു,എന്താ മമ്മി എന്തുപറ്റി... അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല ഇന്നലെ അവൾ ഒരു കാര്യം പറഞ്ഞില്ലായിരുന്നോ.. എന്ത് കാര്യം? അലോഷി അറിയാത്ത മട്ടിൽ ഒന്ന് അവരോട് ചോദിച്ചു. കാത്തൂന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു പെൺകുട്ടിയുടെ കാര്യം, എങ്ങനെയാ മോനെ നമുക്ക് അതൊന്ന് നോക്കിയാലോ.. എന്റെ മമ്മി അവൾക്ക് വേറെ പണിയില്ലാഞ്ഞിട്ടല്ലേ, അപ്പോഴേക്കും മമ്മിയത് സീരിയസ് ആയിട്ട് എടുത്തോ..? പിന്നെ സീരിയസ് ആയിട്ട് എടുക്കാതെ എങ്ങനെയാടാ, നമ്മൾക്ക് പറ്റിയ നല്ലൊരു ബന്ധം വന്നാൽ, നോക്കാം എന്നാണ് പപ്പയും പറഞ്ഞത്. ഇനിയിപ്പോ പപ്പ നോക്കിയാൽ എങ്ങനെയാ മമ്മി,അതും ഈ വയസ്സനാ കാലത്ത്, മകളെ കെട്ടിച്ചിട്ട്, ഇത്രയും ദിവസമല്ലേ ആയുള്ളൂ അവളുടെ വീട്ടുകാരൊക്കെ അറിഞ്ഞാൽ ആകെ നാണക്കേടല്ലേ.... അലോഷിയുടെ പറച്ചിൽ കേട്ടതും പിന്നിലിരുന്നവൾ അടക്കം ചിരിച്ചു.. അലോഷി... നീ മേടിയ്ക്കും കേട്ടോ, വിളിച്ചിൽ അല്പം കൂടുന്നുണ്ട് നിനക്ക്,,,, എന്തുവാ എപ്പോഴാ പറയേണ്ടത് എന്നൊന്നും യാതൊരു ബോധവുമില്ല.. മമ്മി പറഞ്ഞതിന്റെ ബാക്കിയല്ലേ ഞാൻ പറഞ്ഞത്, പപ്പയ്ക്ക് താല്പര്യമാണെന്ന് പറഞ്ഞതുകൊണ്ടല്ലേ, അതിനൊന്നും മമ്മിക്ക് പ്രശ്നമില്ലല്ലേ.... അല്ലേലും ഇപ്പോൾ നിങ്ങളൊക്കെയാണ് ട്രെൻഡ്, ഞങ്ങൾ പിള്ളാരു സെറ്റൊക്കെ ഒപ്പം നിന്ന് കല്യാണം നടത്തി തരേണ്ട അവസ്ഥയായി പോയില്ലേ. അതിന്റെ കുശുമ്പാണോ നിനക്ക്? ഹ്മ്മ്... ലേശം.. ആഹ്, മമ്മി മരിച്ചു കഴിഞ്ഞ് നീ പപ്പെടെ കെട്ട് നടത്തിക്കൊടുക്ക്, ഇപ്പൊ തൽക്കാലം ഞങ്ങളെല്ലാവരും ചേർന്ന് നിനക്ക് നല്ലൊരു പെൺകൊച്ചിനെ കണ്ടുപിടിച്ച് ആ കൈയിലേക്ക് തരും, എന്നതായാലും കാത്തു, ഇന്നലെ സംസാരിച്ച ആ കുട്ടിയുടെ ഫാമിലിയെ ക്കുറിച്ച് ഒക്കെ ഒന്ന് ഡീറ്റെയിആയിട്ട് അന്വേഷിക്കാനാണ് പപ്പയുടെ തീരുമാനം..നോക്കട്ടെ, ഏത് വരെ പോകുമെന്ന്.. എന്റെ മമ്മി,മമ്മിയ്ക്ക് വേറെ പണിയില്ലേ,എനിക്കിപ്പോൾ പെണ്ണും പെടക്കോഴിയുമൊന്നും വേണ്ട,ഞാനി ങ്ങനെ സമാധാനത്തോടെ കഴിയുന്നതു കണ്ടിട്ട് മമ്മിക്ക് കണ്ണുകടി ആണല്ലേ....കുശുമ്പി... ഈ കല്യാണക്കാര്യം പറയുമ്പോൾ നീ എന്തിനാ ഇങ്ങനെ ഒഴിഞ്ഞുമാറുന്നതന്നു എനിക്ക് മനസിലാവാത്തത് കേട്ടോ.. എല്ലാത്തവണത്തെയിം പോലെയല്ല പപ്പ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടാണ് കേട്ടോ.. മമ്മി വെച്ചോ ഞാൻ ഓഫീസിൽ എത്താറായി... പെട്ടെന്ന് കോൾ കട്ട് ചെയ്തു. പൗർണമി..... ആരൊക്കെ എന്തൊക്കെ പറഞ്ഞു നിർബന്ധിച്ചാലും ശരി അലോഷിയുടെ ജീവിതത്തിൽ ഒരൊറ്റ പെണ്ണേ ഉള്ളൂ,അത് നീയാണ്... നീ മാത്രം, നിനക്ക് എതിർപ്പ് ഒക്കെ കാണുമായിരിക്കും, അതൊന്നും തൽക്കാലം ഞാൻ മൈൻഡ് ചെയ്യുന്നില്ല,,,എന്ന് കരുതി, നിന്നെ ഭീഷണിപ്പെടുത്തി കൊണ്ടുപോയി കെട്ടാൻ ഒന്നും എനിക്ക് ഉദ്ദേശമില്ല,ഈ അലോഷിച്ചായനെ നീ പ്രണയിക്കും,എന്റിച്ചായൻ മാത്രം മതി എനിക്കെന്ന് ഈ നെഞ്ചിൽ കിടന്ന് നീ പറയും, പറഞ്ഞിരിക്കും , അത് അലോഷിയുടെ വാശിയാണ് മോളെ.. ഹ്മ്മ്... കാണാം.... പൗർണമി പിറു പിറുത്തു ഇനി എല്ലാവരും കൂടുതൽ എന്നെ പറഞ്ഞു പ്രലോഭിപ്പിക്കുകയാണെങ്കിൽ, ഞാൻ നിന്റെ പേര് പറയും കേട്ടല്ലോ. എന്റെ പേരോ,അതെന്തിനാ എന്റെ പേര് അലോഷിച്ചായൻ പറയുന്നത്. അതൊക്കെ അപ്പോൾ പറഞ്ഞാൽ മതി.... എന്നതായാലും എനിക്ക് നിന്നെ ഇഷ്ടമാണെന്നുള്ള കാര്യം ഞാൻ നിന്നോട് തുറന്നു പറഞ്ഞു കഴിഞ്ഞു, അതറിഞ്ഞില്ല,കേട്ടില്ല എന്നൊന്നും നമ്പർ ഇറക്കി ഉരുണ്ടുകളിച്ചേക്കരുത്. തന്റെ ശബ്ദം അല്പം കടുപ്പപ്പെടുത്തി അലോഷി പറഞ്ഞു. അപ്പോഴേക്കും അവർ ഓഫീസിൽ എത്തിയിരുന്നു.....തുടരും.........