പൗർണമി തിങ്കൾ: ഭാഗം 34
Dec 1, 2024, 22:15 IST

രചന: മിത്ര വിന്ദ
കാത്തുവിന്റെ പപ്പയും മമ്മിയും അലോഷ്യയും ഒക്കെ തീരുമാനിച്ചത് അവളെ നാട്ടിലേക്ക് മടക്കിക്കൊണ്ടുപോകുക എന്നതായിരുന്നു.. കാരണം, എന്തായാലും അവൾക്ക് സർജറി അത്യാവശ്യമായി വേണ്ടിവരും, ഇവിടെയാകുമ്പോൾ കുറച്ചു പരിമിതികൾ ഒക്കെയുണ്ട്. നാട്ടിലാണെങ്കിൽ അവർക്ക് പരിചയത്തിലുള്ള ഡോക്ടഴ്‌സുണ്ട്. അവരെ പോയി കണ്ടു ബാക്കി കാര്യങ്ങളൊക്കെ തീരുമാനിക്കാം... അവരുടെ ഡിസിഷൻ പറഞ്ഞപ്പോൾ ഡോക്ടർ റിയ സമ്മതിച്ചു, പിറ്റേദിവസം ഉച്ചയോടുകൂടി കാത്തുവിനെ ഡിസ്ചാർജ് ആക്കി. അന്ന് തന്നെ നാട്ടിലേക്ക് മടങ്ങാമെന്നായിരുന്നു പോളിന്റെ തീരുമാനം. അലോഷി ഇന്ന് രണ്ട് മണിക്ക് എത്തും. അവൻ ഫ്ലൈറ്റ് ടിക്കറ്റ് ഒക്കെ റെഡി ആക്കിയിട്ടുണ്ട്..രാത്രി 9മണിക്ക് ആയിരുന്നു ഫ്ലൈറ്റ്. അലോഷി വന്നിട്ട് അവനെ കണ്ടു തിരിച്ചു പോകാമെന്നു കാത്തുവും പറഞ്ഞു. പൗർണമി ആണെങ്കിൽ കാത്തുവിന്റെ പപ്പയും മമ്മിയും ഉള്ളത് കൊണ്ട് രാവിലെ ഓഫീസിലേക്ക് പോയിരിന്നു മുരളിയേട്ടൻ വന്നാണ് അവളെ കൂട്ടിക്കൊണ്ട്പോയത്. എന്തായാലും അവളേ അവര് കൊണ്ട് പോകും, അതുറപ്പാണ്, ഇനി തന്റെ കാര്യം എങ്ങനെയാവും, ഇച്ചായന്റെ ഒപ്പം അവിടെ തനിച്ചു,,,, അത് അവൾക്ക് ബുദ്ധിമുട്ട് ആയിരുന്നു.. വിഷമത്തോടെ ഈ കാര്യം ചിന്തിച്ചു ഇരിക്കുമ്പോൾ ആയിരുന്നു അവളുടെ അച്ഛൻ ഫോണിൽ വിളിക്കുന്നത്. കാത്തുവിന്റെ വിവരം പറഞ്ഞപ്പോൾ അയാളും പറഞ്ഞു, ആ കൊച്ചിനെ ഇങ്ങോട്ട് കൊണ്ട്പോരട്ടെ, അതാണ് നല്ലതെന്ന്. ഒപ്പം മകള് ഇനി അവിടെ എങ്ങനെ തുടരുമെന്നും ബാബുരാജ് ചോദിച്ചു. അച്ഛാ...എനിയ്ക്കൊന്നുമറിയില്ല,ഹോസ്റ്റലിൽ അന്വേഷിച്ചു നോക്കാം. ",,അവളുടെ ചേട്ടൻ തനിച്ചല്ലേ ഒള്ളു, അപ്പൊ അവിടെ മോള് നിൽക്കുന്നത് ശരിയാവില്ലല്ലോ, " "മ്മ്... അതേ അച്ഛാ," "എന്തേലും വഴി നോക്ക് മോളെ, ഇപ്പൊ ജോലി ചെയ്യുന്ന സ്ഥലത്തു പരിചയമുള്ള പിള്ളേർ ഇല്ലെ.... ഉണ്ട്... അവരോട് ചോദിച്ചു നോക്കട്ടെ, എന്നിട്ട് ഞാൻ മാറിക്കോളാം.. ആഹ്... എങ്ങനെയാണെന്ന് വെച്ചാൽ ആലോചിച്ചു ചെയ്യ്. കാത്തു ഇല്ലാതെ ഒറ്റയ്ക്ക് മോളവിടെ നിൽക്കെണ്ട കെട്ടോ. മ്മ്... ശരി അച്ഛാ. അവൾ ഫോൺ കട്ട് ചെയ്തു. അലോഷി ആണെങ്കിൽ കാത്തൂന്റെ വിവരം ചോദിച്ചു വിളിച്ചതാണ്, പിന്നെ യാതൊരറിവും ഇല്ല.... അവൾ ഇത്തിരി നേരം ഫോണിൽ നോക്കി ഇരുന്നു. പലവിചാരങ്ങൾ കടന്നു വരുന്നുണ്ട്. എന്നാലും ഉള്ളിന്റെ ഉള്ളിൽ നാളെ ഇനി എന്ത് ചെയ്യും എന്നായിരുന്ന്. തങ്ങൾ വീട്ടിലെത്തിഎന്നും, ഇച്ചായൻ കുറച്ചു കഴിഞ്ഞു വരുമെന്നുമൊക്കെ കാത്തു പൗർണമിയ്ക്ക് മെസ്സേജ് അയച്ചിട്ടുണ്ട്. അവൻ ഇന്ന് വരുമെന്നൊന്നും പൗർണമിയ്ക്ക് അറിയില്ലയിരുന്നു. അത് വായിച്ചതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി. ഒപ്പം ശ്വാസതാളംപോലും ഒന്നു ഉയർന്നു പൊങ്ങി. മാഡം... സ്റ്റെല്ല വന്നു വിളിച്ചതും പൗർണമി പെട്ടന്ന് ഫോണിൽ നിന്നും മുഖം ഉയർത്തി.. ഒരു മെയിൽ വന്നിട്ടുണ്ട്, ഒന്ന് ചെക്ക് ചെയ്യാമോ. തന്റെ അരികിലായി കിടന്ന കസേരയിൽ ഇരുന്ന്കൊണ്ട് സ്റ്റെല്ല ചോദിച്ചതും അവൾ സ്ക്രീനീലേക്ക് കണ്ണു നട്ടു.. *** അലോഷി വന്നതും കാത്തുനെ കെട്ടിപിടിച്ചു. എന്തോ അവന്റെ മിഴികൾ വല്ലാണ്ട് നിറഞ്ഞു.. കുഞ്ഞനിയത്തിയോടുള്ള മുഴുവൻ സ്നേഹവും വാത്സല്യവും അവന്റെ മിഴിനീരിൽ പ്രകടമായിരുന്നു. കാത്തു,,,,ഒരുപാട് വേദന ആയിരുന്നോടാ... ഇല്ലന്നേ, കുഴപ്പമില്ല ഇച്ചായ,, ഞാൻ ഓക്കേയാണ്. അവൾ അലോഷിയുടെ കവിളിൽ പിടിച്ചുലച്ചു കൊണ്ടവനെ നോക്കി കണ്ണിറുക്കി. ഇച്ചായൻ ഒരുപാട് വിഷമിച്ചുപോയി മോളെ... സത്യം പറഞ്ഞാൽ എനിക്ക് എങ്ങനെയെങ്കിലും നിന്റടുത്തു ഒന്ന് വന്നാൽ മതിഎന്നായിരുന്നു. ഞാൻ ഓക്കേയായിന്നേ.. ഇനി ആ fibroid അങ്ങട് remove ചെയ്താൽ പ്രശ്നം തീർന്നു, അല്ലേ മമ്മി.... തന്റെ അരികിലായ് നിന്ന മമ്മിയെ നോക്കി കാത്തു പറഞ്ഞു. എന്നാലും ഇവള് പേടിപ്പിച്ചത് ചില്ലറ വല്ലതുമാണോ,എനിക്ക് അങ്ങോട്ട് ദേഹമൊക്ക തളർന്നു പോയപോലെയാരുന്നു മോനേ, ഇവിടെയെത്തി ഈ പെണ്ണിനെ നേരിൽ കണ്ടപ്പോൾ ആയിരുന്നു എനിക്ക് സമാധാനമായതു പോലും..പപ്പാ ആണെങ്കിൽ കരയുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നെ. ങ്ങെ.. പപ്പാ കരഞ്ഞോ, എന്തിനു.. കാത്തു പോളിനെ നോക്കി നെറ്റി ചുളിച്ചു. ഇവള് ചുമ്മാ തള്ളുന്നതാടി പെണ്ണേ.. ഞാനെങ്ങും കരഞ്ഞില്ല. അയാൾ പറയുന്ന കേട്ട് കാത്തു പൊട്ടിചിരിച്ചു. ഒരുത്തിയാണെങ്കിലടുത്ത ഫ്ലൈറ്റ് പിടിച്ചു പോരാൻ കിടന്നു ചാടുവാരുന്നു. ഒറ്റ നേരംകൊണ്ട് കെട്ടിയ കോലം.... ഹോ, മനുഷ്യന്റെ എടപാട് തീർന്നു.. ഹെലനെ ഉദ്ദേശിച്ചയിരുന്നു പോൾ അങ്ങനെ പറഞ്ഞത്. എന്നതാണേലും പൗർണമി ഉണ്ടായിരുന്ന കൊണ്ട്, ആ കൊച്ചിന്റെയൊരു സ്നേഹം.. ഇവളേ തൂത്തും തലോടിയുമിരിയ്ക്കുവാരുന്നു. പോള് പറഞ്ഞു. യ്യോ... സത്യം കേട്ടോ, ആ കൊച്ചു.. അവൾക്ക് ആണെങ്കിൽ കാത്തുന്നു വെച്ചാൽ ജീവനാ.. ഇന്ന് ഒരുപാട് വഴക്ക് പറഞ്ഞിട്ടാ, അവള് ഓഫീസിൽ പോയതുപോലും. പപ്പയ്ക്കും മമ്മിയ്ക്കും പൗർണമിയെ വല്ലാണ്ട് ഇഷ്ട്ടം ആയിന്നു അലോഷിയ്ക്ക് തോന്നി. ഇതൊക്കെ പറഞ്ഞപോലെ, കാത്തു നമ്മുടെ കൂടെ പോരുമ്പോൾ ആ കൊച്ച് ഇവിടെ ഒറ്റയ്ക്ക് നിൽക്കുമോ, അതിന്റെ വീട്ടുകാര് സമ്മതിക്കുമോ ആവോ.... ഇനി എന്നാ ചെയ്യുമോ മോളെ, പൗർണമിയുടെ കാര്യം എങ്ങനെയാ. മമ്മി ചോദിച്ചതും കാത്തു അത് ആലോചിച്ചത് പോലും. ശരിയാണല്ലോ, ഇനീയിപ്പോ വേറെ എന്താ വഴി? വേറെ വഴിയൊന്നുമില്ല പപ്പാ,അവൾ ഇവിടെ ഇച്ചായന്റെ കൂടെ നിന്നോളും,രണ്ടു മൂന്നാഴ്ചത്തെ കാര്യമല്ലേ ഉള്ളൂ,കീഹോൾ സർജറി ആകുമ്പോൾ അധികം റസ്റ്റ് ഒന്നും ആവശ്യമില്ലല്ലോ,ഞാൻ പെട്ടെന്ന് വരില്ലേ... അല്ലാണ്ടിപ്പോ അവൾ വേറെ എവിടെ പോകുവാന്, ഹോസ്റ്റലിൽ നിൽക്കുന്നതൊക്കെ ചടങ്ങാണ്, അതും മൂന്നാഴ്ചത്തേക്ക് ആരും സമ്മതിക്കില്ല.അവൾ ഇങ്ങോട്ട് വരട്ടെ ഞാൻ സംസാരിക്കാം കാത്തു തന്റെ അഭിപ്രായം അവരോട് പറഞ്ഞു.. സംഗതിയൊക്കെ ശരിയാണ് . പക്ഷേ,ആ കൊച്ചു നിൽക്കുന്നു എനിക്ക് തോന്നുന്നില്ല.നിന്റെ കൂടെ നിൽക്കുന്നതുപോലെ അല്ലല്ലോ മോളെ,ഇതിപ്പോ അലോഷിയുമായിട്ട് അവൾക്ക് അത്രയ്ക്ക് അടുപ്പമൊന്നുമില്ലലോ. അവർ മുഴുവനും പറയുന്നത് കേട്ടുകൊണ്ട് അലോഷി തന്റെ മനസ്സിൽ ചില കണക്കുകൂട്ടലുകൾ ഒക്കെ നടത്തുകയായിരുന്നു. ആ സമയത്താണ് കോളിംഗ് ബെൽ ശബ്ദിച്ചത്. പോളായിരുന്നു ചെന്ന് വാതിൽ തുറന്നത്. അതിസുന്ദരിയായ വെളുത്തു കൊല്ലുന്നനെയുള്ള ഒരു മിടുക്കി പെൺകുട്ടി.. അയാൾക്ക് പെട്ടെന്ന് അവളെ മനസ്സിലായില്ല. കാതറിന്റെ പപ്പയാണോ..? ഒരു ചെറിയ പുഞ്ചിരിയോടെ അവൾ ചോദിച്ചത്. അതെ ആരായിരുന്നു,എനിക്ക് മോളെ പിടികിട്ടിയില്ല കേട്ടോ. ഞാൻ ആൻലിയ, കാതറിന്റെ ഫ്രണ്ടാണ്.. അവൾ പറയുന്നത് കേട്ടുകൊണ്ടാണ് അലോഷി അവിടേക്ക് വന്നത്......തുടരും.........