Novel

പൗർണമി തിങ്കൾ: ഭാഗം 35

രചന: മിത്ര വിന്ദ

ഞാൻ ആൻലിയ, കാതറിന്റെ ഫ്രണ്ടാണ്..

അവൾ പറയുന്നത് കേട്ടുകൊണ്ടാണ് അലോഷി അവിടേക്ക് വന്നത്.

പിങ്ക് നിറമുള്ള ഒരു ടോപ്പും, ഡാർക്ക്‌ ബ്ലു നിറമുളള ജീൻസും ഒക്കെ ഇട്ടുകൊണ്ട് ഒരു പെൺകുട്ടി.
അലോഷിയെ കണ്ടതും അവൾ അതിമനോഹരമായി ചിരിച്ചു..
എന്നിട്ട് അകത്തേക്ക് കയറി.

ആഹ് മോളെ, ഫോട്ടോയിൽ കണ്ടിട്ടുണ്ട് കേട്ടോ, പക്ഷെ പെട്ടെന്ന് എനിയ്ക്ക് ആളെ മനസിലായില്ല..
പോള് പറയുന്നത് അകത്തെ മുറിയിലിരുന്ന കാത്തു കേട്ടു.

ആരാ മമ്മി വന്നെ?
അവൾ കിടക്കയിൽ നിന്നെഴുന്നേറ്റു.

അതൊന്നും സാരമില്ല അങ്കിൾ,, കാത്തു എവിടെ കിടക്കുവാണോ.

ആഹ്, ഞാൻ വിളിക്കാം, മോളിരിയ്ക്ക് കേട്ടോ.

അയാൾ മകളെ വിളിക്കാൻ തുടങ്ങിയപ്പോൾ കാത്തു ഇറങ്ങി വന്നത്.

ലിയാ…. നീയെങ്ങനെ വീട് കണ്ടുപിടിച്ചു പെണ്ണേ.

കാത്തു അതിശയത്തോടെ ഇറങ്ങി വന്നു ഉറക്കെ ചോദിച്ചു.

അതൊക്ക കണ്ടുപിടിച്ചു , നിനക്കിപ്പോ എങ്ങനെയുണ്ട്, ഓക്കേ ആയോടി.

ഹ്മ്മ്… കുറവുണ്ട്, ഞങ്ങൾ ഇന്ന് നാട്ടിലേക്ക് പോകുവാടി, ഒരു സർജറി പറഞ്ഞു, അത് ചെയ്യാൻ വേണ്ടി..ഞാൻ മെസ്സേജ് അയച്ചില്ലാരുന്നോന്നേ…

ആഹ്, ഓക്കേ ഓക്കേ… എപ്പോളാണ് പോകുന്നെ.

5മണി കഴിഞ്ഞു ഇറങ്ങും.. നീ വാ ഇരിയ്ക്ക്. മമ്മി… എല്ലാവർക്കും ആളെ മനസിലായി കാണുമല്ലേ. ഇതാണ് ആൻലിയ, എന്റെ ഇച്ചായന് വേണ്ടി ഞാൻ കല്യാണം ആലോചിച്ച എന്റെ ഫ്രണ്ട്, എങ്ങനെ,,, ഇഷ്ടമായോ നിങ്ങൾക്ക്,,

കാത്തു ചോദിക്കുന്ന കേട്ടതും ലിയയുടെ മുഖം ചുവന്നു തുടുത്തത് അലോഷി കണ്ടു.
അവൻ പല്ല് ഞെരിച്ചുകൊണ്ട് കാത്തുനെ നോക്കിയത് ആരും കണ്ടിരുന്നില്ല.

കാത്തു പറയുന്നത് കേട്ടുകൊണ്ട് ഒരുവൾ കയറിവരുന്നുണ്ടായിരുന്ന്.

ആഹ്… പൗർണമി… നീ ഇന്ന് നേരത്തെ വന്നോടി.

എല്ലാവരും
വാതിൽക്കലേയ്ക്ക് നോക്കിയപ്പോൾ പൗമി ഒരു ചിരിയോടെ അവരുടെ അടുത്തേക്ക് വന്നു.

ഹ്മ്മ്… മുരളിഏട്ടനോട് ഇച്ചായൻ പറഞ്ഞിട്ടുണ്ടായിരുന്നു.. നീ നാട്ടിലേക്ക് പോകുന്നത് കൊണ്ട് എന്നേ കൂട്ടി വരാന്..

അലോഷിയെ ഒന്ന് പാളി നോക്കിക്കൊണ്ട് ആണ് പൗമി സംസാരിച്ചത്.

ഇച്ചായനോ….. ഇത് ഇയാളുടെ സാർ ആടോ, അല്ലാണ്ട് ഇച്ചായനൊന്നുമല്ല… റെസ്‌പെക്ട് കൊടുക്കേണ്ടവർക്ക് അത് കൊടുത്തു വേണ്ടേ സംസാരിക്കാന്. ഇയാൾക്ക് ഇതൊന്നും വശമില്ലന്നു തോന്നുന്നല്ലോ കാതറിൻ..?

വെട്ടിത്തുറന്നുള്ള അവളുടെ പറച്ചിൽ കേട്ട് എല്ലാവരും ഞെട്ടി.

അലോഷി ആണെങ്കിൽ കോപത്തോടെ അവളെ നോക്കി.

പൗർണമി എന്നേ എങ്ങനെ വിളിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. അല്ലാതെ ആൻലിയ അല്ല..അവൾക്കിഷ്ടമുള്ളത് വിളിച്ചോളാൻ ഉള്ള അധികാരവും അവകാശവും പൗർണമിയ്ക്ക് ഉണ്ടെന്ന് കൂട്ടിക്കോളു…..

കലികയറി അവൻ പറഞ്ഞു. അത് കേട്ടതും പോള് തന്റെ അരികിലായി നിന്ന ഭാര്യയെ ഒന്ന് നോക്കി.
അവർ തിരിച്ചു അയാളെയും.

കാത്തു പോലും വാ പൊളിച്ചു നിന്നപ്പോൾ ആയിരുന്നു താൻ പറഞ്ഞത് അല്പം കൂടിപ്പോയെന്ന് അലോഷിയ്ക്ക് തോന്നിയത്.

താനും കാത്തുംവും തമ്മിൽ പരിചയം ആയിട്ട് ഇത്രയ്ക്ക് ഇത്ര ദിവസം അല്ലേ ആയുള്ളൂ. അതിനേക്കാൾ വർഷങ്ങൾക്ക് മുന്നേ പരിചയം ഉള്ളതാണ് ഇവരു തമ്മിൽ. കാത്തു പറഞ്ഞു പറഞ്ഞു ഞങ്ങൾക്ക് എല്ലാവർക്കും വ്യക്തമായിഅറിയാം ഈ നിൽക്കുന്ന പൗമിയെ..

വീണിടത്തു കിടന്നു ഉരുണ്ടു കളിയ്ക്കുന്ന അലോഷിയെ പോള് ഒന്ന് അടിമുടി നോക്കി. എന്നിട്ട് ചെറുതായ് തല കുലുക്കി കാണിച്ചു.ഗൂഡസ്മിതത്തോടെ

അയ്യോ… ഞാൻ പെട്ടെന്ന് അങ്ങനെ പറഞ്ഞു പോയതാ … പൗർണമിയ്ക്ക് വിഷമം ആയോടോ, ഇതാണ് എന്റെ മമ്മ പറയുന്നേ ഞാൻ ആവശ്യമില്ലാതെ ഓരോ കാര്യങ്ങളിൽ ചെന്നു തലയിടുമെന്ന്..സോറി ട്ടൊ,റിയലി സോറി ടോ…

ആൻ ലിയ പെട്ടെന്ന് അവളുടെ അടുത്തേക്കു വന്നു ആ കൈകളിൽ പിടിച്ചു കൊണ്ട് ക്ഷമ പറഞ്ഞു

ഒരക്ഷരം പോലും പറയാതെ പൗർണമി നിൽക്കുന്ന കണ്ടപ്പോൾ കാത്തുന് സങ്കടം വന്നു.

ഒരു ഫോൺ കാൾ വന്നപ്പോൾ അലോഷി അത് അറ്റൻഡ്  ചെയ്തു  കൊണ്ട് പുറത്തേക്ക് പോയി.

മമ്മി…. ചായ എടുക്കാമോന്നേ….
കാത്തു പെട്ടെന്ന് രംഗം ഒന്ന് ശാന്തമാക്കുവാൻ വേണ്ടി പറഞ്ഞു.

ഡ്രസ്സ്‌ മാറിയിട്ട് വരാമെന്ന് പറഞ്ഞു പൗമിയും അകത്തേക്ക് പോയി.

കുറച്ചു സമയം സംസാരിച്ചുഇരുന്നിട്ട് ആൻലിയ യാത്ര പറഞ്ഞു ഇറങ്ങിയപ്പോളാണ് പൗമി മുറിയ്ക്ക് പുറത്തേക്ക് വന്നത്.

നല്ല കൊച്ചല്ലേ, ഇത്തിരി എടുത്തു ചാട്ടം കൂടുതലുണ്ടെന്നേ ഒള്ളു, കെട്ട് കഴിയുമ്പോൾ അതൊക്ക മാറ്റിഎടുക്കാം അല്ലെടി കാത്തുവേ…

ആൻലിയ ഗേറ്റ് കടന്ന് പോകുന്നതും നോക്കി പോള് പറഞ്ഞപ്പോൾ അലോഷി അയാളെ ഒരു തരം പകയോടെ നോക്കി.

കാണാനൊക്കെ കൊള്ളാം.. പക്ഷെ അവളുടെ നാവ്.. അതല്പം എടങ്ങേറല്ലേ ഇച്ചായാ..

ഹേയ്… അതൊക്കെ ഈ പ്രായത്തിന്റെ അല്ല്യോടി… ഒക്കെ മാറും,,, നമ്മുടെ കെട്ട് കഴിഞ്ഞപ്പോൾ നീയെന്ന ചാട്ടമാരുന്നു, മൂക്ക്കയറു മേടിക്കാൻ വേണ്ടി ഞാൻ പോയതല്ലേ…പിന്നെന്റമ്മച്ചി പാവം ആയോണ്ട് വല്യ കുഴപ്പമില്ലതെ നീ പിടിച്ചു നിന്നു..
ഭാര്യയെ നോക്കി അയാൾ പറഞ്ഞത് കേട്ട് കാത്തു പൊട്ടിച്ചിരിച്ചു.

അലോഷിയുടെ മുഖം മാത്രം തെളിഞ്ഞില്ല.

എന്നതായാലും നമ്മൾക്ക് അവളുടെ കുടുംബമൊക്കെ ഒന്ന് തിരക്കികളയാം, കണ്ടിട്ട് കുഴപ്പമില്ലത്ത തന്തേടേം തള്ളേടേം വിത്താണെന്ന് തോന്നുന്നു…. ആഹ് വിധി പോലെ വരട്ടെ.. അമ്മാച്ചൻമാരോട് ഒക്കെയൊന്നു സംസാരിക്കേണ്ട..എന്നിട്ട് ബാക്കി നോക്കാമല്ലേ കാത്തു..

പപ്പാ…. സമയം പോകുന്നു, എയർപോർട്ടിലേക്ക് പോകണ്ടേ…കാത്തു, പോയി റെഡി ആയിക്കെ… ബ്ലോക്ക് ആണെങ്കിൽ ആകെപ്പെട്ടപോകും..അലോഷി ദൃതി വെച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയ്.പിന്നാലെ മറ്റുള്ളവരും.
പൗർണമി മാത്രം അവിടെ അരഭിത്തിയിലങ്ങനെ ഇരിന്നു.

ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത് ശരിയല്ല.. എങ്ങോട്ട്ങ്കിലും മാറിയെ തീരൂ.. അതൊക്കെ കാത്തുനോട് സംസാരിക്കാൻ ഓടി വന്നതാ.. പക്ഷെ ആൻ ലിയ ഇവിടെ കാണുമെന്നള്ളത് ഒട്ടും പ്രതീക്ഷിച്ചില്ല.

എന്തൊരു അഹങ്കാരമാണ് ആ പെണ്ണിന്. ഇങ്ങനെയൊരു സാധനം.. എന്തായാലും കാത്തുന്റെ സെലക്ഷൻ അതി മനോഹരം…. പിന്നെ അവളുടെ പപ്പയ്ക്കും മമ്മിയ്കും ഇഷ്ട്ടമായ സ്ഥിതിയ്ക്ക് എങ്ങനെ വേണേലും ആവട്ടെ..

പൗർണമി ഓരോന്ന് ആലോചിച്ചു കൊണ്ട് അങ്ങനെ ഇരുന്നു.

പൗർണമിക്കൊച്ചേ…. അവള് പറയുന്ന കേട്ട് നിനക്ക് സങ്കടമായിയല്ലേ….പോട്ടെടി.. വിട്ടുപിടിയെന്നേ..

പോള്ന്റെ സംസാരം കേട്ടതും പൗമി ഒന്ന് ഞെട്ടിത്തിരിഞ്ഞു നോക്കി.

ടി ഷർട്ട്‌ന്റെ കോളറു നേരെയാക്കി വെച്ചുകൊണ്ട് സിറ്റ്ഔട്ട്‌ലേക്ക് ഇറങ്ങി വരികയാണ് പോള്.

അതൊന്ന് കുഴപ്പമില്ല പപ്പാ,, ആ കുട്ടിയ്ക്ക് ഞാനും കാത്തുവും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് അറിയില്ല, അതുകൊണ്ട് അങ്ങനെയൊക്കെ പറഞ്ഞത്..
പെട്ടെന്ന് കേട്ടപ്പോൾ എനിയ്ക്ക് സങ്കടം വന്നു, എന്നാലും ഇപ്പൊ ഓക്കേയായി

ഒരു മന്ദസ്മിതത്തോടെ അവൾ അയാളെ നോക്കി പറഞ്ഞു.

ഹ്മ്മ്… അവളെങ്ങനെവേണേലും ആയിക്കോട്ടെ.. പക്ഷെ എന്റെ ചെറുക്കൻ പാവമാടി കൊച്ചേ, ഒരു പഞ്ചപാവം… നിറയെ നന്മ മാത്രമൊള്ളൂ….അവനെ ഞാനോളം അറിഞ്ഞ മറ്റാരുമില്ല… അവന്റെ പെറ്റതള്ളപോലും…അങ്ങനെ പെട്ടന്ന്ഒന്നും ആരും അവന്റെ ആ മനസ്സിൽ കേറിക്കൂടില്ല…. അഥവാ അങ്ങനങ്ങോട്ട് തുളച്ചു കേറിയ ആരേലും ഉണ്ടെങ്കിൽ പിന്നെ അവന്റെ ഹൃദയത്തിൽ നിന്നും ഒരു പടിയിറക്കം അവൾക്കീ ജന്മം ഉണ്ടാകില്ല….

അതാണ് എന്റെ അലോഷി.

പോള് പറയുന്നകേട്ട് പൗർണമി സംശയത്തോടെ അയാളെ ഉറ്റുനോക്കി……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!