Novel

പൗർണമി തിങ്കൾ: ഭാഗം 41

രചന: മിത്ര വിന്ദ

കുറച്ചു ദിവസങ്ങൾക്കു ശേഷം അലോഷി ഓഫീസിൽ എത്തിയപ്പോൾ തരുണീമണികളായ പെൺകുട്ടികളൊക്കെ  ആരാധനയോടെ അവനെ നോക്കി നിൽക്കുന്നത് അല്പം കുശുമ്പോടെ പൗർണമി കണ്ടു.

അവനോട്‌ ഗുഡ് മോണിങ് വിഷ് ചെയ്യുമ്പോൾ പലരും വലിയ താല്പര്യത്തിൽ ആയിരുന്നു.

ഹും എന്തൊരു ഒലിപ്പീരാണെല്ലാം കൂടി. കണ്ടിട്ട് കലി കയറുന്നുണ്ട്.. ബോസ്സ് പ്രണയം ആണോ ഇവറ്റോൾടെയൊക്കെ ഉദ്ദേശം.

പൗമി ഓർത്തു കൊണ്ട് ലിഫ്റ്റിലേക്ക് കയറി.

ചുളിഞ്ഞ നെറ്റിയോടേയവൾ നിൽക്കുന്നത് കണ്ടപ്പോൾ അലോഷിയ്ക്ക് കാര്യം പിടികിട്ടിയില്ല.

കാലത്തെ അത്യാവശ്യം നല്ല തിരക്കിൽ ആയിരുന്നവൻ.
അതുകൊണ്ട് ഒന്നും ചോദിക്കാനും അവനു പറ്റിയില്ല.

പിന്നീട് പൗർണമിയും ഓഫീസ് കാര്യങ്ങളിൽ വ്യാപ്രതയായി.
ചെറിയയൊരു മീറ്റിംഗ് കൂടി ഉണ്ടായിരുന്ന്…
അലോഷിയേ കാണുവാൻ വേണ്ടി ഹൈദരാബാദ്il നിന്ന് ഒരു പാർട്ടി വന്നത് കൊണ്ട് പൗമിയേ ആയിരുന്നു മീറ്റിംഗ് ന്റെ ചുമതല അവൻ ഏൽപ്പിച്ചത്.

ചെറിയ ടെൻഷൻ തോന്നിയെങ്കിലും,അവിനാശ് ഹെല്പ് ചെയ്തത് കൊണ്ട് അവൾ അല്പം ധൈര്യം സംഭരിച്ചുകൊണ്ട് മീറ്റിംഗ് ഹോളിലേക്ക് പോയ്‌.

ഉച്ച ആയപ്പോൾ മീറ്റിംഗ് അവസാനിച്ചത്.
അലോഷിയ്ക്ക് പകരം ആദ്യമായി പൗമി സംസാരിച്ചത്. ബാക്കി സ്റ്റാഫിനൊക്കെ അവളെപറ്റി നല്ല മതിപ്പ് ആയിരുന്നു..

അവരൊക്കെ ആ കാര്യത്തെ പറ്റി അലോഷിയോട് പറയുകയും ചെയ്തു.
അത് കേട്ടതും അവനും ഹാപ്പിയായി.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുവാനായി പൗർണമി വന്നിട്ട് അലോഷിയേ വിളിച്ചു.

അലോഷിച്ചായൻ കഴിക്കാൻ വരുന്നില്ലേ…..

ഹ്മ്മ്.. താൻ കഴിച്ചോടൊ. ഞാൻ ഇത്തിരി ബിസി ആണല്ലോ..
അവൻ ആർക്കോ മെസ്സേജ് അയക്കുകയാണ്.

എനിക്ക് വിശക്കുന്നുണ്ട്,,,,,
അവൾ സാവധാനം പറഞ്ഞു.

താൻ പൊയ്ക്കോ…. എനിയ്ക്ക് ഒന്ന് രണ്ട് അത്യാവശ്യം ഉണ്ട്.. അതാണ്.

അവൾ ഭക്ഷണം കഴിക്കുവാൻ പോകും എന്നാണ് അലോഷി കരുതിയത്. എന്നാൽ പൗർണമി തന്റെ ഇരിപ്പിടത്തിലേക്ക് കയറി ഇരുന്നപ്പോൾ, അവന്റെ ഉള്ളിൽ  വല്ലാത്തൊരു  സന്തോഷം തോന്നിപ്പോയി.

കഴിക്കുന്നില്ലേ?
അവൻ ചോദിച്ചപ്പോൾ മറുപടിയായി അവന്റെ നേർക്ക് കത്തുന്ന ഒരു നോട്ടമായിരുന്നു.

ശോ… എന്റെ കൊച്ചിനു വിശക്കുന്നുന്ന് പറഞ്ഞിട്ട്, ഇച്ചായൻ ഇതെന്താ ഇങ്ങനെ കണ്ണിച്ചോരഇല്ലാതെ പെരുമാറുന്നതല്ലേ.. വന്നേ, ഇനി കഴിച്ചിട്ട് തന്നെ ബാക്കി കാര്യം.

അലോഷി ആയിരുന്നു ആദ്യം എഴുന്നേറ്റത്.

ഹ്മ്മ്…. ബാക്കിയുള്ളോൻ കഴിക്കാനായി വിളിക്കുമ്പോൾ, എന്തൊരു വെയിറ്റാണ്,,, കാലു പിടിച്ചാലേ ഒന്നെഴുന്നേൽക്കു.ഇപ്പൊ മനസ്സിലായോ ആർക്കാണ് സ്നേഹമെന്ന്..ഇച്ചായൻ പാവമായിപ്പോയത് നിന്റെ ഭാഗ്യo കേട്ടോ കൊച്ചേ

അവൻ പറയുന്നത് കേട്ടിട്ടും പൗർണമിയൊന്നും പറഞ്ഞില്ല..

പ്രൈവറ്റ് റൂമിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ അലോഷിയുടെ ഫോൺ വീണ്ടും ശബ്ദിച്ചു..

പപ്പയാണല്ലോ.. കാത്തുവിന്റെ വിവരം ചോദിച്ചു വിളിക്കാനും ടൈം കിട്ടിയില്ല.
സ്വയം പരിതപിച്ചുകൊണ്ട് അലോഷി ഫോൺ എടുത്ത് കാതിലേക്കു വച്ചു

ഹലോ….. ആഹ് പപ്പാ,,,

മോനെ തിരക്കാണോടാ.

നല്ല തിരക്കായിരുന്നു, അതാണ് വിളിക്കാൻ ടൈം കിട്ടാഞ്ഞത്. ഒന്ന് രണ്ട് ക്ലയിന്റസ് വന്നിട്ടുണ്ടായിരുന്നു.,,  അതുകൊണ്ട് ഓഫീസിലെ മേജർ മീറ്റിംഗ്സൊക്കെ ഞാൻ പൗർണമിയ്ക്ക് കൊടുക്കുകയായിരുന്നു.

ആഹ്, എനിക്ക് തോന്നി നീ തിരക്കായിരിക്കുമെന്നു, അതാ വിളിക്കാഞ്ഞത്.

പപ്പാ കാത്തുന് എങ്ങനെയുണ്ട്,ഡോക്ടറെ കണ്ടോ.

ഹ്മ്മ്… കണ്ടു മോനേ, വൈകുന്നേരം 4 മണിക്ക് സർജറി ഫിക്സ് ചെയ്തു കേട്ടോ. അതങ്ങനെ വെച്ചുകൊണ്ടിരുന്നാൽ ശരിയാവില്ലെന്നാണ് ഡോക്ടർ പറഞ്ഞത്…

ഇന്ന് നാലു മണിയ്ക്കോ..

ഹ്മ്മ്… എടാ ഡോക്ടറെ കണ്ടിട്ട് ജസ്റ്റ് ഇപ്പോൾ ഇറങ്ങിയതെയുള്ളൂ.

ഈശ്വരാ…. അവൾക്ക് പേടിയുണ്ടോ പപ്പാ…

പേടിയൊക്കെ ഉണ്ടെടാ, പിന്നെ, നമ്മുടെ നാട്ടിൽ ആയതുകൊണ്ട് അത്ര വലിയ പ്രോബ്ലം ഇല്ല,  സർജറി ചെയ്യുന്നത് നമ്മുടെ പരിചയത്തിലുള്ള ഒരു ഡോക്ടർ തന്നെയാണ്.ഡോക്ടർ റോബർട് തരകൻ. പയ്യനാ….

ഹ്മ്മ്… പപ്പാ സംസാരിച്ചോ.

ആഹ്… ഞാനും മമ്മിയും, സംസാരിച്ചു.ട്രീസ ഇവിടെ ഗൈനക്കോളജിയിൽ ഉണ്ട്,  പക്ഷേ അവൾ നല്ല തിരക്കിലായിരുന്നു,  അവൾ തന്നെയാണ് ഡോക്ടർ റോബർട്ടിനെ കാണുവാൻ പറഞ്ഞുവിട്ടത്. അയാൾ സർജനാണ് മോനെ.

കാത്തു എവിടെ? ഒന്ന് കൊടുക്ക് പപ്പാ….

അവളും മമ്മിയും കൂടി, ലബോറട്ടറിയിലേക്ക് പോയതാണ്, എന്തൊക്കെയോ ടെസ്റ്റ് പറഞ്ഞിട്ടുണ്ട്..

ഞാൻ രാത്രിയിൽ എത്തിക്കോളാം പപ്പാ…..

വേണ്ട വേണ്ട.. ഇന്ന് നീയിങ്ങോട്ട് ദൃതി വച്ചു വരികയൊന്നും വേണ്ട. അവിടെ നില്ക്കു, ആ കൊച്ചു ഒറ്റയ്ക്കല്ലേയൊള്ളു.

പോള് പറയുന്നതെല്ലാം പൗമിയും കേൾക്കുന്നുണ്ട്.

പപ്പാ… ഞാനിപ്പോ വിളിക്കാം കേട്ടോ, വേറൊരു കാൾ വരുന്നുണ്ട്.

അലോഷി പെട്ടെന്ന് അടുത്ത കാളിലേയ്ക്ക് പോയി.

ഭക്ഷണം കഴിക്കാനപ്പോളും അവൻ തുടങ്ങി പോലുമില്ല. വെറുതെ വിരലിട്ട് ഇളക്കുകയാണ്.
പൗമിയും അതേ അവസ്ഥയിൽത്തന്നേ..

അവളും തിരക്ക് കാരണം കാത്തുനെ പിന്നീട് വിളിച്ചതുമില്ല.

അലോഷിയുടെ ഫോണിലേക്ക് മാറി മാറി കാൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസം ട്രിപ്പ്‌ പോയതിന്റെ ബാക്കിപത്രമാണ് ഇപ്പോളത്തെ ഈ ഫോൺ കാൾസ് എന്നവൾ ഊഹിച്ചു.

കാത്തു ലാബിലേക്ക് പോയതാണെന്നു പറഞ്ഞത് കൊണ്ട് പൗർണമി അവൾക്ക് മെസ്സേജ് അയച്ചുവിവരം തിരക്കി.

അലോഷി ഫോൺ കട്ട്‌ ചെയ്ത ശേഷം അവളുടെ അടുത്തേക്ക് വന്നു.

പൗമി… എടോ താൻ കഴിച്ചോളൂ, എനിക്ക് തീരെ വിശപ്പില്ല…

ഹ്മ്മ്…. ഒന്ന് മൂളിയ ശേഷം പൗർണമി രണ്ടാളുടെയും ലഞ്ച് ബോക്സ്‌ എടുത്തു അടച്ചു.

തനിയ്ക്ക് വേണ്ടേ….

വേണ്ട… എനിക്കും വിശപ്പില്ല.
അവൾ ഗൗരവത്തിൽ പറഞ്ഞു.

സത്യം പറഞ്ഞാല് കാത്തുന്റെ കാര്യം കേട്ടിട്ട് ആകെയൊരു വല്ലായ്മ പോലെ. അവൾക്കണങ്കിൽ സൂചി കാണുന്നത് പോലും പേടിയാ.

അത് പറയുകയും അലോഷിയുടെ ശബ്ദമിടറി.

പൗർണമി മുഖമുയർത്തി നോക്കിയപ്പോൾ അവന്റെ  കണ്ണ് നിറഞ്ഞൊഴുകുന്നതാണ് കണ്ടത്

വേഗത്തിൽ വാഷ് റൂമിലേക്ക് പോകുന്ന അലോഷിയേ കണ്ടതും പൗർണമിയുടെ നെഞ്ചിൽ വല്ലാത്തൊരു വേദന തോന്നിപ്പോയ്.

ഇച്ചായന്റെ ജീവന്റെ ജീവനാണ് സഹോദരിമാര്. പ്രേത്യേകിച്ചു കാത്തുനോട്‌ ഒരല്പം ഇഷ്ട്ടം കൂടുതലുണ്ടെന്ന് അവൾക്ക് തോന്നി.

ലഞ്ച് ബോക്സ്‌ അടച്ചു ബാഗിൽ വെച്ച ശേഷം അവൾ ചെന്ന് കൈ കഴുകി.എന്നിട്ട് സീറ്റിലേക്ക് പോയ്‌

സത്യത്തിൽ വല്ലാത്ത വിശപ്പുണ്ടായിരുന്നു. പക്ഷെ അവളുടെ കാര്യം കേട്ടപ്പോൾ വിശപ്പും ദാഹവുമൊക്കെ ആവിയായപ്പോയെന്ന് ഓർത്തു കൊണ്ട് അലോഷി ഇറങ്ങിവന്നു.

പൗർണമി…

അരികിലായ് വന്നിരുന്നുകൊണ്ട് അവൻ അവളെ വിളിച്ചു.

തനിയ്ക്ക് ഒറ്റയ്ക്ക് നിൽക്കാൻ പേടിയുണ്ടോടൊ, എനിയ്ക്ക് നാട്ടിലേക്ക് ഒന്ന് പോകാനായിരുന്നു.കാത്തുന്റെ കാര്യം ഓർത്തിട്ട് ആകെയൊരു ടെൻഷൻ

അലോഷി മെല്ലെ അവളോട് ചോദിച്ചു.

നമുക്ക് ഒരുമിച്ചു പോകാം ഇച്ചായ.. ഞാനും കൂടി വരാം.
അവൾ വേഗം പറഞ്ഞു….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!