പൗർണമി തിങ്കൾ: ഭാഗം 48

പൗർണമി തിങ്കൾ: ഭാഗം 48

രചന: മിത്ര വിന്ദ

പിന്നിൽ നിന്നും കയറി വന്ന ഒരു സഫാരി , അലോഷിയുടെ ബെൻസിൽ തട്ടിയത് പെട്ടന്നായിരുന്നു. കണ്ണടച്ച് തുറക്കും മുന്നേ എല്ലാം കഴിഞ്ഞു. പൗർണമി ആണെങ്കിൽ പേടിച്ചു ഉറക്കെ നിലവിളിച്ചു. അവളുടെ നെറ്റി ശക്തിയിൽ ഡോറിലേക്ക് പോയി ഇടിച്ചിരുന്നു.ഭാഗ്യത്തിന് മറ്റൊന്നും പറ്റിയില്ല. ഏത് നായിന്റെ മോനാണോ അത്. അവനെ ഞാനിന്ന് .. പല്ലിറുമ്മി കൊണ്ട് അലോഷി ആ സഫാരിയുടെ പിന്നാലെ അവന്റെ വണ്ടി വേഗത്തിൽ ഓടിച്ചു പോയ്‌. ഇച്ചായാ. വേണ്ടന്നെ.... ഒന്നും പറ്റിയില്ലല്ലോ. പൗർണമി അവന്റെ കൈയിൽ കയറിപ്പിടിച്ചുകൊണ്ട് അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അലോഷി അത് ശ്രദ്ധിച്ചത് പോലുമില്ല.. ഹൈ സ്പീഡിൽ അവൻ വണ്ടി പായിച്ചു.. ഇച്ചായ വേണ്ട.. ഏതെങ്കിലും കുടിയന്മാർ ആവും.അതാണ് ഇങ്ങനെ കാണിച്ചേ അവൾ അവന്റെ  പിടിച്ചു കൊണ്ട് പിന്നെയും പറഞ്ഞു. അതിനെന്നാ.. ഏതവനാണെന്ന് എനിക്ക് അറിയണം. അല്ലാതെ വിടില്ല ഞാൻ അവനെയൊന്നും നാലഞ്ച് ചെറുപ്പക്കാരായിരുന്നു ആ വണ്ടിയിൽ ഉണ്ടായിരുന്നത്. അലോഷി ആ സഫാരിയെ ഓവർടേക്ക് ചെയ്ത് ,  അവന്റെ ബെൻസ് ക്രോസ് ചെയ്ത്കൊണ്ട് വന്നു റോഡിൽ ഇട്ടു. ഇച്ചായാ... വേണ്ടന്നേ..  ഞാൻ പറയുന്നത് ഒന്ന് കേട്ടെ..പ്ലീസ് ഇച്ചായ പൗർണമി അവനോട് പിന്നെയും കെഞ്ചി. പക്ഷേ അലോഷി അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല. നീ ഇവിടെ ഇരുന്നോണം. യാതൊരു കാരണവശാലും ഇറങ്ങി വന്നേക്കരുത്. പറഞ്ഞു കൊണ്ട് ഡോർ തുറന്ന് അവൻ പുറത്തേക്ക് ചാടി ഇറങ്ങി.. വായുഗുളികയ്ക്ക് പോകുന്നത് മറ്റൊരുത്തന്റെ വണ്ടിയിൽ തട്ടിയിട്ടാണോടാ പുല്ലേ നീയൊക്കെ. അലോഷി വരുന്നത് കണ്ടതും അവന്മാരും ചാടി ഇറങ്ങി. പിള്ളേര് സെറ്റ് ആയിരുന്നത്. എന്നാടാ നീ പേടിപ്പിക്കുവാണോ.. അതിലൊരുവൻ മുന്നോട്ട് വന്നിട്ട് അലോഷിയുടെ കോളറിൽ കയറിപിടിച്ചു. കൈ എടുക്കെടാ... അവനെ നോക്കി അലോഷി അലറി. ഓഹ്.. ചേട്ടൻ ഭയങ്കര ചൂടിലാണല്ലോടാ സെബാനെ.. കൂടെ നിന്ന ഒരുവനെ നോക്കിയാണ് അലോഷിയുടെ കോളറിൽ പിടിച്ചവൻ പറഞ്ഞത്. ഹമ്.. അതേടാ... നമ്മളൊക്കെ പേടിച്ചു കേട്ടോ... ദെ, എന്നേ വിറയ്ക്കുവാടാ. അവന്മാർ അലോഷിയെ നോക്കി ഉറക്കെ ചിരിച്ചു കൈ എടുക്കടാ പുല്ലേ.. പറയുകയും അലോഷി തന്നെ അവന്റെ കൈയിൽ പിടിച്ചു പിന്നിലേക്ക് നന്നായിയൊന്നു പിരിച്ചു വിട്ടു. വേദന കൊണ്ട് അവൻ അലറി നിലവിളിച്ചു. അപ്പോളേക്കും കൂടെ ഉണ്ടായിരുന്നവന്മാർ എല്ലാവരും ഓടി ഇറങ്ങി വന്നു അലോഷിയെ വളഞ്ഞു.പിന്നീട് എല്ലാവരും ചേർന്ന് പൊരിഞ്ഞ അടിയായിരുന്നു. അത് കണ്ടതും പൗർണമിയ്ക്ക് പേടിയായി. അത്രനേരം ആ കാറിൽ ഇരുന്നവൾ പേടിയോടെ വെളിയിലേക്ക് ഇറങ്ങി. എന്നിട്ട് അലോഷ്യയുടെ അടുത്തേക്ക് ഓടിവന്നു. ഇച്ചായാ... വാ ഇച്ചായ നമ്മുക്ക് പോകാം. അവൾ അലോഷിയുടെ തോളിൽ പിടിച്ച് അവനെ പിന്നിലേക്ക് വലിച്ചു.. പോയ്‌ വണ്ടിയിൽ കയറു പൗമി. അവൻ അലറിയെങ്കിലും അവള് പിന്മാറാതെ അലോഷിയേ പിടിച്ചു വലിച്ചുകൊണ്ട് നിൽക്കുകയാണ്. ആഹ്.. ഇങ്ങനെയൊരു ചരക്ക് കൂടെ ഉണ്ടയിരുന്നല്ലെ.. എന്നിട്ടാണോടാ നീ ഞങ്ങളോട് ഒണ്ടാക്കാൻ ഇറങ്ങി വന്നത്.എവിടെയാണെന്ന് വെച്ചാൽ കൊണ്ട് പോയി സെറ്റ് ആക്കി പറഞ്ഞു വിടു.അല്ലെങ്കിൽ നിങ്ങളുടെ കൂടെ പോരേ കൊച്ചേ ചോദിച്ചതിനൊപ്പം ഒരുവൻ പൗർണമിയുടെ കൈയിൽ കയറിയൊന്നു പിടിച്ചു. അവളെ വിടടാ അലോഷിയുടെ ശബ്ദം അവിടമാകെ മുഴങ്ങി. ടാ... പുല്ലേ... പാഞ്ഞു വന്നിട്ട് അലോഷി അവന്റെ കരണം പുകച്ചു..എന്നിട്ട്കാലുയർത്തി അവന്റെ അടിവയറ്റിലേക്ക് ഒന്നു കൊടുത്തു. ഇക്കുറി പൗർണമിയും ശരിക്കും പേടിച്ചു പോയ്‌. പിടി വലിയ്ക്കിടയിൽ അവളുടെ ടോപ് ന്റെ ഒരു വശം കേറിയിരുന്നു. ഇച്ചായ.... അവൾ അലോഷിയുടെ നെഞ്ചിലേക്ക് പറ്റി ച്ചേർന്നു നിന്നു. അപ്പോളേക്കും പോലീസ് എത്തി. ട്രാവൽ vlog ചെയ്യുന്ന കുറച്ചു ചെറുപ്പക്കാർ ആയിരുന്നു അത്. ആരൊക്കെയോ ഫോണിൽ ഫോട്ടോസ് എടുക്കുന്നുണ്ട്. പോലീസ് വന്നു രംഗം ശാന്തമാക്കാൻ ശ്രെമിച്ചു. പക്ഷെ കേസ് വേണമെന്ന് പറഞ്ഞു അലോഷി തന്റെ വണ്ടിയുമെടുത്തു നേരെ സ്റ്റേഷനിലേക്ക് പോയ്‌. ഇച്ചായ...എനിയ്ക്ക് പേടിയാകുന്നു. നമ്മക്ക് തിരിച്ചു പോകാം.. പ്ലീസ്. നിന്നോട് ആരാടി പുറത്തേക്ക് ഇറങ്ങി വരാൻ പറഞ്ഞത്..എന്നിട്ടല്ലെ അവന്മാര്  ഓരോന്നു വിളിച്ചു കൂവിയത്. അലോഷി ദേഷ്യപ്പെട്ടതും പൗമി പിന്നീട് ഒന്നും മിണ്ടാതെയിരുന്നു. ഷോള് എടുത്തു ഇരു ചുമലിലും വട്ടത്തിൽ ചുറ്റിയിരിക്കുകയാണ് അവൾ. ഇനി ഈ കോലത്തിൽ എങ്ങനെയാ സ്റ്റേഷനിൽ ചെന്നിറങ്ങുന്നത്. അവിടെ ആളുകളൊക്കെ ഇല്ലെ ഇച്ചായാ. നീയിറങ്ങേണ്ട, നിന്റെ പേരിൽ കേസും ഇല്ല... ഇത് ഞാനും അവന്മാരും തമ്മിലുള്ള ഇടപാടാണ് പൗമി. അലോഷി കടുപ്പത്തിൽ പറഞ്ഞു. ഇച്ചായ... പ്ലീസ്.. ഞാൻ പറയുന്നത് ഒന്നു കേൾക്കൂ.. കാലു പിടിക്കാമിച്ചായാ.. എനിക്ക് പേടിയാകുവാ.. അവൾ കരയാൻ തുടങ്ങിയതും അലോഷിയുടെ ദേഷ്യം അല്പമൊന്ന് കുറഞ്ഞു. സ്റ്റേഷനിലൊക്കെ പോയിട്ട് എന്തേലും പ്രശ്നം ഉണ്ടായി ഇനിയെന്റെ വീട്ടിൽ എങ്ങാനും അറിഞ്ഞാൽ അതോടെ തീരും ഞാന്... ഉറപ്പാ.. അവളുടെ വാക്കുകൾ ഭീഷണിയ്ക്ക് വഴി മാറിയത് പെട്ടന്നായിരുന്നു.. അലോഷിയും ഒന്നാലോചിച്ചു നോക്കി. ശരിയാണ്... ഇനി കേസ് ആയാൽ പിന്നെ അതിന്റെ പിന്നാലെഓടേണ്ടി വരും.തനിയ്ക്ക് വിഷയമൊന്നുമില്ല. പക്ഷെ പൗമിയ്ക്ക് ഇത് കാരണം എന്തേലും കുഴപ്പമാകുമോയെന്ന് അവനു പേടി തോന്നി. അതുകൊണ്ട് അവൻ കുറച്ചു മുന്നേ അലോഷിയോട് സംസാരിച്ച പോലീസിനെ വിളിച്ചു. എന്നിട്ട് കേസ് ഇല്ലെന്ന് അറിയിച്ചു... അത് കേട്ടപ്പോൾ ആയിരുന്നു പൗമിയ്ക്ക് സമാധാനം ആയത്. നീ പറഞ്ഞത് കൊണ്ട് മാത്രമാ.. അല്ലായിരുന്നുവെങ്കിൽ അവന്മാരെ കൊണ്ട് എന്റെ വണ്ടിയ്ക്ക് ചിലവായ പണം ഞാൻ മേടിച്ചെടുത്തേനെ.. കരഞ്ഞു നിലവിളിച്ചു കാണിച്ചാൽ പിന്നെ വേറെ വഴിയില്ലാലോ. അവൻ കണ്ണുരുട്ടിക്കൊണ്ട് അവളോടായ് പറഞ്ഞു. പക്ഷെ പൗമിയ്ക്ക് വല്ലാത്ത ഭയമായിരുന്നു. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് അവളുടെ മനസ്സിൽ ആരോ മന്ത്രിച്ചു ഇനി ഒരുപാട് ദൂരമുണ്ട്, നിനക്ക് ഈ വേഷമൊക്കെ മാറ്റണ്ടേ പൗമി. വേണ്ട.. കുഴപ്പമില്ല. ഇത് മതി.. ഇനി ഒരിടത്തേയ്ക്കും ഞാൻ ഇറങ്ങുന്നില്ല. ഹാ.. എന്ന് പറഞ്ഞാലേങ്ങനെയാടി. ഫുഡ്‌ ഒക്കെ കഴിക്കണ്ടേ നമുക്ക്. എനിയ്ക്ക് ഒന്നും വേണ്ട.. എങ്ങനെഎങ്കിൽ വീട്ടിലൊന്ന് ചെന്നാൽ മാത്രം മതി. അവൾ മുഖം പൊത്തിപിടിച്ചു കൊണ്ട് സീറ്റിലേക്ക് ചാരി ഇരുന്നു. ഇച്ചായനില്ലെടി കൊച്ചേ..പിന്നെഎന്തിനാ ഇത്രയ്ക്ക് പേടി. അപ്പോളാണ് പപ്പ അലോഷിയെ വിളിച്ചത്. ആഹ് പപ്പാ... അവൻ കാൾ അറ്റൻഡ് ചെയ്തു. എടാ മോനേ.. ഇതെന്തൊക്കെയാട ഞാനീ കാണുന്നത്.നിങ്ങളെവിടാ ഇപ്പൊ അയാളുടെ ചോദ്യം കേട്ടതും അലോഷിയ്ക്ക് ഒന്നും മനസിലായില്ല. എന്താ പപ്പാ. എടാ... നീയാ വാട്സ്ആപ്പ് ഒന്നു നോക്കിക്കേ.ആ പെങ്കൊച്ചിന്റെ വീട്ടുകാര് എങ്ങാനും കണ്ടാൽ... പോള് പറയുന്നത് കേട്ടതും പൗർണമിയെ വിറച്ചു. വണ്ടി ഒതുക്കി നിറുത്തിയിട്ട് അലോഷി വാട്സ്ആപ്പ് ഓൺ ചെയ്തു. തരിച്ചിരുന്നു പോയി രണ്ടാളും. അലോഷിയെ കെട്ടിപിടിച്ചുകൊണ്ട് നടു റോഡിൽ നിൽക്കുന്ന പൗമി യുടെ ചിത്രം.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story