Novel

പൗർണമി തിങ്കൾ: ഭാഗം 52

രചന: മിത്ര വിന്ദ

വണ്ടി വന്നല്ലോ പൗമി.. അതവരാണോ.
അലോഷി ചോദിച്ചതും പൗർണമി തല കുലിക്കി

ഞാൻ ലൊക്കേഷൻ ഷെയർ ചെയ്തിരുന്നു. അത് നോക്കിയ വന്നത്.

ഹ്മ്മ്… അവനൊന്നു മൂളി.

വാതിൽ തുറന്ന് കൊടുക്കുവാൻ പോകുന്നത് നോക്കി പൗമി വേദനയോടെ നിന്നു.

വാതിൽക്കൽ എത്തിയിട്ടും അലോഷി അവളെയൊന്നു തിരിഞ്ഞു നോക്കി.
പെട്ടന്നവൾ മുഖം കുനിച്ചുകളഞ്ഞു.

ലോക്ക് മാറ്റിയ ശേഷം അലോഷിയാണ് ആദ്യം വെളിയിൽ ഇറങ്ങിയത്.

. പൗമിയുടെ അച്ഛനെ അലോഷിയ്ക്ക് മനസിലായി. ഇടക്കൊക്കെ കണ്ടിട്ടുണ്ട്. കൂടെ ഉള്ളതാവും അവളുടെ മാമൻ.. അലോഷി ഊഹിച്ചു.
അവരെ കൂടാതെ വേറെ ഒരാളും കൂടി ഉണ്ട്.
അതാരാണെന്ന് മാത്രം അവനു പിടികിട്ടിയില്ല.

അലോഷി അല്ലെ?

ബാബുരാജ് ചോദിച്ചു.

അതെ… ഞാനാണ് അലോഷി… അങ്കിൾ കയറി വരു.. പൗർണമി അകത്തുണ്ട്
അലോഷിയുടെ പിന്നാലെ ബാബുരാജ് വേഗത്തിൽ അകത്തേക്ക് കയറി വന്നു.

മോളെ… പൗമി.
അയാൾ മകളുടെ അരികിലേക്ക് വന്നു.

അച്ഛാ….സജിത്ത്മാമൻ എവിടെ.

അവൻ വണ്ടി ഒതുക്കിയിടുവാ മോളെ.

ഹ്മ്മ് മടുത്തുല്ലേ.. ഇത്ര ദൂരം ഒരേയിരുപ്പ്. അച്ഛന് വയ്യാതെ കൂടിയിരിക്കുന്നതല്ലേ. വരേണ്ടിയിരുന്നില്ല.

ഹേയ്.. അതൊന്നും സാരമില്ല, അച്ഛന് മടുപ്പും ക്ഷീണവും ഒന്നുമില്ല… എന്റെ കുട്ടിയെ ഒന്ന് കണ്ടാൽ മതിന്നു മാത്രം ഉണ്ടയിരുന്നുള്ളൂ മനസ് നിറയെ

ഹേയ്.. അതൊന്നും സാരല്യ.. അച്ഛനിരിയ്ക്ക്.. ഞാൻ ചായ ഇടട്ടെ..

ഒന്നും വേണ്ട മോളെ… നമ്മുക്ക് വേഗം ഇറങ്ങാം
അയാൾ ദൃതി കൂട്ടി.

ഇരിയ്ക്ക് അച്ഛാ…. ഞാൻ പെട്ടന്ന് ചായ ഇടാം.

അവൾ തിരിഞ്ഞു അടുക്കളയിലേക്ക് പോകാൻ തുടങ്ങി. അപ്പോളേക്കും ഉമയുടെ സഹോദരൻ കയറി വന്നത്.
അയാളെ നോക്കി പൗമി ഒന്ന് പുഞ്ചിരിച്ചു.

മാമാ… ഇത് കാത്തുവിന്റെ ബ്രദർ..

ഹ്മ്മ്.. എനിയ്ക്ക് മനസിലായി.
അയാൾ അലോഷിയെ നോക്കി അത്ര രസമല്ലാത്ത മട്ടിൽ ചിരിച്ചത്.

മാമൻ ഇരിയ്ക്.. ഞാൻ ചായ എടുക്കാം.

ഇപ്പൊ സത്കാരമൊന്നും വേണ്ട പൗമി. നമ്മുക്ക് പോയേക്കാം.. പോണ വഴിയ്ക്ക് ഏതെങ്കിലും ഒരു കോഫി ഷോപ്പിൽ കേറിയാൽ പോരെ.

അയാൾക്ക് അത്ര പിടിയ്ക്കുന്നില്ലന്ന് അലോഷിയ്ക്കും പൗമിയ്ക്കും മനസിലായി.

അച്ഛാ… ഒന്ന് വന്നേ. എനിയ്ക്ക് അച്ഛനോട് ഒരു കാര്യം സംസാരിക്കാനുണ്ട്.

പൗർണമി, ബാബുരാജിന്റ കൈയിൽ പിടിച്ചു.
എന്നിട്ട് അയാളോടൊപ്പം മുറിയിലേക്ക് പോയി.

സജിത്തനാണെങ്കിൽ ഇതൊന്നും കണ്ടിട്ട് അത്ര ഇഷ്ടപെടുന്നില്ല..

എങ്കിലും അയാളെ മൈൻഡ് ചെയ്യാതെ പൗർണമി അച്ഛനോടൊപ്പം റൂമിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു..

എന്താ മോളെ..എന്തുപറ്റി…

അത് പിന്നെ അച്ഛ,എന്റെ സർട്ടിഫിക്കറ്റ്സ് ഒക്കെ കമ്പനിയിൽ കൊടുത്തിരിക്കുകയല്ലേ. അത് തിരിച്ചു മേടിക്കാതെ ഞാനെങ്ങനെ  നാട്ടിലേക്ക് വരും.. ഈ ജോലിയിൽ കയറുന്നതിന്, അവരു ഒരു എഗ്രിമെന്റ് സൈൻ ചെയ്യിപ്പിച്ചിരുന്നു. മിക്കവാറും എല്ലാ പ്രൈവറ്റ് ഫെoസും ഇങ്ങനെയൊക്കെ തന്നെയാണ്..അവരുടെ റൂൾസ് അനുസരിച്ച്,നമ്മൾ ജോലി ചെയ്തില്ലെങ്കിൽ, പറയുന്ന തുക നമ്മളിൽ നിന്നീടാക്കിയശേഷം, മാത്രം അവര്, ഡോക്യുമെന്റ്സും സർട്ടിഫിക്കറ്റ്സും ഒക്കെ തിരികെ തരുവുള്ളൂ. ഞാൻ ജോലിക്ക് കയറിയിട്ട് കഷ്ടിച്ച് ഒരു മാസം ആകുന്നതല്ലേ ഉള്ളൂ. ഇതിപ്പോ പെട്ടെന്ന് എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്.

എന്നു പറഞ്ഞാൽ എങ്ങനെയാ മോളെ, നിന്റെ ഭാവി ഞങ്ങൾക്ക് നോക്കണ്ടേ, നീ കണ്ടതല്ലേ ആ ഫോട്ടോ,  ആളുകളൊക്കെ എന്തൊക്കെയാണ് ചോദിക്കുന്നത് എന്നുള്ളത് നിനക്ക് അറിയാഞ്ഞിട്ടാണ്.  ബാംഗ്ലൂര് ജോലി കിട്ടി പോയതോടെ മകളുടെ തനി സ്വഭാവം പുറത്തുവന്നല്ലേഎന്ന് ഇങ്ങോട്ട് വന്നപ്പോൾ നിന്റെ മാമൻ പോലും എന്നോട് ചോദിച്ചത്. വേണ്ട മോളെ ഒന്നും വേണ്ട…. നമുക്ക് മടങ്ങിപ്പോകാം നാട്ടിൽ എവിടെയെങ്കിലും എന്തെങ്കിലും ഒരു ചെറിയ ജോലി ചെയ്തണേലും നിനക്ക് ജീവിക്കാം..

അച്ഛാ… ഇത്രയും കഷ്ടപ്പെട്ട് ഞാൻ പഠിച്ചിട്ട്, എന്റെ സർട്ടിഫിക്കറ്റ് പോലും തിരിച്ചു മേടിക്കാതെ ഞാനെങ്ങനെ നാട്ടിലേക്ക് വരും. എത്രമാത്രം ബുദ്ധിമുട്ടിയാണ് ഞാൻ പഠിച്ച് ഇത്രത്തോളം ആയത്. എന്നിട്ട് ഒരു സുപ്രഭാതത്തിൽ എല്ലാം വലിച്ചെറിഞ്ഞ്, മടങ്ങി വരിക, എന്നുപറഞ്ഞാൽ എങ്ങനെയാ… എനിക്കുമില്ലേ അച്ഛാ എന്റേതായ സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ… ഈ ജോലി കിട്ടിയപ്പോൾ ഞാൻ എന്തുമാത്രം സ്വപ്നം കണ്ടതാണെന്നോ, കുറച്ച് സമ്പാദ്യംമൊക്കെ ഉണ്ടാക്കിയിട്ട് പിന്നെ എന്റെ അച്ഛനെ സഹായിക്കുക, നമ്മുടെ വീടൊക്കെ ഒന്ന്  പുതുക്കി പണിയണം, പിന്നെ അച്ഛനുവേണ്ടി, എന്തെങ്കിലും ഒരു ചെറിയ കട തുടങ്ങണം, എത്രയോ കാലമായി ഈ ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട്, ഇനി അതൊക്കെ പതിയെ നിർത്തണം. എന്നെ പഠിപ്പിച്ച കടബാധ്യതകളൊക്കെ, എന്റെ ശമ്പളം കിട്ടുമ്പോൾ  ബാങ്കിൽ അടച്ചു വീട്ടിയാൽ സമാധാനം ആകുല്ലോ…

അങ്ങനെ എത്രയെത്ര കാര്യങ്ങൾ ചെയ്യാമെന്ന് ഓർത്താണ് ഞാൻ ഈ ജോലിയിൽ കയറിയതെന്നോ.. എന്നിട്ട് ഒടുക്കം…. എന്റെ വിധിയായിരിക്കും ഇങ്ങനെയൊക്കെ സംഭവിക്കണമെന്നുള്ളത്. എന്നുകരുതി  ഇതിൽനിന്ന് പേടിച്ചോടുവാൻ  ഞാൻ ഉദ്ദേശിക്കുന്നില്ല  അച്ഛാ…. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ കാത്തു വരും. അതുവരെ എനിക്ക് പിടിച്ചുനിന്നേ പറ്റൂ…

വളരെ ഗൗരവത്തോടെ ആയിരുന്നു പൗർണമി അച്ഛനോട് സംസാരിച്ചത്.

മകളെ പിന്തിരിപ്പിക്കുവാൻ ബാബുരാജ് ആവുന്നത്ര ശ്രമിച്ചു എന്ന് വേണം പറയാൻ.  പക്ഷേ അവൾ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരുന്നില്ലെന്ന് തീർത്തു പറഞ്ഞു.

അയാളപ്പോൾ തന്നെ അവിടെ നിന്ന് ഭാര്യയെയും വിളിച്ചു.
പൗർണമി പറഞ്ഞ കാര്യങ്ങളൊക്കെ ധരിപ്പിച്ചു.
ഉമ പക്ഷേ അവളെ എതിർത്തു.
അച്ഛന്റെ ഒപ്പം വന്നെ തീരുഎന്ന് പറഞ്ഞുകൊണ്ട് അവളെ ശകാരിച്ചു.

അച്ഛനോട് പറഞ്ഞ മറുപടിയൊക്കെ തന്നെയാണ് അവൾ അമ്മയോടും  പറഞ്ഞത്.

ബാബുരാജും പൗർണമിയും റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി വന്നപ്പോൾ സജിത്ത് അക്ഷമനായി ഇരിപ്പുണ്ടായിരുന്നു.
പൗമി ആണെങ്കിൽ അലോഷിയെ അവിടെയൊക്കെ തിരഞ്ഞുവെങ്കിലും കണ്ടെത്തിയില്ല.
അടുക്കളയിൽ നിന്നും ചെറിയ തട്ടും മുട്ടും ഒക്കെ കേൾക്കുന്നുണ്ട്.  അവൾ അവിടേക്ക് ചെന്നപ്പോൾ അലോഷി ചായ തയ്യാറാക്കുകയായിരുന്നു.

ഇച്ചായാ….

പൗർണമി വിളിക്കുന്നത് കേട്ട് അവൻ മുഖം തിരിച്ചു.

ഞാൻ എടുത്തോളാം.. ഇങ്ങു തന്നേയ്ക്ക്.
അവൾ അലോഷിയുടെ കൈയിൽ നിന്നും ചായ എടുത്ത കപ്പ് മേടിച്ചു. എന്നിട്ട് അത് ഒന്നുടെ ആറ്റിയൊഴിച്ചു പതപ്പിച്ചു.

അളിയൻ ഇതെന്തൊക്കെയാണ് ഈ പറയുന്നത്.. അങ്ങനെ മകൾ പറയുന്നത് മാത്രം കേട്ടുകൊണ്ട്, ഇവളെ ഇവിടെ നിർത്തിയിട്ട് പോരാനാണോ തീരുമാനം.

സജിത്ത് മാമൻ അച്ഛനോട് ദേഷ്യപ്പെടുന്നത് പൗർണമിയും കേട്ടു.

ചായ എടുത്ത് അവർക്ക് കൊടുക്കാനായി അവൾ ഇറങ്ങി വന്നപ്പോൾ സജിത്ത് പൗമിയുടെ നേർക്ക് നോക്കി.

മോളെ പൗർണമി…. നിന്റെ ഭാവിയെ കരുതിയാണ് മാമൻ പറയുന്നത്, നീ ഞങ്ങളോടൊപ്പം മടങ്ങിപ്പോരണം. ഇല്ലെങ്കിൽ ശരിയാവില്ല കുഞ്ഞേ. വെറുതെ ആളുകളെക്കൊണ്ട് അതും ഇതും പറയിപ്പിക്കാതെ, നീ പെട്ടെന്ന് റെഡിയാകു…

എന്റെ സർട്ടിഫിക്കറ്റ്സ് ഒക്കെ കിട്ടാതെ ഞാൻ ഇവിടുന്ന് വരില്ല മാമാ…. ഞാൻ എത്രയോ കഷ്ടപ്പെട്ട് പഠിച്ചതാ, വെറുതെ അങ്ങനെ ആ സ്ഥാപനത്തിൽ നിന്നും ഇറങ്ങിപ്പോരാൻ എനിക്ക് കഴിയില്ല.. അതുകൊണ്ട…….

എങ്കിൽ ഒരു കാര്യം ചെയ്യാം നമുക്ക് പോയി അവരോട് കാര്യങ്ങൾ സംസാരിക്കാം,, അല്ലേ അളിയാ…
സജിത്ത് ബാബുരാജനോടായി പറഞ്ഞു..

അതൊരു അമേരിക്കൻ കമ്പനിയാണ് മാമാ…..  അവിടുത്തെ സിഇഒ ആയിട്ട് ഞാൻ ഒന്ന് സംസാരിക്കട്ടെ. എന്നിട്ട് എന്താണെന്ന് വെച്ചാൽ ചെയ്തോളാം. ഇപ്പോൾ തൽക്കാലം നിങ്ങൾ പൊയ്ക്കോളൂ… എന്റെ ഭാവിയെ കരുതി തന്നെയാണ് ഞാനും പറയുന്നത്. സർട്ടിഫിക്കറ്റ് തിരിച്ച് കിട്ടിയ ശേഷം ഞാൻ  അറിയിക്കാം, അച്ഛനും മാമനും കൂടി വന്നാൽ മതി.. നിങ്ങളോടൊപ്പം ഞാൻ പോന്നോളാം…

പൗർണമി പറയുന്നത് കേട്ട് കൊണ്ട് സന്തോഷത്താൽ തുടികൊട്ടുകയാണ് അലോഷിയുടെ ഹൃദയം..

അവള് തന്നെവിട്ട് പോകില്ലെന്ന് അലോഷിയ്ക്ക് ഉറപ്പായിരുന്നു അപ്പോളേക്കും.

ആ ചൊടികളിൽ വിരിഞ്ഞ പുഞ്ചിരി… അത് സമർഥമായി ആ താടികളിൽ ഒളിപ്പിച്ചു കഴിഞ്ഞിരുന്നു അവനപ്പോഴേയ്ക്കും……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!