Novel

പൗർണമി തിങ്കൾ: ഭാഗം 58

രചന: മിത്ര വിന്ദ

അലോഷി പോൾ തരകൻ
കുറച്ചു ദിവസങ്ങളായി തന്റെ ഉറക്കം കെടുത്തുന്നു..
പാലാക്കാരൻ അച്ചായനെ പല തവണയായ് കാണാൻ തുടങ്ങിയിട്ട്. എങ്കിലും ആളോട് കൂടുതൽ അടുത്തത് കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ച് കണ്ടപ്പോൾ ആയിരുന്നു.

ഒരുപാട് സംസാരിക്കാൻ സാധിച്ചില്ല.. കാരണം അവന്റെ പെങ്ങൾക്ക് സുഖമില്ലെന്ന് പറഞ്ഞു നേരത്തെ തന്നെ അലോഷി മടങ്ങപ്പോന്നു.

അടുത്ത് വരുമ്പോൾ തന്റെ നാസികയിലേക്ക് തുളച്ചുകയറുന്ന അവന്റെ പെർഫ്യൂമിന്റെ സുഗന്ധം..

അത് അവിടമാകെ നിറഞ്ഞു നിൽക്കും പോലെ സ്മൃതിയ്ക്ക് തോന്നി.
അവൻ തന്നെ വന്നു ആഴത്തിൽ പുല്കുo പോലെ അവൾ മിഴികൾ അടച്ചു

ബാംഗ്ലൂറിലെ ഏറ്റവും പ്രശസ്തമായ സ്റ്റാർ ഹോട്ടലിൽ, ഒരു സ്യുട്ട് റൂം ബുക്ക്‌ ചെയ്തിരുന്നു സ്‌മൃതി.

കണ്ണാടിയുടെ മുൻപിൽ നിന്ന് കൊണ്ട് അത്യാവശ്യം നന്നായി മേക്കപ്പ് ചെയ്യുകയാണ് അവർ.

ആരെയും വശീകരിക്കുന്ന, അതിസുന്ദരിയായ യുവതി.. ഒരുപാട് വമ്പന്മാർ പിന്നാലെ വന്നെങ്കിലും, ആരുടെയും മുന്നിൽ വീണിരൂന്നില്ല. പലരോടും സംസാരിച്ചു അവർക്ക് ആശ കൊടുക്കും… എന്നിട്ട് നൈസ് ആയിട്ട് കൈകൊടുത്തു പിരിയും. അതായിരുന്നവൾ..

അവൾക്ക് ഒരുവനോട് മാത്രമേ മോഹം തോന്നിയൊള്ളു… അത് അലോഷിയോട് മാത്രമായിരുന്നു. അവന്റെ നെഞ്ചിൽ മുഖം ചേർത്ത് ഉറങ്ങുവാൻ അവൾക്കൊരാശ തോന്നി.
ആഗ്രഹിക്കുന്ന എന്തും സാധിച്ചെടുക്കുന്ന അവൾക്ക് ഇതും പുഷ്പംപോലെ കൈകാര്യം ചെയ്യാൻ പറ്റുമെന്ന് കരുതി..

തനിക്ക് ഇഷ്ട്ടമാണെന്ന് അലോഷിയോട് തുറന്ന് പറയാൻ ആയിരിന്നു മുംബൈന്നു അത്യാവശ്യം ആയിട്ട് ഒരു മീറ്റിങ് അറേഞ്ച് ചെയ്തു വന്നത് പോലു. പക്ഷെ അപ്പോളാണ് ആ വീഡിയോ അവൾ കണ്ടത്.

നടു റോഡിൽ അലോഷിയെ കെട്ടിപിടിച്ചു ഒരു പെൺകുട്ടി….

കണ്ടതും നടുങ്ങി വിറച്ചുവെന്ന് വേണം കരുതാൻ…

തന്റെ സ്വന്തമെന്ന് കരുതിയവന്റെ നെഞ്ചിൽ മറ്റൊരുവൾ…

പിന്നീട്അവളെ ക്കുറിച്ച് അന്വേഷിച്ചു.
അലോഷിയ്ക്ക് അവളോട് പ്രണയം ഉണ്ടോഎന്ന് ഒരു സംശയം ഉടലെടുത്തത് അങ്ങനെആയിരുന്നു..

സംശയം അല്ല… അത് ശരി തന്നെയാണെന്ന് ഏറെക്കുറെ ബോധ്യമായി..
ഈ കിളുന്തു പെണ്ണിനെ പി എസ് ആക്കാനും മാത്രം വിഡ്ഢിയല്ല അലോഷി…. അതിൽ അവനു മറ്റൊരു ഉദ്ദേശമുണ്ട്…
സ്മൃതി ഉറപ്പിച്ചു.

പെങ്ങളുടെ കൂട്ടുകാരിയോട് തോന്നുന്ന സ്നേഹത്തിന്റെ പുറത്തു അവൻ ഇങ്ങനെയൊന്നും കാട്ടികൂട്ടില്ല.. അപ്പോൾ പിന്നെ അവിടെ മറ്റെന്താണ്..
ഒന്ന് ഊഹിച്ചാൽ മതി..

ഇല്ല… അലോഷിയെ ആർക്കും വിട്ട്കൊടുക്കില്ല… ഈ സ്മൃതിയുടെ ആണ് അവൻ… എന്നിലെ സ്ത്രീയെ പൂർണതയിലാക്കുവാൻ ഒരേ ഒരുവനെ മാത്രം ഞാൻ കണ്ടു പിടിച്ചത്.. ലോകത്തിലൂടെ മുഴുവൻ യാത്ര ചെയ്തു.. എന്നിട്ട് ആരോടും ഒരിക്കൽ പോലും പ്രണയമെന്നൊരു വികാരം തോന്നിയിട്ടില്ല..

പക്ഷെ

പക്ഷെ… അലോഷി..
അയാളെ കാണുമ്പോൾ, അയാൾ അടുത്തു വരുമ്പോൾ, തന്റെ സിരകളിൽ ഒരു ലഹരി പതഞ്ഞു പൊങ്ങുന്നതായി അവൾക്ക് തോന്നി..

അലോഷിഎന്ന ലഹരി..
അതൊന്നു ആസ്വദിക്കുവാൻ അവൾക്ക് പിന്നെയും മോഹം.
*-
പൗർണമിയ്ക്ക് ആണെങ്കിൽ നന്നായി വിശക്കുന്നുണ്ട്.

കാന്റീനിൽ നിന്നും ഒരാൾ ഫുഡുമായി കയറി വന്നിരുന്നു.

ആ മണം കൂടി വന്നതും അവളുടെ കണ്ട്രോൾ മുഴുവനും പോയി..അലോഷിക്ക് ഒന്നും വേണ്ടെന്നു പറഞ്ഞതിനാൽ, അവൾ ആകെ ബുദ്ധിമുട്ടിലായി.

ഇച്ചായനും കൂടി വരു നമുക്ക് ഒരുമിച്ചിരുന്ന് കഴിക്കാം..

ഇപ്പൊ വേണ്ടടി, നീ കഴിച്ചോ,,,  എനിക്ക് തൊണ്ടക്കുഴിയിൽ നിന്ന് താഴോട്ട് ഇറങ്ങില്ല..അതാണ്…

കൈപ്പത്തി ചുരുട്ടി, കൂട്ടി തിരുമ്മിക്കൊണ്ട്, അവൻ ആ
റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

ഇത്രയ്ക്ക് ടെൻഷൻ അടിക്കേണ്ട കാര്യം എന്താണ്,, മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടോ…
ഇച്ചായനും ആയിട്ട് സംസാരിക്കാൻ അല്ലേ അവർ വരുന്നത്, സംസാരിച്ചിട്ട് പോട്ടെ, അതിന് വിശപ്പ് ദാഹവും ഉപേക്ഷിച്ചിരുന്നിട്ട് വല്ല കാര്യമുണ്ടോ.

വരുന്ന പാർട്ടിയെക്കുറിച്ച് നിനക്കറിയാൻ മേലാഞ്ഞിട്ടാണ് കൊച്ചേ.
സ്മൃതി കൃഷ്ണകുമാർ എന്നു നീയൊന്നു  ഗൂഗിൾ ചെയ്തു നോക്കിക്കേ.. എന്നിട്ട് എന്നോട് സംസാരിക്കു.

ഓഹ്… എനിക്കിപ്പോഅത് നോക്കാനൊന്നും വയ്യ… കഴിക്കാൻ വരുന്നുണ്ടേൽ വാ.

വേണ്ടാഞ്ഞിട്ടാ.. നീ കഴിച്ചോ കൊച്ചേ..
അവൻ ഒഴിഞ്ഞു മാറി. എന്നിട്ട് അവിനാശിനെ ഒന്ന് കണ്ടിട്ട് വരാം എന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിപ്പോയി..

അലോഷി അത്രയ്ക്ക് ടെൻഷൻ അടിച്ചു നടക്കുന്നത്, ആദ്യമായിട്ടായിരുന്നു പൗമി കാണുന്നത്.
എന്തെങ്കിലും ഇത്തിരി കാര്യം മതി ആള് പെട്ടെന്ന് ഡസ്പ് ആകും എന്ന് അവൾ ഓർത്തു..
കാത്തുവിന്റെ സർജറിയുടെ അന്നും ഇതുപോലെയായിരുന്നു. ഇന്ന് അതിനേക്കാൾ ഒരുപിടി കൂടുതലാണെന്ന് തോന്നുന്നു.

വിശന്നിട്ട് കണ്ണ് കാണാൻ വയ്യെങ്കിലും, അലോഷി  കഴിക്കാൻ ഇരിക്കാത്തതിനാൽ പൗമിയും, ഫുഡ് കഴിക്കാനായി പോയില്ല..
കുറിച്ച് വെള്ളമൊക്കെ കുടിച്ച് അവൾ അങ്ങനെ തന്നെ ഇരുന്നു.

പുറത്തേക്കിറങ്ങിപ്പോയ അലോഷിയെ പിന്നെ അവൾ കണ്ടതേയില്ല.
ആളിത് എവിടെയാണെന്ന് അറിയുവാനായി, ജസ്റ്റ് ഒന്ന് കോള് ചെയ്തു നോക്കാമെന്ന് കരുതി ഫോൺ കയ്യിൽ എടുത്തപ്പോൾ, ആയിരുന്നു ഡോർ ഓപ്പൺ ആയത്.

കോഫി ബ്രൗൺ നിറമുള്ള ഒരു ജോർജറ്റ് സാരിയുടുത്തു കൊണ്ട്, സ്ലീവ്ലെസ്സ് ബ്ലൗസും ഇട്ട്, അതിസുന്ദരിയായ ഒരു യുവതി അകത്തേക്ക് കയറി വന്നു. ഒറ്റനോട്ടത്തിൽ ഏതോ ബോളിവുഡ് ആക്ട്രസ് ആണെന്ന് അവൾ ഓർത്തത്..

വിളഞ്ഞ ഗോതമ്പിന്റെ നിറം എന്ന് പറയുന്നത് ഇതാണെന്ന് പൗമി ഒരു വേള ചിന്തിച്ചു.
പട്ട് പോലുള്ള അവരുടെ മുടി മുഴുവനായും എടുത്തു വലത്തെ തോളിലൂടെ താഴേക്ക് ഇട്ടിരിക്കുന്നു.. വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ഡയമണ്ട് നെക്ലസ് ആണ് കഴുത്തിൽ കിടക്കുന്നത്. അൽപ്പം ഹെവി ആയിട്ടുള്ള അതിനോട് മാച്ച് ചെയ്യുന്ന കമ്മൽ, അവളുടെ കാതുകളെ മനോഹരമാക്കി.. അത്യാവശ്യം നന്നായിട്ട് മേക്കപ്പ് ചെയ്തിട്ടുണ്ടെങ്കിലും, കാണുന്നവർക്ക് വളരെ ലൈറ്റ് ആയിട്ടാണ് തോന്നുന്നത്, അത്ര പെർഫെക്റ്റ് ആയിട്ടുള്ള മേക്കപ്പ് ആയിരുന്നു.

പൗമിയെ നോക്കി ഒരു പുഞ്ചിരിയോട് കൂടി അവർ അകത്തേക്ക് കയറിവന്നു.
ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റു അവരെ നോക്കിയ പടി  നിൽക്കുകയാണ്……..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!