Novel

പൗർണമി തിങ്കൾ: ഭാഗം 61

രചന: മിത്ര വിന്ദ

പൗർണമി, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്… സീരിയസ് ആയിട്ട്.
അലോഷി അതീവ ഗൗരവത്തിൽ പൗർണമിയേ നോക്കി.അവൾ തിരിച്ചും.

ഇന്ന് കിടക്കുന്നതിനു മുന്നേ, നിനക്ക് എന്നോട് ഇഷ്ടമാണോ അല്ലയോ എന്ന് തീർത്തു പറയണം…. കുറെ ആയിട്ട് ഞാൻ ഈ കാര്യം ആവശ്യപ്പെടുന്നു. എന്റെ മനസ് തുറന്ന് കാട്ടിയിട്ടും നിനക്ക് യാതൊരു കുലുക്കവുമില്ല ആളുകളുടെ ഒക്കെ മുൻപിൽ ഒരു പരിഹാസ്യനവാൻ എനിക്ക് തീരെ താല്പര്യം ഇല്ല..

ഞാനും എന്റെ പേരെന്റ്സും നേരെ വാ നേരെ പോ എന്ന രീതിയിൽ നിന്നോട് കാര്യങ്ങൾ അവതരിപ്പിച്ചു, നിന്റെ വീട്ടിലും പോയി കാര്യങ്ങൾ ഒക്കെ പറയാമെന്നു പറഞ്ഞു. പക്ഷെ നീ ഇതുവരെ ആയിട്ടും എന്നോട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.. ശരിയല്ലേ പൗമി.

അലോഷി ഉറ്റു നോക്കിയപ്പോൾ പൗർണമി മുഖം തിരിച്ചു.

ഹമ്…. ഇങ്ങനെ ചെയ്താൽ മതി.. എന്തെങ്കിലും ചോദിക്കുമ്പോൾ മുഖം മാറ്റി രക്ഷപെടും… അല്ലെ.

അവൻ വീണ്ടും ചോദിച്ചു
പൗർണമിക്ക് ഇഷ്ട്ടം ആണെന്ന്ക്കെ വ്യക്തമായി അറിയാം. പക്ഷെ എത്ര ചോദിച്ചിട്ടും ആള് സമ്മതിച്ചു തരുന്നില്ല.

അവളുടെ അച്ഛൻ വന്നു നാട്ടിലേക്ക് മടങ്ങമെന്ന് പറഞ്ഞു വിളിച്ചപ്പോൾ,,തന്നെ വിട്ട് പോകാതെ നിന്നപ്പോൾ ഏറെകുറെ കാര്യങ്ങൾ മനസിലായി, ഇച്ചായനോട് കൊച്ചിന് എന്തോഒരിത് ഉണ്ടന്ന്.

പക്ഷെ, ആ നാവിൽ നിന്ന് കേൾക്കാൻ വല്ലാത്ത കൊതി
. ക്ഷമയോടെ കാത്തിരുന്നു താൻ മടുത്തു, അതുകൊണ്ട് ഒരു അവസാന ശ്രെമം.

സമയം ഒരുപാട് ആയി, പോകണ്ടേ…
അവൾ സാവധാനം പറഞ്ഞപ്പോൾ അലോഷി ആ മുഖത്തെയ്ക്ക് നോക്കി

പോകാം… സമയം ഒരുപാട് ആയീന്നുമറിയാം… പക്ഷെ എന്റെ ചോദ്യത്തിനുള്ള ഉത്തരം, അതെനിക്ക് കിട്ടിയിരിക്കണം.. നിന്റെ മറുപടി  പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ശരി, എനിക്ക് ഇന്നറിഞ്ഞേ പറ്റൂ. ബാക്കിയുള്ളവന്റെ ക്ഷമയെ പരീക്ഷിക്കുന്നതിനും ഒരു അതിരുണ്ട് പൗമി ..
അല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞുകൊണ്ട് അലോഷി, അവന്റെ പ്രൈവറ്റ് റൂമിലേക്ക് പോയി.

അവിടെ ചെന്നപ്പോഴാണ് കണ്ടത് പൌമി ഫുഡ് ഒന്നും കഴിച്ചിരുന്നില്ലന്നുള്ളത്. അത് കണ്ടതും എന്തോ,,, അവന് വല്ലാത്ത വിഷമം തോന്നി,,,,പാവം, വല്ലാണ്ട് വിശക്കുന്നു എന്ന് പറഞ്ഞ് മുറവിളി കൂടിയവളാണ്, എന്നിട്ട് ഭക്ഷണത്തിന്റെ പൊതി ഒന്ന് തുറന്നു പോലും നോക്കിയിട്ടില്ല. അവൾക്ക് ഇഷ്ടമുള്ളതൊക്കെയായിരുന്നു ഓർഡർ ചെയ്തത് പോലും..
അലോഷി തന്റെ ബാഗ് എടുത്തു തോളിൽ ഇട്ടപ്പോൾ പൗമിയും അവിടേക്ക് കയറി വന്നു.

വാഷ് റൂമിൽ ചെന്ന് മുഖം ഒന്നു കഴുകി, ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ കണ്ണും തലയും ഇരുട്ടിച്ചു വരുന്നപോലെ..

ഒന്നും കഴിക്കാഞ്ഞിട്ട് ആണെന്ന് അവൾക്ക് ബോധ്യമായി.
എവിടെയും വീണു പോകാണ്ടിരിക്കാൻ അവൾ ശ്രെധിച്ചു.

പോയേക്കാം പൗമി.
അലോഷി ചോദിച്ചതും അവൾ തല കുലുക്കി.

എന്താടോ… എന്ത് പറ്റി,? അവളുടെ മുഖഭാവം മാറുന്നത് കണ്ടപ്പോൾ അലോഷിയ്ക്കെന്തോ പന്തികേട് പോലെ തോന്നി..

ഒന്നുല്ല….ഇച്ചായനു തോന്നുന്നതാവും.
അവൾ പിറു പിറുത്തു.

പോക്കറ്റിൽ കിടന്ന ഫോൺ റിങ് ചെയ്തപ്പോൾ അലോഷി അത് എടുത്തു നോക്കി,
അവിനാശ് ആയിരുന്നു അത്.

സ്മൃത കൃഷ്ണകുമാറും ആയിട്ടുള്ള, പുതിയ കോൺട്രാക്ട്, താൻ, വേണ്ടന്ന് വെച്ചു എന്ന് അവിനാശിന് വാട്സാപ്പിൽ മെസ്സേജ് അയച്ചിരുന്നു. അതിനെക്കുറിച്ച് ചോദിക്കുവാനുള്ള ഫോൺകാൾ ആണിത്.
നടന്ന സംഭവങ്ങൾ ഒന്നും തന്നെ അവിനാശ് അറിഞ്ഞിരുന്നില്ല.

ഹലോ.. അവിനാശ്….
അവൻ ഫോൺ കാതിലേക്ക് വെച്ചു കൊണ്ട് വിളിച്ചു.

ആഹ് സാറെ… ഞാൻ ഇപ്പോഴാണ് സാറിന്റെ മെസ്സേജ് കണ്ടത്, എന്തുപറ്റി സാറേ, എല്ലാ കാര്യങ്ങളും ഒക്കെ ആയതായിരുന്നുല്ലോ.

ഹമ്… അവര് ആള് ശരിയല്ല, നമുക്ക് ഇടപാടുകൾ നടത്താൻ പറ്റിയ  സ്ത്രീയല്ല അവർ. വെറുതെ നമ്മുടെ time വേസ്റ്റ് ആക്കാൻ വേണ്ടി കെട്ടി എഴുന്നള്ളി വന്നതല്ലേ..

അലോഷി പറയുന്നതൊന്നും അവനു മനസ്സിലായില്ല.

സർ…അതെന്താ അങ്ങനെ സംഭവിച്ചേ. അവര് നല്ലൊരു ലേഡി ആയിരുന്നുന്നല്ലോ.തെന്നിന്ത്യയിലെ ബെസ്റ്റ് വുമൺ entrepreneur ആയിരുന്നുല്ലോ നാലഞ്ച് വർഷം ആയിട്ട് അവര്.

ഹമ്… ബെസ്റ്റ് വുമൺ entrepreneur . അതിനെയൊക്കെ അങ്ങനെ വിശേഷിപ്പിക്കാൻ പറ്റില്ലടോ..ആ പദവി കൊടുത്തവർക്ക് വേണം ആദ്യം പൊന്നാട ഇടേണ്ടത്.

പറഞ്ഞു കൊണ്ട് അലോഷി പുറത്തേക്ക് നടന്നു
കോൺട്രാക്ട് il നിന്നും പിന്മാറുന്നു എന്ന് മാത്രമെ, അലോഷി അവനോട് പറഞ്ഞോള്ളൂ. ബാക്കിയുള്ള കാര്യങ്ങൾ ഒന്നും തന്നെ വിശദീകരിച്ചില്ല. കാരണം അത് പൗർണമിയേ കൂടി ബാധിക്കുന്നതായത് കൊണ്ട്..

ലിഫ്റ്റിലേക്ക് കയറിയപ്പോൾ പൗർണമി തളർന്നു അവശയായി..എന്തൊക്കെയോ പരവേശം പോലെ

ഇച്ചായ…
അവൾ അവന്റെ കൈയിൽ മുറുക്കി പിടിച്ചു

എന്നാടാ… എന്ത് പറ്റി?
അവൻ വാത്സല്യത്തോടെ പൗർണമിയേ നോക്കി.

എനിക്ക് ഇത്തിരി വെള്ളം വാങ്ങിതരുമോ.. വല്ലാത്ത ക്ഷീണം..

ദയനീയമായി പറഞ്ഞു കൊണ്ട് അവൾ അല്പം കൂടി അവനോട് ചേർന്ന് നിന്നു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!