Novel

പൗർണമി തിങ്കൾ: ഭാഗം 62

രചന: മിത്ര വിന്ദ

എനിക്ക് ഇത്തിരി വെള്ളം വാങ്ങിതരുമോ.. വല്ലാത്ത ക്ഷീണം.. എന്താണെന്നറിയില്ല കണ്ണും തലയുമൊക്കെ, വട്ടം കറങ്ങും പോലെ തോന്നുന്നു.

ദയനീയമായി പറഞ്ഞു കൊണ്ട് അവൾ അല്പം കൂടി അവനോട് ചേർന്ന് നിന്നു

എന്റെ ഈശോയെ… നീ ഒന്നും കഴിക്കാഞ്ഞിട്ടായിരിക്കും കൊച്ചേ,അതാ തളർന്ന് പോയത്..
അലോഷി അവളെ തന്നോട് ചേർത്തു നിർത്തി.

ഞാൻ എത്രവട്ടം നിന്നോട് പറഞ്ഞതാ ആ ഫുഡ് കഴിക്കാൻ,കേൾക്കാഞ്ഞിട്ടല്ലേ പൗമി, കഷ്ടം….

ഗ്രൗണ്ട് ഫ്ലോറിൽ എത്തിയ ശേഷം പൗർണമിയെയും കൂട്ടി അലോഷി പാർക്കിങ്ങിലേക്ക് പോയി. പെട്ടന്ന് വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.

കോമ്പൗണ്ടിനു വെളിയിൽ ഇറങ്ങിയതും, ടൗണിലെ ഒരു ജ്യൂസ് ഷോപ്പിലേക്ക് ആയിരുന്നു, അവൻ ആദ്യം വണ്ടി ഓടിച്ചു പോയത്.

എനിക്കിപ്പോൾ ജ്യൂസ് ഒന്നും വേണ്ട ഇച്ചായ, കാറിൽ നിന്ന് ഇറങ്ങാൻ പോലുമുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാണ്..

നീ ഇവിടെ ഇരുന്നാൽ മതി, ഞാൻ വാങ്ങിക്കൊണ്ടു വരാം..പലതരത്തിലുള്ള ജ്യൂസുകളും, കട്ലറ്റുകളും ആണ് ആ ഷോപ്പിലുള്ളത്
അവൻ ആദ്യം ചെന്നിട്ട് അധികം തണുപ്പില്ലാത്ത ഒരു മിനറൽ വാട്ടർ വാങ്ങി, ഒപ്പം കട്ട്‌ലെറ്റും.

പൗർണമി… ഇത് കഴിയ്ക്ക്…
അവൻ അത് അവളുടെ നേർക്ക് നീട്ടി..

ഇച്ചായന് വേണ്ടേ..ഒന്നും കഴിച്ചില്ലല്ലോ?

ഞാൻ കഴിച്ചോളാം.. എന്റെ കാര്യമൊന്നും തത്കാലം നീ നോക്കണ്ട.
അത് കേട്ടതും പൗർണമിയുടെ മിഴികൾ നിറഞ്ഞു.

അവൾ അവനെയൊന്നു മുഖമുയർത്തി നോക്കി.

പെട്ടെന്നാണ് അലോഷിയ്ക്കും താൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്..

എടി പെണ്ണെ… നേരെ ചൊവ്വേ ഭക്ഷണം കഴിച്ചിട്ട് രണ്ടുമൂന്നു ദിവസമായില്ലേ, അതിന്റെ ക്ഷീണമാ നിനക്ക്, ഈ പരുവത്തിൽ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നാൽ അവർ ഉറപ്പായിട്ടും, ഡ്രിപ്പ് ഇടും… വെറുതെ സൂചി കയറ്റേണ്ട കാര്യമുണ്ടോ,,,,

അവൻ പിന്നെയും പറഞ്ഞു. പക്ഷേ പൗർണമിയുടെ മുഖം മാത്രം തെളിഞ്ഞില്ല..

അത് കണ്ടതും ഒരു പുഞ്ചിരിയോടെ അലോഷി വീണ്ടും ഷോപ്പിലേക്ക് കയറിപ്പോയി.

താൻ ഇത്രയും ഒന്നു പറഞ്ഞപ്പോൾ പെണ്ണിന് കൊണ്ടുപോയി… ഹ്മ്.. എല്ലാം മനസ്സിലാകുന്നുണ്ട്… കൊച്ചു കള്ളി…

ഓറഞ്ച് ജ്യൂസും, മട്ടൺ കട്ട്‌ലേറ്റ്മായിരുന്നു അവൻ വീണ്ടും ഓർഡർ ചെയ്തത്.

നേരിയതായി മുറിച്ച സവാളയും, കുനുകുനെഅരിഞ്ഞ നല്ല എരിയുള്ള പച്ച മുളകും, അല്പം വിനാഗിരിയും, ഉപ്പും കൂടി ചേർത്ത ചള്ളാസും ചെറു ചൂടോട് കൂടിയ കട്ലറ്റും, ഇത്തിരി മധുരവും പുളിയും, ചെറിയ കയ്പ്പും ഒക്കെ നിറഞ്ഞ ഓറഞ്ച് ജ്യൂസും.

ബാഗ്രൗണ്ടിൽ ഒഴുകിയെത്തുന്ന, വെസ്റ്റേൺ മ്യൂസിക്നോടൊപ്പം, ഷോപ്പിന്റെ ഉള്ളിലിരുന്ന് കഴിക്കുന്നതാണ്, ഒരു വൈബ്.. പക്ഷെ, ഇതിപ്പോൾ പൗർണമിക്ക് വയ്യാത്ത സ്ഥിതിക്ക്,അലോഷി അതെല്ലാം മേടിച്ചു, പേപ്പർ പ്ലേറ്റ് കൂടി എടുത്തു, വണ്ടിയിലേക്ക് വന്നു..

എനിയ്ക്ക് ഇതു മതിയായിരുന്നു ഇച്ഛയാ വയറുനിറഞ്ഞു….

അലോഷി വണ്ടിയിലേക്ക് കയറിയതും, പൗർണമി അവനോട് പറഞ്ഞു.

ഒരു കട്ലേറ്റും ഇത്തിരി, പച്ചവെള്ളവും കുടിച്ചപ്പോൾ നിന്റെ വയറു നിറഞ്ഞോ, നോക്കട്ടെ എന്നെ ഒന്ന് കാണിച്ചേ….ആ വയറു,,, ഞാനും കൂടിയൊന്നു കാണട്ടെ

അലോഷി ആ മുഖത്തേക്ക് നോക്കിയതും അവളൊന്നു ചുവന്നുതുടുത്തു പോയി..

വണ്ടി ഇത്തിരി മുന്നോട്ട് എടുത്ത്, അവൻ സാവധാനം ഓടിച്ചു പോയി,,

ഇച്ചായൻ ഇത് കഴിച്ചോളൂ, എന്നിട്ട് ഡ്രൈവ് ചെയ്താൽ മതി  ഇല്ലെങ്കിൽ തണുത്ത് പോകും..

ഹമ്… നി വെയിറ്റ് ചെയ്യൂ… ഇത്തിരി തിരക്കൊഴിഞ്ഞ സ്ഥലം നോക്കി വണ്ടി പാർക്ക് ചെയ്യാൻ നിന്നാൽ, ഈ ബാംഗ്ലൂർ നഗരത്തിൽ, ഒരിടത്തും ഒതുക്കാൻ പറ്റില്ല…

ടൗണിൽ നിന്നും അല്പം മാറിയുള്ള, ഒരു സ്ഥലത്തായി അലോഷി വണ്ടി നിർത്തി. തിരക്കും ബഹളവും ഒക്കെ ഏറെയുള്ള സ്ഥലമാണെങ്കിലും, ഇത്തിരി ഒരു ഒതുക്കം ഉണ്ടെന്ന് പൗർണമിക്ക് തോന്നി.

നിനക്ക് ആ കട്ട്ലൈറ്റ് ഇഷ്ടമായോ, ഈ ഷോപ്പ് ഭയങ്കര ഫേമസ് ആണ്.

പറയുന്നതിനൊപ്പം അലോഷി, താൻ വാങ്ങിയ പൊതി  അഴിച്ചു.
എന്നിട്ട് ചള്ളാസ് കൂട്ടി കട്ട്ലെറ്റിന്റെ, ഒരു ഭാഗം മുറിച്ച്, വായിലേക്ക് ഇട്ടു, ഒരു കണ്ണ് ഇ.
റുക്കിക്കൊണ്ട്  അവന്റെ ആസ്വദിച്ചുള്ള കഴിപ്പ് കണ്ടപ്പോൾ, സത്യത്തിൽ പൗർണമിക്ക് നാവിൽ വെള്ളം വന്നു..

കുറച്ചു മുന്നേ നിനക്ക് ഞാൻ വാങ്ങിത്തന്നത് ചിക്കൻ കട്ലേറ്റ് ആയിരുന്നു, ഇത് മട്ടണാ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കിക്കേ പൗർണമി,,,
അലോഷി പൗർണമിയുടെ നേർക്ക് നീട്ടി.
ആദ്യം ഒന്ന് വേണ്ടെന്നു വെയിറ്റ് ഇട്ടു നോക്കിയെങ്കിലും, അലോഷി പിന്നെയും നിർബന്ധിച്ചപ്പോൾ, പൗർണമി ഒരെണ്ണം എടുത്ത് കഴിച്ചു. അവൻ പറഞ്ഞതുപോലെ തന്നെ സൂപ്പർ ടേസ്റ്റ് ആയിരുന്നു. ചില്ലുകുപ്പികളിൽ നിറച്ച ഓറഞ്ച് ജൂസും ഇരുവരും കുടിച്ചു.

ഇഷ്ടായോ കൊച്ചേ.
അവൻ ചോദിച്ചപ്പോൾ അവൾ തലകുലുക്കി.

എങ്ങനെ യുണ്ട്.. ടേസ്റ്റ് കൊള്ളാം..

കൊള്ളാം.. നന്നായിട്ടുണ്ട്..

ഹമ്….
അപ്പോൾ ഒരു കാര്യത്തെക്കുറിച്ച് ഇഷ്ടമാണോ എന്ന് ചോദിച്ചാൽ മറുപടി പറയാനൊക്കെ പൗർണമികൊച്ചിന് അറിയാമല്ലോ.. ഇതുപോലെ ഇച്ചായനോടും, ഇന്ന് കിടക്കാൻ പോകും മുന്നേ പറഞ്ഞേക്കണം, കുറച്ചു മുന്നേ ഞാൻ ചോദിച്ചതിനുള്ള മറുപടി.

അലോഷി പറയുന്നത് കേട്ടതും പൗർണമി പെട്ടെന്ന് മുഖം കുനിച്ചു.

എടി കൊച്ചേ, നിന്റെ അടവും അഭ്യാസവും ഒന്നും, ഇനി അലോഷ്യയുടെ അടുത്ത് വിലപ്പോകില്ല… ഞാൻ കൃത്യം 8 മണിക്കാണ് കുരിശു വരക്കുന്നത്, 8 30 ആകുമ്പോൾ എന്റെ പ്രാർത്ഥന കഴിയും,,കർത്താവിന്റെ മുന്നിൽ വെച്ചു എന്നോട് നുണ പറയരുത്.. ഒള്ളത് ഒള്ള പോലെ… കേട്ടല്ലോ.

വീട്ടിലേക്ക് വണ്ടി ഓടിച്ചു പോകുമ്പോൾ അലോഷി കപട ഗൗരവം മുഖത്തണിഞ്ഞു കൊണ്ട് അവളോട് പറഞ്ഞു…….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!