പൗർണമി തിങ്കൾ: ഭാഗം 65

പൗർണമി തിങ്കൾ: ഭാഗം 65

രചന: മിത്ര വിന്ദ

മോളെ.... പൗർണമി.. മോൾക്ക് പറ്റുമെങ്കിൽ ഒന്നു വീഡിയോ കാൾ ചെയ്യണേ.. കാത്തുന് ഒരാഗ്രഹം, അലോഷിച്ചായന്റെ മുഖമൊന്നു കാണണമെന്ന്... എന്തെങ്കിലും സർപ്രൈസ് കിട്ടുമ്പോൾ അവൻ ആകെ വല്ലാത്ത മൂഡിൽ ആകും. അതൊന്നു നേരിട്ട് കാണാൻ പെങ്ങൾക്ക് മോഹം ശരി അങ്കിൾ.. ഞാൻ വിളിക്കാം. അവൾ വീണ്ടും റിപ്ലൈ കൊടുത്തു. 2 മോളെ... ഇത് കഷ്ടം ആണ് കേട്ടോ... അങ്കിൾ ആയിട്ടാണോ ഇപ്പോഴും കണ്ടേക്കുന്നത്.. ഞാൻ നിന്റെ പപ്പയാണ്.. അത് മറക്കേണ്ട കേട്ടോ. സോറി.. അങ്ങനെ വിളിച്ചു ശീലിച്ചു പോയത് കൊണ്ടാ.. മമ്മിയും കാത്തുവും എവിടെ...? അവർ റൂമിൽ ഉണ്ട്. ഞാൻ ഒന്നു പുറത്തേക്ക് വന്നതാ... ഞാൻ കുറച്ചു മുന്നേ വിളിച്ചപ്പോൾ മമ്മി പറഞ്ഞിരുന്നു.. പപ്പാ എറണാകുളം പോയെന്നു.. നമ്മുടെ ഒരു അമ്മാച്ചൻ ഇവിടെ കലൂർ ആണ് താമസം. ഞാൻ വെറുതെ ഡ്രൈവറേയും കൂട്ടി ഇറങ്ങിയത.. അലോഷി കുരിശു വരച്ചു കഴിഞ്ഞെന്നു മനസ്സിലായതും, പോളിനോടുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ചിട്ട്  അവൾ പെട്ടെന്ന് ഫുഡ് എടുത്ത് ഡൈനിങ് ടേബിളിലേക്ക് വെച്ചു. പൗമി.... അച്ഛൻ വിളിച്ചിരുന്നൊ, അവര് വീട്ടിൽ എത്തിയോ.. ഇല്ല... ഞാൻ കുറച്ചു മുന്നേ അമ്മയെ വിളിച്ച് സംസാരിച്ചിരുന്നു. ഹ്മ്..... നിന്റെ വല്യച്ഛൻ ഒക്കെ ആയോ... ആൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്.. കുഴപ്പമില്ല... കുറവുണ്ട്, അപകടനിലയൊക്ക് തരണം ചെയ്തു എന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാലും നന്നായി കെയർ ചെയ്യണമെന്ന് പറഞ്ഞു. ഇനിയെങ്ങനെ ജോലിക്കൊന്നും പോകാൻ പറ്റില്ല. ഹ്മ്..... അവരുടെ വീട്ടിൽ ആരൊക്കെയുണ്ട്. രണ്ടു മക്കളാ.... സംസാരിച്ചുകൊണ്ട് നിന്നപ്പോൾ അലോഷ്യയുടെ ഫോണിലേക്ക് പിന്നെയും ആരോ വിളിച്ചു. ഹ്മ്....ഒരു മിനുട്ട്,, ഞാനിപ്പോ വരാം കേട്ടോ.ഒരു മെയിൽ ചെക്ക് ചെയ്യാൻ ഉണ്ട്.. പറഞ്ഞുകൊണ്ട് അലോഷി അവന്റെ റൂമിലേക്ക് കയറിപ്പോയി.. ശോ.. എന്ത് കഷ്ടായി... നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇച്ചായന് എന്തെങ്കിലും ഒരു ഗിഫ്റ്റ് കൊടുക്കാമായിരുന്നു... ഇതിപ്പോ അവസാന നിമിഷത്തിൽ ആണല്ലോ അങ്കിൾ പറഞ്ഞത്... പൗമി  തന്റെ ചൂണ്ടുവിരലിലെ നഖം കടിച്ചുകൊണ്ട് ആലോചനയിലായി.. സമയം നോക്കിയപ്പോൾ 9മണി കഴിഞ്ഞു.. ആളെ വിളിച്ചു കൊണ്ട് ഒന്ന് പുറത്തേക്കു പോയാലോ. എന്തെങ്കിലും പർച്ചേസ് ചെയ്യാനുണ്ടെന്ന് പറഞ്ഞു, ഒരു ഗിഫ്റ്റ് വാങ്ങിക്കാമായിരുന്നു... ചെ...കഷ്ടം.. പാവം എന്റെ ഇച്ചായൻ.... ഇതെന്താ പൗമി നിനക്കിത്ര തിളക്കം.... ഹ്മ്... സട കുടഞ്ഞ് എഴുന്നേറ്റ് പെണ്ണ്, പത്തി മടക്കി അലോഷ്യയുടെ മുൻപിൽ, മുട്ടുകുത്തി അല്ലേ... ആഹ്.. പിടി കിട്ടി.. എല്ലാം പിടി കിട്ടി.... നീ എന്തിനാ ഒരുപാട് ഗിഫ്റ്റ് തേടി പോകുന്നത്.. കെട്ടിപ്പിടിച്ച് അവന്റെ കവിളിൽ ആഞ്ഞൊരു മുത്തം നൽകിക്കൊണ്ട്, അങ്ങട് പറയൂ പെണ്ണേ ഐ ലവ് യു എന്ന്.... അവളുടെ അന്തരാത്മാവ് പിന്നെയും പിന്നെയും അവളെ പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു.. ഒക്കെ ഓർക്കുമ്പോൾ പൗർണമിയ്ക്ക് പതിവില്ലാത്ത ഒരു നാണവും പരവേശവും ഒക്കെ.... കൃഷ്ണാ.. ഗുരുവായൂരപ്പാ... അലോഷിയുടെ സ്വന്തംമാകനാണോ പൗർണമിയുടെ ജന്മം കൊണ്ട് നീ ഉദ്ദേശിച്ചത്... പോൾ അങ്കിളും ആന്റിയും ചെന്ന് സംസാരിക്കുമ്പോൾ അച്ഛനും അമ്മയും സമ്മതിക്കുമോ...എല്ലാവരുടെയും സമ്മതത്തോടുകൂടി, അനുഗ്രഹാശിസുകളോടുകൂടി അലോഷി തന്റെ കഴുത്തിൽ താലി ചാർത്തുന്നത് സ്വപ്നം കണ്ട്, ഒരു വേള അവളുടെ ഉള്ളം തുടിച്ചു. പൗമി.... അലോഷി വിളിച്ചതും ചാടി എഴുന്നേറ്റ പിന്തിരിഞ്ഞ പെണ്ണ് അവന്റെ നെഞ്ചിൽ തട്ടിയാണ് നിന്നത്.ഇത്തിരി ശക്തമായ ഇടിയിൽ അലോഷി ഒന്ന് പിന്നിലേക്ക് ആഞ്ഞു, നേരെ നിന്നു സോറി..... സോറി ഇച്ചായാ... ഞാൻ കണ്ടില്ലയിരിന്നു കെട്ടോ. അവൾ തന്റെ വലം കൈ കൊണ്ട് അവന്റെ നെഞ്ചിലൊന്ന് തൂത്തു. വേദനിച്ചോ... സോറി... അവളുടെ പ്രവർത്തി കണ്ടതും അലോഷി അന്തിച്ചു പോയിരിന്നു. സോറി.... അവൾ വീണ്ടും പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. എന്നിട്ട് ആ വലം കൈയിൽ പിടുത്തമിട്ടു. പൗർണമി മുഖം ഉയർത്തി നോക്കിയപ്പോൾ, അവന്റെ മിഴികൾ അവളെ പ്രണയത്തോടെ ഉറ്റു നോക്കി. മാതാവിനോട് അത്രമേൽ യാചിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കുകയായിരുന്നു, തന്റെ പിന്നിൽ നിന്നും അനുകൂലമായ എന്തെങ്കിലും ഒരു  തീരുമാനം നൽകണേ എന്ന്.. ഞാൻ കഴിയ്ക്കാൻ എടുത്തു വെയ്ക്കാം. ഇച്ചായൻ വരു. അവന്റെ പിടുത്തം വിടുവിച്ചു കൊണ്ട്, പൗർണമി അരികിൽ നിന്നും ഓടി മാറി.. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഒക്കെ പൗമി അലോഷിയെ മൈൻഡ് ചെയ്യുന്നേ ഇല്ലായിരുന്നു.. ഈ കണക്കിന് പോയാല്, നീ മുഖം കുത്തി ആ പ്ലേറ്റിലേക്ക് വീഴും കെട്ടോ കൊച്ചേ.. പൗർണമിയോട് സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഹെലൻ വിളിയ്ക്കുന്നത്. എല്ലാദിവസവും ഈ പതിവുള്ളതിനാൽ,പൗർണമി ഭക്ഷണം പെട്ടെന്ന് കഴിച്ചശേഷം അടുക്കളയിലേക്ക് പോയിരുന്നു. അടുക്കളയും റൂമും ഒക്കെ ക്ലീൻ ചെയ്ത ശേഷം, പാത്രങ്ങളൊക്കെ കഴുകി വെച്ചിട്ട് അവൾ കിടക്കാൻ വേണ്ടി നേരത്തെ പോയി. ഇച്ചായ എനിക്ക് ഉറക്കം വരുന്നുണ്ട്, ചെറിയ തലവേദനയും... ഞാൻ കിടക്കാൻ പോകുവാണ്. ഹോളിലെ സെറ്റിയിലിരുന്ന അലോഷ്യയെ നോക്കി പൗർണമി പറഞ്ഞു.. എന്തുപറ്റി തലവേദന..... എന്തെങ്കിലും ബാം എടുത്ത് തേയ്ക്ക് കൊച്ചേ. ഹ്മ്.. അലക്ഷ്യമായി ഒന്നു മൂളികൊണ്ട്  അവൾ റൂമിൽ കയറി ഡോർ അടച്ചു. എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചാൽ മതി കേട്ടോ, ഞാൻ ലോക്ക് ചെയ്യില്ല.. അവൻ പറയുന്നത് കേട്ട് അവൾ ഉറക്കെ ഒന്ന് മൂളി.. ഉറക്കം വന്നിട്ടൊന്നുമല്ല.... അലോഷിയുടെ പപ്പാ പറഞ്ഞ പ്രകാരം കേക്ക് വരുമ്പോൾ അവനു ചിന്ന സർപ്രൈസ് കൊടുക്കണം. അതിനുള്ള തയ്യാറടുപ്പ് ആയിരുന്നു. സ്മൃതിയുമായി ഉണ്ടായ പ്രശ്നത്തെക്കുറിച്ച് ഒക്കെ, അലോഷി തന്റെ ഫ്രണ്ട് ആയ, വിഹാൻ മാത്യുവിനോട് പറഞ്ഞു കൊണ്ട് കുറെ നേരം ഇരുന്നു. സമയം 11.30 കഴിഞ്ഞിട്ടും അവൻ എഴുന്നേറ്റ് പോകാതെ ഇരുന്നപ്പോൾ പൗർണമിയുടെ ക്ഷമ നശിച്ചു. കേക്ക് കൊണ്ട് വരുന്നതും കാത്തു അക്ഷമയോടെ അവൾ മുറിയിലൂടെ ഉഴറി നടന്നു. അപ്പോഴാണ് അവളുടെ ദൃഷ്ടി മറ്റൊന്നിലേക്ക് പോയത്.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story