Novel

പൗർണമി തിങ്കൾ: ഭാഗം 66

രചന: മിത്ര വിന്ദ

കുറച്ചു മുന്നേ അവൾക്കായി അലോഷി നൽകിയ ഗിഫ്റ്റ്..

സത്യം പറഞ്ഞാൽ ഈ തിരക്കുകളുടെ ഇടയ്ക്ക് അത് വിട്ട്പോയതായിരിന്നു.

വേഗം തന്നെ ഗിഫ്റ്റ് കൈയിൽ എടുത്തു.
എന്നിട്ട് ആ പാക്കറ്റ് പൊട്ടിച്ചു നോക്കി.

ഒരു കുഞ്ഞികൃഷ്ണനും നില വിളക്കും, തളികയും, ചെറിയൊരു കിണ്ടിയും, പറയും ഒക്കെ ആയിരുന്നു അതിൽ.

ഒരുപാട് സന്തോഷത്തോടെ പൗമി അത് നോക്കി.

എല്ലാ ദിവസവും സന്ധ്യകളിൽ ഉമ്മറത്ത് ഇരിന്നു നാമം ജപിച്ചു ശീലിച്ച കൊണ്ട്, ഇവിടെ വന്നപ്പോൾ ആകെ ബുദ്ധിമുട്ട് ആയിരുന്നു.

ഒരു നിലവിളക്ക് മേടിക്കണം എന്ന് രണ്ട് ദിവസമായിട്ട് അതിയായി ആഗ്രഹിക്കുന്നു..

ആ കൃഷ്ണ വിഗ്രഹത്തെ നോക്കിയിരുന്നപ്പോൾ
അവൾക്ക് മിഴികൾ നിറഞ്ഞു..

തന്റെ പ്രിയപ്പെട്ടവൻ ആണ് ഉണ്ണികണ്ണൻ..നല്ല ഐശ്വര്യം തുളുമ്പുന്ന കണ്ണനെ കുറെ ഏറെ നേരം അവൾ നോക്കിയിരിന്നു.

അത്രമേൽ ഇഷ്ട്ടമായിരുന്നു അവൾക്ക് ആ സമ്മാനം..
കണ്ണനെ എടുത്തു കുറെ ഉമ്മ കൊടുത്തു.

അങ്ങനെ ഇരിക്കുമ്പോൾ അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്.
പെട്ടന്ന് എടുത്തു നോക്കി.
പോൾ ആയിരുന്നു അത്.

സമയം 11.50

പെട്ടന്ന് അവൾ കാൾ അറ്റൻഡ് ചെയ്തു.

വെളിയിൽ കേക്ക് ആയിട്ട് ഒരു ചെക്കൻ വന്നു നിൽപ്പുണ്ട് എന്ന് പറഞ്ഞു.

പൗർണമി തന്റെ റൂമിന്റെ പുറത്തേക്ക് ഇറങ്ങി.

അലോഷി അപ്പോളും ഹോളിൽ ഉണ്ട്.

ശോ… ഈ ഇച്ചായന്റെ ഒരു കാര്യം.. ഇത് കുറച്ചു കഷ്ടം ആണ്.

അവൾ ഇറങ്ങി വരുന്ന കണ്ട് അലോഷി മുഖമുയർത്തി.

എന്താ പൗമി…എന്തുപറ്റി..താനിതുവരെ ഉറങ്ങിയില്ലേ…

ഇല്ല… ഇച്ചായൻ എന്താ ഉറങ്ങാത്തത്…

ഞാൻ ഒന്ന് രണ്ട് കോളിൽ ആയിരുന്നു…ഇപ്പോള കഴിഞ്ഞത്

എങ്കിൽ പോയി കിടന്നൂട്ടെ.. നേരം ഒരുപാട് ആയല്ലോ

ഹ്മ്…. കിടക്കാൻ തുടങ്ങുവാ.
ഒരു കോട്ടുവായിട്ടു കൊണ്ട് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.

എങ്കിൽ ചെല്ല്…..

ആഹ്.. നി എന്തിനാ കൊച്ചേ എഴുന്നേറ്റ് വന്നേ.. അത് പറഞ്ഞില്ലാലോ.

ഒന്നുല്ലന്നെ.. ഇച്ചായൻ പോയി കിടന്ന് ഉറങ്ങു.

പൗർണമിയുടെ വെപ്രാളവും പരവേശവും ഒക്കെ കണ്ടപ്പോൾ അലോഷിയ്ക്ക്  ഒരു സംശയം പോലെ തോന്നി ..

ഇവൾക്കിതെന്ത് പറ്റി.. ആകെക്കൂടി ഒരു പരവേശം പോലെ.. എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ.
അവൻ പൗർണമിയെ അടിമുടി നോക്കി.

പോയി കിടക്കാൻ നോക്ക് ഇച്ചായാ.. ഇതെന്താ എന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നത്..

ഇക്കുറി അവൾക്ക് ദേഷ്യം വന്നു തുടങ്ങി.

എന്നാടി കൊച്ചേ.. എന്തോ കള്ളത്തരം ഉണ്ടല്ലോ നിനക്ക്..
അലോഷി വീണ്ടും അവളെ ഉറ്റു നോക്കി..

എനിയ്ക്കൊരു കള്ളത്തരവുമില്ല.. ഒന്ന് പോകാൻ നോക്കി.
ഇരു കൈകളും മാറിൽ പിണച്ചുകൊണ്ട് മുഖം ഒരു വശത്തേയ്ക്ക് ചെരിച്ചു സീരിയസ് ആയിട്ടാണ് അവളുടെ നിൽപ്പ്.

ഉടായിപ്പ് എന്തോ ഒപ്പിച്ചിട്ടുള്ള നിൽപ്പാണെന്നു എനിക്ക് മനസിലായി.. കാര്യം അങ്ങട് പറഞ്ഞിട്ട് മതി ബാക്കി.

അപ്പോളേക്കും ക്ലോക്കിൽ 12മണി അടിച്ചു.

കണ്ടോ… എല്ലാം നശിപ്പിച്ചു… ഇങ്ങനെ ഒരു സാധനം.
അവൾ അവന്റെ ഇരു തോളിലും ശക്തിയായി ഇടിച്ചു. എന്നിട്ട് വീർപ്പിച്ച മുഖവുമായി പുറത്തേക്ക് ഇറങ്ങി പോയി.

നീ ഇതെവിടെയ്ക്കാ പൗമി.
അവളുടെ പോക്ക് നോക്കി അലോഷി ചോദിച്ചു.

കാശിയ്ക്ക്…. എന്തെ പോരുന്നുണ്ടോ നിങ്ങളു.

തിരിഞ്ഞു ദേഷ്യത്തിൽ അവനോട് പറഞ്ഞു കൊണ്ട് അവൾ ചെന്നു വാതിൽ തുറന്നു.

രണ്ടു പയ്യന്മാർ വെളിയിൽ നിൽപ്പുണ്ട്.
അവർ കൊടുത്ത പാക്കറ്റ് മേടിച്ചു പൗർണമി അകത്തേക്ക് വീണ്ടും വന്നു.

എന്നിട്ട് പപ്പയെ വീഡിയോ കാൾ ചെയ്തു.

അലോഷി……… Happy ബർത്തഡേ മൈ ഡിയർ സൺ…
പപ്പയുടെ ശബ്ദം കേട്ട് അവൻ ഫോണിലേക്ക് നോക്കി..

ഇച്ചായാ…. വയസ് പത്തു നാപ്പത് ആയല്ലോന്നെ… ഇനിയെന്ന ഒരു കല്യാണം..
കാത്തുന്റെ ശബ്ദം ഫോണിൽ കൂടി പൗർണമിയും കേട്ടു.

കേക്ക് എടുത്തു വെളിയിലേക്ക് വെയ്ക്കുകയായിരിന്നു അവൾ അപ്പോൾ..

നവംബർ 30.
കർത്താവേ… ഞാൻ അത് മറന്നു

അവൻ തലയ്ക്കിട്ട് ഒന്ന് കൊട്ടിക്കൊണ്ട് പപ്പയെയും മമ്മിയെയും ഒക്കെ നോക്കി..

മോനെ അലോഷി… കേക്ക് കട്ട്‌ ചെയ്യെടാ….
മമ്മി ഉറക്കെ പറഞ്ഞു.

ഇതിനായിരുന്നോ ഇവിടെ ഒരുത്തി മുഖം വീർപ്പിച്ചു നിന്നേ.. ഞാൻ ആണെങ്കിൽ ഒരു കോളിൽ ആയിരുന്നു., അത്കൊണ്ട് ഇതുവരെ ആയിട്ടും കിടന്നില്ലന്നെ..

അലോഷി പറയുന്ന കേട്ട് അവരൊക്കെ ചിരിച്ചു.

പൗർണമിയും ഒരു ചെറിയ പുഞ്ചിരിയോടെ കേക്ക് മുറിയ്ക്കാൻ വേണ്ടി കത്തി എടുത്തു അവന്റെ നേർക്ക് നീട്ടി

അലോഷി അത് മേടിച്ചു.

കേക്ക് മുറിച്ചപ്പോൾ എല്ലാവരും ചേർന്ന് ഹാപ്പി ബർത്ത്ഡേയൊക്കെ ഉറക്കെ പാടി.

ആദ്യത്തെ പീസ് എടുത്ത് അവൻ ഫോണിന്റെ നേർക്ക് നീട്ടി.

മമ്മി… പപ്പാ…….

ആഹ്.. കിട്ടി കിട്ടി.. സൂപ്പർ ആയിട്ടുണ്ട്. പോൾ പറയുന്ന കേട്ടതും എല്ലാവരും ചിരിച്ചു.

എടാ മോനെ… ആ വായൊന്നു തുറക്ക്.. ഞങ്ങളും തന്നെയ്ക്കാം കേട്ടോ.
അയാൾ പിന്നെയും പറഞ്ഞു.

അലോഷിയും പപ്പാ പറഞ്ഞപോലെ ചെയ്തപ്പോൾ പിന്നെയും കൂട്ടചിരി.

കാത്തു… വേണ്ട കേട്ടോ.. നീ ഉറക്കെ ചിരിക്കേണ്ട.. സ്റ്റിച് ഒക്കെ ഉള്ളത് അല്ലെ കൊച്ചേ…

അവൻ പെട്ടന്ന് അനുജത്തിയെ ശാസിച്ചു.

കേക്ക് കഴിച്ചിട്ട് പോയി കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണെ.

അവൻ കാത്തുനോട് പറഞ്ഞപ്പോൾ അവൾ അവനെ നോക്കി കുറുമ്പ് കാണിച്ചു.

പൗമി.. ഇച്ചായനു ഒരു പീസ് എടുത്തു കൊടുക്കെടി…

കാത്തു വീണ്ടും ഉറക്കെ പറഞ്ഞു..

മോളെ…ഇച്ചായന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട്.. നീ വെച്ചോ കേട്ടോ. ഞാൻ പിന്നെ വിളിച്ചോളാം.
അലോഷി ഫോൺ എടുക്കാൻ വേണ്ടി തിരിഞ്ഞു.

എന്നാൽ ശരി പൗർണമി…. നീ പോയി കിടന്നോട്ടോ..

കാത്തു പറഞ്ഞപ്പോൾ പൗർണമി അവരെയൊക്കെ കൈ വീശി കാണിച്ചു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു.

അലോഷിയുടെ ഫ്രണ്ട്സ് ആരോ ഒക്കെയാണ്
ബർത്ത്ഡേ വിഷ് ചെയ്യുന്നത് പൗർണമിയ്ക്ക് കേൾക്കാം.

കേക്ക് മുറിച്ച ആള് അതിതുവരെ കഴിച്ചത് പോലുമില്ലല്ലോന്ന് അവൾ ഓർത്തു.

ഇച്ചായാ……..

അവൾ വിളിച്ചപ്പോൾ അലോഷി ഫോൺ കട്ട്‌ ചെയ്ത് അവളുടെ അടുത്തേക്ക് വന്നു.

ഒരു ചെറിയ പീസ് എടുത്തു അവൾ അവന്റെ നേർക്ക് ഉയർത്തി.

ഹാപ്പി bdy……..

പെട്ടന്ന് അലോഷി അവളുടെ വലം കൈയിൽ പിടിച്ചു കൊണ്ട് അതിൽ നിന്നും കുറച്ചു എടുത്തു അവളുടെ വായിലേക്ക് വെച്ചു.

ആദ്യം എന്റെ പൗമി കഴിയ്ക്ക്.. അത് കഴിഞ്ഞു മതി എനിയ്ക്ക്.

ഹേയ് അതൊന്നും പറ്റില്ല.. ഇച്ചായൻ അല്ലെ ആദ്യം കഴിക്കേണ്ടത്.

അവൾ വീണ്ടും അവനിലേക്ക് കുറച്ചുടെ അടുത്ത് കൊണ്ട് പറഞ്ഞു. എന്നിട്ട് കേക്ക് വായിലേക്ക് വെച്ചപ്പോൾ അലോഷിയുടെ അധരത്തിൽ അവളുടെ വിരലുകൾ പതിഞ്ഞു.

പെട്ടന്ന് അവളുടെ ശരീരത്തിൽ വല്ലാത്തൊരു പ്രകമ്പനം പോലെ ആയിരുന്നു പൗമിയ്ക്ക് തോന്നിയത്.

അലോഷി തിരിച്ചു അവളുടെ വായിലേയ്ക്കും വെച്ചു കൊടുത്തപ്പോൾ കുസൃതി കലർന്നു അവൾ അവന്റെ വിരലിൽ ഒന്ന് കടിച്ചു

ടി.. പെണ്ണെ….
അവൻ ഉറക്കെ വിളിച്ചതും പൗർണമി ഒരു ചിരിയോടെ അലോഷിയെ നോക്കി.

ഐ ലവ് യു ഇച്ചായാ….
പറയുന്നതിനൊപ്പം അവൾ ഓടിപ്പോയ് റൂമിൽ കേറി വാതിൽ അടച്ചു….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!