Novel

പൗർണമി തിങ്കൾ: ഭാഗം 69

രചന: മിത്ര വിന്ദ

ഈശ്വരൻ നമ്മളെ ഒന്നിപ്പിയ്ക്കും ഇച്ചായാ… അച്ഛൻ സമ്മതിക്കുമായിരിക്കും.. അങ്ങനെ പ്രത്യാശിയ്ക്കാൻ ആണെനിക്ക് ഇഷ്ട്ടം.
അവൾ ഒന്നുകൂടി അവനെ പുണർന്നു കൊണ്ട് പറഞ്ഞപ്പോൾ
ആകെ ആ മുറിയിൽ ഇരു നിശ്വാസങ്ങളുടെയും അലയടികൾ മാത്രമായി ശേഷിച്ചിരുന്നു അപ്പോളേയ്ക്കും

ഒരേയൊരു ആഗ്രഹം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ… ഒരിക്കലെങ്കിലും, ഒരുതവണയെങ്കിലും, നീ എന്നോട് ഇഷ്ടമാണെന്ന് എന്റെ മുഖത്ത് നോക്കി പറയണമെന്ന്..
മ്മ്… ഒടുക്കം അതങ്ങനെ സാധിച്ചു.

ഇച്ചായൻ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല… ആദ്യം ഹെലൻ ചേച്ചിയുടെ കല്യാണത്തിന് കണ്ടപ്പോൾ, എന്തൊരു ജാഡ ആയിരുന്നു. അങ്കിളും ആന്റിയും ഹെലൻ ചേച്ചിയും ഒക്കെ ഒരുപാട് സംസാരിക്കുമ്പോൾ, ഇച്ചായൻ മാത്രം വെയിറ്റ് ഇട്ടു നിന്നു. എനിക്കാണെങ്കിൽ എങ്ങനെയെങ്കിലും അവിടുന്ന് എസ്കേപ്പ് ആയാൽ മതിയെന്ന് മാത്രമേ ഉള്ളായിരുന്നു..

മ്മ്… അതിനൊരു കാരണം ഉണ്ട് പെണ്ണെ.. ഞാൻ ഇത്തിരി ഗൗരവത്തിൽ നിന്ന് നിന്നെ മനപ്പൂർവ്വം ഓടിക്കുവാൻ വേണ്ടിയായിരുന്നു..

ങേ… പെട്ടെന്ന് പൗമി മുഖമുയർത്തി അലോഷിയെ നോക്കി.

ഹമ്.. സത്യം…

അതെന്തിനാ ഇച്ചായാ..

കുടുംബത്തിലുള്ള പിള്ളേര് സെറ്റ് മുഴുവൻ, ഞാൻ നോക്കിയപ്പോൾ ഒരുത്തിയെ വായ് നോക്കി നിൽപ്പുണ്ട്… ആരാണെന്ന് ആദ്യം എനിക്ക് പിടികിട്ടിയില്ല, പിന്നെ നോക്കിയപ്പോൾ ഉണ്ട്, ചുവപ്പുനിറമുള്ള സാരീയൊക്കെ ഉടുത്തു നിൽക്കുന്നു…
ഇത് എന്റെ സ്വന്തം പ്രോപ്പർട്ടി ആണെന്ന് വിളിച്ചു പറയാൻ ആഗ്രഹമുണ്ട്, പക്ഷേ യാതൊരു നിവൃത്തിയും ഇല്ലാത്ത സമയമായിപ്പോയി. അതുകൊണ്ട് പിന്നെ ഞാൻ നോക്കിയിട്ട് ഒറ്റ വഴിയേ ഉള്ളായിരുന്നു,.

അലോഷി പറയുന്നത് കേട്ട് അതിശയിച്ചു നിൽക്കുകയാണ് പൗർണമി.

ഒരു സുന്ദരിക്കോത.. കെട്ടിയൊരുങ്ങി വന്നു നിന്നിട്ട്… എനിക്ക് അങ്ങോട്ട് ചൊറിഞ്ഞു കേറി വന്നു.

ദുഷ്ടൻ….
അവൾ അവന്റെ തോളത്തു ചെറുതായിയൊന്നു ഇടിച്ചു.

ഞാൻ അന്ന് എത്ര മാത്രം വേദനിച്ചുന്നൊ..അമലുനോടും പറഞ്ഞു, കാത്തൂന്റെ ആങ്ങള വല്യ പുള്ളിയാണെന്ന്..ഇനി യാതൊരു കാരണവശാലും ഇതുപോലെ ഒരു പരിപാടിക്ക് ഇറങ്ങി പുറപ്പെടില്ലെന്ന് അന്ന് തീരുമാനിച്ചിട്ടാ ഞങ്ങൾ വീട്ടിലേക്ക് മടങ്ങിപോന്നത്.

ആ സാരീ നീ കൊണ്ട്വന്നിട്ടുണ്ടോ പൗമി.
പെട്ടന്ന് അലോഷി ചോദിച്ചു.

ഇല്ല…. എന്താ ഇച്ചായ.

നല്ല ഭംഗി ഉണ്ടായിരുന്നു നിന്നെ അന്ന് കാണാൻ, അന്നൊന്നും ശരിക്കും അങ്ങട് ആസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ ഒന്നുടെ നിന്നെ അതുപോലെയൊന്നു കാണാൻ ഒരു മോഹം..

ഓഹ്…. ഒരുപാട് മോഹമൊന്നും വേണ്ട,,, തത്കാലം ഇങ്ങനെ കണ്ടാൽ മതി.

ടി…. ഇത്രയും ദിവസം നിന്റെ വായിൽ നാവുണ്ടോന്നു തപ്പി നോക്കണമായിരുന്നു. ഇതിപ്പോ എവിടുന്നാടി ഇങ്ങനെയൊക്കെ  വീഴുന്നത്..

ഇച്ചായൻ എന്താ കരുതിയത് ഞാനൊരു മിണ്ടാപൂച്ചയാണെന്നൊ , എങ്കിൽ ഇച്ചായനു തെറ്റുപറ്റി പോയി, ഈ പൗർണമി ആരാണെന്ന് താമസിയാതെ മനസ്സിലാക്കി തരാം.

ഗാർവോടുകൂടി അവനെ നോക്കി പറയുകയാണ് പൗമി

അതേയ്.. ഇങ്ങനെ നിന്നാൽ മതിയോ.. കിടക്കണ്ടേ പെണ്ണെ. നിനക്ക് ഉറക്കം വരുന്നുന്നു പറഞ്ഞിട്ടോ.

അലോഷി അവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ പൗർണമി അവന്റെ മീശത്തുമ്പ് പിടിച്ചു മേൽപ്പോട്ട് ഉയർത്തി വെയ്ക്കുകയാണ്.

പോയി കിടന്ന് ഉറങ്ങേടി.. ഇല്ലെങ്കിൽ ഇങ്ങോട്ട് കേറിയ്ക്കോ.. ഇവിടെ കിടക്കാം.
അവൻ തന്റെ റൂമിലേക്ക് നോക്കി.

വേണ്ട വേണ്ട…

അതെന്താ നിനക്ക് എന്നെ വിശ്വാസമില്ലേ പെണ്ണെ.

ഹേയ്.. ഒരല്പം പോലും വിശ്വാസമില്ല.. അതുകൊണ്ടാ കേട്ടോ..

നീ പോടി പെണ്ണെ, ഞാനെ പക്കാ ഡീസന്റ് ആണ് കേട്ടോ..

ഹമ്.. എഴുതി വെച്ചാൽ മതിയെ.. ആളുകൾ വിശ്വസിച്ചോളൂo.

തന്റെ മുറിയിൽ കേറി വാതിൽ അടച്ചു കുറ്റിയിട്ട ശേഷം പൗർണമി വിളിച്ചു പറഞ്ഞു.

ഒരു പുഞ്ചിരിയോടെ അവനും തന്റെ റൂമിലേക്ക് കയറി. പക്ഷെ അലോഷി അന്നും പതിവ് പോലെ ഡോർ ലോക്ക് ചെയ്തിരുന്നില്ല.

എന്റെ കൃഷ്ണാ, എനിക്ക് എന്താണ് സംഭവിക്കുന്നത്, അലോഷിച്ചായനോട് ഇത്ര വേഗത്തിൽ അടുത്ത് പോയല്ലോ താൻ… ആ മനുഷ്യനെ കെട്ടിപിടിച്ചു എത്ര നേരമാണ് നിന്നത്.. തനിക്ക് ഇത്രമാത്രം ഇളക്കമായിപ്പോയോ ഒറ്റ രാത്രികൊണ്ട്…

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ അവന്റെ നെഞ്ചിലെ ചൂട് അവളിൽ പിന്നെയും മൂട്പടം തീർത്തു.

അവന്റെ അവസ്ഥയും മറിച്ചൊന്നുമല്ല…

പൗർണമിയ്ക്ക് തന്നോട് അവളുടെ ഉള്ളം നിറഞ്ഞു തുളുമ്പുന്ന പ്രണയമാണ്.
അതായിരുന്നു ആ മിഴികളിൽ താൻ അവൾ കണ്ടത്പോലും.ഇച്ചായാ എന്നുള്ള അവളുടെ ആ വിളിയൊച്ച…..
അതോർത്തപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

ഹമ്… കുറുമ്പൊക്കെ ഇത്തിരി കൂടുന്നുണ്ട് പെണ്ണിന്..
പിന്നെയും അവന്റെ ചുണ്ടിൽ ഒരു മന്തസ്മിത്തം..
അരികിൽ കിടന്നിരുന്ന തലയിണയിൽ മുഖം ചേർത്ത് അവനും കിടന്നു.

അവളുടെ ഇളം പിങ്ക് നിറമുള്ള അധരം… അതായിരുന്നു അവന്റെ മനസ്സിൽ പിന്നെയും അലയടി തീർത്തത്

അലോഷിയുടെ മിന്നുമാല കഴുത്തിൽ കേറിയ ശേഷം മതി ബാക്കിഎല്ലാം..

അവൻ തീർച്ചപ്പെടുത്തി.

പ്രണയിക്കും… ആവോളം പ്രണയിക്കും… ശ്വാസം നിലയ്ക്കും വരെയും തന്റെ പെണ്ണിനെ പ്രണയിച്ചു വിവശയാക്കും..

പക്ഷെ…..
ഫുൾ സ്റ്റോപ്പിടേണ്ട സ്ഥലത്തു അലോഷി ഫുൾ സ്റ്റോപ്പിട്ടിരിയ്ക്കും… അതുറപ്പാ.. എന്റെ പൗമികൊച്ചിന് കൊടുക്കുന്ന ഉറപ്പ്.

***
ഈ സ്മൃതിയെ അപമാനിച്ചിറക്കിവിട്ട അവനെ താൻ വെറുതെ വിടുകയില്ല.

അറിയാൻ പോകുന്നതേയുള്ളൂ താനാരാണെന്ന് ഉള്ളത്.. നിന്റെ പെണ്ണാണല്ലേടാ പൗർണമി… കാണിച്ചു തരാടാ.. അവളെ നീ കെട്ടി കൂടെ പൊറുപ്പിക്കുന്നത്, ഈ സ്മൃതിക്കൊന്നു  അറിയണം.

അവസാന തുള്ളി മദ്യവും അവൾ  വായിലേക്ക് കമഴ്ത്തിയ ശേഷം പല്ല് ഞെരിച്ചു പിടിച്ചു.

പൗർണമി ബാബുരാജ് ന്റെ സകല ഡീറ്റെയിൽസും പോക്കുവാനായി അവൾ ആളെ വരെ ഏർപ്പാടാക്കി കഴിഞ്ഞിരിന്നു അപ്പോളേക്കും

അലോഷി….. നീ എന്റെയാണ്.. എന്റെ മാത്രം… എന്റെ സ്വന്തം..

പാതി മയക്കത്തിലും അവളത് തന്നെ പുലമ്പി…തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!