Novel

പൗർണമി തിങ്കൾ: ഭാഗം 76

രചന: മിത്ര വിന്ദ

സോമനങ്കിളിനോട് എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ടെന്നു പറഞ്ഞേക്ക്..കുറച്ചുടെ കഴിയട്ടെ കേട്ടോ.

ഹമ്… ശരി ശരി… എന്റെ മോള് ടെൻഷനാകുവൊന്നും വേണ്ട, അച്ഛൻ സംസാരിച്ചോളാം കേട്ടോ..

മ്മ്….
ഫോൺ കട്ട്‌ ചെയ്ത ശേഷം പൗർണമി അലോഷിയെ ഒന്നു നോക്കി.

അലോഷി അവളുടെ അടുത്തേക്ക് സാവധാനം നടന്നു വന്നു.

ഇച്ചായ…..
നിറമിഴികളോടെ തന്നെ നോക്കി നിൽക്കുന്ന പൗർണമിയെ കണ്ടതും അലോഷിയുടെ ഊഹം തെറ്റിയില്ല.

എന്നാടി കൊച്ചേ, എന്താ പറ്റിയെ,,

അച്ഛൻ വിളിച്ചു,,,

എന്നിട്ടോ.

അച്ഛന്റെ ഫ്രണ്ട് nte മോന് വേണ്ടി എന്നെ കല്യാണം ആലോചിച്ചുന്നു..

ഹമ്…
അവനൊന്നു മൂളി.

ചെറുപ്പം മുതലേ അച്ഛനുമായിട്ട് വളരെ അടുപ്പം ഉണ്ടായിരുന്ന, ഒരാളുണ്ട്. സോമനാഥൻ എന്നാണ് അങ്കിളിന്റെ പേര്. അവരിപ്പോ ഹൈറേഞ്ചിലാണ് താമസം. വർഷങ്ങൾക്കു മുന്നേ അങ്കിള്  ഹൈറേഞ്ചിലേക്ക് പോയതാണ്. വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ അച്ഛനെ കാണും, സംസാരിക്കുകയും ചെയ്യും. അച്ഛനോട് ഭയങ്കര സ്നേഹമാണ് അങ്കിളിന്, തിരിച്ചും അങ്ങനെയൊക്കെയാണ്.

ഹമ്…..

അങ്കിൾ,ഇന്ന് ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു, അപ്പോഴാണ് പറയുന്നത് അങ്കിളിന്റെ മകനെക്കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കുവാൻ അവർക്ക് താല്പര്യം ഉണ്ടെന്ന്.

എന്നിട്ട് എന്തായി.

അയാൾ ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജരാണ്, തൊടുപുഴയിലോ മറ്റോ ആണ് ജോലി ചെയ്യുന്നത്. അവരെല്ലാവരും നാട്ടിൽ എത്തിയിട്ടുണ്ട്. അമ്മയും അച്ഛനും എന്നോട് ഒരു ലീവ് മേടിച്ച് ഞായറാഴ്ച നാട്ടിലേക്ക് വരാമോ എന്ന് ചോദിച്ചു.

ഹമ്…. നീ പൊന്നുണ്ടോ..നിനക്ക് ലീവ് വേണോ
അലോഷി ഗൗരവത്തിൽ അവളെ നോക്കി.

ഞാൻ പോണോ… ഇച്ചായൻ പറയു.

അതൊക്കെ നിന്റെ ഇഷ്ട്ടം പോലെ ആയിക്കോളു. ഞാൻ എന്ത് പറയാനാ പെണ്ണെ.ലീവ് വേണമെങ്കിൽ പറഞ്ഞാൽ മതി. ഞാൻ റെഡി ആക്കാം

ഇപ്പൊ അങ്ങനെആയോ ഇച്ചായ.. ഞാൻ പോയാലും ഇച്ചായനു കുഴപ്പമില്ലല്ലേ.
അത് പറയുമ്പോൾ അവൾക്ക് സങ്കടം വന്നു.

എനിക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. പക്ഷേ നീ നാട്ടിലേക്ക് പോകുമ്പോൾ, അലോഷി അണിയിച്ച മിന്നു മാല നിന്റെ കഴുത്തിൽ കാണും അതിന് യാതൊരു മാറ്റവും ഇല്ല.
അങ്ങനെ ഒരുത്തനും വിട്ടുകൊടുക്കുവാൻ അല്ല നിന്നെ ഞാൻ ജീവനുതുല്യമായി പ്രണയിക്കുന്നത്..ഞാൻ ജീവിച്ചിരിക്കുമ്പോൾ, അത് നടക്കില്ല, ഇനി അഥവാ മറ്റൊരു കല്യാണത്തിന് നീ സമ്മതിച്ചാൽ പോലും, അലോഷിയെ പള്ളിസെമിത്തേരിയിൽ അടക്കം ചെയ്ത ശേഷം ആയിക്കോ.അത് മാത്രമൊള്ളു എനിക്ക് നിന്നോട് പറയാൻ.

അവൻ പറഞ്ഞു നിറുത്തും മുന്നേ പൗർണമി അലോഷിയുടെ നെഞ്ചിലേക്ക് വീണുകഴിഞ്ഞിരുന്നു.

ഇച്ചായ… എന്നുറക്കെ വിളിച്ചു കൊണ്ട് അവൾ അലമുറയിട്ട് കരഞ്ഞു.
അലോഷി പരമാവധി അശ്വസിപ്പിക്കാൻ ശ്രെമിച്ചു നോക്കി, പക്ഷെ, അവൾ പിന്നെയും ഉറക്കെ കരഞ്ഞു.

എടി കൊച്ചേ,, നീ ഇങ്ങനെ തുടങ്ങല്ലേ പ്ലീസ്….
അവളെ തന്നിൽ നിന്നും അടർത്തി മാറ്റുവാൻ അലോഷി ആവുന്നത്ര നോക്കി.
പക്ഷെ പിന്നെയും അവനോട് ചേർന്നതല്ലാതെ പൗർണമി അകന്നില്ല.

പൗമിക്കൊച്ചേ…..എടി

ഇച്ചായനു തോന്നുന്നുണ്ടോ, ഞാൻ അങ്ങനെ മറ്റൊരാളെ കല്യാണം കഴിക്കാൻ സമ്മതിക്കുമെന്ന്.. എന്നെ അങ്ങനെ യാണോ കണ്ടിരിക്കുന്നത്.

നിന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ല കൊച്ചേ.

പിന്നെന്തിനാ ഇച്ചായൻ ഇങ്ങനെ പറഞ്ഞത്..എന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ലേ.

ഓഹ്.. അതൊന്നുമല്ലേ, ഞാനെ ആ ഫ്ലോയിൽ അങ്ങ് പറഞ്ഞുന്നേ ഒള്ളു.. നിനക്ക് വിഷമം ആയെങ്കിൽ ഒന്ന് ക്ഷമിച്ചു കളയു…

അങ്ങനെ ക്ഷമിക്കാൻ പറ്റുല്ല….

രണ്ട് പേരും സംസാരിച്ചുകൊണ്ട് നിന്നപ്പോൾ, ഉമയുടെ നമ്പരിൽ നിന്നും പൗമിയ്ക്ക് കോൾ വന്നു…

അമ്മ വിളിക്കുന്നുണ്ട്….
അവൾ ഫോണിൽ നോക്കിക്കൊണ്ട് അലോഷിയോട് പറഞ്ഞു.

എടുത്തു സംസാരിയ്ക്ക് പെണ്ണെ..

ഇനിയെന്തു പറയാനാണോ….
അവൾ മെല്ലെ പറഞ്ഞു.
എന്നിട്ട് ആൻസർ ബട്ടൺ പ്രെസ്സ് ചയ്തു.

ഹലോ അമ്മേ..

എടി മോളെ.. നീ കിടന്നോടി.

ഇല്ല.. കിടക്കാൻ തുടങ്ങുവാ അമ്മേ…

എടി… പറ്റുമെങ്കിൽ ഒന്ന് വന്നിട്ട് പോയെ മോളെ.. അവരൊക്കെ നല്ല ആളുകൾ ആയിരുന്നു, ഈ വിവാഹം നടന്നാൽ നിന്റെ ഭാഗ്യമാടി മോളെ..

ഇതിനേക്കാൾ നല്ല ഭാഗ്യം എനിക്ക് ഈശ്വരൻ തരും, അമ്മ അതോർത്ത് സങ്കടപ്പെടുവൊന്നും  വേണ്ട..

എന്റെ പൗർണമി നിന്നോട് തർക്കിക്കാൻ ഞാനില്ല, കുറച്ചെങ്കിലും മനസ്സാക്ഷി ഉണ്ടെങ്കിൽ നീ ഞായറാഴ്ച ഒന്ന് വരാൻ നോക്ക്. ആ ചെക്കനെ ഒന്ന് കണ്ടിട്ട് പൊയ്ക്കോളൂ, ബാക്കിയൊക്കെ പിന്നീടുള്ള കാര്യമല്ലേ….

പ്ലീസ് അമ്മേ…. ഇനി ഇക്കാര്യം പറഞ്ഞ് അമ്മ എന്നെ വിളിക്കരുത്..

അവൾ ഫോൺ വെച്ചതും അലോഷി എന്തോ ആലോചനയോടെ ഗൗരവത്തിൽ ഇരിക്കിന്നത് കണ്ടു.

ഇച്ചായൻ കിടക്കുന്നില്ലേ.

ഹമ്…..നീ പോയി കിടന്നോളു കൊച്ചേ. ഞാൻ കുരിശു വരച്ചില്ല.

അലോഷി എഴുന്നേറ്റു.

ഇച്ചായാ…. ഒന്നും ഓർത്തു വിഷമിയ്ക്കേണ്ട, ഞാൻ ഇച്ചായന്റെയാണ്… ഇച്ചായന്റെ മാത്രം.

അവന്റെ കൈയിൽ ഒരു മുത്തം കൊടുത്തു കൊണ്ട് പൗർണമി തന്റെ റൂമിലേക്ക് കയറിപ്പോയ്.

എന്നതെങ്കിലും ഉടനെ ചെയ്തേ തീരു… ഇല്ലെങ്കിൽ പൗമിയെ തനിക്ക് നഷ്ടമാകും..
കുരിശു വരച്ചു എഴുന്നേറ്റപ്പോൾ ഒക്കെ അലോഷിയുടെ ചിന്ത അത് മാത്രം ആയിരുന്നു.

ഉറങ്ങാൻ വേണ്ടി ബെഡിൽ കിടന്നുവെങ്കിലും മനസിൽ പല വിചാരങ്ങൾ ആയിരുന്നു.

പപ്പയെ വിളിച്ചു എല്ലാം പറയണമെന്നുണ്ട്. പിന്നെ അവർ ഹോസ്പിറ്റലിൽ ആയത് കൊണ്ട് അലോഷി അത് വേണ്ടന്ന് വെച്ചു..
വീട്ടിൽ എത്തിയാൽ ഉടൻ തന്നെ പപ്പയെ അയച്ചു പൗർണമിയുടെ അച്ഛനെ കണ്ടു കാര്യങ്ങൾ ധരിപ്പിക്കണം.അവളെ കല്യാണം കഴിക്കാൻ തനിക്ക് സമ്മതം ആണെന്നുള്ളത് അറിയിക്കണം.
അലോഷി ഒരു കടുത്ത തീരുമാനം എടുത്തിരുന്നു അപ്പോളേക്കും..

എങ്ങനെയൊക്കെ ആയാലും പൗർണമിയെ നഷ്ടപ്പെടുത്താൻ തനിയ്ക്കീ ജീവിതത്തിൽ ആവില്ല.
അവളില്ലാതെ അലോഷി പൂർണ്ണമാകില്ല…

തന്റെ പൗമിക്കൊച്ചു……
പൗർണമിത്തിങ്കൾ ആണ് തന്റെ പെണ്ണ്……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!