പൗർണമി തിങ്കൾ: ഭാഗം 9

പൗർണമി തിങ്കൾ: ഭാഗം 9

രചന: മിത്ര വിന്ദ

അടുക്കളയിൽ എത്തിയ ശേഷം  പൗർണമി എല്ലാം ഒന്നു പരിശോധന നടത്തി. ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ പാല് ഒന്നും കണ്ടില്ല. അതുകൊണ്ട് അവൾ കട്ടൻ വെയ്ക്കാമെന്ന് കരുതി.. കാപ്പിപ്പൊടിയും പഞ്ചസാരയുമൊന്നും അവിടെ തിരഞ്ഞു നോക്കിയിട്ട് കിട്ടിയില്ല. ഒടുവിൽ ആ ശ്രമവും ഉപേക്ഷിച്ചു. അടുക്കളയിൽ നിന്നും തിരികെ ഇറങ്ങാൻ തുടങ്ങിയതും അലോഷി അവിടേക്ക് കയറി വന്നത്. അവൻ പുറത്ത് എവിടെയോ പോയതാണെന്ന് പൗർണമിയ്ക്ക് മനസിലായി. ഒരു കവർ കൊണ്ട് വന്നു അടുക്കളയിൽ വെച്ച ശേഷം അലോഷി ഫ്രിഡ്ജ് തുറന്നു കുറച്ചു വെള്ളം എടുത്തു കുടിച്ചു. പൗർണമി അവനെ നോക്കിയൊന്നു പുഞ്ചിരിയ്ക്കാൻ ശ്രെമിച്ചു. കാത്തു എഴുന്നേറ്റില്ലരിക്കും അല്ലേടി... അലോഷി ചോദിച്ചതും അവളുടെ മുഖമാകെമാനം ചുളിഞ്ഞു. എടീന്നോ... ഇയാൾക്ക് എന്റെ പേര് അറിയില്ലേ, അതോ മറന്ന് പോയോ. നിനക്ക് ചോദിച്ചത് കേട്ടുകൂടെന്ന്? എന്റെ പേര് പൗർണമിന്നാണ്, അങ്ങനെ വിളിച്ചാൽ മതി.അല്ലാണ്ട് എടി പോടീ എന്നൊന്നും എന്നെ വിളിക്കണ്ട,എനിക്കത് ഇഷ്ടവുമല്ല. കൈകൾ രണ്ടും മാറിൽ പിണച്ചു കൊണ്ട് മുഖം ഒരു വശത്തെയ്ക്കു ചെരിച്ചു പിടിച്ചു ഒന്ന് ഉയർത്തി അവൾ പറഞ്ഞു. ങ്ങെ.... അതാണോ ഞാൻ ചോദിച്ചതിന്റെ ഉത്തരം. ആഹ് അതേ... അവൾ ഇറങ്ങിപോകാൻ തുടങ്ങിയതും അലോഷി മുന്നിലേക്ക് കയറി തടസം സൃഷ്ടിച്ചുകൊണ്ട് അവന്റെ വലതു കൈ എടുത്തു ഉയർത്തി വാതിലിൽ പിടിച്ചു നിന്നു എനിയ്ക്ക് തോന്നിയത് പോലെ ഞാൻ വിളിക്കും, അതെന്റെ സൗകര്യമാണ്,. അതെന്റെ അടുത്തു വേണ്ട, അനുജത്തിയെ വിളിച്ചാൽ മതി. ഓഹോ... അത് ശരി, അപ്പൊ അനുജത്തിയോട് എന്തുമാകാം, നിന്നോട് പറ്റില്ലല്ലേ പൗർണമി. ഇല്ല..... അലോഷിച്ചായൻ ഒന്ന് മാറിയ്ക്കെ.. എനിക്ക് പോണം. തത്കാലം മാറാൻ ഉദ്ദേശമില്ല, നീ എന്നാ ചെയ്യും. നിങ്ങൾക്ക് ഇത്‌ എന്തിന്റെ കേടാ, മാറിയ്ക്കെ... ഞാൻ കാത്തുവിനോട് പറഞ്ഞു കൊടുക്കും അവൾ ചെറുതായെന്ന് അലോഷിയ ഭീഷണിപ്പെടുത്തി.. ഒരു ചായ ഇട്ടു താടി , എന്നിട്ട് പൊയ്ക്കോ. അവൻ ഗൗരവത്തിൽ പറഞ്ഞു അവനെയൊന്നു നോക്കി ദഹിപ്പിച്ച ശേഷം പൗർണമി തിരിഞ്ഞു അടുക്കളയിലേക്ക് ചെന്നു.. ചായ വെയ്ക്കുന്ന പാത്രം എടുത്തു. അലോഷി കൊണ്ട് വന്ന കവറിൽ പാലും ഉണ്ടായിരുന്നു. അത് പൊട്ടിച്ചു ഒഴിച്ചു, വെള്ളവും ചേർത്തു അടുപ്പത്തു വെച്ചു. പതിയെ ഒന്ന് തല ചെരിച്ചു നോക്കിയപ്പോൾ അലോഷി അവിടെ നിന്നും ഇറങ്ങി പോയിരിന്നു. ചായ എടുത്തു ഗ്ലാസ്സിലേക്ക് പകർന്നു ഒഴിച്ച ശേഷം അവൾ ഹോളിലേക്ക് വന്നു. ന്യൂസ്‌ പേപ്പർ വായിക്കുകയാണ് അവൻ. ഇതാ ചായ.. അവളുടെ ശബ്ദം കേട്ടിട്ടും അലോഷി മുഖം ഉയർത്തിയില്ല. അതേയ്... ചായ ഇവിടെ വെച്ചിട്ടുണ്ട്. അവനു കേൾക്കാൻ പാകത്തിന് പറഞ്ഞ ശേഷം പൗർണമി റൂമിലേക്ക് പോയ്‌. അത് കണ്ടതും അലോഷി ചിരിയോടെ ചായ എടുത്തു ഒന്ന് കുടിച്ചു ഹമ്.... സൂപ്പർ ആയിട്ടുണ്ട്, അപ്പൊ എന്റെ കൊച്ചിന് ചായയൊക്കെ ഇടാൻ അറിയാം. ഒരു ചിരിയോടെ അലോഷി ചായ കുടിച്ചു. എടി ന്ന് വിളിക്കുന്നത് ഇഷ്ട്ടം അല്ലല്ലേ.. ഹ്മ്മ്... വഴിയുണ്ടാക്കാം. അവൻ മനസ്സിൽ ഓർത്തു. ടി.... കാത്തു... ഹമ്.... എഴുനേറ്റ് വന്നേ... നേരം എത്രയായിരുന്നു നിനക്ക് വല്ല വിചാരവും ഉണ്ടോ. എന്താടി കുറച്ച് നേരം കൂടി കിടന്നോട്ടെ. അപ്പോൾ നിനക്ക് ഓഫീസിൽ പോകണ്ടേ.? ഫസ്റ്റ് ഡേ ആണിന്ന് അത് മറക്കണ്ട. പൗർണമി അവളുടെ തോളിൽ ഒന്ന് അടിച്ചുകൊണ്ട് പറഞ്ഞപ്പോൾ കാത്തു ചാടി എണീറ്റു. എന്നിട്ട് കിടക്കയിൽ ഇരുന്നു കുരിശു വരച്ചു. നേരം എത്രയായിപെണ്ണേ..? ചുവരിലെ ക്ലോക്കിലേക്ക് അവൾ നോക്കി. കർത്താവേ 7 മണിയായൊ.നീ കുളി വരെ കഴിഞ്ഞോടി പെണ്ണേ. കാത്തു പൗർണമിയുടെ കവിളിൽ ഒന്ന് പിടിച്ചു ഉലച്ചു. എന്നിട്ട് വാഷ് റൂമിലേക്ക് ഓടി.. അപ്പോഴാണ് ഹോളിലിരുന്ന് പൗർണമിയുടെ ഫോൺ ശബ്ദിച്ചത്. അലോഷിയ്ക്ക് ചായ കൊടുത്തിട്ട്,പെട്ടെന്ന് പോന്നപ്പോൾ ഫോൺ എടുക്കാൻ മറന്നതായിരുന്നു. ടി..... പൗർണമി . നിന്റെ ഫോൺ റിങ്ങ് ചെയ്യുന്നുണ്ട്. വന്നെടുക്കടി.... അലോഷി ഉറക്കെ വിളിക്കുന്ന കേട്ട് കൊണ്ട് പൗർണമി തിടുക്കപ്പെട്ട് ഇറങ്ങിവന്നു.. ഫോൺ എടുത്തു നോക്കിയപ്പോൾ അച്ഛനായിരുന്നു. അവൾ അത് എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി. ഹലോ... അച്ഛാ.. ആഹ് മോളെ.. നി ചായ കുടിച്ചോ. ഹമ്.. കുടിച്ചു,  അച്ഛൻ കവലയ്ക്ക് പോയോ. ഇല്ല മോളെ ഇറങ്ങാൻ തുടങ്ങുവാ. എങ്ങനെയുണ്ട് അച്ഛാ പനിയും ക്ഷീണവും ഒക്കെ മാറിയോ. ആ കുറവുണ്ട്, പിന്നെ മോൾക്ക് എത്ര മണിയാകുമ്പോഴാണ് ഓഫീസിലേക്ക് പോകേണ്ടത്. ഇവിടുന്ന് ഒമ്പതരയ്ക്ക് ശേഷം ഇറങ്ങിയാൽ മതി. അടുത്താണ്, പക്ഷേ ട്രാഫിക് ബ്ലോക്ക് എങ്ങാനും ഉണ്ടെങ്കിൽ ബുദ്ധിമുട്ടാവും. ഹമ്.....  കാത്തു എവിടെ? അവള് ഫ്രഷ് ആവുന്നു. അച്ഛൻ എന്തെങ്കിലും കഴിച്ചോ. ഹമ്... രണ്ടു ദോശ കഴിച്ചിട്ട് മോളെ ഇറങ്ങിയത്, കാത്തുവിന്റെ ആങ്ങള ആൾ എങ്ങനെയാ മോളെ, എനിക്ക് ആ പയ്യനെ അത്രയ്ക്ക് പരിചയമില്ല അതുകൊണ്ട് ചോദിച്ചതാ.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story