പ്രണയ നിലാവ്: ഭാഗം 2
Dec 27, 2024, 22:59 IST

എഴുത്തുകാരി: മിത്ര വിന്ദ
ഓഫീസിൽ എത്തിയപ്പോൾ വൃന്ദ അല്പം താമസിച്ചിരുന്ന്. വഴക്ക് കേൾക്കുമെന്ന് ഉറപ്പാണ്. കൃത്യം ചെന്നു പെട്ടതോ അനുപമയുടെ മുന്നിലേക്ക്. സ്ലീവ് ലെസ് ബ്ലൗസും, നെറ്റിന്റെ സാരീയുമാണ്.. പീച്ച് നിറമുള്ള ആ വേഷത്തിൽ അവളുടെ സൗന്ദര്യം എടുത്തു കാണിച്ചു. വളരെ സുതാര്യമായ ഒരു സാരീയാണ്, ബ്ലൗസിന്റെ ബാക്ക് നെക്ക് വെട്ടിയിറക്കി മലർത്തി തയ്ച്ചു വെച്ചിരിക്കുന്നത്. വെണ്ണയുടെ നിറമാണ് അവൾക്കെന്ന് വൃന്ദ ഓർത്തു. എന്താണ് വൃന്ദ താൻ ഇത്രയും ലേറ്റ് ആയത്.....? അനുവിന്റെ ശബ്ദം അവിടമാകെ മുഴങ്ങി. മാം... എന്റെ അച്ഛന് സുഖം ഇല്ലായിരുന്നു, അതുകൊണ്ട് ഇത്തിരി ലേറ്റ് ആയതു. ഹ്മ്മ്... Its ഓക്കേ... വരുൺ കം hear... അവൾ ആരെയോ കൈഎടുത്തു വിളിച്ചു. ഒരു പയ്യൻ ഓടി അവൾക്കടുത്തേക്ക് വന്നു. വൃന്ദയ്ക്ക് ഇന്ന് ഹാഫ് ഡേ ലീവ് ഇട്ടോളൂ.. സാലറിയും കട്ട് ആക്കിയേക്കണം. പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് പോയപ്പോൾ വൃന്ദയുടെ കണ്ണ് നിറഞ്ഞു. ഞാനെന്ത് ചെയ്യാനാ, അനുസരിക്കാതെ വേറെ മാർഗം ഇല്ലാലോന്നേ... വരുൺ ദയനീയമായി വൃന്ദയോട് പറഞ്ഞു. അവനോട് ഒരക്ഷരം പോലും പറയാതെ വൃന്ദ ചെന്നിട്ട് തന്റെ സീറ്റിൽ ഇരുന്നു. ടവൽ എടുത്തു കണ്ണും മുഖവും അമർത്തി തുടച്ചു. എന്താ പറ്റിയേ, എന്തിനാണ് നി ലേറ്റ് ആയത്? അടുത്തിരിക്കുന്ന സെറ ചോദിച്ചു. അച്ഛന് വയ്യാരുന്നു. ഹോസ്പിറ്റലിൽ പോകാനായി ലീവ് എടുക്കാനാരുന്ന്. പക്ഷെ അച്ഛൻ സമ്മതിച്ചില്ല. പിന്നെ വേഗന്ന് റെഡി ആയിട്ട് ഓടിപ്പോരുവാരുന്നു . ഹ്മ്മ്... അനു മാഡം ഇന്ന് നേരത്തെ എത്തി. വന്നതേ നിന്നെ തിരക്കി.അതെന്താണോ ആവോ ആഹ്... എന്തേലുമാവട്ടെ,,, എന്റെ കഷ്ടകാലം.. അല്ലാണ്ട് എന്ത് പറയാനാ. വൃന്ദ അവളോട് പറഞ്ഞു. പക്ഷേ എന്താണ് കാര്യം എന്നുള്ളത് വൃന്ദയ്ക്ക് വ്യക്തമായി അറിയാം. സാർ ഒരുപക്ഷേ കല്യാണ ആലോചനയുടെ കാര്യം അനുപമയോട് പറഞ്ഞിട്ടുണ്ടാവും. അതാണ് ഈ ദേഷ്യം. ഇനി മുന്നോട്ട് എന്തൊക്കെ പുകില് കാണേണ്ടി വരുമോ ആവോ. അവൾ ഓർത്തു. അക്കൗണ്ടിംഗ് സെക്ഷനിലാണ് വൃന്ദ വർക്ക് ചെയ്യുന്നത്.. രണ്ടുമൂന്ന് കസ്റ്റമേഴ്സ് എത്തിയിട്ടുണ്ട്. അവരെ ഡീൽ ചെയ്യുവാനായി വൃന്ദ എഴുന്നേറ്റ് വന്നപ്പോഴാണ് ശിവശങ്കർ ഓഫീസിലേക്ക് കയറി വരുന്നത്. തന്റെ കസ്റ്റമേർസിനോട് അവൻ വളരെ താല്പര്യത്തോടെ സംസാരിച്ചത്. ഒരു textile ഷോപ്പ് തുടങ്ങുവാൻ വേണ്ടി അതിന്റെ വർക്ക്‌നെ കുറിച്ച് പ്ലാൻ ചെയ്യുവാൻ വന്നതായിരുന്നു അവർ. വൃന്ദയാണ് എമൗണ്ട് കാൽക്കുലേറ്റ് ചെയ്തു പറയുന്നതൊക്കെ. വൃന്ദ... ഇവരെയൊന്നു ഡീൽ ചെയ്തേ. അവളോട് ഗൗരവത്തിൽ പറഞ്ഞ ശേഷം ശിവശങ്കർ അവന്റെ റൂമിലേക്ക് പോയ് അപ്പോളാണ് അവൾക്ക് ശ്വാസം നേരെ വീണത് പോലും. ഒന്നര മണിക്കൂർ കഴിഞ്ഞാണ് വൃന്ദ ഫ്രീ ആയതു. ഹോ... എന്റെ കൃഷ്ണാ.. ചക്കെന്ന് പറയുമ്പോൾ കൊക്കെന്ന് തിരിയുന്ന രണ്ട് സാധനം... പുതിയ ഷോപ്പ് കെട്ടിപടുക്കാൻ വന്നേക്കുന്നു. ഇതിനെയൊക്കെ എങ്ങനെ വിശ്വസിച്ചു ബിസിനസ് ഏല്പിക്കും. തലയിൽ കൈ വെച്ചുകൊണ്ട് വൃന്ദ വന്നിട്ട് തന്റെ സീറ്റിൽ ഇരുന്നു എന്താടി...എന്ത് പറ്റി. സെറ തന്റെ മുൻപിൽ ഇരിക്കുന്ന സിസ്റ്റത്തിൽ നിന്നും കണ്ണെടുത്തുകൊണ്ട് അവളോട് ചോദിച്ചു. ഓഹ്.. എന്ത് പറ്റാൻ.. ഒരൊന്നൊന്നര മുതലുകളാണ് ഇപ്പൊ വന്നിട്ട് പോയത്. ഞാൻ ക്ഷ വരച്ചു പോയ്.. എന്നിട്ടോ... എന്നിട്ട് എന്താവാൻ സാറിനോട് സംസാരിക്കാൻ കയറി പോയിട്ടുണ്ട്... ഹ്മ്മ്... മാഡം പോയോടി. കണ്ടില്ലല്ലോ... അകത്തു കാണും വൃന്ദ പതിയെ പറഞ്ഞു. മിക്കവാറും ദിവസങ്ങളിൽ ശിവശങ്കറും അനുപമയും സൈറ്റിലൂടെ ആയിരിക്കും.. സിറ്റിയിൽ ശിവശങ്കരന്റെ നേതൃത്വത്തിൽ ഒരു ലക്ഷോറിയസ് ഹോസ്പിറ്റലിന്റെ പണി നടക്കുകയാണ്. അതിന്റെ തിരക്കും ആയിട്ട് നാലഞ്ചു മാസങ്ങളായി ശിവശങ്കർ പാച്ചിലിലാണ്. അപ്പോഴൊക്കെ ഓഫീസിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് അനുപമയാണ്. എന്താണെന്നറിയില്ല വൃന്ദയേ അവൾക്ക് കണ്ണെടുത്താല് കണ്ടുകൂടാ. ഇത്തിരി നല്ല ഒരു കോട്ടൺ സാരി ഉടുത്ത വൃന്ദ വരുന്ന ദിവസം, അനുപമ വെറുതെ അവളെ എന്തിനെങ്കിലുമൊക്കെ ചീത്ത പറയും... പാവം വൃന്ദയ്ക്ക് അതിന്റെ കാരണം ഒന്നും ഇപ്പോഴും അറിയില്ല.. തന്നെ കണ്ടിട്ട് പോയ കസ്റ്റമറുടെ ഡീറ്റെയിൽസ് ഒക്കെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയാണ് വൃന്ദ. അ lപ്പോഴായിരുന്നു ശിവശങ്കരന്റെ ഫോൺ കോൾ അവളെ തേടിയെത്തിയത്. ഹലോ.. Sir പെട്ടന്ന് ഇവിടേക്ക് ഒന്ന് വന്നെ വൃന്ദ... ശിവ ശങ്കറിന്റെ ശബ്ദം അവൾ ഫോണിലൂടെ കേട്ടു............തുടരും.