Novel

പ്രണയ നിലാവ്: ഭാഗം 3

എഴുത്തുകാരി: മിത്ര വിന്ദ

മിടിക്കുന്ന ഹൃദയവുമായി വൃന്ദ വേഗം എഴുന്നേറ്റ് ശിവയുടെ റൂമിലേക്ക് ചെന്നു.

ഡോർ തുറന്നു അകത്തേക്ക് കയറിയതും കണ്ട് തന്നെ കൊല്ലാനെന്ന ഭാവത്തിൽ നിൽക്കുന്നവനെ. അത് കണ്ടതും അവൾക്ക് ഇത്തിരി പേടി തോന്നി.

ചാടിഎഴുന്നേറ്റു വൃന്ദയുടെ അരികിലേക്ക് അവൻ പാഞ്ഞു വന്നപ്പോൾ പാവം പെണ്ണിനെ വിറച്ചു പോയിരിന്നു

നിന്നോട് കാലത്തെ പറഞ്ഞതൊന്നും നിനക്കു മനസിലായില്ലേടി….
ചോദിച്ചുകൊണ്ടവൻ അവളുടെ കൈത്തണ്ടയിൽ ബലമായി പിടിച്ചതും അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി.

സർ….. എനിയ്ക്ക് വേദനിയ്ക്കുന്നു.

അവൾ ദയനീയമായി പറയുമ്പോൾ അവന്റെ കണ്ണിൽ അവളോടുള്ള പക ആളിക്കത്തി.

പുളിങ്കൊമ്പിൽ കേറി പിടിക്കാൻ നിന്റെ അപ്പനാണോടി പുല്ലേ പറഞ്ഞു തന്നത്….
അവൻ മുരണ്ടു.

നാണമില്ലല്ലോടി നിനക്ക്,,, എന്നേ കെട്ടിക്കഴിഞ്ഞു സുഖിച്ചു കഴിയമെന്നോർത്താണോ നീയീ വേലയെല്ലാം ഇറക്കിയത്. വൃത്തികെട്ട സാധനം… മര്യാദക്ക് ഇന്ന് വീട്ടിൽ ചെന്നിട്ട് പറഞ്ഞോണം ഈ വിവാഹത്തിന് നിനക്ക് സമ്മതമല്ലെന്ന് കേട്ടല്ലോ.

അവൻ പറഞ്ഞപ്പോൾ അവൾ തല കുലുക്കി…

എന്റെ ജീവിതത്തിൽ ഒരൊറ്റ പെണ്ണേയൊള്ളു.. അത് ഇവളാണ്.. എന്റ് അനു…
തൊട്ടരുകിലെ കസേരയിൽ ഇരുന്നവളെ ചൂണ്ടി കാണിച്ചു കൊണ്ട് അവനത് പറയുമ്പോൾ അപമാനഭാരത്താൽ ആ പാവം പെൺകുട്ടിയുടെ മുഖം കുനിഞ്ഞു..

എന്റെ അമ്മ, ഇപ്പൊ വിളിച്ചു. നിന്റെ വീട്ടിൽ ചെന്നിട്ടുണ്ടന്ന്, എന്നിട്ട് അടുത്ത ആഴ്ച വേണ്ടപ്പെട്ട ആളുകൾ ചേർന്ന് കാര്യങ്ങൾ തീരുമാനിക്കണമെന്ന്..
ഒക്കെ അമ്മയുടെ വ്യാമോഹങ്ങൾ മാത്രമാണ് വൃന്ദ,,, അതൊന്നും നടക്കില്ല.. പറഞ്ഞു കൊടുത്തേയ്ക്കണം നിന്റെ വീട്ടുകാരോട്.

അനുപമയെ ചേർത്തു പിടിച്ചുകൊണ്ട് അവൻ അവളോട് പറഞ്ഞു.

ശിവയിടെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിവരുമ്പോൾ പാവം വൃന്ദയുടെ കണ്ണ് രണ്ടും നിറഞ്ഞൊഴുകുകയാരുന്നു.

എന്താടി.. എന്തിനാ നീ കരയുന്നെ?
അരികിലിരുന്ന കൂട്ടുകാരി സെറ ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു.
.
ഒന്നുമില്ല…. കുറച്ചു മുന്നേ വന്നിട്ട് പോയ ക്ലയന്റ് ന്റെ പേരും പറഞ്ഞു എന്നേ വെറുതെ വഴക്ക് പറഞ്ഞതാ…
വൃന്ദ സാവധാനം പറഞ്ഞു.

സാരമില്ല.. പോട്ടെ, സാറിന്റെ സ്വഭാവം അറിയാവുന്നതല്ലേട..പിന്നെയിന്നിപ്പോ അനുപമ മാഡം ഉണ്ടല്ലോ, അവരെന്തേലും ഓതിക്കാണും അതാ…
സെറ അവളെ സമാധാനിപ്പിച്ചു..

ആഹ്… ആയിരിക്കും.പാവപ്പെട്ടവന്റെ മുന്നിൽ കുതിരകേറാൻ യാതൊരു മടിയുമില്ലലോ… എന്തൊരു സ്വഭാവമാണ്, അനുഭവിയ്ക്കാതെ നിവർത്തിയില്ലാലോ

പറഞ്ഞു കൊണ്ട് വൃന്ദ പിന്നെയും തന്റെ ജോലി തുടർന്നു.

ശിവ ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് നടക്കുകയാണ്. ആ സമയത്ത് ആയിരുന്നു അനുപമയിടെ ഫോണിലേക്ക്  കിഷോറിന്റെ മെസ്സേജ് വരുന്നത്

ഹായ് da… ഇറങ്ങിയോ നീയ്

ഇല്ല കിച്ചു… ശിവയുണ്ട്.

ഹമ്… പെട്ടെന്ന് വന്നെ പെണ്ണേ.. എനിയ്ക്ക് കാണാൻ കൊതിയാവുന്നു. ഇനിയെപ്പോളാ പുറപ്പെടുന്നത്

ശിവ എവിടേയ്ക്കെങ്കിലും പോട്ടെ വെയിറ്റ് ചെയ്യൂ..

മ്മ്.. കട്ട വെയ്റ്റിംഗ് ആണ്, നീയിന്നു ഫ്രീയല്ലേ…

ആഹ്…. നിനക്ക് വേണ്ടി.

ഓക്കേ… രണ്ടാഴ്ചയായില്ലേ, തകർക്കാം..

അവന്റെ മെസ്സേജ് വായിച്ചതും അവളുടെ ഉള്ളിൽ അവനോടുള്ള പ്രണയം നിറഞ്ഞു.. ഒപ്പം അത് കാ. ##@@ തിലേക്ക് വഴിമാറീ. അവനങ്ങനെയാണ്… തന്നെ ഒരിക്കലും മടുപ്പിക്കില്ല.
അതൊക്കെ നല്ല വ്യക്തമായി അറിയാമവന്

കിച്ചനെ ഓർക്കും തോറും അനുപമയുടെ സകല ഞരമ്പും ചൂട് പിടിച്ചുകൊണ്ടവളെ ഹരം കൊള്ളിച്ചു

പുത്തൻ പണക്കാരനായ കിഷോർ ചന്ദ്രനെ പരിചയപ്പെട്ടത് രണ്ടു വർഷം മുന്നേയാണ്,അതും ശിവയുടെ ഒരു ഫ്രണ്ട് വഴി.

ഹോട്ടൽ ബ്ലു മൂൺ….
അതിന്റെ വർക്കുമായി ബന്ധപ്പെട്ടു ആയിരുന്നു ശിവയും കിഷോറും കമ്പനിയാകുന്നത്.
സിറ്റിയിൽ അവൻ തുടങ്ങിയ സ്റ്റാർ ഹോട്ടൽ ആയിരുന്നു blue മൂൺ. അതിന്റെ കംപ്ലീറ്റ് വർക്കും ചെയ്തു കൊടുത്തത് ശിവയുടെ ടീം ആയിരുന്നു. അന്ന് മുതൽ ഉള്ള സൗഹൃദമാണ്

പിന്നീട് അത് തന്നിലേക്കും പടർന്നു.
അതി സുന്ദരനായ കിച്ചനെ ആരുമൊന്നു നോക്കിനിന്നു പോകും. അത്രയ്ക്ക് തലയെടുപ്പാണ് അവനു.

ആദ്യമാദ്യം ഫ്രണ്ട്ഷിപ്പ് ആയിരുന്നു, പിന്നീട് അത് ഇത്തിരി കൂടെ deep ആയി മാറി.ശേഷം ആ ബന്ധമങ്ങട് വളർന്നു പന്തലിച്ചു

ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഒന്ന് കൂടിയില്ലെങ്കിൽ അവനും തനിയ്ക്കും സമാധാനക്കേടാണ്.

എന്താണിത്ര വല്യ ആലോചന.
ശിവയുടെ ശബ്ദം കേട്ടതും അവളൊന്നു ഞെട്ടി.

ഹെയ്.. Nothing dear..
അവൾ പുഞ്ചിരിച്ചു.

ഇനിയെന്താ നെക്സ്റ്റ് പ്രോഗ്രാം.?
അവളവനെ നോക്കി.

കുറച്ചു പെന്റിങ് വർക്സ് ഉണ്ട്.. നിനക്കെന്തേലും ആവശ്യംമുണ്ടോടാ

ആഹ് ലേശം,,, എന്നാൽ പിന്നെ ഞാൻ പൊയ്ക്കോട്ടേ ശിവാ.
അവൾ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു.

കുറച്ചുടെ കഴിഞ്ഞിട്ട് പോരേ…
എത്ര ദിവസം കൂടിയാ നമ്മളൊന്ന് നേരിട്ട് കാണുന്നത്.

ഇടയ്ക്ക് വരാം, ഇതിപ്പോ അമ്മയ്ക്ക് എന്തോ ഷോപ്പിംഗ്, അതുകൊണ്ടാ…

ആഹ് ഓക്കേ ഒക്കെ.. എന്നാപ്പിന്നെ നീ പൊയ്ക്കോടാ.. എന്തേലും ആവശ്യമുണ്ടെങ്കിൽ നീ വിളിച്ചാൽ മതി.

ശിവ തന്റെ മുന്നിലിരിക്കുന്ന സ്ക്രീനിലേക്ക് കണ്ണു നട്ടതും അനുപമ മെല്ലെ എഴുന്നേറ്റു.

എന്നിട്ട് തന്റെ വാലെറ്റ് എടുത്തു കൊണ്ട് അവനോട് യാത്ര പറഞ്ഞിറങ്ങി……..തുടരും.

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!