Novel

പ്രണയം: ഭാഗം 11

എഴുത്തുകാരി: കണ്ണന്റെ രാധ

ദൈവമേ ഇതിന് മാനസിക പ്രശ്നം വല്ലോം ഉണ്ടോ..?

അവൻ മനസ്സിൽ പറഞ്ഞു

” ഹലോ..?

അവൻ കൈകൊട്ടി വിളിച്ചപ്പോഴാണ് അവൾ ബോധത്തിലേക്ക് തിരികെ വന്നത് എന്ന് അവന് തോന്നി. ചെറിയ ചിരിയോടെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവളും

” എന്താ അവൾ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു..?

” ആ സ്വിച്ച് ഒന്ന് ഇട്ടു നോക്കാൻ..

അവൻ ഒരിക്കൽ കൂടി പറഞ്ഞപ്പോൾ അവൾ സമ്മതത്തോടെ അകത്തേക്ക് കയറി പോയിരുന്നു.

” മോട്ടർ ഓൺ ആയി…

അവൻ ചെറു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി..

അവളും അവനെ നോക്കി നന്നായി ഒന്ന് പുഞ്ചിരിച്ചു..

” ഇനിയെതാ ലൈറ്റ് കത്താതിരിക്കുന്നത്..?

അവൻ ചോദിച്ചപ്പോൾ അവൾ അതെന്ന് തലയാട്ടി.

“അകത്താ…

അവൾ അവനെ അടുക്കളയിലേക്ക് വിളിച്ചുകൊണ്ടുപോയി..

അപ്പോൾ ഇന്ദിരാ കാത്താത്ത ലൈറ്റുകൾ ഒക്കെ കാണിച്ചു കൊടുത്തിരുന്നു. അതെല്ലാം ശരിയാക്കിപ്പോഴെല്ലാം അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൾ. എല്ലാം ശരിയാക്കി അവൻ പുറത്തിറങ്ങിയപ്പോൾ മേനോൻ ഇറങ്ങി വന്ന് അവന്റെ കൈയിലേക്ക് കുറച്ചു നോട്ടുകൾ നീട്ടി. യാതൊരു മടിയുമില്ലാതെ അവനത് വാങ്ങി. താൻ ചെയ്ത ജോലിക്ക് ഉള്ള പ്രതിഫലം ആണല്ലോ. അവന്റെ ആ പ്രവർത്തി അയാൾക്ക് ഇഷ്ടപ്പെട്ടു. തന്നെ പ്രീതിപ്പെടുത്താൻ വേണ്ടി അവൻ കാശ് വേണ്ട എന്ന് പറഞ്ഞിരുന്നുവെങ്കിൽ കുറച്ചു മുൻപ് അവനോട് തോന്നിയ ബഹുമാനത്തിൽ കുറച്ചു കുറവും വന്നേനെ എന്ന് അയാൾ ചിന്തിച്ചിരുന്നു..

“ഞാൻ തന്നെ വിളിക്കാം..!

അതും പറഞ്ഞു അവന്റെ തോളിൽ തട്ടി അയാൾ

“ശരി ഇറങ്ങട്ടെ…

അവളുടെ മുഖത്തേക്ക് മനപ്പൂർവം അവൻ നോക്കിയില്ല.. അവൻ പടിപ്പുര കടന്നു പോകുന്നത് വരെ തന്നെ അവൾ അവിടെ നിൽപ്പുണ്ടായിരുന്നു..

ബൈക്കിന്റെ റിയർവ്യൂ മിററിലൂടെ ആ കാഴ്ച അവന് കാണാൻ സാധിക്കുന്നുണ്ടായിരുന്നു.. എന്താണ് അവൾക്ക് സംഭവിച്ചത് എന്ന് അവനും അറിയില്ലായിരുന്നു..

വീട്ടിലേക്ക് ചെന്നപ്പോഴും അവന്റെ മനസ്സിൽ ഈ കാര്യങ്ങൾ തന്നെ ആയിരുന്നു.

” പോയ കാര്യം എന്തായെടാ..?

അമ്മ വന്ന് അവനോട് ചോദിച്ചു..

അവിടെ നടന്ന സംഭവങ്ങൾ എല്ലാം അവൻ കൃത്യമായി തന്നെ അമ്മയോട് പറഞ്ഞു..എല്ലാം കേൾക്കാൻ വീണയും ഉണ്ടായിരുന്നു. അമ്മയ്ക്ക് വല്ലാത്ത സമാധാനം തോന്നി.

” അദ്ദേഹം ഉറപ്പു പറഞ്ഞെങ്കിൽ അത് നടക്കും,

അമ്മ പറഞ്ഞു

” എനിക്കും അങ്ങനെയാ തോന്നുന്നത്…

അത്രയും പറഞ്ഞു അവൻ അകത്തേക്ക് പോയി.. അപ്പോഴും മനസ്സിൽ കീർത്തനയുടെ മുഖം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..

രണ്ട് ദിവസങ്ങൾക്ക് ശേഷം വേണുവിന് കലശലായ പനി തുടങ്ങിയ സമയത്താണ് കരുണാകര മേനോൻ ഫോൺ വിളിക്കുന്നത്. കീർത്തനയ്ക്ക് പിഎസ്സിയുടെ പരീക്ഷ ഉണ്ടെന്നും, കുറച്ചു ദൂരെയാണെന്നും അയാൾ പറഞ്ഞപ്പോൾ എങ്ങനെ പോകും എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു വേണു. ഒപ്പം തന്നെ മേനോനോട് തന്റെ അവസ്ഥ വിശദീകരിക്കുവാനും വേണു മറന്നില്ല..

എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് എന്ന് വേണു പറഞ്ഞപ്പോൾ തനിക്കുമിന്ന് മാറ്റിവയ്ക്കാൻ പറ്റാത്ത ഒരു മീറ്റിംഗ് ഉണ്ട് എന്ന് കൃഷ്ണൻ മേനോൻ പറഞ്ഞു.
എന്ത് ചെയ്യും എന്ന് അറിയാതിരുന്നപ്പോഴാണ് വേണുവിന് പെട്ടെന്ന് ഒരു ബുദ്ധി മനസ്സിൽ വന്നത്.

” കുഞ്ഞേ ഞാന് നന്ദനെ അങ്ങോട്ട് പറഞ്ഞു വിടട്ടെ..? കുഞ്ഞിന് ബുദ്ധിമുട്ടാവില്ലെങ്കിൽ നന്ദൻ കീർത്തന മോളെ പരീക്ഷയെഴുതിക്കാൻ വേണ്ടി കൊണ്ടുപോകും..

മടിച്ചു മടിച്ചാണ് വേണു പറഞ്ഞത്.

” എങ്കിൽ പിന്നെ അങ്ങനെ ചെയ്യാം വേണുവേട്ടാ… എനിക്ക് മീറ്റിംഗ് മാറ്റിവെക്കാൻ പറ്റില്ല. അയാൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഇന്ന് ഒരു ദിവസത്തേക്ക് ഒന്ന് വരാൻ പറ..

കൃഷ്ണൻ മേനോൻ പറഞ്ഞു..

” എന്ത് ബുദ്ധിമുട്ട് ഞാന് അവനെ അങ്ങോട്ട് പറഞ്ഞു വിടാം.. കുഞ്ഞിന് കുഴപ്പമൊന്നുമില്ലെങ്കിൽ പിന്നെ അവന് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ല.

” എങ്കിൽ പിന്നെ വരാൻ പറ..താക്കോൽ കൊടുത്തിട്ട് വേണം എനിക്ക് പോകാൻ..

” ശരി ഞാനിപ്പോ തന്നെ അങ്ങോട്ട് പറഞ്ഞു വിടാം.

ഫോൺ വെച്ച് വേണു നന്ദന്റെ മുറിയിലേക്ക് ചെന്നിരുന്നു..

അവൻ അപ്പോൾ എവിടെയോ പോകാനുള്ള തയ്യാറെടുപ്പിലാണ്.

” നീ എങ്ങോട്ടാ..? ഞാന് സ്റ്റാൻഡിലേക്ക് പോവാ,

അവൻ ഓട്ടോയുടെ ചാവി എടുത്തുകൊണ്ട് പറഞ്ഞു..

” നീ ഒരു കാര്യം ചെയ്യ്, ഇന്നൊരു ദിവസത്തേക്ക് അമ്പാട്ടെക്ക് ചെല്ല്. എന്നിട്ട് ആ കൊച്ചിനെ ഒന്ന് പരീക്ഷയ്ക്ക് കൊണ്ടുപോണം. കോട്ടയത്തോ മറ്റോ ആണ് പരീക്ഷ, ഇത്രയും ദൂരെ അതിന് ഒറ്റയ്ക്ക് വിടാൻ കൃഷ്ണൻ കുഞ്ഞിന് മനസ്സ് വരുന്നില്ല. അദ്ദേഹത്തിന് വേറെ മീറ്റിംഗ് ഉണ്ട്. ഈ മീറ്റിംഗ് നേരത്തെ തീരുമാനിച്ചത് ആണ്. അത് മാറ്റാൻ പറ്റത്തില്ല. ഇപ്പോൾ വിളിച്ചപ്പോൾ ചോദിച്ചു നീ ഒന്ന് ചെല്ലുമോന്ന്..

കീർത്തനയ്ക്കൊപ്പം ഒറ്റയ്ക്ക് പോകുന്ന കാര്യം അവനു മടിയുള്ളതായിരുന്നു. എങ്കിലും അച്ഛനോട് എതിർക്കുവാൻ വേണ്ടി എന്ത് കാരണം പറയും.? മാത്രം അല്ല മേനോനെ വെറുപ്പിക്കാൻ വയ്യ. അയാൾ ഉടനെ തന്നെ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞതുകൊണ്ട് ഒന്നും പറഞ്ഞ് ഒഴിവാനും സാധിക്കില്ല. എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയിലായിരുന്നു നന്ദൻ.

” നീ വേഗം അങ്ങോട്ട് ചെല്ലാൻ നോക്ക്… ആ കൊച്ചിനെ കറക്റ്റ് സമയത്ത് പരീക്ഷ സെന്ററിൽ എത്തണ്ടേ..?

വേണു പറഞ്ഞു

” ശരി ഞാൻ ചെല്ലാം…!

അകത്ത് ഇരുവരുടെയും സംസാരം കേട്ട വീണ അതീവ സന്തോഷത്തോടെ റൂമിലേക്ക് ചെന്നു. ഫോൺ എടുത്ത് കീർത്തനയെ വിളിച്ചു

” എന്താടി..?

ഫോൺ എടുത്തതും കീർത്തന ചോദിച്ചു…

” ഞാൻ നിനക്ക് ഒരു സർപ്രൈസ് ന്യൂസ് പറയട്ടെ..?

” നിനക്ക് വലിയ സന്തോഷം ആകുന്ന ഒരു വാർത്ത…!

” എന്താടി, സസ്പെൻസ് ഇടാതെ കാര്യം പറ

അവൾ വീണ്ടും ചോദിച്ചു

“നിന്നെ ഇന്ന് കൊണ്ടുവിടാൻ വരുന്നത് ആരാണെന്ന് അറിയോ..?

” എവിടെ കൊണ്ടുവിടാൻ..?

” കോട്ടയത്ത് എക്സാം എഴുതാൻ..!

“ആരാ..?

” നിന്റെ പ്രിയപ്പെട്ട ആള് തന്നെ.
എന്റെ ഏട്ടൻ..! അച്ഛന് പനിയാ അതുകൊണ്ട് അച്ഛൻ വിളിച്ചുപറഞ്ഞു ചേട്ടൻ നിന്നെ കൊണ്ട് വിടാം എന്ന്. ഏട്ടൻ ഇപ്പൊ വരും, വേഗം സുന്ദരിയായിട്ട് ഒരുങ്ങി നിന്നോ..! പിന്നെ ഇന്നെങ്കിലും പറ്റുമെങ്കിൽ നീ നിന്റെ മനസ്സിൽ ഉള്ള ഇഷ്ടം ഏട്ടനോട് പറയണം. നിങ്ങൾ രണ്ടുപേരും ഒറ്റയ്ക്കുള്ള അവസരമാണ്. ഇതിലും മികച്ച ഒരു അവസരം ഇനി നിനക്ക് കിട്ടില്ല.

വീണ അവളെ പ്രോത്സാഹിപ്പിച്ചു.

കേട്ട വാർത്തയുടെ സന്തോഷത്തിലായിരുന്നു അപ്പോഴും കീർത്തന. താനും നന്തേട്ടനും ഒറ്റയ്ക്ക് കുറെ സമയം. വല്ലാത്തൊരു സന്തോഷം അവൾക്ക് തോന്നി…തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!