Novel

പ്രണയം: ഭാഗം 13

എഴുത്തുകാരി: കണ്ണന്റെ രാധ

ഒരു ചെറുപ്പക്കാരന്റെ കൂടെ മോളെ എങ്ങനെ പറഞ്ഞുവിടാൻ നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ, അതും അവൾ കയറിയിരിക്കുന്നത് കണ്ടോ വണ്ടിയുടെ പുറകിൽ ഇരുന്നാൽ എന്താ കുഴപ്പം? താല്പര്യമില്ലാതെ ഇന്ദിര ചോദിച്ചു

“അതിലെന്താ കുഴപ്പം, ഞാൻ വണ്ടി ഓടിക്കുമ്പോൾ അവള് മുന്നിലായിരിക്കുന്നത്.

” നിങ്ങൾ വണ്ടി ഓടിക്കുമ്പോൾ ഇരിക്കുന്ന പോലെയാണോ ഏതോ ഒരുത്തന്റെ കൂടെ മുൻ സീറ്റിൽ കയറിയിരിക്കുന്നത്. അതൊക്കെ നോക്കാൻ ഉണ്ടോ.,? എന്തിന് ഓരോരുത്തർക്കും ഓരോ ഇഷ്ടം അല്ലേ, അവൾക്ക് ചിലപ്പോൾ അവിടെ.. ഇരിക്കുന്നതായിരിക്കും കംഫർട്ട് അതുകൊണ്ടാണ് അങ്ങനെ ഇരുന്നത്. അങ്ങനെ ചിന്തിച്ചാൽ മതി.

അതും പറഞ്ഞ് അയാൾ തന്റെ വണ്ടിയും എടുത്ത് പോയപ്പോൾ ഒന്നും മിണ്ടാതെ ഇന്ദിര നിന്നു. അവളുടെ മുഖത്തെ സന്തോഷവും ഉത്സാഹവും ഒന്നും അത്ര ശരിയല്ല എന്ന് അവർക്ക് തോന്നിയിരുന്നു അല്ലെങ്കിലും പെൺമക്കളുടെ മാറ്റങ്ങൾ മനസ്സിലാക്കാൻ അമ്മയോളം വേറെ ആർക്കാണ് കഴിയുന്നത്.? അവനെ കാണുമ്പോൾ അവൾക്ക് ഒരു പ്രത്യേക പ്രകാശമാണ് അതവർ പലകുറി ശ്രദ്ധിച്ചിട്ടുണ്ട് .

.
അവൻ വണ്ടി സ്റ്റാർട്ട് ചെയ്തതും അവൾ അകത്തു നിന്നും വന്ന് വണ്ടിയിലേക്ക് കയറിയിരുന്നു പുറകിൽ കയറാതെ അവൾ കോഡ്രൈവർ സീറ്റിൽ കയറിയപ്പോൾ അവന് എന്തോ ഒരു വല്ലായ്മ തോന്നി.. പക്ഷേ  മേനോന് അതിൽ കുഴപ്പങ്ങളൊന്നുമില്ല എന്ന് കണ്ടപ്പോൾ അവൻ സമാധാനപൂർവ്വം വണ്ടി സ്റ്റാർട്ട് ചെയ്തു..ആ വണ്ടി പോയ സമയത്ത് തന്നെ ഇന്ദിരയുടെ മുഖത്ത് ദേഷ്യം നിറഞ്ഞിരുന്നു.


നന്ദേട്ടന് ബുദ്ധിമുട്ടായോ?

അങ്ങോട്ടുള്ള യാത്രയിൽ ഒരു കുശലാന്വേഷണം പോലെ അവൾ ചോദിച്ചു

” എന്ത് ബുദ്ധിമുട്ട്..?ഇതൊക്കെ ഒരു ബുദ്ധിമുട്ട് ആണോ

ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു

” വീണ പറഞ്ഞിരുന്നു നന്ദേട്ടൻ ആണ് വരുന്നതെന്ന്..

എന്തെങ്കിലും സംസാരിക്കേണ്ട എന്ന് കരുതി അവൾ പറഞ്ഞു അവൻ നന്നായി ഒന്ന് പുഞ്ചിരിച്ചിരുന്നു.  പുഞ്ചിരിച്ചപ്പോൾ അവന്റെ മുഖമാണ് അവൾ ശ്രദ്ധിച്ചത്    ആ മുഖത്തേക്ക് അങ്ങനെ നോക്കിയിരുന്നാൽ തനിക്ക് ചുറ്റുമുള്ളത് മുഴുവൻ താൻ മറന്നുപോകും.  ഈ ലോകം തന്നെ വിസ്മരിച്ചു മറ്റൊരു ലോകത്തേക്ക് പോകും.   ഒരിക്കൽ ഒരു പൊടിമീശക്കാരൻ അത്രമേൽ തന്റെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്.

അവൾ വളരുന്നതിനൊപ്പം ആ മോഹവും അത്രമേൽ ഉയരത്തിൽ വളർന്നു…

ഇന്ന്  ആ മോഹത്തിനും സ്വപ്നത്തിനും ആകാശത്തോളം നീളമുണ്ട്.  തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന പെണ്ണിനെ കണ്ടതും അവനു വീണ്ടും പരിഭ്രമം തോന്നി..

“ഇവൾ എന്തിനാണ് ഈശ്വരാ എപ്പോ കണ്ടാലും എന്നെ തന്നെ നോക്കിയിരിക്കുന്നത്.

അവൻ മനസ്സിലാകാതെ അവളുടെ മുഖത്തേക്ക് നോക്കി..

” കീർത്തന…

അവൻ വിളിച്ചതും അവൾ പെട്ടെന്ന് സ്വപ്നലോകത്തിൽ നിന്നും എന്നത് പോലെ ഉണർന്നു..

”  എന്തെങ്കിലും പഠിക്കാൻ ഉണ്ടെങ്കിൽ പഠിക്ക്.  എക്സാമിന് കയറുന്നതിനു മുൻപ് നമുക്ക് അങ്ങോട്ട് കുറച്ച് അധികം ദൂരം ഉണ്ട്.  വേണമെങ്കിൽ പഠിക്കുകയോ ഉറങ്ങുകയോ വല്ലതും ചെയ്തോ.

അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി…

ബാഗിൽ നിന്നും ബുക്ക് എടുത്തു അപ്പോഴൊക്കെ വീണ പറഞ്ഞ കാര്യമായിരുന്നു അവളുടെ മനസ്സിൽ.  ഈ കാര്യം തുറന്നു പറഞ്ഞാലോ എന്ന്.  പക്ഷേ എങ്ങനെ തുടങ്ങും എന്നറിയില്ല..

ബുക്ക് തുറന്നപ്പോഴും അവൾ ആലോചിച്ചത് അതാണ്.. അതിനെക്കുറിച്ച് ആലോചിച്ച് അവൾ എവിടെയൊക്കെയോ പോയിരുന്നു. അപ്പോഴേക്കും വണ്ടി നിന്നു…

”  ഇതാ കോളേജ്…

അവൻ പറഞ്ഞപ്പോഴാണ് അവൾ വാച്ചിൽ നോക്കിയത്.. സമയം ഏതാണ്ട് ഒരു മണിക്കൂറോളം പിന്നിട്ടിരിക്കുന്നു.  ഇത്രയും സമയം അവനോട് ഇക്കാര്യം എങ്ങനെ പറയും എന്നാണ് ആലോചിച്ചത്.  അതിനിടയിൽ ഇവിടെ വന്നതുപോലെ അറിഞ്ഞില്ല.  അത്ഭുതത്തോടെ അവൾ അവനെ ഒന്ന് നോക്കി.

”  ഇത്ര പെട്ടെന്ന് വന്നോ.?

“പെട്ടെന്നോ..? താൻ ബുക്ക് തുറന്നുവച്ച് ഉറങ്ങായിരുന്നോ?നമ്മൾ ഇതിനിടയിൽ എത്ര ബ്ലോക്കിൽ പെട്ടു..ഞാൻ ഒരു വിധത്തിലാണ് തന്നെ ഇവിടേക്ക് എത്തിച്ചത്..പിന്നെ സമയം ഒന്നും പോയിട്ടില്ല.  റിപ്പോർട്ട് ചെയ്യാൻ ഇനിയുമുണ്ട് അരമണിക്കൂറും കൂടി ബാക്കി.. താൻ ഇറങ്ങിച്ചെല്ല് .. എക്സാം കഴിയുന്നവരെ ഞാനിവിടെ വെയിറ്റ് ചെയ്യാം…

“ശരി….

അവൾ എക്സാം ഹോളിലേക്ക് പോയപ്പോൾ അവൻ മൊബൈൽ എടുത്ത് സ്ക്രോൾ ചെയ്തു കൊണ്ട് വണ്ടിക്ക് അകത്തുതന്നെ ഇരുന്നു..

പെട്ടെന്നാണ് വീണയുടെ കോൾ വന്നത്. അവൻ ഫോണെടുത്തു.

”  എന്താടി

അവൻ ഫോണെടുത്തു ചോദിച്ചു

”  എവിടെയാ ഏട്ടാ..?

അവൾ ചോദിച്ചു

” കോളേജിലാ. ആ കൊച്ച് പരീക്ഷ എഴുതാൻ പോയിരിക്കുന്നു.. ഞാനിവിടെ പുറത്ത് വെയിറ്റ് ചെയ്തിരിക്കുകയാണ്…

”  അവള് ഏട്ടനോട് വല്ലതും പറഞ്ഞോ..?

”  എന്തു പറഞ്ഞൊന്ന്

” അല്ല എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞോന്ന്..

” നീ ഫോൺ വച്ചിട്ട് പോയെ വീണെ

അവന് ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തിരുന്നു. അവൾ ഒന്നും പറഞ്ഞിട്ടില്ലന്ന് വീണയ്ക്ക് ഉറപ്പായി..  ഇത്രയും നല്ലൊരു അവസരം കിട്ടിയിട്ടും എന്തു കാണിക്കുക ആയിരുന്നു അവൾ വീണ മനസ്സിൽ പറഞ്ഞു..

പരീക്ഷയ്ക്ക് ഇരിക്കുമ്പോഴും അവനോട്  ഈ കാര്യം എങ്ങനെ പറയും എന്ന ചിന്തയായിരുന്നു അവളുടെ മനസ്സിൽ നിറയെ.  പറയാതെ വയ്യ,  വീണ പറഞ്ഞതുപോലെ ഇതിലും മികച്ച ഒരു അവസരം ഇനി കിട്ടില്ല.. എങ്ങനെയെങ്കിലും ഇന്ന് പറയണം. പക്ഷേ എങ്ങനെ പറയും ആൾക്ക് തന്റെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ ഒരു പരിഭ്രമം ഒക്കെയാണ്.. .

ഒരു പരിധിയിൽ കൂടുതൽ തന്നോട് സംസാരിക്കാൻ പോലും  താല്പര്യപ്പെടുന്നില്ല.  അങ്ങനെയുള്ള ഒരാളോട് എങ്ങനെയാണ് പറയുന്നത്.  പരീക്ഷ എഴുതി കഴിഞ്ഞതും അവൾ വലിയ ഉത്സാഹത്തോടെയാണ് തിരികെ വന്നത്….

” പരീക്ഷ എങ്ങനെയിരുന്നു..?

അവൻ അവളോട് ചോദിച്ചു.

”  നന്നായി എഴുതി, നന്ദേട്ടന് ബോറടിച്ചോ..?

” ഹേയ് ഞാൻ ചുമ്മാ ഫോൺ ഒക്കെ നോക്കി സമയം കളഞ്ഞു..

”  എങ്കിൽ പിന്നെ നമുക്ക് വല്ലതും കഴിക്കാം. എനിക്ക് നന്നായിട്ട് വിശക്കുന്നുണ്ട്..

അവൾ പറഞ്ഞപ്പോൾ അവന് എതിർക്കാൻ തോന്നിയില്ല..

”  നന്ദന കഴിച്ചോളൂ, ഞാൻ വീട്ടിൽ ചെന്ന് കഴിച്ചോളാം..

”  എന്താ ഈ പറയുന്നെ ഇനി ഇവിടുന്ന് ഒന്നൊന്നര മണിക്കൂർ യാത്രയില്ലേ വീട്ടിലേക്ക്.  അത്രയും നേരം വിശന്നിരിക്കാനോ.? ഇപ്പോൾ തന്നെ സമയം 2:00 മണിയോടെ അടുത്തു.  ഏതെങ്കിലും ഒരു ഹോട്ടലിലേക്ക് വണ്ടി വിടു നന്തേട്ടാ എനിക്ക് വിശക്കുന്നു..

വലിയ അധികാരത്തോടെ അവൾ നന്ദേട്ടാ എന്ന് വിളിച്ച് സംസാരിക്കുമ്പോൾ അവന് എന്തോ വല്ലായ്മ തോന്നി…

അത്രമേൽ അടുപ്പമുള്ള ആരോടോ സംസാരിക്കുന്നത് പോലെയാണ് അവൾ സംസാരിക്കുന്നത്.  അതിന്റെ കാരണം ഇപ്പോഴും തനിക്കറിയില്ല.  എങ്കിലും അവളുടെ നന്ദേട്ടൻ എന്നുള്ള കുപ്പിവള കിലുങ്ങും പോലെയുള്ള വിളി കേൾക്കാൻ ഒരു പ്രത്യേക രസമാണെന്ന് അവന് തോന്നി.. ഒരു പ്രത്യേക താളത്തിലാണ് ആ വിളിയും….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!