പ്രണയം: ഭാഗം 14
എഴുത്തുകാരി: കണ്ണന്റെ രാധ
വലിയ അധികാരത്തോടെ അവൾ നന്ദേട്ടാ എന്ന് വിളിച്ച് സംസാരിക്കുമ്പോൾ അവന് എന്തോ വല്ലായ്മ തോന്നി…
അത്രമേൽ അടുപ്പമുള്ള ആരോടോ സംസാരിക്കുന്നത് പോലെയാണ് അവൾ സംസാരിക്കുന്നത്. അതിന്റെ കാരണം ഇപ്പോഴും തനിക്കറിയില്ല. എങ്കിലും അവളുടെ നന്ദേട്ടൻ എന്നുള്ള കുപ്പിവള കിലുങ്ങും പോലെയുള്ള വിളി കേൾക്കാൻ ഒരു പ്രത്യേക രസമാണെന്ന് അവന് തോന്നി.. ഒരു പ്രത്യേക താളത്തിലാണ് ആ വിളിയും
ഒരു ഹോട്ടലിനു മുൻപിലേക്ക് അവൻ വണ്ടി നിർത്തി. രണ്ടുപേരും ഇറങ്ങി.
അവൾക്കിഷ്ടപ്പെട്ടത് തന്നെയാണ് ഓർഡർ ചെയ്തത്. ഇടയിൽ പ്രത്യേകിച്ച് തനിക്ക് എന്ത് വേണമെന്ന് ഒക്കെ അവൾ ചോദിക്കുന്നുണ്ട്. അവൻ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നും പറഞ്ഞില്ല എങ്കിലും എന്തൊക്കെയോ സ്പെഷ്യൽ സാധനങ്ങൾ അവളോഡർ ചെയ്യുന്നുണ്ട്.
വേണ്ട എന്ന് പറഞ്ഞ് അവൻ പറഞ്ഞെങ്കിലും അവൾ സമ്മതിക്കുന്നില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞതും ബില്ല് വന്നപ്പോൾ 1000 രൂപ തന്റെ കൈകളിലേക്ക് എടുത്ത് തന്നതിനു ശേഷം ബില്ല് പേ ചെയ്യാൻ അവൾ പറഞ്ഞു..
” നന്ദേട്ടാ.. ദേ ഇവിടെ കരി ഇരിക്കുന്നു. അവന്റെ മീശ തുമ്പിൽ തട്ടി നിൽക്കുന്ന വെള്ളത്തുള്ളിയിലേക്ക് നോക്കി അവൾ പറഞ്ഞു,
“എവിടെ.?
അവൻ കൈവെച്ച് തുടച്ചിട്ടും ശരിയാകുന്നില്ല.
” അവിടെയല്ല ദേ ഇവിടെ..
അവൾ വീണ്ടും കാണിച്ചു കൊടുക്കുന്നുണ്ട്.
” അവൻ വീണ്ടും നോക്കിയിട്ടും ശരിയാകാതെ വന്നതോടെ അവൾ തന്നെ അവന്റെ ചുണ്ടിന് താഴെയിരിക്കുന്ന കരി തുടച്ചു കളഞ്ഞിരുന്നു.
ഒരു നിമിഷം നന്ദൻ അത്ഭുതപ്പെട്ടുപോയി. അവളിൽ നിന്നും അങ്ങനെ ഒരു പ്രവർത്തി അവൻ ഒട്ടുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല.
കുറച്ച് സമയം അവളോട് എന്ത് പറയണം എന്ന് പോലും അവന് അറിയില്ലായിരുന്നു. വല്ലാത്തൊരു അധികാരത്തിൽ ആണ് തന്നോട് അവളുടെ ഇടപെടൽ.. അതിന്റെ പിന്നിലെ കാരണം അവനു മനസ്സിലാകുന്നുണ്ടായിരുന്നില്ല.
ചിലപ്പോൾ പൈസക്കാരിയുടെ അഹങ്കാരം ആയിരിക്കാം എന്നായിരുന്നു അവൻ കരുതിയത്. പക്ഷേ ആ രീതിയിൽ ഒരിക്കൽപോലും അവൾ തന്നോട് സംസാരിച്ചിട്ടില്ല. തന്നോട് എപ്പോഴും വിധേയത്വവും ബഹുമാനവും കലർന്ന സ്വരമാണ്.
” നന്ദേട്ടാ” എന്ന് വിളിക്കുന്നത് പോലും പ്രത്യേക താളത്തിലാണ്. ഇനി അവൾക്ക് തന്നോട് മറ്റെന്തെങ്കിലും….
അങ്ങനെ ചിന്തിക്കുന്നത് പോലും ശരിയല്ല എന്ന് അവന് തോന്നി. എന്ത് കണ്ടിട്ടാണ് അവൾക്ക് തന്നോട് പ്രത്യേക സ്നേഹം തോന്നുന്നത്.? അതിനുള്ള യാതൊരു സാധ്യതയുമില്ല.
” പോകണ്ടേ..?
അവൾ ചോദിച്ചപ്പോഴാണ് അവൻ സമ്മതം മൂളിയത്..
തിരികെ വണ്ടിയോടിക്കുമ്പോഴും അവന്റെ മനസ്സിൽ നിറയെ സംശയങ്ങൾ ആയിരുന്നു.
പുറത്ത് മഴ ചാറി തുടങ്ങിയപ്പോൾ അവൾ ഗ്ലാസ് ഉയർത്തി വെച്ചിരുന്നു.
സ്റ്റീരിയോയിൽ നിന്നും ഗാനവും ഉയരുന്നുണ്ടായിരുന്നു
🎶പ്രതിമയും പുളകമണിയും
പ്രതിശ്രുതൻ തഴുകിയാൽ
പുഴയിലും കനകമലിയും
പുലരികൾ മുഴുകിയാൽ
പ്രേമം പുതുമഴ പോലെ
ഞാനോതളിരില പോലെ
മൃദുലമീ വിലയം🎶
“നന്ദേട്ടൻ ആരെയേങ്കിലും പ്രണയിച്ചിട്ടുണ്ടോ..?
പെട്ടെന്നുള്ള അവളുടെ ചോദ്യം അവനെ ഓർമ്മകളിൽ നിന്നും ഉണർത്തി.
” എന്താ ചോദിച്ചേ..?
” അല്ല നന്ദേട്ടന് ആരോടെങ്കിലും ഇഷ്ടമുണ്ടോ എന്ന്.
അല്പം മടിച്ചു മടിച്ചാണ് അവൾ ചോദിച്ചത്.
“ഇഷ്ടമോ..? താൻ എന്താ ഉദ്ദേശിച്ചത്.,?
” ആരോടെങ്കിലും പ്രണയം ഉണ്ടോ എന്ന്.
“ബെസ്റ്റ്..! ഈ ജോലിയും കൂലിയയും ഇല്ലാതെ നടക്കുന്ന ഞാന് പ്രണയിക്കാൻ പോകാനോ.?
” പ്രണയിക്കുന്നതിന് ജോലിയൊക്കെ വേണമെന്ന ക്രൈറ്റീരിയ ഉണ്ടോ..?
അവൾ തമാശ രൂപത്തിൽ ചോദിച്ചു.
” വെറുതെ സാഹിത്യം പറയാനാണെങ്കിൽ പ്രേമിക്കുന്നതൊക്കെ അടിപൊളി ആണെന്ന് പറയാം. പക്ഷേ കാര്യത്തോട് അടുക്കുമ്പോൾ എല്ലാത്തിനും പൈസ വേണം. പിന്നെ ഒരു ജോലിയൊക്കെ ആയിട്ട് വീട്ടുകാര് തന്നെ കണ്ടുപിടിക്കുന്ന ഒരു പെണ്ണിനെ പ്രേമിക്കുന്നതല്ലേ നല്ലത്.? അതാവുമ്പോൾ നമുക്ക് റിസ്കുമില്ല.
പെട്ടെന്നുള്ള അവന്റെ ആ മറുപടിയിൽ അവൾക്ക് ഒരു നിരാശ തോന്നി. വീട്ടുകാരുടെ സമ്മതത്തോടെയുള്ള ഒരു വിവാഹമാണ് അവൻ ആഗ്രഹിക്കുന്നത്. അപ്പോൾ താൻ തന്റെ ഇഷ്ടം പറഞ്ഞാൽ അവനത് അംഗീകരിക്കുമോ.?
” അപ്പോൾ നന്ദേട്ടൻ പറയുന്നത് പ്രണയിക്കുന്നവരെല്ലാവരും മോശക്കാരാണെന്നാണോ..?
അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.
” അങ്ങനെ ഒന്നും ഞാൻ പറയില്ല. ഞാൻ എന്റെ ഒരു ചിന്ത മാത്രം ആണ് പറഞ്ഞത്.
അപ്പോഴേക്കും മഴ നന്നായി കനത്ത് തുടങ്ങിയിരുന്നു..
റോഡിൽ നന്നായി വെള്ളം ഉള്ളതുകൊണ്ട് തന്നെ റോഡ് ശരിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല..
” സൈഡിൽ ഒതുക്ക് നന്ദേട്ടാ,
ഈ മഴയത്ത് ഒന്നും കാണുന്നില്ല. ഇപ്പോൾ നമ്മൾ പോയാൽ വല്ല അപകടവും ഉണ്ടാകും.
അവൾ പറഞ്ഞപ്പോഴാണ് അവനും അതിനെക്കുറിച്ച് ചിന്തിച്ചത്. അവളെ പെട്ടെന്ന് വീട്ടിൽ വിടണമല്ലോ എന്ന ചിന്തയുള്ളതുകൊണ്ടു തന്നെ അവനൊന്നും നോക്കാതെ വണ്ടിയുമായി മുന്നോട്ടു പോവുകയായിരുന്നു. മഴ സമയത്ത് ഡ്രൈവിംഗ് വളരെ ബുദ്ധിമുട്ടാണ്.
അവൾ പറഞ്ഞതുകൊണ്ടുതന്നെ അവൻ വണ്ടി ഒരു സൈഡിലായി ഒതുക്കിയിരുന്നു. പുറത്ത് ഇടിച്ചു കുത്തി മഴ പെയ്യുകയാണ്. അവൻ പുറത്തേക്ക് നോക്കിയിരുന്നു. അവളുടെ കണ്ണുകൾ അപ്പോഴും അവന്റെ മുഖത്ത് തന്നെയായിരുന്നു. അവൾ പോലും അറിയാതെ അവളുടെ ഉള്ളിലുള്ള പ്രണയം പുറത്തുവന്നു.
അവൾ അവനെ പ്രണയപൂർവ്വം നോക്കി…
മഴ ശ്രദ്ധിച്ചതിനു ശേഷം നന്ദനയുടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുന്നവളെ അവൻ കണ്ടത്. അവളുടെ കണ്ണുകൾ തന്നോട് സംസാരിക്കുന്നതായി അവന് തോന്നി. ആ കണ്ണുകളിൽ അവന്റെ മനസ്സിലുള്ള സംശയത്തിനുള്ള മറുപടികൾ എല്ലാം ഉണ്ടായിരുന്നു. അത്രത്തോളം ആരാധനയോടെയാണ് അവൾ അവനെ നോക്കിയിരുന്നത്. പെട്ടെന്നൊരു ഇടിവെട്ടി.
ആ നിമിഷം നന്ദന നന്നായെന്ന് ഞെട്ടി. പേടിച്ച് അവൾ പെട്ടെന്ന് അവന്റെ കൈകളിൽ മുറുക്കിപ്പിടിച്ച് തോളിലേക്ക് ചാഞ്ഞു. അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടക്കുക ആണ് പെണ്ണ്, ഒരു നിമിഷം നന്ദൻ പോലും അത്ഭുതപ്പെട്ടു പോയിരുന്നു.
ഒന്നും സംസാരിക്കാൻ പോലും സാധിക്കാത്ത ഒരു അവസ്ഥ. പെട്ടെന്നാണ് അവളും സ്വബോധം വീണ്ടെടുത്തത്. അപ്പോഴേക്കും മഴയും അല്പം കുറഞ്ഞിട്ടുണ്ടായിരുന്നു. ഇടിയ്ക്ക് അനുസരിച്ചു അവളുടെ കൈയ്യകൾ അവന്റെ നെഞ്ചിലെ രോമത്തെ വേദനിപ്പിച്ചു.
“സ്സ്സ്…
അവനിൽ നിന്ന് ഒരു ആർത്തനാദം ഉണർന്നു. പെട്ടന്ന് ബോധം വന്നു
അവന്റെ ചുമലിൽ നിന്നും എഴുന്നേൽക്കുമ്പോൾ അവൾക്ക് വല്ലാത്ത ഒരു ചമ്മല് തോന്നിയിരുന്നു.
” സോറി ഞാൻ പെട്ടെന്ന് ഇടി കേട്ടപ്പോൾ…. എനിക്ക് ഭയങ്കര പേടിയാണ്….
അവന്റെ മുഖത്തേക്ക് നോക്കാതെയാണ് അവളും മറുപടി പറഞ്ഞത്. പെട്ടെന്ന് അവൻ അവളെ തന്നെ ഒന്നും മിണ്ടാതെ നോക്കിയിരുന്നു. അവൾ ഒന്നും പറയാതെ പുറത്തേക്ക് നോക്കി. മഴ അല്പം ശമിച്ചത് അവൾ കണ്ടു.
” നമുക്ക് പോകണ്ടേ..?
അവനോട് അവൾ ചോദിച്ചപ്പോഴും അവൻ അവളുടെ മുഖത്ത് തന്നെ നോക്കിയിരിക്കുകയാണ്.
” പോകാം…..
ചമ്മലോടെ അവൾ വീണ്ടും അവനോട് ചോദിച്ചു.
” വരട്ടെ,
കുറച്ചു കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കിയിട്ട് പോകാം.
അവൻ അവളുടെ മുഖത്തേക്ക് നോക്കി. കാറിലെ താക്കോലൂരിയ ശേഷം അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു..
” എത്ര നാളായി ഈ സൂക്ക്ട് തുടങ്ങിയിട്ട്..?
” എന്ത് സൂക്കേട്..?
മനസ്സിലാവാതെ അവൻ ചോദിച്ചു.
” ഞാനെന്ന സൂക്കേട്.. ഒട്ടും ഭാവ വ്യത്യാസം ഇല്ലാതെ അവൻ പറഞ്ഞപ്പോൾ..അവൾ അമ്പരന്നു പോയിരുന്നു
അപ്പോഴും സ്റ്റീരിയോയിൽ ഗാനം കേൾക്കാം
🎶ഹൃദയമോ ശലഭമായ്
പ്രേമം പുലരൊളി പോലെ
മാറിൽ വനലത പോലെ
മധുരമീ ലയനം🎶….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…