Novel

പ്രണയം: ഭാഗം 25

എഴുത്തുകാരി: കണ്ണന്റെ രാധ

ഓടി വന്നാ കവിളിൽ ഒരു ഉമ്മ നൽകി ..

അവൻ അത്ഭുതപ്പെട്ടു പോയിരുന്നു

” ഇത് പനി പെട്ടെന്ന് മാറാനാ.

ചിരിയോടെ അവൾ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ അതെ അമ്പരപ്പിൽ ആയിരുന്നു അവൻ

അവൾ വാതിലിൽ നിന്നും മറഞ്ഞപ്പോഴാണ് കുറച്ചു മുൻപ് എന്താണ് സംഭവിച്ചത് എന്ന് ബോധം അവനു പോലും വന്നത്

” ഈ പെണ്ണ്!

ചിരിയോടെ അവൻ കവിളിൽ ഒന്ന് തൊട്ടു ..

ഇതൊരു ബെല്ലും ബ്രേക്കും ഇല്ലാത്ത സാധനമാണല്ലോ ദൈവമേ

ചിരിയോടെ അവൻ ചിന്തിച്ചു..

അപ്പോഴേക്കും കീർത്തന വീണയുടെ മുറിയിൽ എത്തിയിരുന്നു. കുറച്ചു സമയങ്ങൾക്ക് ശേഷം വീണ കുളികഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ മുറിയിൽ കീർത്തനയെ കണ്ട് ഒന്ന് അമ്പരന്നു

” നീ കുറ്റിയും പറിച്ച് വരുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് പോരുമെന്ന് പ്രതീക്ഷിച്ചില്ല

വീണ പറഞ്ഞു

” ഞാന് വീട്ടിൽ വെറുതെ ഇരുന്നു ബോറടിച്ചപ്പോൾ ഇങ്ങു പോന്നതാ

” മനസ്സിലായി എനിക്ക്…

” ഏട്ടന് പനിയാ, ഇന്നലെ മുതൽ ഒരേ പനി,

എന്നോട് പറഞ്ഞിരുന്നു

ഞാനത് മറന്നു ഇപ്പോൾ പഴയതുപോലെ അല്ലല്ലോ നിങ്ങൾ തമ്മിൽ കോൺടാക്ട് ഉണ്ടല്ലോ അതുകൊണ്ട് എല്ലാകാര്യങ്ങളും നീ അറിയല്ലോ ഞാനറിയുന്നതിൽ മുൻപേ അല്ലേ..?

ഒന്നുപോഡി എന്റെ സ്നേഹത്തിന്റെ ആഴവും പരപ്പും ഒക്കെ നീ പറഞ്ഞല്ലേ ആൾ അറിഞ്ഞത്. അതുകൊണ്ടല്ലേ എന്നെ മനസ്സിലാക്കാൻ ആൾക്ക് പറ്റിയത്..

ആ സ്മരണ ഉണ്ടാവണം, അതുപോട്ടെ ഇന്നലെ നിന്നെ കാണാൻ വന്നതിനുശേഷം ആണ് പനി ആയത്. ഒറ്റ ദിവസം കൊണ്ട് നിന്റെ പനി ഏട്ടന് വരാനും മാത്രം എന്താ സംഭവിച്ചത്.?

കുസൃതിയോടെ അവൾ ചോദിച്ചു

“ഒന്ന് പോടീ, ഞങ്ങൾ സംസാരിച്ചതെ ഉള്ളു,
എനിക്ക് വലിയ സന്തോഷമായി ആ സന്തോഷത്തിന് ആണ് നിന്നെ ഒന്ന് കാണാൻ വേണ്ടി ഓടിവന്നത്

” ആയിക്കോട്ടെ അമ്മ കണ്ടില്ലേ നിന്നെ..?

” കണ്ടു

“വീണേ നീ കുളിച്ച് ഇറങ്ങിയോ? ഈ കുട്ടി നിന്നെ കാണാൻ വേണ്ടി ഇങ്ങോട്ട് വന്നതായിരുന്നു,

മുറിയിലേക്ക് കയറിവന്ന് സുധ പറഞ്ഞപ്പോൾ വീണയൊന്ന് ചിരിച്ചു… ദാ മോളെ ചായകുടിക്ക്..

അവളുടെ കയ്യിലേക്ക് ചായ കൊടുത്തുകൊണ്ട് സുധ പറഞ്ഞു

” നിനക്കുള്ള ചായ ഞാൻ അടുക്കളയിൽ വച്ചിട്ടുണ്ട്, പിന്നെ നന്ദൂനും കൂടി ചായ എടുത്തു കൊടുത്തേക്കണം.. ആ ചെറുക്കനോട് നീ രാവിലെ ഒന്ന് ആശുപത്രിയിൽ പോകാൻ പറഞ്ഞേ ഇന്നലെ വൈകിട്ട് എങ്ങോട്ട് പോയി പനിയും പിടിപ്പിച്ചു കൊണ്ട് വന്നിരിക്കുകയാണ്.

വീണയോട് ആയി സുധ പറഞ്ഞപ്പോൾ വീണ അവളെ ഒന്ന് പാളി നോക്കി. അവൾ അപ്പോഴേക്കും മുഖം താഴ്ത്തി നിന്നു.

” ഞാൻ അപ്പുറം വരെ ഒന്ന് പോവാ, കുറച്ചു കഴിയുമ്പോൾ വരും കുടുംബശ്രീയുടെ കണക്കെടുപ്പ് ആണ്. നേരിട്ട് ചെന്നില്ലെങ്കിൽ അവളുമാർ കള്ളത്തരം കാണിക്കും. ഞാനും വെച്ചിട്ടുള്ളത് ആണ് പത്ത് രണ്ടായിരം രൂപ. അത് കിട്ടിയിട്ട് വേണം രണ്ടു കോഴിക്കുഞ്ഞുങ്ങളെ മേടിക്കാൻ. ഞാൻ അങ്ങോട്ട് പോവാ, കുറച്ച് സമയം കഴിഞ്ഞ് വരും. പിന്നെ നീ കീർത്തന മോൾക്ക് കഴിക്കാൻ കൂടി കൊടുക്കണം.. ഞാൻ പോയിട്ട് ഇപ്പൊ പെട്ടെന്ന് ഓടി വരാം കേട്ടോ..

വീണയുടെ മുഖത്തേക്ക് നോക്കി അത് പറഞ്ഞപ്പോൾ ചായ ഒന്ന് കുടിച്ചു കൊണ്ട് അവൾ തലയാട്ടി..

“വരട്ടെ മോളെ

സുധ കീർത്തനയോട് പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും വീണ അടുക്കളയിലേക്ക് ചെന്നിരുന്നു.

ഒപ്പം ഗ്ലാസ്സിൽ നിന്നും ചായ പകർത്തി.

” ഈ ചായ ഞാൻ കൊണ്ട് കൊടുത്തോട്ടെ…

വീണയോട് കൊഞ്ചികൊണ്ട് അവൾ ചോദിച്ചപ്പോൾ രൂക്ഷമായി നോക്കി വീണ..

” നിന്റെ നിൽപ്പ് കണ്ടപ്പഴേ എനിക്ക് തോന്നി..

” പ്ലീസ് ഞാൻ ഒന്നു കൊണ്ടു കൊടുത്തോട്ടെ. അമ്മ വരുന്നതിനുമുമ്പ്..

” ശരി ശരി അമ്മയൊന്നും കാണല്ലേ പെട്ടെന്ന് വന്നേക്കണം..

അവൾ പെട്ടെന്ന് തന്റെ കൈയിലിരുന്ന ചായ മേശപ്പുറത്തേക്ക് വച്ചുകൊണ്ട് അവളുടെ കൈയിലിരുന്ന് ചായ വാങ്ങി..

“നിന്റെ ചായ നീ കുടിക്കുന്നില്ലേ..?

പോകുന്ന പോക്കിൽ അവളോട് ആയി വീണ ചോദിച്ചു..

” അത് നീ കുടിച്ചോ

ധൃതിയോടെ പോകുമ്പോൾ അവൾ മറുപടിയും പറഞ്ഞിരുന്നു

നന്ദന്റെ മുറിയിലേക്ക് കയറുമ്പോൾ എന്തെന്നറിയാത്ത ഒരു സന്തോഷവും ഒപ്പം പരിഭ്രമവും അവളിൽ നിറഞ്ഞിരുന്നു…

” നന്ദേട്ടാ

അവൾ വിളിച്ചപ്പോൾ അവൻ കണ്ണുകൾ തുറന്നു..

ഒരു നിമിഷം അവനെ ഒന്ന് നോക്കാൻ അവൾക്ക് മടി തോന്നിയിരുന്നു. എങ്കിലും ധൈര്യം സംഭരിച്ചുകൊണ്ട് അവന്റെ അരികിലേക്ക് നടന്നു.

അവനപ്പോൾ ചെറു ചിരിയോടെ മേൽ മീശ തുമ്പ ഒന്ന് കടിച്ച് അവളെയും നോക്കി കിടക്കുകയാണ്. പെട്ടെന്ന് കട്ടിലിൽ എഴുന്നേറ്റിരിക്കുകയും ചെയ്തു..

” ചായ

അവന് നേരെ ചായ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു..

” ചായക്കൊപ്പം മറ്റെന്തെങ്കിലും ഉണ്ടോ.?

അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് കുസൃതിയോടെ അവൻ ചോദിച്ചു….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!