Novel

പ്രണയം: ഭാഗം 31 || അവസാനിച്ചു

എഴുത്തുകാരി: കണ്ണന്റെ രാധ

മനസ്സിന് എന്തോ ഒരു സുഖം തോന്നിയില്ല, നന്ദേട്ടന്റെ മുറിയുടെ അരികിൽ എത്തിയത് പോലും അറിഞ്ഞില്ല. ആ മുറിയും കടന്ന് ഉമ്മറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ഒരു കൈകൾ തന്നെ വലിച്ച് അകത്തേക്ക് കയറ്റി

നന്ദന്റെ മുഖത്തെ കുസൃതി കണ്ടപ്പോൾ തന്നെ അവളുടെ മുഖം ചുവന്നിരുന്നു. വിട് നന്ദേട്ടാ ആരെങ്കിലും ഇങ്ങോട്ട് വന്നാലോ…? തൽക്കാലം ആരും ഇങ്ങോട്ട് വരില്ല,

കാലുകൊണ്ട് വാതിൽ തട്ടിയടച്ച് ഒരു പ്രത്യേക ഭാവത്തിൽ മീശ പിരിച്ച് മുണ്ടും മടക്കി കുത്തി അവൾകരികിലേക്ക് നീങ്ങി കൊണ്ട് അവൻ പറഞ്ഞു.

എന്തുപറ്റി? നീ ഇങ്ങനെ മുഖം കുത്തി വീർപ്പിച്ചു വച്ചിരിക്കുന്നത്..? അവൾക്ക് അരികിലേക്ക് വന്ന് ആ മുഖത്ത് കൈകൾ കൊണ്ട് തലോടി ഏറെ ആർദ്രമായി ആ കണ്ണിലേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു..

ഇത്ര പെട്ടെന്ന് അവൻ അത് മനസ്സിലാക്കിയോ എന്ന അത്ഭുതത്തിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി.!

നന്ദേട്ടന് തോന്നിയതാവും, അങ്ങനെ ഒന്നുമില്ല,

അവൾ പറഞ്ഞു

ഇല്ലേ….?
അവളെ തന്നിലേക്ക് വലിച്ചെടുപ്പിച്ച് അവൻ അതേ രീതിയിൽ ചോദിച്ചു

വന്നപ്പോൾ കണ്ട സന്തോഷം മുഖത്ത് ഇല്ലല്ലോ, എന്തുപറ്റി എന്റെ മുത്തിന്…? അവളുടെ തലമുടി ഇഴകളിൽ തഴുകി കൊണ്ടായിരുന്നു ആ ചോദ്യം.
അതും ഏറെ പ്രണയത്തോടെ…

എനിക്കെന്തോ മനസ്സിനൊരു സുഖം തോന്നുന്നില്ല നന്ദേട്ട, നന്ദേട്ടനെ എനിക്ക് നഷ്ടപ്പെടും എന്നൊരു തോന്നൽ, അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…..പെട്ടെന്ന് നന്ദനും വല്ലാതെയായി

അയ്യേ എന്തായിത്…? കൊച്ചു കുട്ടികളെ പോലെ, കണ്ണൊക്കെ നിറഞ്ഞ് വല്ലാതെ ആയി …..ദേ കണ്മഷി ഒക്കെ പോയി
എന്റെ പെണ്ണ് ഇങ്ങനെ ഒരു തൊട്ടാവാടിയായി പോയാലോ..?

എപ്പോഴും ഈ ഒരു കാര്യം തന്നെ ആലോചിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് ആണ്, ഇങ്ങനെയുള്ള ചിന്തകളൊക്കെ വരുന്നത്. ഞാൻ നിന്റെ സ്വന്തം അല്ലേ..? പിന്നെന്തിനാ ഈ ആവശ്യമില്ലാത്ത ചിന്തകൾ ഒക്കെ,

തൽക്കാലം ആവശ്യമില്ലാത്ത ഒരു ചിന്തകളും വേണ്ട. എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും.! അങ്ങനെ അല്ലെങ്കിൽ അങ്ങനെ ഒരു ജീവിതം എനിക്ക് ഉണ്ടാവില്ല. അവളുടെ കൈകളിലേക്ക് പിടിച്ച് അവൻ വാക്കു നൽകുമ്പോൾ അവളുടെ മുഖം ആശ്വാസത്താൽ നിറയുന്നത് അവൻ കണ്ടിരുന്നു.

ഉറപ്പാണോ….? ഇടർച്ചയോടെ അവൾ ചോദിച്ചു.

സംശയമുണ്ടോ…? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി. അവളുടെ കണ്ണിൽ നിന്നും ഉതിർന്ന വീഴുന്ന കണ്ണുനീർത്തുള്ളികൾ അവൻ തുടുവിരലിനാൽ തുടച്ചുനീക്കി…

ആ നിമിഷം തന്നെ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നിരുന്നു അവൾ.. അവന്റെ വിരലുകൾ അവളുടെ തലമുടിയിഴകളിൽ തഴുകി നിന്നു

ഏറെ പ്രണയത്തോടെ അവൾ അവന്റെ മുഖം താഴ്ത്തി ആ ചുണ്ടുകളിൽ നനുത്തൊരു സ്പർശം സമ്മാനിച്ചു. നന്ദന്റെ കണ്ണുകൾ മിഴിഞ്ഞു പോയിരുന്നു

ഈ പെണ്ണിന്റെ കാര്യം വെറുതെ നിക്കുന്ന മനുഷ്യനെ പ്രലോഭിപ്പിക്കാൻ വേണ്ടി വരിക ആണ്…. ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് നോക്കി, തിരികെ പോകാൻ തുടങ്ങിയവളെ കൈകളിൽ വലിച്ച് അവൻ തന്റെ കരങ്ങളിൽ ആക്കി

പിന്നെ മെല്ലെ അവളുടെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ മറ്റു പല ഭാവങ്ങളും വിരിയുന്നത് അവൾ തിരിച്ചറിഞ്ഞു. അവന്റെ ചൂണ്ടുവിരൽ അവളുടെ നെറ്റി മുതൽ താടി വരെ ഒരു നീണ്ട പാത തീർത്തു. അതിൽ തന്നെ അവൾ പുളഞ്ഞു പോയിരുന്നു . പിന്നെ മെല്ലെ കൈവിരലുകൾ അവളുടെ കവിളുകളെ തലോടി പിൻകഴുത്തിലേക്ക് താഴ്ന്നു. പിൻകഴുത്തിലൂടെ അവളെ തന്നിലേക്ക് ഒന്നുകൂടി ചേർത്ത് പിടിച്ച് അവൻ മൃദുവായി ആ ചുണ്ടുകളിൽ ഒന്ന് മുത്തി, പിന്നെ ആ ചുണ്ടുകൾ കവർന്നു, ഏറെ പ്രണയം നിറഞ്ഞൊരു ചുംബനം, അവളുടെ കവിളുകളിൽ അവന്റെ കൈകൾ തഴുകി, അവളുടെ വിരലുകൾ അവന്റെ തലമുടിയിൽ കൊരുത്ത് വലിച്ചു..!

ആവേശത്തോടെ അവന്റെ കീഴ്ച്ചുണ്ട് അവൾ സ്വന്തം ആക്കി, കണ്ണുകൾ അടച്ചു അവന്റെ പ്രണയമധുരം സ്വീകരിച്ചു. അവന്റെ കൈകൾ ചുരിദാറിന്റെ ടോപ്പിനുള്ളിലൂടെ അവളുടെ വയറിനേ തഴുകി. അവൾ കണ്ണ് തുറന്ന് അത്ഭുതപൂർവ്വം അവനെ നോക്കി.. അവൻ കണ്ണുകൾ കൊണ്ട് അവളെ നോക്കി ചിരിച്ചു, പിന്നെ കണ്ണുചിമ്മി കാണിച്ചു. അവളുടെ ചുണ്ടുകളെ മെല്ലെ വേർപെടുത്തി അവൻ

എന്ത് സോഫ്റ്റ് ആണ്, അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു അവൾക്ക് നാണം തോന്നി….

ഞാൻ പോവാ നന്ദേട്ടാ,

നാണത്തോടെ അവൾ പറഞ്ഞപ്പോൾ അവൻ മീശ പിരിച്ചു ചുണ്ട് കടിച്ച് ഒന്ന് ചിരിച്ചു

, വിഷമം മാറിയോ…

മാറ്റിയില്ലേ….?

ചിരിയോടെ അവൾ പറഞ്ഞപ്പോൾ അവൻ ഭംഗിയായി അവളെ നോക്കി ഒന്ന് ചിരിച്ചു

നിന്നെപ്പോലെ എന്നെ സ്നേഹിക്കാൻ പറ്റുന്നത് വേറെ ആർക്കാ…? ഈ ജന്മം ആർക്കെങ്കിലും പറ്റുമോ, അങ്ങനെ ഉള്ള നിന്നെ ഞാൻ വിട്ടുകളയുമോ ? നീയില്ലാതെ ഞാനില്ല അവളുടെ മുഖത്തേക്ക് നോക്കി അവൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മനസ്സിലും സമാധാനം നിറഞ്ഞു .

അവസാനിച്ചു

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!