Novel

പ്രണയമായ്: ഭാഗം 1

രചന: ശ്രുതി സുധി

രോഹിത് പ്ലീസ്, ഞാൻ പറയുന്നത് ഒന്നു മനസിലാക്കു. നമുക്ക് നമ്മുടെ ഭാവി നോക്കണ്ടേ. നമ്മുടെ ഡ്രീംസ്‌ ഒക്കെ നോക്കണ്ടേ. നമ്മുടെ ഡ്രീംസ്‌ അല്ല നേഹ, നിന്റെ ഡ്രീംസ്‌, നിന്റെ മാത്രം ഡ്രീംസ്‌. ലുക്ക്‌ നേഹ, ഞാൻ എല്ലാകാര്യത്തിലും നിനക്ക് സപ്പോർട്ട് തരുന്നുണ്ട്. ബട്ട്‌ ഈ കാര്യം അംഗീകരിക്കാൻ എനിക്ക് കഴിയില്ല.

എന്തുകൊണ്ട് കഴിയില്ല രോഹിത്, ഞാൻ പറഞ്ഞത് ഈ ലോകത്തു നടക്കാത്ത കാര്യം ഒന്നും അല്ലല്ലോ. എല്ലാം ഉപേക്ഷിച്ചു, എല്ലാരേം ഉപേക്ഷിച്ചു ഞാൻ നിന്റെ ഒപ്പം വരണോ. അമ്മു…. അമ്മു… അവളെ എന്തു ചെയ്യും. ഓഹ്… അതല്ലേ ഞാൻ പറഞ്ഞത്, അവൾ ഇവിടെ നിന്റെ അച്ഛന്റേം അമ്മേടേം കൂടേ വളരട്ടെ. ഇനി അവരുടെ കാലം കഴിഞ്ഞാൽ തന്നെ നമുക്ക് അവളെ നാട്ടിൽ തന്നെ ഹോസ്റ്റലിൽ നിർത്താലോ..

ഹും എന്നാലും നിനക്കവളെ കൂടേ കൂട്ടാൻ വയ്യല്ലേ. ഒന്നുല്ലെങ്കിലും അവൾ നിന്റെ ചേച്ചിയുടെ മകളല്ലേ.

ഹോ… സ്റ്റോപ്പ്‌ ഇറ്റ് രോഹിത്. അവരെന്റെ സ്വന്തം ചേച്ചി ഒന്നുമല്ലല്ലോ. എന്റെ അച്ഛന്റെ ചേട്ടന്റെ മകൾ. അത്രേം അടുപ്പം അല്ലെ ഉള്ളു. അവരുടെ മകളെ ജീവിതകാലം മുഴുവൻ ചുമക്കാൻ എനിക്ക് വട്ടൊന്നുമില്ല.

മതി നേഹ….. നിർത്തിക്കോ…… നിനക്ക് അവൾ ആരുമല്ലായിരിക്കാം. ബട്ട്‌ അവൾ എന്റെ രക്തമാണ്. എന്റെ ചേട്ടന്റെ രക്തം. ചേട്ടന്റെ മകൾ….. അവൾ എനിക്ക് മകളെപ്പോലെ തന്നെയാണ്.. അല്ല, മകൾ തന്നെയാണ്.

ഹും. എന്തൊക്കെയാ രോഹിത് നീ പറയുന്നത്. കേട്ടിട്ട് ചിരി വരുന്നു. നോക്ക് രോഹിത് നമുക്ക് നമ്മൾ മാത്രം മതി. എനിക്ക് നീയും നിനക്ക് ഞാനും. അതിനിടക്ക് മറ്റൊരാൾ…… അതു.. അതെനിക് ഇഷ്ടമല്ല. അതാ ഞാൻ പറഞ്ഞത്, നമുക്ക് ഇവിടെ നിന്നും പോകാം ഒരു വർഷം കൂടേ കഴിഞ്ഞാൽ കാനഡയിൽ എന്റെ കോഴ്സ് കഴിയും. പിന്നെ അവിടെ തന്നെ ജോബ് നോക്കാം. നിനക്കും അവിടെ ജോബ് റെഡി ആക്കലോ. പിന്നെ നമുക്ക് അവിടെത്തന്നെ സെറ്റിൽ ചെയ്യാം. എല്ലാ മാസവും വീട്ടിലേക്കു ഒരു എമൗണ്ട്അയച്ചുകൊടുക്കാം. അതിനൊന്നും എനിക്ക് ഒരു എതിർപ്പും ഇല്ല.

നിനക്ക് എങ്ങനെ ഇത്ര സെൽഫിഷ് ആകാൻ കഴിയുന്നു നേഹ…… എല്ലാം നിനക്ക് അറിയുന്നതല്ലേ. അച്ഛൻ, അമ്മ, എല്ലാരുടെയും ആകെയുള്ള ആശ്വാസം ഞാൻ അവരുടെ കൂടെ ഉള്ളതാ. അവരെ ഒറ്റക്കാക്കി നീ പറയുംപോലെ എനിക്ക് എങ്ങോട്ടും വരാൻ കഴിയില്ല നേഹ.

ഓഹോ… അപ്പൊ അതാണ് നിന്റെ തീരുമാനം അല്ലെ എന്നാൽ നീ ഇതും കൂടേ കെട്ടൊരോഹിത്, എനിക്ക് അവിടെത്തന്നെ സെറ്റിൽ ചെയ്യാനുള്ള ചാൻസ് കിട്ടിയിട്ടുണ്ട്. നിന്നോട് അവസാനം ആയി ചോദിക്കാൻ വേണ്ടിയാണു ഞാൻ വന്നത്.നിന്റെ തീരുമാനം ഇതായ സ്ഥിതിക്ക് ഫൂലിഷ് ഇമോഷന്റെ പേരിൽ എന്റെ അവസരം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. SO….. എല്ലാം, എല്ലാം….ഇവിടെ അവസാനിപ്പിക്കാം. ഇന്നത്തോടെ നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി .

ദേഷ്യത്തോടെ അവൾ ബാഗുമെടുത്തു ഇറങ്ങി.. രോഹിത് ഒരുനിമിഷം കണ്ണുകൾ അടച്ചു ദുഖത്തോടെ ഇരുന്നു.മുന്നിലെ ഗ്ലാസ്‌ വിന്ഡോയിലൂടെ അവൾക്കു സമീപം നിർത്തിയ ബൈക്കിൽ ഒരു യുവാവിനോടൊപ്പം അവൾ പോകുന്നത് അവൻ കണ്ടു.

ഹും….. അപ്പോൾ ഇതു തന്നെ ആണു ആളു. അവളുടെ ക്യാനഡക്കാരൻ ഫ്രണ്ട്… vവെറും ഫ്രണ്ട് അല്ല……… ബോയ്‌ഫ്രണ്ട്‌. ഇവനെ ഉദ്ദേശിച്ചാണ് അവർക്കു കാനഡയിൽ സെറ്റിൽ ചെയ്യാനുള്ള ചാൻസ് എന്നു അവൾ പറഞ്ഞത്. അതിനു എന്നെ ഒഴിവാക്കണം. അതാണ് ഇവിടെ അരങ്ങേറിയത്. എനിക്കൊന്നും അറിയില്ല, ഞാൻ ഒന്നും അറിയുന്നില്ല എന്നാണ് അവളുടെ വിചാരം. അതു അങ്ങനെതന്നെ ഇരിക്കട്ടെ.

ബില്ല് കൊടുത്തു നേരെ പാർക്ക്‌ ചെയ്തിരിക്കുന്ന കാറിനകത്തു കയറി സീറ്റിൽ ചാരി കണ്ണുകൾ അടച്ചിരുന്നു.

ആറുവര്ഷങ്ങള്ക്കു മുൻപ് ചേട്ടൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ വീട്ടിൽ പോയപ്പോഴാണ് നേഹയെ ആദ്യമായ് കാണുന്നത്. പെണ്ണിന്റെ കൊച്ചച്ചന്റെ മകൾ. അന്ന് കണ്ടു, പരിചയപെട്ടു ഫോൺ നമ്പർ കൈമാറി….ചാറ്റ് ചെയ്തും വിളിച്ചും ഞങ്ങൾ കൂടുതൽ പരിചയപെട്ടു…. അതു പിന്നീട് പ്രണയമായ്. ചേട്ടന്റെ കല്യാണമായപ്പോഴേക്കും ഞങ്ങൾ കൂടുതൽ അടുത്തു. ചേട്ടൻ രഞ്ജിത്ത്, ചേച്ചി രാധിക.. ചേട്ടൻ ആയിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട്. ഞാൻ എല്ലാ കാര്യങ്ങളും ചേട്ടനുമായി ഷെയർ ചെയ്യുമായിരുന്നു. ബട്ട് എന്തുകൊണ്ടോ ഞാൻ നേഹയുടെ കാര്യം മാത്രം ആരോടും പറഞ്ഞില്ല. പറയാൻ നേഹ സമ്മതിച്ചില്ല. ചേച്ചിയുമായി ഞാൻ നല്ല കമ്പനി ആയിരുന്നെങ്കിലും ഈ കാര്യങ്ങൾ ഞാൻ പറഞ്ഞിരുന്നില്ല. എന്നാൽ ഒരിക്കൽ എല്ലാം മനസിലാക്കിയ ചേച്ചിഎന്നൊട് വളരെ വിഷമത്തോടെ പറഞ്ഞത് ഇന്നും കാതിൽ മുഴങ്ങുന്നു. ‘എന്നാലും നിനക്ക് എന്നോടൊരു വാക്കെങ്കിലും പറയാമായിരുന്നു ഉണ്ണി. മുൻപേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇതു ഒരിക്കലും സമ്മതിക്കില്ല ‘. അന്ന് ചേച്ചിപറഞ്ഞ കാര്യങ്ങൾ ഒന്നും ഞാൻ ചെവികൊണ്ടില്ല. തലയ്ക്കു പിടിച്ച പ്രേമം ആയിരുന്നല്ലോ. അവൾ പറയുന്നതും ചെയ്യുന്നതും എല്ലാം ഞാൻ കണ്ണുമടച്ചു വിശ്വസിച്ചു. അവൾ എത്ര സെൽഫിഷ് ആണെന്ന് മനസിലാക്കാൻ ഞാൻ ഒരുപാട് വൈകിപ്പോയി. അപ്പോഴേക്കും എനിക്ക് പലതും നഷ്ടം ആയിരുന്നു. എന്റെ ഫ്രണ്ട്‌സ്, വീട്ടുകാർ, കസിൻസ്…..എല്ലാവരിൽ നിന്നും അകന്നു. എന്റെ മാറ്റം അവരെ ഒരുപാട് വിഷമിപ്പിച്ചു. ബട്ട്‌ അവളോടുള്ള എന്റെ പ്രണയം മൂലം ഞാൻ ഇതൊന്നും മനസിലാക്കിയില്ല.

നീണ്ട രണ്ടു വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചേച്ചി പ്രെഗ്നന്റ് ആണെന്ന വിവരം ഞങ്ങൾ അറിയുന്നത്. എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു.ആ സന്തോഷം തല്ലി കെടുത്തി രണ്ടാം മാസം അതു അബോർഷൻ ആയി. മൂന്നു മാസങ്ങൾക്കുശേഷം വീണ്ടും സന്തോഷവാർത്ത ഉണ്ടായെങ്കിലും അതിനും ആയുസില്ലായിരുന്നു. ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും സന്തോഷവാർത്ത കേട്ടപ്പോൾ എല്ലാവരും പ്രാർത്ഥന യോടെ കാത്തിരുന്നു.

ഒൻപതാം മാസം ചേച്ചിയെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയപ്പോൾ എല്ലാവരുടെയും നെഞ്ചിൽ തീയായിരുന്നു. മണിക്കൂറുകൾക്കു ശേഷം ഒരുപെണ്കുഞ്ഞു ഉണ്ടായ വാർത്ത ഞങ്ങളെ സന്തോഷിപ്പിച്ചെങ്കിലും കുഞ്ഞിന് കുറച്ചു പ്രോബ്ലം ഉണ്ടായിരുന്നതിനാൽ ഉടനെ ICU യിലേക്ക് മാറ്റി. ഒരു മാസത്തിനു ശേഷമാണ് ഞങ്ങൾക്ക് ഞങ്ങളുടെ അമ്മുവിനെ കാണാൻ കഴിഞ്ഞത്. പിന്നീട് വീട്ടിൽ ഒരു ഉത്സവമായിരുന്നു. ഒരുപാടു സന്തോഷിച്ച നാളുകൾ….. പക്ഷേ…

തുടരും

Related Articles

Back to top button