Novel

പ്രണയമായ്: ഭാഗം 11

രചന: ശ്രുതി സുധി

തിരിച്ചു വീട്ടിലെത്തിയിട്ടും മനസ് വേറേതോ ലോകത്തായിരുന്നു… ഓരോന്നോർക്കുമ്പോൾ മനസ്സിൽ ഒരു കുളിർമഴ… ആ നോട്ടവും ചിരിയും എല്ലാം ഓർക്കുമ്പോൾ അറിയാതെ തന്നെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി പലതവണ മാളു കണ്ടുപിടിച്ചു കളിയാക്കി… ഫോൺ വിളിക്കാമെന്ന് ആള് പറഞ്ഞതുകൊണ്ട് പലപ്പോഴും ശ്രദ്ധ ഫോണിൽ ആയിരുന്നു. മനസ്സിന്റെ കോണിൽ എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങി ഇരിക്കുന്നു. ഇതുവരെ ആരോടും തോന്നാത്തൊരിഷ്ടം… രാത്രിയായിട്ടും ഒരു കാൾ പോലും ഇല്ലാതെ വന്നപ്പോൾ ആകെ ഒരു വിഷമം.. എന്തോ ഉറങ്ങാനും കഴിയുന്നില്ല…. പിറ്റേന്നും നോക്കി ഇരുന്നു.. ഒരു വിളിക്കായി… എവിടെ….. ആകെ ഒരു ദേഷ്യം .. മനസ്സിൽ ഒരു ഇഷ്ടമൊക്കെ തോന്നി തുടങ്ങിയതാര്ന്നു… അതിപ്പോ ദേഷ്യമായി മാറി….. ഇനി രണ്ടു ദിവസം മാത്രം എൻഗേജ്മെന്റ്നു.. ഈ നാളത്രയും കാത്തിരുന്നു ഒരു ഫോൺ വിളിക്കായി. ആളുടെ വാട്സ്ആപ്പ് ഒക്കെ നോക്കി.. പലപ്പോഴും ഓൺലൈനിൽ ഉണ്ട്.. എന്നും ഓരോ സ്റ്റാറ്റസ് മാറി മാറി ഇടുന്നുണ്ട്.. അപ്പൊ എന്നെ മനപ്പൂർവം വിളിക്കാത്തതാണ് എന്ന ചിന്ത കടന്നു കൂടി… ആകെ ഒരു വല്ലായിക… ആളെ ഒരുതരത്തിലും മനസിലാക്കാൻ കഴിയുന്നില്ലല്ലോ… അന്ന് പുറത്തു പോയ അന്ന് എന്തു ഫ്രണ്ട്‌ലി ആയിരുന്നു…. അന്ന് നല്ല താൽപര്യത്തിൽ ആണല്ലോ സംസാരിച്ചതൊക്കെ.. ഇതിപ്പോ എന്തു പറ്റി..

എൻഗേജ്മെന്റ്നു രാവിലെ തന്നെ ഒരുങ്ങി.. അടുത്തുള്ള ചെറിയൊരു ഹാളിൽ ആയിരുന്നു പരുപാടി… അധികം ആളുകൾ ഒന്നുമില്ല.. അത്യാവശ്യം ബന്ധുക്കളും അയൽക്കാരും മാത്രം. ഫ്രണ്ട്‌സ് എന്നു പറയാൻ അഞ്ജുവിനെ മാത്രേ വിളിച്ചോളൂ… ഹാളിലുള്ള മുറിയിൽ കയറി ഇരുന്നു… അപ്പോഴേക്കും പയ്യൻ വീട്ടുകാർ എത്തിയെന്നും പറഞ്ഞു എല്ലാരും അങ്ങോട്ട് പോയി. അവിടെയിപ്പോ ഞാൻ മാത്രം ഒറ്റയ്ക്ക്… ചടങ്ങിന്റെ സമയത്തു വന്നു വിളിച്ചപ്പോൾ മാത്രം അങ്ങോട്ടു പോയി. എല്ലാം യാന്ത്രികമായിരുന്നു. അവർ പറഞ്ഞതൊക്കെ അനുസരിച്ചു നിന്നു. മനസ്സിന്റെ വിഷമം പുറത്തു പ്രകടിപ്പിക്കാതിരിക്കാൻ ഒരുപാട് ശ്രമിച്ചു… എല്ലാരേയും നോക്കി കപടമായി പുഞ്ചിരിച്ചു…. ഫോട്ടോഗ്രാഫർ പറഞ്ഞതനുസരിച്ചു ഫോട്ടോ എടുക്കാൻ വേണ്ടി ചേർന്നു നിന്നപ്പോഴും എന്തോ ഒരു വിഷമമായിരുന്നു. ആളെ ഒന്നു നോക്കാൻ കൂടെ തോന്നുന്നില്ല.. ഫോട്ടോ എടുക്കുന്നതിനിടയിൽ ചേർന്ന് നിന്നപ്പോഴാണ് പതിയെ കാതിൽ രഹസ്യമായി ആളു പറഞ്ഞത്

“സോറി…. കുറച്ചു തിരക്കായിപ്പോയി അതാ വിളിക്കാമെന്ന് പറഞ്ഞിട്ടും കഴിയാതിരുന്നത്…. സോറി ”

അതുകേട്ടപ്പോൾ ഉണ്ടായിരുന്ന ദേഷ്യം പകുതി കുറഞ്ഞപോലെ.

“ഞാൻ സോറി പറഞ്ഞില്ലേ.. ഇനിയെങ്കിലും ഈ ദേഷ്യം മാറ്റിവച്ചു ഒന്നു ചിരിച്ചു കൂടെ.. ”

അതുകേട്ടപ്പോൾ അറിയാതെ തന്നെ ചിരിച്ചുപോയി… എന്നാലും അധികം സംസാരം ഒന്നും ഇല്ലായിരുന്നു. പക്ഷേ എന്നെ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു.. ആ നോട്ടം… അതെന്നെ വല്ലാത്തൊരവസ്ഥയിൽ ആക്കുന്നു… എല്ലാവരോടും സംസാരിച്ചു .. ഒരുമിച്ചിരുന്നു ഭക്ഷണവും കഴിച്ചു.. ഇനി വരുന്ന രണ്ടാമത്തെ ഞായറാഴ്ച കല്യാണം നടത്താമെന്നും തീരുമാനിച്ചു അവർ പോയി.. പോകാൻ നേരം എന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.. അതു കണ്ടപ്പോൾ തന്നെ ഒരാശ്വാസം…ആ പുഞ്ചിരി മാത്രം മതിയായിരുന്നു എന്റെ ദേഷ്യം എല്ലാം അലിഞ്ഞില്ലാതാകാൻ….

പിന്നീടുള്ള രണ്ടാഴ്ച വളരെ തിരക്കേറിയതായിരുന്നു.. കല്യാണം വിളിയും ഡ്രസ്സ്‌ എടുക്കൽ ഒക്കെയായി നല്ല തിരക്കായിരുന്നു. പക്ഷേ.. ഈ തിരക്കുകൾക്കിടയിലും എല്ലാ ദിവസവും രാത്രി വിളിച്ചു സംസാരിക്കുമായിരുന്നു. അതാതു ദിവസത്തെ വിശേഷങ്ങൾ എല്ലാം പരസ്പരം ഷെയർ ചെയ്യുമായിരുന്നു. അതുതന്നെ ഒരുപാട് സന്തോഷം നൽകുന്നതായിരുന്നു. അങ്ങനെ കാത്തുകാത്തിരുന്നു ആ നാളെത്തി…
വിവാഹനാളിൽ പുലർച്ചെതന്നെ എഴുന്നേറ്റു ഒരുക്കങ്ങൾ തുടങ്ങി. രാവിലെ പത്തിനും പത്തരയ്ക്കും ഇടയിലാണ് മുഹൂർത്തം. അതിനു മുന്നേ തന്നെ ഹാളിൽ എത്തി. ഫോട്ടോ എടുപ്പും കാര്യങ്ങളും എല്ലാം മുറയ്ക്ക് നടന്നു. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും എല്ലാം ഉണ്ടായിരുന്നു…. പക്ഷേ…. എല്ലാത്തിലും ഉപരിയായി ഉണ്ടാകേണ്ട ആളുകൾ… അച്ഛനും അമ്മയും…. അവരിന്നു ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എല്ലാത്തിനും മുൻപന്തിയിൽ അവർ തന്നെ ആയിരുന്നേനെ.. അവരുടെ സ്വപ്നമായിരുന്നേനെ ഈ വിവാഹം… അമ്മാവനും അപ്പച്ചിയും എല്ലാം ഉണ്ടെങ്കിലും അവരുടെ കുറവ് നികത്താൻ ആർക്കും കഴിയില്ലല്ലോ… എല്ലാം ഓർത്തു നിറഞ്ഞ കണ്ണുകൾ തുടയ്ക്കുമ്പോഴാണ് പയ്യൻവീട്ടുകാർ വന്നെന്നു പറഞ്ഞു എല്ലാരും അങ്ങോട്ട് പോയി… എൻഗേജ്മെന്റ് ദിവസം അവരെത്തിയെന്നു പറഞ്ഞപ്പോൾ ഒന്നും തോന്നിയില്ല… പക്ഷേ ഇന്ന്… എന്തോ കാണാൻ അതിയായ ആഗ്രഹം.. എല്ലാരുടെയും പുറകെ പയ്യെ പയ്യെ ചെന്നെങ്കിലും അവരെല്ലാം കളിയാക്കി ഓടിച്ചു വിട്ടു. കുറേ ശ്രമിച്ചു ഒരുനോക്ക് കാണാൻ.. പക്ഷേ ആരും സമ്മതിച്ചില്ല. ആകെ വിഷമിച്ചു നിൽക്കുമ്പോഴാണ് മുഹൂര്ത്തമായി പെണ്ണിനെ വിളിച്ചോളൂ എന്നു ആരോ പറഞ്ഞതു.. അപ്പോൾ മുതൽ നെഞ്ചിനകത്തിരുന്നു പഞ്ചാരിമേളം കൊട്ടുന്നപോലായിരുന്നു.

വിറച്ച കാൽവെപ്പോടെ കൈയിൽ താലവുമേന്തി മണ്ഡപത്തിലേക്ക് കയറി ഉണ്ണിയേട്ടന്റെ സമീപത്തു നിന്നു. എല്ലാരേം അഭിമുകീകരിച്ചു തൊഴുകൈയോടെ നിന്നു. തിരുമേനി പറഞ്ഞു തന്നതെല്ലാം അതേപടി അനുസരിച്ചു രണ്ടാളും. ഉണ്ണിയേട്ടന്റെ കൈകളാൽ താലി കഴുത്തിൽ വീണപ്പോലും നെറുകയിൽ സിന്ദൂരം ചാർത്തിയപ്പോളും കണ്ണുകൾ അടച്ചു പ്രാർത്ഥനയോടെ കൈകൾ കൂപ്പി നിന്നു. പരസ്പരം മാലയും ചാർത്തി അച്ഛന്റെ സ്ഥാനത്തു നിന്നു അമ്മാവൻ കൈപിടിച്ച് ഏല്പിച്ചു. ചടങ്ങുകൾ എല്ലാം ഭംഗിയായി തന്നെ കഴിഞ്ഞു. ഫോട്ടോ എടുപ്പും ഭക്ഷണവും എല്ലാം മുറപോലെ നടന്നു. മൂന്നുമണിക്ക് ഉണ്ണിയേട്ടന്റെ വീട്ടിൽ കയറണം എന്നുള്ളതുകൊണ്ട് കൊണ്ടുതന്നെ രണ്ടുമണി കഴിഞ്ഞപ്പോഴേക്കും പോകാൻ തിടുക്കം കൂട്ടി. ആ സമയമായപ്പോഴേക്കും ആകെ ഒരു തളർച്ച. കണ്ണുകൾ അറിയാതെ ആരെയൊക്കെയോ തേടുന്നു. തേടിനടന്ന ആളുകളിൽ തന്നെ നോട്ടം പതിച്ചപ്പോൾ അവരെല്ലാം മനപ്പൂർവം കൺവെട്ടത്തു നിന്നും മാറി നിൽക്കുന്നു. പോകാൻ നേരം കരയരുത്… സന്തോഷത്തോടെ തന്നെ യാത്രയാകണം എന്നു പറഞ്ഞതാണ്… പക്ഷേ എന്തോ കഴിയുന്നില്ല… എന്റെ നില്പുകണ്ടിട്ടു ഉണ്ണിയേട്ടൻ വേഗം എന്റെ കൈയിൽ പിടിച്ചു ചേർത്തു നിർത്തി കാറിനടുത്തേക്ക് കൊണ്ടുപോയി. കാറിൽ കയറാൻ നേരം തിരിഞ്ഞു നോക്കിയപ്പോൾ നിറകണ്ണുകളോടെ എന്നെത്തന്നെ നോക്കി നിൽക്കുന്ന അമ്മാവനെയും മാളുവിനെയും കണ്ണനെയും അപ്പച്ചിയെയും ആണ് കണ്ടത്. അവരുടെ അടുത്തേക് ഓടിച്ചെല്ലാൻ മനസ് കൊതിച്ചെങ്കിലും അതിനു മുന്നേ ആരൊക്കെയോ എന്നെ വണ്ടിയിലേക് തള്ളികയറ്റിയിരുന്നു. വണ്ടിയിൽ കയറിയപ്പോഴേക്കും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു സീറ്റിലേക് ചാരിയിരുന്നു… ഉണ്ണിയേട്ടന്റെ വീടെത്തുന്ന വരെ അതെ ഇരുപ്പിൽ ഇരുന്നു ഉറങ്ങിപോവുകയും ചെയ്തു. ആരോ മുഖത്ത് തട്ടി വിളിച്ചപ്പോളാണ് എഴുന്നേറ്റത്. നോക്കിയപ്പോൾ മറ്റാരുമല്ല ഉണ്ണിയേട്ടൻ തന്നെയാണ്.. ഞാൻ ആളുടെ തോളിൽ തലചായ്ച്ചു കിടക്കുകയായിയുന്നു എന്നു അപ്പോഴാണ് മനസിലായത്.

“ഇനിയും ഒരു പത്തുമിനിറ്റ് കഴിഞ്ഞു കയറിയാൽ മതി അകത്തേക്കു. തന്റെ വീട്ടിൽ നിന്നും ഒരു അരമണിക്കൂർ യാത്രയെ ഉള്ളൂ ഇവിടെ വരെ.. ഇവിടെ എത്തിയപ്പോൾ താൻ നല്ല ഉറക്കമായിരുന്നു. അതാ വിളിക്കാഞ്ഞത്. നമ്മളോട് ഇപ്പൊ ഇറങ്ങേണ്ട എന്നു പറഞ്ഞു.. താൻ ആ കണ്ണൊക്കെ ഒന്നു തുടച്ചു കളയൂ. ”
കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ണൊക്കെ ആകെ കലങ്ങി ഇരിക്കുകയായിരുന്നു. അതെല്ലാം തുടച്ചു തലമുടിയെല്ലാം നേരെയാക്കി ഇരുന്നു.

അപ്പോഴേക്കും എല്ലാരും വന്നു പുറത്തേക്കു വിളിച്ചു. ഉണ്ണിയേട്ടനോടൊപ്പം അമ്മ തന്ന വിളക്കുമേന്തി വലതുകാൽ വച്ചു പ്രാർത്ഥനയോടെ അകത്തു കയറി. മധുരം കൊടുക്കൽ ചടങ്ങും എല്ലാം കഴിഞ്ഞു വേഗം വൈകിട്ടത്തെ ഫങ്ഷൺ ഉള്ള ഡ്രസ്സ്‌ മാറാൻ പോയി. സാരി തന്നെയായിരുന്നു വേഷം. അടുത്തുള്ള ഹാളിൽ അഞ്ചു മണിക്കായിരുന്നു ഫങ്ക്ഷന്. കൃത്യ സമയത്തു തന്നെ എത്തി. അഞ്ചരയോടടുത്തു എന്റെ വീട്ടിൽ നിന്നു ആളുകൾ എത്തി. എല്ലാരേയും വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. പക്ഷേ ഫോട്ടോ എടുക്കലും എല്ലാരേം പരിച്ചയപെടുന്ന തിരക്കിലും അധികം സംസാരിക്കാൻ ഒന്നും കഴിഞ്ഞില്ല. ഏഴുമണി കഴിഞ്ഞപ്പോഴേക്കും അവര് തിരിച്ചു പോയി. അതോടെ ഞാൻ വീണ്ടും ഒറ്റക്കായപോലെ. ഇത്രയും നേരം ഉണ്ണിയേട്ടൻ കൂടെത്തന്നെ ഉണ്ടായിരുന്നു. ഇപ്പൊ ആളെയും കാണുന്നില്ല. ആരൊക്കെയോ വന്നു പരിചയപെട്ടു… സമയം ഒരുപാടായി ആകെ ക്ഷീണം.. രാവിലെ മുതൽ ഈ നില്പല്ലേ.. അതിനിടയിൽ നോക്കിയപ്പോളാണ് അമ്മു ഇരുന്നു കരയുന്നത് കണ്ടത്. അടുത്തുതന്നെ ഉണ്ണിയേട്ടന്റെ ആന്റിയുടെ രണ്ടു പെണ്മക്കൾ ഇരിപ്പുണ്ട്. പക്ഷേ അവരാണെങ്കിൽ അമ്മുവിനെ ശ്രദ്ധിക്കുന്നുപോലുമില്ല. ഫോണും നോക്കി ഇരിക്കുന്നു രണ്ടും. സമയം ഇത്രയും ആയില്ലേ, ഉറക്കം വന്നിട്ടാകും പാവം കരയുന്നത്. ഞാൻ ചെന്നു അമ്മുവിനെ എടുത്തു അവരോടായി ചോദിച്ചു.

“ഇവൾക്ക് വല്ലതും കൊടുത്തായിരുന്നോ.. ”

“ആ… കൊടുത്തുകാണും.. ”
തികച്ചും താല്പര്യമില്ലാത്ത മട്ടിൽ ഉള്ള ആ മറുപടി കേട്ടു ഞാൻ ആകെ വല്ലാതായി. കുഞ്ഞിനേയും എടുത്തു ഒരു പ്ലേറ്റിൽ അല്പം ഭക്ഷണവുമായി ഒരു മൂലയിൽ പോയിരുന്നു അവൾക്കു വാരി കൊടുത്തു… പാവം… നല്ല വിശപ്പുണ്ടായിരുന്നു.. ഈ തിരക്കിനിടയിൽ ആരും അവളെ ശ്രദ്ധിക്കാത്തതിൽ ഒരു വിഷമം. മുഖമെല്ലാം കഴുകിച്ചു പതിയെ തോളത്തിട്ടപ്പോഴേക്കും ആളു മയങ്ങാൻ തുടങ്ങി. അവളെയും എടുത്ത് ഹാളിന്റെ ഒരു കോര്ണറിലേക്ക് നടന്നു. പോകും വഴി ആന്റിയുടെ മകളോട് പറഞ്ഞേല്പിച്ചു ആരെങ്കിലും അന്വേഷിച്ചാൽ പറയണണം എന്നു.
കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ എല്ലാരും ഹാളിൽ കൂടിയിട്ടുണ്ട്. എന്തോ പ്രശ്നമുള്ളപോലെ തോന്നി. അടുത്തേക്ക് ചെന്നപ്പോഴാണ് സംസാരവിഷയം എന്നെപ്പറ്റിയാണെന്നു മനസിലായത്. ശ്രദ്ധിച്ചു നിന്നപ്പോ കേട്ട കാര്യങ്ങൾ….

“ഹും…..ഇതു മിക്കവാറും കെട്ടും കഴിഞ്ഞു പണ്ടവും പണവുമായി കാമുകന്റെ കൂടെ പോയി കാണും. അല്ല അതാണല്ലോ ഇപ്പോ ട്രെൻഡ്. ഞാനപ്പോഴേ പറഞ്ഞതാ ആ എരണം കേട്ട പെണ്ണിനെ ഇങ്ങോട്ട് കെട്ടി എടുക്കണ്ടാന്നു. ഇതിപ്പോ ആകെ മാനക്കേടകേം ചെയ്തു.”

ഉണ്ണിയേട്ടന്റെ ആന്റി അതു പറഞ്ഞപ്പോൾ സ്തംഭിച്ചു നിന്നുപോയി. എന്നെ കുറിച്ച് തന്നെയാണോ ഇവരീ പറയുന്നത്. പെട്ടന്നാണ് പുറകിൽ നിൽക്കുന്ന എന്നെ എല്ലാരും കണ്ടത്.എന്നെക്കണ്ടതും അമ്മയോടി അടുത്തേക്ക് വന്നു ചോദിച്ചു.

“മോളെവിടെ ആയിരുന്നു. ഞങ്ങൾ എവിടെയെല്ലാം അന്വേഷിച്ചു.. ”

“അതുപിന്നെ.. അമ്മുവിന് ഉറക്കം വന്നപ്പോ ഞാൻ ഒന്നു അപ്പുറത്തേക്ക് മാറി നിന്നതാ ഇവളെയും കൊണ്ട് ”

“ആരോടെങ്കിലും ഒന്നു പറഞ്ഞിട്ട് പോകയിരുന്നില്ലേ മോളെ. ഇതിപ്പോ ഞങ്ങളെ ഒക്കെ അങ്ങ് പേടിപ്പിച്ചു കളഞ്ഞല്ലോ ” അച്ഛനാണത് പറഞ്ഞത്.
അപ്പോഴാണ് ആന്റിയുടെ പുറകിൽ ആന്റിയുടെ മകൾ കാവ്യ നില്കുന്നത് കണ്ടത്.

“ഞാൻ കാവ്യയുടെ അടുത്ത് പറഞ്ഞിരുന്നു “.
പക്ഷേ പുള്ളിക്കാരി നിന്ന നില്പിൽ നിറം മാറി കളയുമെന്ന് വിചാരിച്ചേ ഇല്ല.

“ങേ… എന്നോടോ… ! എപ്പോ….? ”

“ഹോ… ഇനി എന്റെ മോൾടെ മേലേക്ക് കേറൂ. വന്നു കയറിയില്ല അപ്പോഴേക്കും തമ്മിൽ തല്ലിക്കാൻ തുടങ്ങിയോ? ”

അത്രയും ആളുകളുടെ മുന്നിൽ വച്ചു ആന്റി അങ്ങനെ പറഞ്ഞപ്പോൾ ആകെ തളർന്നു പോയി. കണ്ണെല്ലാം നിറഞ്ഞുപോയി. അതുകണ്ടപ്പോഴേക്കും അച്ഛൻ ആന്റിയോടായി പറഞ്ഞു.

“മോഹിനി… മതി.. നിർത്തു.. കഴിഞ്ഞത് കഴിഞ്ഞു. വാ… ഇനി വീട്ടിലേക്കു പോകാം എല്ലാർക്കും. ”

അച്ഛന്റെ പുറകെ ഓരോരുത്തയി പോയി തുടങ്ങി. ഞാൻ ദുഖത്തോടെ അമ്മയെ നോക്കിയപ്പോൾ അമ്മ അടുത്തുവന്നു എന്നെ സമാധാനിപ്പിച്ചു. അപ്പോഴാണ് അവിടെ മാറി നിൽക്കുന്ന ഉണ്ണിയേട്ടനെ കണ്ടത്. ആ മുഖത്ത് നോക്കിയപ്പോൾ കണ്ട വികാരം… അതെന്നിൽ വീണ്ടും വിഷമിപ്പിച്ചു. ഒരുപക്ഷെ അവരുപറഞ്ഞതു വിശ്വസിച്ചത് കൊണ്ടാകം. ഉണ്ണിയേട്ടന്റെ ദേഷ്യം മാറ്റാൻ ഉള്ള വഴിയും ആലോചിച്ചു അവരോടൊപ്പം വീട്ടിലേക്കു പോയി.

വീട്ടിലെത്തി കുളിച്ചു ഡ്രസ്സ്‌ മാറി. താഴേക്കു ചെന്നപ്പോൾ അമ്മ അടുക്കളയിൽ നില്കുന്നത് കണ്ടു. അമ്മയോട് സംസാരിക്കുമ്പോഴെല്ലാം കണ്ണുകൾ ഉണ്ണിയേട്ടനെ തേടുകയായിരുന്നു. വന്നിട്ടിത്ര നേരമായിട്ടും ആളെയൊന്നു കാണാൻ കഴിഞ്ഞില്ല. അങ്ങനെ ഇരികുമ്പോളാണ് ഉണ്ണിയേട്ടൻ റൂമിലേക്ക് കയറി പോകുന്നത് കണ്ടത്. അപ്പോഴേക്കും അമ്മ എന്നോട് റൂമിലേക്കു പൊയ്ക്കൊള്ളാൻ പറഞ്ഞു.

സ്റ്റെപ് കയറി റൂമിനു വാതിൽക്കൽ എത്തിയപ്പോൾ മുതൽ ആകെ ഒരു പരവേശം. പെരുവിരൽ മുതൽ ആകെ വിറച്ചു കയറുന്നു. വാതിൽ തുറന്നു മെല്ലെ അകത്തു കയറി. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം. ഉണ്ണിയേട്ടൻ കുളിക്കുകയാണെന്നു മനസ്സിലായി. അല്പം കഴിഞ്ഞു ആളു പുറത്തേക്കു വന്നു. എന്നെക്കണ്ടിട്ടും യാതൊരു മൈൻഡും ഉണ്ടായില്ല. എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു. തിരിഞ്ഞു നോക്കിയ ഉണ്ണിയേട്ടന്റെ മുഖത്ത് ഇതുവരെ കാണാത്ത ഭാവങ്ങൾ ആണ് ഞാൻ കണ്ടത്. ആ മുഖം കോപം കൊണ്ട് ചുവന്നു തുടുത്തിരിക്കുന്നു. കാരണം എന്തെന്നറിയാതെ പകച്ചുനിൽകാനെ ആ നിമിഷം എനികയുള്ളു…….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button