Novel

പ്രണയമായ്: ഭാഗം 2

രചന: ശ്രുതി സുധി

പക്ഷേ….. രണ്ടുദിവസമായുള്ള പനി കാരണം ചേച്ചിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി വരും വഴി ചേട്ടന്റെ ബൈക്കിൽ ഒരു ലോറി………

ആംബുലൻസിൽ കയറ്റുമ്പോഴേക്കും ചേച്ചി. …
ഹോസ്പിറ്റലിൽ ചെന്നു ഒരു നോക്കെ കണ്ടുള്ളു ഏട്ടനെ. അടുത്തു ചെന്നപ്പോ എന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു ദയനീയമായി എന്നോട് പറഞ്ഞു

എന്റെ അമ്മുനെ നോക്കണേ മോനെ. നമ്മുടെ അച്ഛനേം അമ്മേം……
പറഞ്ഞു പൂർത്തിയാക്കും മുന്നേ ഏട്ടൻ…….
ആകെ തകർന്നു പോയിരുന്നു.
ആകെയുള്ള മകളുടെ അകാല വേർപാട് രാധികേച്ചിയുടെ അച്ഛനേം അമ്മേം പാടെ തളർത്തി. വീട്ടിലും ഇതു തന്നെ അവസ്ഥ. മുലകുടി മാറാത്ത അഞ്ചു മാസം മാത്രം പ്രായമായ അമ്മുവിന്റെ കരച്ചിൽ എല്ലാവരെയും കണ്ണീരിലാഴ്ത്തി. ചങ്കു തകർന്നു പോകുന്ന വേദനയിലും തകർന്നു നിൽക്കുന്ന രണ്ടു അച്ഛന്മാരെയും അമ്മമാരെയും ചേർത്തു നിർത്തി. താങ്ങാൻ പറ്റാതെ തളർന്നു പോകുന്ന അവസ്ഥയിൽ ആകെ ഉള്ള ആശ്വാസമായിരുന്നതു ഒരിക്കൽ നേഹക്കു വേണ്ടി ഞാൻ മാറ്റി നിർത്തിയ എന്റെ സുഹൃത്തുക്കൾ മാത്രമായിരുന്നു. സ്വന്തക്കാരെല്ലാം ചടങ്ങ് തീർന്ന ഉടനെ സ്ഥലം വിട്ടു.
എന്നും കൂടേ ഉണ്ടാകുമെന്നു വിശ്വസിച്ച നേഹ മരണത്തിന്റെ മൂന്നാം നാൾ കാനഡയിലേക് പറന്നു.
അതിനു ശേഷം അവളിലുണ്ടായ മാറ്റം എന്നെ വിഷമിപ്പിച്ചെങ്കിലും അതെല്ലാം അവളുടെ തിരക്കു മൂലം ആണെന്ന് കരുതി. അതെ കുറിച് ചോതികുമ്പോളേക്കും കരച്ചിലും പരിഭവവുമായി. അവൾ പറഞ്ഞതെല്ലാം വിശ്വസിച്ചു…………. ഒരിക്കൽ രാധികേച്ചിയുടെ അച്ഛനിൽ നിന്നും സത്യങ്ങൾ മനസിലാക്കും മുൻപ് വരെ….

കാനഡയിൽ സെറ്റിൽഡ് ആയ കോട്ടയംകാരൻ.. ധനികനായ അച്ഛന്റെ ഏക മകൻ. അതു തന്നെ ധാരാളം അച്ഛനും മകൾക്കും. ഈ കാലയളവിൽ ഒന്നും അതേകുറിച്ചൊരു സംസാരവും അവളിൽ നിന്നും ഉണ്ടായില്ല. എന്നെ സ്നേഹിക്കുന്നെന്നു ബോധിപ്പിച്ചു ചതിച്ചുകൊണ്ടേ ഇരുന്നു. രാധികേച്ചിയുടെ വീട്ടുകാരിൽ നിന്നെല്ലാം ഈ വിവരങ്ങൾ മറച്ചു അവർ.

ഇന്നത്തോടെ എല്ലാത്തിനും അവസാനമായി. എന്നാലും ഈ നിമിഷം വരെയും അങ്ങനൊരു പ്രൊപ്പോസലിനെ പറ്റി ഒരു വാക്കുപോലും അവളിൽ നിന്നും ഉണ്ടായില്ല.

മതി……. ഇനിയില്ല ഒന്നും.. ഒരു നെടുവീർപ്പോടെ കണ്ണുകൾ തുറന്ന്. കുപ്പിയിൽ നിന്നും വെള്ളം കുടിച് ഒരു നിമിഷം കൂടി അങ്ങനെ ഇരുന്നു. ഡോർ തുറന്നിറങ്ങി കടയിൽ കയറി അമ്മുവിന് ഇഷ്ടപെട്ട ചോക്ലേറ്റ് വാങ്ങി തിരികെ വീട്ടിലേക്കു പോയി.

കിന്നരിപ്പല്ലു കാട്ടി ചിരിച്ചുകൊണ്ട് വാതിൽകെ നില്പുണ്ട് അമ്മു. വണ്ടിയുടെ ശബ്ദം കേട്ടു ഓടി വന്നതാണ്. അകത്തു കയറാൻ നേരം കാലിൽ വട്ടം കെട്ടിപിടിച്ചു നിന്നു. അവളെ എടുത്തു കവിളിൽ ഒരു ഉമ്മയും കൈയിൽ ചോക്ലേറ്റും കൊടുത്തപ്പോൾ ആള് ഡബിൾ ഹാപ്പി. അവളെ അമ്മയുടെ കൈയിൽ കൊടുത്തു നേരെ റൂമിൽ കയറി.
കട്ടിലിൽ കയറി കിടന്നു. മറക്കാൻ ശ്രെമിക്കുന്ന ഓർമ്മകൾ വീണ്ടും മുന്നിൽ തെളിഞ്ഞു വരുന്നു…….. സഹിക്കാൻ ആകുന്നില്ല…… തലയിണയിൽ മുഖമമർത്തി കിടന്നു……. ഒന്നലറി കരയാൻ തോന്നുന്നു. ശബ്ദം പുറത്തു വരാതിരിക്കാൻ തലയിണ കടിച്ചു പിടിച്ചു…. തേങ്ങലുകൾ അടക്കാൻ കഴിയുന്നില്ല………..
തലയിൽ ഒരു കരസ്പർശം… തിരിഞ്ഞു നോക്കിയപ്പോൾ അച്ഛനാണ്. ..ഒന്നും മിണ്ടിയില്ല പരസ്പരം .. അടുത്തു വന്നു ഇരുന്നു…. ആ മടിയിൽ തല ചേർത്തു കിടന്നു….. തലയിൽ തഴുകികൊണ്ടേ ഇരുന്നു അച്ഛൻ… കുറച്ചു സമയത്തിന് ശേഷം തട്ടി വിളിച്ചിട്ട് പറഞ്ഞു

ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. നമ്മളെല്ലാം അനുഭവിച്ചേ മതിയാകു. തളരരുത്.. ഞങ്ങളൊക്കെ ഇല്ലേ…. പോയി കുളിച് വാ വേഗം.. . ഒന്നുടെ ചേർത്ത് നിർത്തി അച്ഛൻ താഴേക്കു പോയി.
കുറേ നേരം ഷവറിനടിയിൽ ഒരേ നിൽപ് നിന്നു. കുളി കഴിഞ്ഞു പുറത്തു വന്നപ്പോൾ റൂമിൽ അമ്മ നില്കുന്നു.
അടുത്തു വന്നു ടവൽ മേടിച് തല തുവർത്തി, നെറുകയിൽ ഉമ്മ തന്നു പറഞ്ഞു
ഡ്രസ്സ്‌ മാറി വേഗം വാ ചായ കുടിക്കാം
അമ്മ പോയപ്പോൾ കട്ടിലിൽ കയറി ഇരുന്നു കുറച്ചു നിമിഷം. പെട്ടന്ന് തന്നെ എഴുന്നേറ്റു ഡ്രസ്സ്‌ മാറി താഴേക്കു ചെന്നു. എല്ലാവരും ഒരുമിച്ചിരുന്നു ചായ കുടിക്കുമ്പോഴാണ് ഫ്രണ്ട് കിരൺ വന്നത്. അവനോട് സംസാരിച്ചിരുന്നു. ഇന്നു നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ നിറഞ്ഞു വന്ന കണ്ണുനീർ അവൻ കാണാതിരിക്കാൻ നന്നേ ശ്രമിച്ചു.
അവനോടൊപ്പം പുറത്തു പോയി. രാത്രിയിൽ ആണു വന്നത്. റൂമിൽ വന്നു കിടന്നു….. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറങ്ങാൻ കഴിയുന്നില്ല. വെറുതെ ഫോൺ എടുത്തു ഗാലറി തുറന്നു. അതിൽ നിറഞ്ഞു നിൽക്കുന്ന നേഹയുടെ ഫോട്ടോസ്…. എല്ലാം ഒരു നിമിഷം നോക്കിയിരുന്നു…….. ഇല്ല.. . ഇനി ഇതിന്റ ആവശ്യം ഇല്ല…… എല്ലാ ഫോട്ടോസും ഡിലീറ്റ് ചെയ്തു ഫോൺ സ്വിച്ച് ഓഫ്‌ ആക്കി…..
ഇല്ല……… ഇനിയില്ല ഒന്നും………….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button