പ്രണയമായ്: ഭാഗം 20

പ്രണയമായ്: ഭാഗം 20

രചന: ശ്രുതി സുധി

പിന്നീടങ്ങോട്ട് ഞങ്ങളുടെ പ്രണയത്തിന്റെ നാളുകൾ ആയിരുന്നു..... പരസ്പരം മത്സരിച്ചു സ്നേഹിച്ചു... ഇതൊന്നും ഇഷ്ടപെടാത്ത ഒരാൾ ഉണ്ടായിരുന്നു...... മറ്റാരുമല്ല.... അമ്മു...... അവളുടെ ഭാവം ലക്ഷ്മി അവളുടെ മാത്രമാണെന്നാ...... അങ്ങനെ പണ്ടേ ഒന്നായ മനസ്സുകൾക്ക് ഒപ്പം അന്നാദ്യമായി ശരീരം കൂടെ ഒന്നായ നാളിൽ ലക്ഷ്മിയെയും മാറോടടക്കി കിടന്നപ്പോൾ ഇതുവരെ ഞാൻ അനുഭവിക്കാത്ത ഒരു തരം സന്തോഷമായിരുന്നു.... ഒരിക്കലും ഈ സന്തോഷങ്ങൾ അവസാനിക്കരുതേ എന്നു മാത്രമായിരുന്നു പ്രാർത്ഥന... ************** മനസ്സുകളോടൊപ്പം അന്നാദ്യമായി ശരീരവും ഒന്നായ നാളിൽ ഉണ്ണിയേട്ടന്റെ മാറിൽ മുഖമമർത്തി കിടക്കുമ്പോൾ ഓർക്കുക ആയിരുന്നു ഇതുവരെ നടന്നതെല്ലാം.... പലതും ഒരു ദുസ്വപ്നം പോലെ തോന്നുന്നു.... കഴിഞ്ഞതെല്ലാം കഴിഞ്ഞു.... ഇനി അങ്ങോട്ട് എല്ലാവരും സന്തോഷത്തോടെ കഴിയണം.... ഉണ്ണിയേട്ടനും.... അമ്മുവും... അച്ഛനും അമ്മയും...... പിന്നേ..... പിന്നേ...... ഒരു കൊച്ചു ഉണ്ണിക്കുട്ടനും..... അതോർത്തപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... ഒന്നുകൂടെ ഉണ്ണിയേട്ടന്റെ അടുത്തേക് ചേർന്ന് കിടന്നു ആ മാറിൽ ചുണ്ടുകൾ അമർത്തി..... പിന്നീടുള്ള ഓരോ ദിനങ്ങളും ജീവിതത്തിൽ സന്തോഷം മാത്രം നിറഞ്ഞതായിരുന്നു...... ഇതുവരെ ഉണ്ടായിരുന്ന എല്ലാ വിഷമങ്ങൾക്കും പരിഹാരം എന്നോണം സ്നേഹം വാരിക്കോരി നൽകുക ആയിരുന്നു ഉണ്ണിയേട്ടൻ..... അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരുദിവസം വൈകിട്ട് കോളേജ് കഴിഞ്ഞു ബസ് കാത്തു നിൽക്കുന്ന സമയം മോഡേൺ വസ്ത്ര ധാരിയായ ഒരു യുവതി എന്റടുത്തു വന്നത്... "ആർ യൂ ലക്ഷ്മി.... " "മ്മ്...... അതെ..... എനിക്കങ്ങോട്ട് മനസ്സിലായില്ല... " "എന്നെ കണ്ടിട്ടുണ്ടാവില്ല..... പക്ഷേ പറഞ്ഞാൽ നീ അറിയും..... ഐ ആം നേഹ...... ഒരുകാലത്തു നിന്റെ ഭർത്താവിന്റെ എല്ലാമെല്ലാമായിരുന്ന അവന്റെ സ്വന്തം നേഹ....... " തികഞ്ഞ അഹങ്കാരത്തോടെ അവരത് പറയുമ്പോൾ മനസ്സിലൂടെ ആയിരം കൊള്ളിയാൻ മിന്നി വിറച്ചു പോയി...... കണ്ണിലാകെ ഇരുട്ടുകയറുന്നപോലെ......... "ലുക്ക്‌ ലക്ഷ്മി......... എനിക്ക് തന്നോട് ചിലതു സംസാരിക്കാൻ ഉണ്ട്..... സൊ. ... നമുക്ക് കുറച്ചു മാറി നിൽകാം...... വരൂ.... " അവര് പറഞ്ഞതനുസരിച്ചു അവരുടെ പുറകെ യാന്ത്രികമായി വിറയ്ക്കുന്ന മാനമോടെ നടന്നു... അടുത്തുള്ള കോഫിഷോപ്പിൽ അവർക്ക് ഓപ്പോസിറ്റ് ആയി ഇരിക്കുമ്പോൾ A/C റൂമിന്റെ തണുപ്പിലും ഞാൻ വിയർക്കുക ആയിരുന്നു ..... " സീ ലക്ഷ്മി...... നിനക്ക് രോഹിതിന്റെ പാസ്ററ് അറിയാമെന്നു കരുതുന്നു... ഞങ്ങൾ തമ്മിലുള്ള റിലേഷനെ പറ്റിയും...... സത്യത്തിൽ ഞങ്ങൾ പരസ്പരം ഒരുപാട് സ്നേഹിച്ചിരുന്നു.... അടുത്തിരുന്നു..... മനസ്സുകൊണ്ടും ശരീരം കൊണ്ടും...... ഞാൻ പറഞ്ഞതിന്റെ പൊരുൾ ലക്ഷ്മിക്ക് മനസ്സിലായല്ലോ അല്ലേ...... " ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ അവർ എന്നെ നോക്കി അതു പറഞ്ഞപ്പോൾ നിന്ന നില്പിൽ ഞാൻ ഉരുകി പോകുന്ന പോലെ.... മനസ്സുകൊണ്ടും ശരീരം കൊണ്ടും അവർ അടുത്തിരുന്നു പോലും...... "വീട്ടുകാരുടെ ചില കടുംപിടിത്തം....... അതാണ് ഞങ്ങളെ തമ്മിൽ അകറ്റിയത്...... എന്നെ വേറൊരു വിവാഹം കഴിപ്പിച്ചതും അതുകൊണ്ട് തന്നെയാ......... പക്ഷേ...... എത്ര അകറ്റാൻ ശ്രമിച്ചാലും അകലാൻ കഴിയാത്ത അത്രയും ഞങ്ങൾ മനസ്സുകൊണ്ട് അടുത്തിരുന്നു..... എന്നിട്ടും വീട്ടുകാരുടെ നിർബന്ധം മൂലം ഞാൻ മറ്റൊരു വിവാഹം ചെയ്‌തെങ്കിലും എന്റെ മനസ്സും ശരീരവും പണ്ടേ ഞാൻ രോഹിതിന് സമർപ്പിച്ചിരുന്നു... അതുകൊണ്ട് തന്നെ താലി ചാർത്തിയ ആളെ ഞാൻ സ്നേഹിച്ചിട്ടേ ഇല്ല....... അതിനെനിക് കഴിയുകയും ഇല്ല..... അതിന്റെ ഫലമായി ഞാൻ ഇപ്പൊ ഡിവോഴ്‌സിന്റെ വക്കിലാണ്...... " ഒരു ഞെട്ടലോടെ മാത്രമേ അത് കേട്ടുനില്കാന് കഴിഞ്ഞുള്ളു... "ലുക്ക്‌ ലക്ഷ്മി.... ഞാൻ അവിടെ എന്നെ താലി കെട്ടിയ പുരുഷന്റെ കൂടെ അഡ്ജസ്റ്റ് ചെയ്യാൻ പരമാവധി ശ്രമിച്ചു......... ഇപ്പോൾ നിങ്ങൾക്കിടയിൽ നടക്കുന്നതും ഒരു അഡ്ജസ്റ്റ്മെന്റ് ആണ് ലക്ഷ്മി....... അവന്റെ വീട്ടുകാർ അവനെ ഭീക്ഷണി പെടുത്തിയാണ് തന്നെ കല്യാണം കഴിപ്പിച്ചത്...... പിന്നേ എല്ലാം ഒരുതരം അഡ്ജസ്റ്മെന്റ് അല്ലേ...... പക്ഷേ എത്ര ആയാലും അവനൊരിക്കലും എന്റെ സ്ഥാനത്തു മറ്റൊരു പെണ്ണിനെ കാണാനേ കഴിയില്ല...... തന്നോട് കാണിക്കുന്ന അവന്റെ സ്നേഹം മുഴുവൻ നിവൃത്തികേടുകൊണ്ടുള്ള അഭിനയം മാത്രമാണ്...... അതുകൊണ്ട് ലക്ഷ്മിയോട് എനിക്കൊരു കാര്യം മാത്രമേ പറയാൻ ഉള്ളൂ....... അവനെ...... അവനെ എനിക്കിങ് തന്നേരെ..... " അത്രയും പറഞ്ഞപ്പോഴേക്കും എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു....... അറിയാതെ തന്നെ ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു പോയി..... "നിങ്ങൾ എന്തു വിചാരിച്ചു മിസ്സ്‌ നേഹ ...... നിങ്ങള് ചോദിക്കുമ്പോഴേക്കും അങ്ങ് എടുത്തു തരാൻ എന്റെ ഭർത്താവ് എന്താ പാവയോ മറ്റോ ആണോ...... ഇതുവരെ നിങ്ങൾ പറഞ്ഞത് മുഴുവൻ കേട്ടുകൊണ്ടിരുന്നു എന്നു കരുതി ഇനിയും ഇതുപോലെ ഓരോന്ന് ചിലക്കാൻ ആണെങ്കിൽ കേട്ടുകൊണ്ടിരിക്കാൻ എനിക്ക് സൗകര്യം ഇല്ല..... " ദേഷ്യത്തിൽ അത്രയും പറഞ്ഞു ബാഗും എടുത്തു പോകാൻ തിരിഞ്ഞ എന്നെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അവർ തുടർന്നു ... "അങ്ങനങ്ങു പോകാതെ മോളെ..... അവിടെ അടങ്ങി ഇരിക്ക് നീ... എന്നിട്ട് ഇതൊക്കെ ഒന്നു കണ്ടേ നീ... " അത്രയും പുച്ഛത്തോടെ പറഞ്ഞുകൊണ്ട് അവർ എന്റെ നേരെ നീട്ടിയ ഫോണിൽ ഞാൻ കണ്ടത് മുഴുവൻ അവരും ഉണ്ണിയേട്ടനും ഒന്നിച്ചുള്ള ചിത്രങ്ങൾ ആയിരുന്നു... ചേർന്ന് നിന്നും പരസ്പരം വാരി പുണർന്നും ഉള്ള പല ചിത്രങ്ങൾ....... രണ്ടു പേരും ഒരുമിച്ചു പല യാത്രകൾ ചെയ്ത ചിത്രങ്ങൾ....... അവസാനം കണ്ട ഒരു ചിത്രത്തിൽ എന്റെ കണ്ണുകൾ ഉടക്കി..... പരസ്പരം ചേർന്ന് നിന്നു ഉണ്ണിയേട്ടൻ ഇവളെ ചുംബിക്കുന്നു.... ഈ സ്ഥലം....... നല്ല പരിചയം ഉള്ള പോലെ... ചിത്രം സൂം ചെയ്തു നോക്കിയ എന്റെ ശരീരം ആലില പോലെ വിറയ്ക്കാൻ തുടങ്ങി ...... ഞങ്ങളുടെ മാത്രം സ്വർഗം എന്നുകരുതിയ ഞങ്ങളുടെ ബെഡ്‌റൂം........ ആ കാഴ്ച എന്നെ വല്ലാതെ തളർത്തി...... അത്രയും താങ്ങാൻ ഉള്ള ശേഷിയില്ലാതെ ഫോൺ ടേബിളിന്റെ പുറത്തു വെച്ചു കസേരയിൽ തളർന്നു ഇരുന്നുപോയി.... "അയ്യോ...... മതിയാക്കിയോ...... ഇതു പകുതിപോലും ആയിട്ടില്ലല്ലോ..... ഇനിയും ഉണ്ട് ഒരുപാടു...... കുറേ വീഡിയോ ബാക്കി ഉണ്ട്...... ഓഡിയോ ക്ലിപ്പ് ബാക്കി ഉണ്ട്.. ..... " അത്രയും പറഞ്ഞുകൊണ്ട് അവർ ഫോൺ എടുത്തു ലാസ്റ്റ് കണ്ട ഫോട്ടോയിലേക്കു നോക്കി..... പുച്ഛം നിറഞ്ഞ പുഞ്ചിരിയോടെ എന്നോട് ചേർന്നിരുന്നു ആ ഫോട്ടോ നോക്കി തുടർന്നു.... "കണ്ടോ ലക്ഷ്മി........ ഇതേതാ സ്ഥലം എന്നു മനസ്സിലായോ...... ഒരുകാലത്തു ഞങ്ങളുടെ സ്വർഗ്ഗമായിരുന്നു ഈ സ്ഥലം....... നിങ്ങളുടെ ബെഡ്‌റൂം..... ദാ നോക്ക്...... ഇനിയുമുണ്ട് കുറേ ഫോട്ടോസ്...... നിങ്ങളുടെ ബെഡ്‌റൂമിൽ വച്ചു എടുത്തത്..... നോക്ക് ലക്ഷ്മി...... നീ നോക്ക് " "പ്ലീസ്....... പ്ലീസ് ലീവ് മീ...... " തൊഴുകൈകളോടെ കരഞ്ഞു കൊണ്ട് ഞാൻ അവരോട് അത് പറഞ്ഞപ്പോൾ നിറഞ്ഞ ചിരിയിൽ അവരെന്റെ തോളത്തു തട്ടി പറഞ്ഞു.. "ഒക്കെ..... കൂൾ..... കൂൾ ലക്ഷ്മി.... ഞാൻ ഇപ്പോൾ പോകുന്നു... ഒരുകാര്യം കൂടെ..... രോഹിതിനെ എനിക്കങ്ങു തന്നേരെ...... അല്ലെങ്കിൽ തട്ടിയെടുക്കാനും എനിക്കറിയാം " ഭീഷണി നിറഞ്ഞ സ്വരത്തിൽ അതും പറഞ്ഞവർ നടന്നകന്നപ്പോൾ ഒരു വാക്കുപോലും മറുത്തു പറയാൻ ആകാതെ ആകെ മരവിച്ചു പോയി ഞാൻ.... പുറത്തിറങ്ങിയ അവരുടെ അടുത്തേക് വിജയചിരിയോടെ ഓടി എത്തിയ യുവതി പെട്ടന്നാണെന്റെ കണ്ണിൽ ഉടക്കിയത്....തിരിഞ്ഞു നിന്ന അവളുടെ മുഖം വ്യക്തമായില്ല എങ്കിലും രണ്ടുപേരും ഒരുമിച്ചു നടന്നു കാറിൽ കയറാൻ നേരാം തിരിഞ്ഞു നിന്ന യുവതിയെ കണ്ടു എന്റെ ചുണ്ടുകൾ മന്ത്രിച്ചു....... കാവ്യ....... അപ്പോൾ ഇവളും കൂടെ ചെന്നാണോ ഇതെല്ലാം ......... ആകെ ഒരു തരം മരവിപ്പ്.... എത്രനേരം അവിടെ ഇരുന്നു കണ്ണീർ വാർത്തുവെന്നു അറിയില്ല....... കോഫിഷോപ്പിൽ വരുന്ന പലരുടെയും നോട്ടം എന്നിലേക്കു നീളുന്നുവെന്നു മനസ്സിലായപ്പോൾ ആണ് അവിടെ നിന്നും ഇറങ്ങിയത്.... ബസിൽ പോകാനുള്ള ത്രാണി ഉണ്ടായിരുന്നില്ല..... അതുകൊണ്ടുതന്നെ ഒരു ഓട്ടോ പിടിച്ചു..... വീട്ടിൽ എത്തിയപാടെ അമ്മക്കുപോലും മുഖം കൊടുക്കാതെ തലവേദന ആണെന്നും പറഞ്ഞു നേരെ മുറിയിൽ കയറി കിടന്നു...... അകത്തേക്കു കയറിയപ്പോൾ ഫോണിൽ കണ്ട ഫോട്ടോ മാത്രമായിരുന്നു മനസ്സിൽ...... ഈ മുറിയിൽ വച്ചു തന്നെ.......... മറ്റൊരു പെണ്ണിനെ വാരിപ്പുണർന്ന കൈകളാൽ ആണല്ലോ ഉണ്ണിയേട്ടൻ എന്നെയും പുണർന്നിരുന്നത്....... മറ്റൊരുവളെ ചുംബിച്ച ചുണ്ടുകളാൽ ആണല്ലോ എന്നെയും ചുംബിച്ചത്..... എനിക്കെന്നോട് തന്നെ വെറുപ്പുതോന്നി..... എന്തിനെന്നറിയാതെ... തലയിണയിൽ മുഖമമർത്തി തേങ്ങി കരഞ്ഞപ്പോളും ഒരുത്തരിപോലും ശബ്ദം പുറത്തു വരാതിരിക്കാൻ ശ്രമിച്ചു.... ഒരുപാട് നേരാം കരഞ്ഞു അങ്ങനെ.... വാതിലിൽ ഉള്ള തുടർച്ചയായ മുട്ട് കേട്ടാണ് എഴുന്നേറ്റത്...... മുഖമെല്ലാം തുടച്ചു വാതിൽ തുറന്നപ്പോൾ മുന്നിൽ നിന്ന ആളെക്കണ്ടു പെരുവിരൽ മുതൽ ദേഷ്യം ഇരച്ചു കയറി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story