പ്രണയമായ്: ഭാഗം 3
രചന: ശ്രുതി സുധി
രണ്ടു മാസങ്ങൾ കഴിഞ്ഞു. അതിനിടയിൽ നേഹയുടെ കല്യാണവും കഴിഞ്ഞു. കല്യാണത്തിന് രണ്ടു ദിവസം മുൻപാണ് അവളുടെ അച്ഛൻ ഇവിടെ വന്നു കല്യാണം വിളിക്കുന്നത്. എന്തൊക്കെയോ കുറേ നുണകൾ സൃഷ്ടിച്ചു പറഞ്ഞു. നുണകൾ ആയതു കൊണ്ട് തന്നെ ഞങ്ങളുടെ മുഖത്ത് നോക്കാൻ നന്നേ പാടുപെട്ടു. എല്ലാം കേട്ടു പുഞ്ചിരിച്ചു ഞാൻ മാറി നിന്നു. അവസാനം കല്യാണതലേന്നേ വരണം എന്നു പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു
ഞങ്ങളെ പ്രതീക്ഷിക്കണ്ടടൊ… ഞങ്ങൾ ഉണ്ടാവില്ല…. തന്റെ മകൾക് നല്ലത് വരട്ടെ..
പെട്ടന്ന് തന്നെ അച്ഛൻ എഴുന്നേറ്റു റൂമിലേക്കു പോയി. തിരിച്ചൊന്നും പറയാതെ അയാൾ പുറത്തേക്കും. അനിയന്റെ മകൾ ആയതുകൊണ്ട് ആളുകളെ ബോധിപ്പിക്കാൻ മാത്രം രാധികേച്ചിയുടെ അച്ഛനും അമ്മയും പങ്കെടുത്തു.
ഇപ്പോൾ അതൊന്നും എന്നെ ബാധിക്കുന്നെ ഇല്ല.
അങ്ങനെ ഇരികുമ്പോളാണ് ഒരു ദിവസം ഉച്ചക്ക് അച്ഛന്റ്റെ കാൾ വരുന്നത്.. സാധാരണ ആ സമയത്തു അച്ഛൻ അങ്ങനെ വിളിക്കാരെ ഇല്ല. പെട്ടന്ന് കാൾ കണ്ടപ്പോ വേഗം എടുത്തു.
മോനെ, എടാ,… അമ്മുന് നല്ല പനി, അമ്മ വിളിച്ചു പറഞ്ഞപ്പോ ഞാൻ അവരേം കൂട്ടി നേരെ സിറ്റി ഹോസ്പിറ്റലിലേക്ക് പോന്നു. നല്ല പനി ഉണ്ട്. വൈറൽ ഫ്യൂവർ ആണെന്ന പറഞ്ഞത്. ഇവിടെ അഡ്മിറ്റ് ചെയ്തേക്കുവാ. നീ വൈകിട്ട് ഇങ്ങോട്ട് വന്നാൽ മതി. റൂം നമ്പർ 203
ഞാൻ വന്നേക്കാം അച്ഛാ.
കാൾ കട്ട് ചെയ്തു. വൈകിട്ട് നേരത്തെ ഇറങ്ങണം.
……………………………………………..
അമ്മുവാവേ….. അമ്മമ്മേടെ വാവേ…. കരയല്ലേ മുത്തേ….. ദേ… അമ്മമ്മ ഒരു കൂട്ടം കാണിച്ചു തരാലോ..
ഇൻജക്ഷന് ചെയ്തത് കാരണം നല്ല കരച്ചിൽ ആണ് അമ്മു. രണ്ടു അമ്മമ്മമാരും മാറി മാറി എടുത്തിട്ടും കരച്ചിൽ മാറുന്നില്ല. ഹോസ്പിറ്റലിൽ വരാന്തയിലൂടെ എടുത്തു നടന്നു കൊണ്ട് പലതും കാണിച്ചു കൊടുത്തിട്ടും നല്ല കരച്ചിൽ.
ആന്റി…….
പുറകിൽ നിന്നു വിളി കേട്ടു രഞ്ജിത (രോഹിതിന്റെ അമ്മ ) തിരിഞ്ഞു നോക്കി.
ഒരു പെൺകുട്ടി…… പുഞ്ചിരിച്ചു കൊണ്ടു നില്കുന്നു.
എന്താ മോളു കരയുന്നത്.. കുറച്ചു നേരമായല്ലോ. മോളുടെ അമ്മയില്ലേ കൂടെ.
ഒരു നിമിഷം രഞ്ജിത നിശബ്ദം ആയി.
ഇവളുടെ അച്ഛനും അമ്മയും മരിച്ചു. എന്റെ മകന്റെ കുട്ടിയാണ്.
ഇതുകേട്ടപ്പോൾ ആ പെൺകുട്ടിയുടെ മുഖത്തും ദുഃഖം നിഴലിച്ചു.
ഞാൻ ഒന്നു എടുത്തുനോക്കാം ആന്റി……
തിരിച്ചെന്തെങ്കിലും പറയുന്നതിന് മുന്നേ ആ പെൺകുട്ടി അമ്മുവിനെ എടുത്തു റൂമിൽ കയറി. അമ്മുവിനെ ജനലിലൂടെ താഴെ റോഡിലൂടെ പോകുന്ന വണ്ടികൾ കാണിച്ചും…. റൂമിലെ ഓരോരോ സാധനങ്ങൾ കാണിച്ചും അവളെ ഇണക്കി. ഇപ്പോ അമ്മുവിന്റെ കരച്ചിലെല്ലാം നിന്നു.
അവളെ തോളത്തിട്ട് പുറത്തു തട്ടിക്കൊണ്ടു ആ പെൺകുട്ടി റൂമിലൂടെ നടന്നു. അമ്മു ആ കുട്ടിയുടെ തോളിൽ തല ചായ്ച്ചു കഴുത്തിലൂടെ വട്ടം കെട്ടിപിടിച്ചു കിടന്നു. ഈ കാഴ്ച കണ്ടു രണ്ടമ്മമാരുടെയും കണ്ണുകൾ ഈറനായ്.
എന്തു പറ്റിയതാ ആന്റി മോൾക്
വൈറൽ ഫ്യൂവർ ആണ്. ഇന്നു അഡ്മിറ്റ് ആക്കിയതാ
തോളത്തിട്ടു നടന്നു കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മു ഉറങ്ങി. പതിയെ അമ്മുവിനെ കിടത്തി സൈഡിൽ തലയിണ വച്ചു ആ കുട്ടി തിരിഞ്ഞപ്പോളാണ് രോഹിത് റൂമിൽ വന്നു കയറിയത്. അമ്മുവിന്റെ കൂടേ പരിചയമില്ലാത്ത ആളെ കണ്ടപ്പോ രോഹിത് രഞ്ജിതയോട് ചൂടായി.
കാര്യങ്ങൾ രഞ്ജിത വിശദമാക്കിയിട്ടും രോഹിതിന്റെ ദേഷ്യം അടങ്ങിയില്ല. അതുകണ്ടു ആ പെൺകുട്ടി ഒന്നും മിണ്ടാതെ പുറത്തു പോയി.
അമ്മ എന്തു വിചാരിച്ച ഒരു പരിചയം ഇല്ലാത്ത ആളുടെ കൈയിൽ കൊച്ചിനെ കൊടുക്കുന്നത്. വിളിച്ചു റൂമിൽ കയറ്റിയേകുന്നു. അമ്മക്കോ ബോധമില്ല…. ആന്റിക്കെങ്കിലും…….. അമ്മുവിന്റെ ഒർണമെന്റ്സ് എല്ലാം ഒന്നു ചെക്ക് ചെയ്തേരെ.
ഇതെല്ലാം കേട്ടുകൊണ്ടാണ് ആ പെൺകുട്ടി റൂമിലേക്കു വന്നത്. ദേഷ്യവും സങ്കടവും എല്ലാം ആ മുഖത്ത് കാണാം. അമ്മമാർ രണ്ടും ആകെ വല്ലാതായി. രോഹിതിന് ഒരു കൂസലും ഇല്ലായിരുന്നു.
എന്റെ ഫോൺ എടുക്കാൻ മറന്നു
മേശമേൽ ഇരുന്ന ഫോൺ എടുത്തുകൊണ്ടു ആ കുട്ടിവാതിൽക്കലേക് നടന്നു. പെട്ടന്ന് തിരിഞ്ഞു നിന്നു പറഞ്ഞു
മോളുടെ ഒർണമെന്റ്സ് എല്ലാം ഒന്നു നോക്കു ആന്റി…. ഈ റൂമീന്നു എന്തെങ്കിലും നഷ്ടപ്പെട്ടൊന്നും നോക്കു. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ദാ തൊട്ടപ്പുറത്തെ റൂമിൽ ഉണ്ടാകും. ബട്ട് അര മണിക്കൂർ കഴിഞ്ഞാൽ ഞാൻ പോകും.
ഇത്രയും പറഞ്ഞുകൊണ്ട് ആ പെൺകുട്ടി തിരിഞ്ഞു നടന്നു. അമ്മമാർ ആകെ വല്ലാതായി. രണ്ടും കൂടേ രോഹിതിനെ വഴക്കു പറഞ്ഞു. ഇതൊന്നും കേട്ടിട്ടും രോഹിതിന് ഒരു കൂസലും ഉണ്ടായില്ല. കുറച്ചു കഴിഞ്ഞു ആ കുട്ടിയെ അന്വഷിച്ചു അവർ അപ്പുറത്തെ റൂമിൽ പോയെങ്കിലും ആ കുട്ടി പോയിരുന്നു. അവിടെയുള്ളവരോട് അന്വേഷിച്ചെങ്കിലും അവർക്ക് അറിയില്ല. അവരുടെ കസിന്റെ ഫ്രണ്ട് ആണ്. കസിന്റെ കൂടെ വന്നതാ.
കുറച്ചു ദിവസങ്ങൾക്കു ശേഷം അമ്മുവിനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു..വീണ്ടും എല്ലാം പഴയതു പോലെ ആയി.
ഒരിക്കൽ രഞ്ജിതയും മോഹനും (രോഹിതിന്റെ അച്ഛൻ ) അമ്മുവിനെയും കൊണ്ടു പാർക്കിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി കുറേ നേരം ആയി തങ്ങളെ തന്നെ നോക്കി നില്കുന്നത് മോഹൻ കണ്ടു.
രഞ്ജി , ദേ ആ പെൺകുട്ടി കുറേ നേരായല്ലോ ഇങ്ങോട്ട് തന്നെ നോക്കുന്നെ. നീ അറിയോന്ന് നോക്കിയേ..
മോഹൻ വിരൽചൂണ്ടിയതേക് നോക്കിയ രഞ്ജിതയുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു. രഞ്ജിത ആ പെൺകുട്ടിയെ നോക്കി ചിരിച്ചു. ആ കുട്ടി അവരുടെ അടുത്തേക്ക് വന്നു.
മോഹനേട്ടാ ഞാൻ പറഞ്ഞില്ലേ അന്ന് ഹോസ്പിറ്റലിൽ വെച്ചു……………ആ കുട്ടിയാ ഇതു.
അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി മോളെ. ഒരു സോറി പറയാൻ വന്നപ്പോളേക്കും മോളു പോയിരുന്നു. മോളൊന്നും മനസ്സിൽ വയ്ക്കല്ലെട്ടോ. അവനു വേണ്ടി ഞാൻ മാപ്പു ചോദിക്കാം. എന്റെ ഇളയ മകനാണ്. അല്പം ദേഷ്യക്കാരനാ. അതാ അങ്ങനെയൊക്കെ …..
അയ്യോ……. ആന്റി…. അതൊന്നും സാരമില്ല. ആ ചേട്ടൻ ചെയ്തത് ശരിതന്നാ.. ഒരു പരിചയോം ഇല്ലാത്ത ആള്………. നമുക്ക് ആരേം വിശ്വസിക്കാൻ പറ്റില്ലല്ലോ…. ഇങ്ങനെ ഒക്കെ വന്നാണ് കുട്ടികളെ കിഡ്നാപ് ചെയ്യുന്നത്…. അതുകൊണ്ട് തെറ്റു പറയാൻ പറ്റില്ല. മോളുടെ പനിയൊക്കെ മാറിയോ….
വാവേ…. ആന്റിയെ അറിയോടാ ചക്കരെ…… എന്താ മോളുടെ പേര്.
വൈദേഹി…. അമ്മുന്നു വിളിക്കും…… എന്താ മോൾടെ പേര്.. എന്തു ചെയ്യുന്നു.
എന്റെ പേര് ലക്ഷ്മി….. ഞാൻ ഇപ്പോ MSc കെമിസ്ട്രി 2nd ഇയർ ആണ്.. ഇവിടെ സെൻറ് ജോസഫ് കോളേജിൽ
അപ്പോഴാണ് ലക്ഷ്മിയുടെ കൂട്ടുകാരികൾ വന്നു വിളിച്ചത്.
ഫ്രണ്ട്‌സ് വിളിക്കുന്നു. ഞാൻ പോകട്ടെ ആന്റി…….. അമ്മാളു ഉമ്മ…
അവരോടു യാത്ര പറഞ്ഞു ലക്ഷ്മി പോയി……
നല്ല കുട്ടി….. അല്ലെ മോഹനേട്ടാ…. നല്ല ഐശ്വര്യം….. നല്ല പെരുമാറ്റം…… സുന്ദരിയുമാണ്……
മതി മതി……. സമയം ഒരുപാട് ആയി. പോകാൻ നോക്കാം.
തിരിച്ചു വീടെത്തുന്ന വരെ രഞ്ജിത ആലോചനയിൽ ആയിരുന്നു. വീടെത്തിയിട്ടും ഇറങ്ങാതെ ഇരിക്കുന്ന കണ്ടു മോഹൻ ചോദിച്ചു
എന്താടോ…. താനിത് ഏതു ലോകത്താ… ഇറങ്ങുന്നില്ലേ
അപ്പോഴാണ് വീടെത്തിയതും മോഹൻ ഡോർ തുറന്നുപിടിച്ചിരിക്കുന്നതും രഞ്ജിത അറിഞ്ഞത്. മോഹനെ നോക്കി ചിരിച്ചുകൊണ്ട് രഞ്ജിത അമ്മുവിനെയും കൊണ്ടു അകത്തു കയറി…
എന്റെ രഞ്ജി… താൻ ഇതു വരെ ഉറങ്ങിയില്ലേ…. വന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ… എന്താ ഇത്ര ആലോചന… ഈ ലോകത്തൊന്നും അല്ലല്ലോ ആള്…
തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന രഞ്ജിതയെ നോക്കി മോഹൻ പറഞ്ഞു….
ഒരുനെടുവീർപോട് കൂടെ രഞ്ജിത പുഞ്ചിരിച്ചുകൊണ്ട് മോഹനോടായ് പറഞ്ഞു…
മോഹനേട്ടാ…. ആ കുട്ടിയില്ലേ ലക്ഷ്മി….
ഏതു ഇന്നു നമ്മൾ പാർക്കിൽ വച്ചു കണ്ട കുട്ടിയോ..
ഹാ… അതു തന്നെ… ആ കുട്ടിയെ കണ്ടിട്ട് മോഹനേട്ടന് എന്തു തോന്നി..
നീയെന്താ ഉദ്ദേശിക്കുന്നെ…
ഹോ… മനുഷ്യാ… ആ കുട്ടിയെ നിങ്ങൾക് ഇഷ്ടപ്പെട്ടോ… എനിക്ക് ഇഷ്ടപ്പെട്ടു എന്തായാലും… ഞാൻ ആലോചിക്കുകയായിരുന്നു……
എന്തു… നീ എന്താ ആലോചിച്ചു കൂട്ടണത്…
അല്ല മോഹനേട്ടാ…. നമുക്ക് ആ കുട്ടിയെ നമ്മുടെ ഉണ്ണിക്ക് വേണ്ടി ആലോചിച്ചാലോ……….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…