പ്രണയമായ്: ഭാഗം 4

പ്രണയമായ്: ഭാഗം 4

രചന: ശ്രുതി സുധി

നിനക്കെന്തിന്റെകേടാ രഞ്ജി.. അവള് പാതിരാത്രി മോനെ കെട്ടിക്കാൻ നടക്കുന്നു. കിടന്നുറങ്ങുന്നുണ്ടോ നീ. എന്നെകൊണ്ട് അധികം പറയിപ്പിക്കാതെ... മനുഷ്യന്റെ ഉറക്കം കളയാനായിട്ട് വന്നോളും. മോഹൻ ദേഷ്യത്തിൽ തിരിഞ്ഞു കിടന്നു. മോഹന്റെ സ്വഭാവം അറിയുന്നതിനാൽ പിന്നീടൊന്നും മിണ്ടാതെ രഞ്ജിത കിടന്നു. ചുണ്ടിലൊരു പുഞ്ചിരിയുമായി മനസ്സിൽ പലതും കണക്കു കൂട്ടി രഞ്ജിത ആ രാത്രി സന്തോഷത്തോടെ ഉറങ്ങി. പിറ്റേന്ന് രാവിലെ രഞ്ജിത പതിവിലും സന്തോഷത്തോടെ കാണപ്പെട്ടു. സന്തോഷത്തിന്റെ കാരണം മോഹന് മനസിലായെങ്കിലും അതു വല്ലതും നടക്കുമോ എന്നയാൾ സംശയിച്ചു. കാര്യം അവളോടങ്ങനെ പറഞ്ഞെങ്കിലും ലക്ഷ്മിയെ കണ്ടപ്പോ അയാളുടെ മനസ്സിലും അതെ ചിന്ത തന്നെയായിരുന്നു. എന്തായാലും ഉണ്ണി ഓഫീസിൽ പോകട്ടെ എന്നിട്ടാകാം അതേകുറിച്ചൊരു സംസാരം. അമ്മയുടെ പതിവില്ലാതെ സന്തോഷത്തിന്റെ കാരണം രോഹിത് തിരക്കിയെങ്കിലും.... ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മ വെച്ചു രോഹിതിന്റെ രണ്ടു കവിളിലും പിടിച്ചു.........അതു നടക്കുമോ എന്നറിയട്ടെ, എന്നിട്ട് പറയാം..... ഇപ്പൊ നീ പോയിട്ട് വാ.... എന്നു പറഞ്ഞൊഴിഞ്ഞു രഞ്ജിത. അച്ഛനെ നോക്കിയപ്പോൾ... അവക്കു വട്ടാ, നീ പോകാൻ നോക്കു.. എന്നും പറഞ്ഞു ചിരിച്ചു കണ്ണടച്ച് കാണിച്ചു. അമ്മുവിന് നെറുകയിൽ ഉമ്മ കൊടുത്തു ഓഫീസിലേക്ക് തിരിച്ചു. പോകുംവഴി ഒരേ ആലോചനയിൽ ആയിരുന്നു. ഒരുപാട് നാളുകൾക്കു ശേഷമാണ് അമ്മയെ ഇത്ര സന്തോഷത്തിൽ കാണുന്നതു. അതിന്റെ കാരണം എന്തു തന്നെയാണെങ്കിലും അതുനടത്തികൊടുക്കേണമേ........ എന്നു പ്രാർത്ഥിച്ചു . മോഹനേട്ടാ, ഞാൻ ഇന്നലെ പറഞ്ഞില്ലേ ഒരു കാര്യം. എന്റെ രഞ്ജി.... നീയത് വിട്ടില്ലേ... ഇല്ല, വിട്ടില്ല... അങ്ങനെ വിടാൻ ഉദ്ദേശിക്കുന്നുമില്ല.... അല്ല... എന്താ നിന്റെ ഉദ്ദേശം.... വഴിയിൽ വച്ചു കണ്ട പെണ്ണിനെ മോനു കല്യാണം ആലോചിക്കാനാണോ. എന്തറിയാം നിനക്ക് ആ കുട്ടിയെ പറ്റി. അതാണല്ലോ ഞാൻ പറഞ്ഞു വരുന്നത്. ആ കുട്ടി സെൻറ് ജോസേഫിൽ അല്ലെ പഠിക്കുന്നത്. അവിടല്ലേ നിങ്ങളുടെ ഫ്രണ്ട് രാജീവന്റെ ഭാര്യ മായ വർക്ക്‌ ചെയ്യുന്നത്. ആദ്യം അവരുവഴി ഒന്നന്വേഷിക്കാം. എന്നിട്ടാകാം ബാക്കി. എന്നിട്ട് മോനെ പിടിച്ചിപ്പോ കെട്ടിക്കാനാണോ ആഹാ.... അപ്പൊ, കെട്ടിക്കണ്ടേ അവനെ.... എന്റെ രഞ്ജി.... നീ അവന്റെ അവസ്ഥ ഒന്നു മനസിലാക്കു. അവന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്തു നോക്ക്. ആറുവര്ഷത്തോളം ഒരു പെണ്ണിനെ സ്നേഹിച്ചു അതു നഷ്ടപെടുമ്പോ ഉള്ള വേദന നമുക്ക് മനസിലാവില്ല. അവൻ നമ്മുടെ മുന്നിൽ സന്തോഷം അഭിനയിക്കുന്നതാ രഞ്ജി.. അവന്റെ ദുഃഖം നമ്മളെ അറിയിക്കാത്തതാ അവൻ. എല്ലാം എനിക്ക് മനസിലാകും മോഹനേട്ടാ.. ആ നേഹയെ എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു.അവളുടെ സ്വഭാവം ഞാൻ പണ്ടേ മനസിലാക്കിയതാണ്. ഒരിക്കൽ ഞാൻ അവനോട് അതേപ്പറ്റി സൂചിപ്പിച്ചതുമാണ്. അന്ന് പക്ഷേ അവനതു കേട്ടില്ല. പിന്നെ, അവന്റെ സന്തോഷം അല്ലെ നമുക്ക് വലുത്. അതിനു വേണ്ടി മാത്രം കണ്ണടച്ചതാണ്. പക്ഷേ.... ഒരിക്കലും എന്റെ മകൻ ഇത്രയും ദുഖിക്കേണ്ടി വരുമെന്ന് വിചാരിച്ചേ ഇല്ല. എന്റെ മോൻ അന്നെന്റെ വാക്ക് കേട്ടിരുന്നെങ്കിൽ അവനിന്നു ദുഖിക്കേണ്ടി വരില്ലായിരുന്നു. അപ്പോഴേക്കും രഞ്ജിതയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. മോഹൻ അവരെ ചേർത്തു പിടിച്ചു. അവൻ നമ്മുടെ മോനല്ലേ മോഹനേട്ടാ... അവനു ദോഷം വരുന്നതെന്തെങ്കിലും നമ്മൾ ചെയ്യുമോ.....അതിനു നമുക്ക് കഴിയോ... കൊടുക്കാൻ കഴിയുന്നതിൽ ഏറ്റവും ബെസ്റ്റ് തന്നെ വേണം എന്റെ മോനു കൊടുക്കാൻ. അതിനുവേണ്ടി ആണ് ഞാൻ ശ്രമിക്കുന്നതും. അവനെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല മോഹനേട്ടാ... അവനും വേണം ഒരു ജീവിതം. എന്താ..... വേണ്ടേ... വേണം രഞ്ജി.... പക്ഷെ നമ്മൾ ഒന്നും അവന്റെമേൽ അടിച്ചേല്പിക്കരുത്. മകൻ നമ്മുടെ ആണെങ്കിലും ജീവിതം അവന്റേതാണ്. അവനാണ് ജീവിക്കേണ്ടത്. അവനു താല്പര്യം ഇല്ലാത്തതൊന്നും അടിച്ചേല്പിക്കരുത്. ഹും...... എല്ലാം ശരിയാക്കാം മോഹനേട്ടാ. ഞാൻ ആദ്യം ആ മായയെ വിളിച്ചൊന്നു സംസാരിക്കട്ടെ. പിറ്റേന്ന് വൈകിട്ട് എല്ലാരും ചായകുടിക്കുന്നതിനിടയിൽ ആണ് മായ വിളിക്കുന്നത്.മായയാണെന്നു മനസിലായതോടെ രഞ്ജിത വേഗം ഫോണുമായി റൂമിലേക്കു പോയി. അല്പസമയം കഴിഞ്ഞു റൂമിൽ നിന്നും പുറത്തിറങ്ങിയ രഞ്ജിതയുടെ പ്രസന്നമായ മുഖം കണ്ടു മായയിൽ നിന്നും പോസിറ്റീവ് ആയ കാര്യങ്ങൾ ആണ് അറിഞ്ഞത് എന്ന് മോഹന് മനസിലായി.. അയാളുടെ മുഖത്തും ആശ്വാസത്തിന്റെ പുഞ്ചിരി തെളിഞ്ഞു. രാത്രിയിൽ ഫോണും നോക്കി വരാന്തയിൽ ഇരുന്ന മോഹന്റെ അടുത്ത് ചേർന്നിരുന്നു കൊണ്ട് രഞ്ജിത പറഞ്ഞു........... മായ വിളിച്ചിരുന്നല്ലോ..... ആ കുട്ടിയില്ലേ.. ലക്ഷ്മി.... അവളുടെ അച്ഛനും അമ്മയും ആ കുട്ടി പത്തിൽ പഠിക്കുമ്പോൾ മരിച്ചതാണ്.... ആക്‌സിഡന്റ് ആയിരുന്നു... ഇപ്പൊ അമ്മാവന്റെ കൂടെയാ താമസം. ഒറ്റ മകളാണ്. നന്നായി പഠിക്കും.. ടീച്ചേഴ്സിനൊക്കെ വല്ല്യ കാര്യത്രേ... നല്ല അച്ചടക്കവും പെരുമാറ്റവും ഒക്കെ ആണെന്ന്.... എങ്കിലും മായ ആ കുട്ടിയോട് നാളെ ഒന്ന് സംസാരിക്കാം എന്നാ പറഞ്ഞെ... ഇപ്പോഴത്തെ കുട്ടികൾ അല്ലെ... ഇനി വല്ല ഇഷ്ടവും ഉണ്ടോ എന്ന് അറിയില്ലല്ലോ.... ദൈവമേ..... അങ്ങനെ ഒന്നും ഉണ്ടാകാതിരുന്നാ മതി... ************** നീയിതെവിടെ പോയതാ ലക്ഷ്മി.. നിന്നെ അന്വേഷിച്ചു ആ എക്കണോമിക്സിലെ മായ മിസ്സ്‌ വന്നിരുന്നു. ഞാൻ ലൈബ്രറി വരെ പോയതാ എന്റെ അഞ്ചു. അല്ലാ എക്കണോമിക്സിലെ മിസ്സ്‌ എന്തിനാ എന്നെ അന്വേഷിക്കുന്നെ.. ആ........ എനിക്കെങ്ങനെ അറിയാം... നീ പോയി നോക്ക്.. നീയും കൂടെ വാ അഞ്ജു.. ഗുഡ് ആഫ്റ്റർ നൂൺ മിസ്സ്‌....... ഈ മായ മിസ്സ്‌...... മ്മ്..... എന്താ.... മിസ്സ്‌ എന്നെ അന്വേഷിച്ചുന്നു പറഞ്ഞു... ഹോ..... ലക്ഷ്മി ആണോ..... അതെ എനിക്ക് ലക്ഷ്മിയോട് തനിച്ചു സംസാരിക്കാൻ ഉണ്ടല്ലോ. ഞാൻ എന്നാൽ ക്ലാസ്സിൽ ഉണ്ടാകും ലക്ഷ്മി... അഞ്ജു തിരിച്ചു പോയി. വളച്ചുകെട്ടില്ലാതെ പറയാം. തന്നോടൊരു പ്രൊപ്പോസലിന്റെ കാര്യം സംസാരിക്കാനാ വിളിപ്പിച്ചത്. എന്റെ ഫ്രണ്ട് ന്റെ മകനാണ്. അവരാണ് തന്നോട് ചോദിക്കാൻ പറഞ്ഞത്. തനിക് ഇനി വല്ല അഫൈർ ഉണ്ടോന്നു.... അങ്ങനെ വലതും ഉണ്ടെങ്കിൽ പറഞ്ഞോളൂ... അങ്ങനെ എങ്കിൽ നമുക്കി സംസാരം ഒഴിവാക്കാലോ... അയ്യോ.... മിസ്സ്‌ എനിക്കങ്ങനെ അഫൈർ ഒന്നും ഇല്ല.. ഒക്കെ...... എങ്കിൽ തന്റെ പറന്റ്സ്ന്റെ നമ്പർ ഒന്ന് തരു.. ഞാൻ അവരോട് വിളിച്ചു സംസാരിക്കാൻ പറയാം. അതല്ലേ ശരി. ബട്ട്‌ മിസ്സ്‌...... എന്റെ പേരെന്റ്സ്.... അറിയാടോ..... തന്റെ അമ്മാവന്റെ നമ്പർ തന്നാൽ മതി... മിസ്സിന് അമ്മാവന്റെ നമ്പറും കൊടുത്തു തിരിച്ചു ക്ലാസ്സിൽ ചെന്നപ്പോ എന്നെ കാത്തെന്നോണം അഞ്ജു വാതിൽക്കൽ നില്പുണ്ടായിരുന്നു. അവളോട്‌ കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ അവൾ ഒരുമാതിരി ആക്കി ചിരി..... എന്നിട്ട് നീ മിസ്സിന് നമ്പർ കൊടുത്തോ... മ്മ്.. കൊടുത്തു. ആഹാ... കോളടിച്ചല്ലോ പെണ്ണെ.. പിന്നേ..... എന്റെ പൊന്ന് അഞ്ജു.. ഇതൊന്നും നടക്കാൻ പോണില്ല. അതെന്താ നീ അങ്ങനെ പറഞ്ഞേ... എന്താ നടക്കില്ലാതെ.. നിനക്കറിയില്ലേ അഞ്ജു... ആന്റി ഇത് നടത്തുമെന്ന് തോന്നുന്നുണ്ടോ. ഇന്നവര് ചിലപ്പോ അമ്മാവനെ വിളിക്കുമായിരിക്കും.. അമ്മാവൻ അത് വീട്ടിൽ സംസാരിക്കും.... ആന്റി അത് അസ്സലായി മുടക്കേം ചെയ്യും... ഹോ...... ഒരാന്റി...ഹും നിന്റമ്മാവനെ പറഞ്ഞാ മതിയല്ലോ.... അവര് ദേവിയല്ല... മൂദേവിയാ... മൂദേവി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story