Novel

പ്രണയമായ്: ഭാഗം 8

രചന: ശ്രുതി സുധി

ഇതു…. ഇതു അവരല്ലേ…. അന്ന് ഹോസ്പിറ്റലിൽ വച്ചു….. അതെ… അതു തന്നെ… അപ്പൊ ഇവരാണോ ഈശ്വരാ….. വേഗം ചുറ്റുമുള്ള എല്ലാരേം നോക്കി. അപ്പോഴാണ് എല്ലാരേം കണ്ടതും തന്നെ. ആ ജാഡ പിശാചിന് വേണ്ടിയാണോ… അല്ല… കൂടെ വേറെ ഒരാളും ഉണ്ടല്ലോ.. ഇതിലിപ്പോ ആരാ…

എന്റെ നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു കൂടെയുള്ളയാൾ പറഞ്ഞു… ഇതാണ് പയ്യൻ. ഞാൻ അവന്റെ ഫ്രണ്ട് ആണ്. അപ്പോഴാണ് അയാൾ മുഖമുയർത്തി നോക്കിയത്. എന്നെ കണ്ടു അയാൾ ഒന്നു ഞെട്ടിയോ എന്നൊരു സംശയം. ഞാനും ഞെട്ടി ഇരികുവാണല്ലോ..

മോൾക്ക് ഞങ്ങളെ മനസ്സിലായോ.. ആ അമ്മ ചോദിച്ചു.

ഞാൻ ഒന്ന് മൂളി

ആഹാ അപ്പോൾ നിങ്ങൾ തമ്മിൽ പരിചയം ഉണ്ടോ. അമ്മാവന്റെ സംശയത്തിന് അമ്മ അന്ന് ഹോസ്പിറ്റലിൽ വച്ചു കണ്ടതും പിന്നെ പാർക്കിൽ വച്ചു കണ്ടതും മായ മിസ്സിനോട് അന്വേഷിച്ചതും ഒക്കെ വിവരിച്ചു. എല്ലാം കേട്ടു എല്ലാരും ചിരിച്ചു. എനിക്ക് പക്ഷേ ചിരിക്കാനും കരയാനും ഒക്കെ തോന്നി. അമ്മ എല്ലാരേം പരിചയപ്പെടുത്തി തന്നു. അച്ഛനും അമ്മേം പിന്നെ അമ്മുവും അമ്മുവിന്റെ അമ്മയുടെ അച്ഛനും അമ്മയും ആണ് വേറെ. ആ അമ്മയെ അന്ന് ഹോസ്പിറ്റലിൽ കണ്ടതു ഓർക്കുന്നു. എല്ലാരും പരസ്പരം വീട്ടുകാരെ കുറിച്ച് സംസാരിച്ചു.

അമ്മാവനും അപ്പച്ചിയും എന്റെ അച്ഛനെയും അമ്മയെയും അവരുടെ മരണത്തെക്കുറിച്ചും ഒക്കെ സംസാരിച്ചപ്പോൾ അവര് അമ്മുവിന്റെ അച്ഛന്റേം അമ്മേടേം മരണത്തെ കുറിച്ചൊക്കെ സംസാരിച്ചു. രണ്ടും ആക്‌സിഡന്റ് ആയിരുന്നല്ലോ. കുറച്ചു നേരത്തേക്ക് എല്ലാരും നിശബ്ദരായി പോയി. എല്ലാം ഓർത്തു എല്ലാർക്കും വിഷമമായിട്ടുണ്ട്. ഞാൻ അപ്പോഴും അമ്മുവിനെ തന്നെ നോക്കുകയായിരുന്നു.. പാവം ഇത്ര കുഞ്ഞിലേ അച്ഛനും അമ്മയും… അറിവുള്ള പ്രായത്തിൽ തന്നെ അവരുടെ വിയോഗം എന്നെ എത്ര മാത്രം വിഷമിപ്പിച്ചു. ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും സ്വന്തം അച്ഛനും അമ്മയും ഇല്ലെങ്കിൽ…….. പാവം ഈ കുഞ്ഞിന് അവരെ കണ്ടതുപോലും ഓര്മയില്ലല്ലോ….. ഒരുപാട് വിഷമവും ഒപ്പം ഒരുപാട് ഇഷ്ടവും തോന്നി.. അപ്പോഴാണ് അവര് സംസാരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചത് തന്നെ.. അമ്മുവിനെ പറ്റി തന്നെയാണ്… കല്യാണം കഴിക്കുന്ന കുട്ടി അമ്മുവിനെയും അംഗീകരിക്കണം എന്നത് മാത്രമാണ് അവരുടെ കണ്ടിഷൻ എന്നു പറഞ്ഞപ്പോൾ എടുത്ത വഴിക് ആന്റിയുടെ വക കോനിഷ്ട് വർത്തമാനവും വന്നു…

ആഹാ…. അപ്പൊ കൊച്ചിനെ നോക്കാൻ ഒരാളെ ആണോ ആവശ്യം… അതിനു കാശു കൊടുത്തു ഒരാളെ അങ്ങ് വെച്ചാൽ പോരെ… ഞങ്ങടെ മോളു ഞങ്ങൾക്കത്ര ബാധ്യത ഒന്നുമല്ല… ഞങ്ങൾ അത്രക്കും പുന്നാരിച്ചു വളർത്തിയ കൊച്ചാ… അച്ഛന്റേം അമ്മേടേം കുറവൊന്നും അറിയികതാ ഞങ്ങൾ വളർത്തിയത്…. അത്രേം കാര്യമായിരുന്നു….. അങ്ങനെ ഉള്ള ഞങ്ങടെ കൊച്ചിനെ അവിടേക്കു കെട്ടിച്ചു വിട്ടു കഷ്ടപെടുത്താൻ ഞങ്ങക്ക് താല്പര്യം ഇല്ല…

ഇതൊക്കെ കേട്ടു അവരാകെ വല്ലാതായി. ഞങ്ങളുടെയും സ്ഥിതി അതുതന്നെ.. അമ്മാവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. മാളു അപ്പോഴേക്കും പതിയെ ചെന്നു ആന്റി യെ വിളിച്ചു അകത്തേക്ക് പോയി. എന്തു പറയണം എന്നാ അവസ്ഥയിൽ ആയിരുന്നു എല്ലാരും…..

അപ്പോഴേക്കും ആ അച്ഛൻ പറഞ്ഞു… അയ്യോ ഞങ്ങൾ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്….

നിങ്ങൾ ഒന്നും കരുതല്ലേ… ഞങ്ങള്ക്ക് അങ്ങനെ ഒന്നും തോന്നിയും ഇല്ല…. അമ്മാവൻ പറഞ്ഞു.

എന്തോ കുറേ നേരത്തേക്ക് എല്ലാരും നിശബ്ദമായിരുന്നു. അപ്പോഴാണ് അമ്മു പതിയെ ചിണുങ്ങി തുടങ്ങിയത്. ഞാൻ വേഗം അമ്മയുടെ കൈയിൽ നിന്നും മോളെ എടുത്തു. അപ്പോഴേക്കും അവൾ കരയാൻ തുടങ്ങി.. ഞാൻ അമ്മാവനെ നോക്കിയപ്പോൾ അമ്മാവൻ എന്നെ നോക്കി ചിരിച്ചു. ഞാൻ മോളെയും കൊണ്ട് അകത്തേക്കു പോയി… ഞാനും മാളുവും കണ്ണനും കൂടെ മുറിയിൽ ഇരുന്നു അമ്മുവിനെ കളിപ്പിച്ചു കൊണ്ടിരുന്നു…. അപ്പോഴാണ് മുറിയിലേക്കു ആ അമ്മമാര് വന്നത്. അവരെ കണ്ടപ്പോൾ മാളു അമ്മുവിനെയും എടുത്തു കണ്ണനെ കൂട്ടി പുറത്തു പോയി. അമ്മമാർ രണ്ടുപേരും എന്റെ അടുത്തേക്ക് വന്നു സംസാരിച്ചു തുടങ്ങി…

മോളെ….. നിന്നെ അന്ന് ഹോസ്പിറ്റലിൽ വച്ചു കണ്ടപ്പോൾ തന്നെ എന്തോ ഒരു ആത്മബന്ധം പോലെ തോന്നിയതാ.. പിന്നീട് പാർക്കിൽ വച്ചു കണ്ടപ്പോളും. അന്ന് മുതൽ ഞാൻ നിന്നെപ്പറ്റി അന്വേഷിക്കാൻ തുടങ്ങിയതാ…. പിന്നീടങ്ങോട്ട് ദിവസവും പ്രാര്ഥനയായിരുന്നു… ഒരുപാട് ആഗ്രഹിച്ചു മോളെ എനിക്ക് കിട്ടാൻ…… മോൾക്ക് അവിടെ ഒരു കുറവും ഉണ്ടാകില്ല…

അപ്പോൾ മറ്റേ അമ്മ എന്നെ ചേർത്തു പിടിച്ചു പറഞ്ഞു….. എനിക്കാകെ ഒരേ ഒരു മകളെ ഉണ്ടായിരുന്നുള്ളു. അവളെ വിവാഹം ചെയ്തത് ഈ അമ്മയുടെ മൂത്തമകനും. അവൻ ഞങ്ങൾക്ക് മരുമകൻ ആയിരുന്നില്ല മകൻ തന്നെയായിരുന്നു. തിരിച്ചു ഞങ്ങളുടെ മകളെ ഇവരും അതുപോലെ തന്നെയാ നോക്കിയതും. അത്രക്കും കാര്യമായിരുന്നു പരസ്പരം. അവർ പോയിട്ടും ഞങ്ങൾ പരസ്പരം ഇത്രയും സ്നേഹത്തിൽ കഴിയുന്നതിന്റെ കാരണവും അതു തന്നെയാണ്. എന്റെ മോളു എപ്പോഴും പറയുമായിരുന്നു അവൾക്കു രണ്ടു അച്ഛനും രണ്ടു അമ്മയും ഉണ്ടെന്നു… അതുകൊണ്ട് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാ ഞാൻ ആ കുടുംബത്തിൽ മോൾ എന്നും സന്തോഷവതിയായിരിക്കും. മോൾ ഒന്നുകൊണ്ടും പേടിക്കണ്ട…
പിന്നേ… അമ്മു എപ്പോഴെങ്കിലും നിങ്ങൾക്കു പ്രശ്നമായി തോന്നിയാൽ ആ നിമിഷം ഞാൻ കൊണ്ടുപൊക്കോളാം അവളെ… അതോർത്തു മോൾ ഈ കല്യാണത്തിന് സമ്മതിക്കാതിരിക്കരുത്…

അയ്യോ… അമ്മേ…. ഞാൻ…… അതുപിന്നെ… ആന്റി അങ്ങനെയൊകെ പറഞ്ഞതിൽ നിങ്ങളെപ്പോലെ തന്നെ ഞങ്ങൾക്കും വിഷമം ഉണ്ട്. ആന്റി ക്കു വേണ്ടി ഞാൻ മാപ്പ് ചോദിക്കാം. ഒന്നും മനസ്സിൽ വയ്ക്കല്ലേ….. കൂടാതെ അമ്മു എനിക്കൊരിക്കലും ഒരു പ്രശ്നമോ… ബാധ്യതയോ അല്ല… അമ്മുവിന്റെ അതെ അവസ്ഥകളിലൂടെ തന്നെയല്ലേ ഞാനും വളർന്നു വന്നത്. എനിക്ക് മനസിലാകും കാര്യങ്ങൾ. അതോർത്തു വിഷമിക്കണ്ട നിങ്ങൾ..വെറുതെ പറയുന്നതല്ല… അമ്മുവിനെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ….

അമ്മുവിനെ മാത്രമല്ല… എന്റെ മകനേം നോക്കണം പൊന്നുപോലെ… മ്മ്…. എന്തായാലും നിങ്ങൾ ഒന്നു സംസാരിക്കു… ഞാൻ അവനെ ഇങ്ങോട്ട് പറഞ്ഞു വിടാം… ഇത്രയും പറഞ്ഞു അവർ പുറത്തേക് ഇറങ്ങിയപ്പോളാണ് അപ്പച്ചി കയറിവന്നത്. വന്നപാടെ കളിയാക്കൽ തുടങ്ങി…

ആഹാ…. നീ അപ്പൊ ഞങ്ങളോട് ചോദിക്കാതെ കല്യാണം ഉറപ്പിച്ചോ… അവർക്കെന്തോ വാക്ക് കൊടുക്കുന്ന കേട്ടല്ലോ… പയ്യനെ അത്രയ്ക്ക് ഇഷ്ടപ്പെട്ടോ…. മ്മ്… എന്തായാലും നല്ല കൂട്ടരാ…

അയ്യോ അപ്പച്ചി… ഞാൻ അവര് അങ്ങനൊക്കെ പറഞ്ഞപ്പോ….. പെട്ടെന്ന് അങ്ങനാ വായിൽ വന്നത്.. അതു കുഴപ്പം ആയോ..

പിന്നേ ആകാതെ… ഇതിപ്പോ നീ തന്നെ എല്ലാം ഉറപ്പിച്ചില്ലേ… ഞങ്ങടെ അനുവാദം ഒന്നും വേണ്ടല്ലോ ഇനി നിനക്ക്… അപ്പച്ചി കളിയാക്കി പറഞ്ഞപ്പോൾ ശെരിക്കും ദേഷ്യം വന്നു…

അപ്പോഴാണ് വാതിൽക്കൽ ഒരു അനക്കം കേട്ടത്. നോക്കിയപ്പോൾ അയാൾ അതാ അവിടെ നില്കുന്നു. അയാളെ കണ്ടതും അപ്പച്ചി പുറത്തേക്കു പോയി… പോകുന്ന പോക്കിൽ എന്നെ കളിയാക്കാനും മറന്നില്ല. അയാളപ്പോഴേക്കും റൂമിലേക്ക് കയറി വന്നു. ഇപ്പൊ റൂമിൽ അയാളും ഞാനും മാത്രം….. ദൈവമേ……. ദേ പിന്നേം…….. പെരുമ്പറ കൊട്ടുന്നു…. അയാളുടെ മുന്നിൽ നാണം കെടാതിരുന്നാൽ മതിയായിരുന്നു.. ….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button