World

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രൈനിൽ എത്തും; പ്രസിഡന്റ് സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തും

ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രൈൻ തലസ്ഥാനമായ കീവിലെത്തും. പോളണ്ട് സന്ദർശനം പൂർത്തിയാക്കി ഇന്ന് പുലർച്ചെയാണ് മോദി യുക്രൈനിലേക്ക് ട്രെയിൻ മാർഗം തിരിച്ചത്. പോളണ്ട് അതിർത്തി നഗരമായ ഷെംഷോവിൽ നിന്ന് 9 മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാണ് യുക്രൈനിൽ എത്തുക

യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തും. റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഏത് നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്ന് മോദി ഇന്നലെ പറഞ്ഞിരുന്നു. യുക്രൈനിലെ നാളത്തെ സ്വാതന്ത്ര ദിനാഘോഷങ്ങൾക്ക് തൊട്ടുമുമ്പാണ് മോദി കീവിൽ ത്തെുന്നത്

നയതന്ത്രബന്ധം ആരംഭിച്ച് 30 വർഷമാകുമ്പോഴാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈനിൽ എത്തുന്നത്. റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മോദിയുടെ സന്ദർശനത്തിന് പ്രാധാന്യമേറെയുണ്ട്.

Related Articles

Back to top button