ആലപ്പുഴയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി സ്വകാര്യ ബസ് പിടികൂടി; ഡ്രൈവറും കണ്ടക്ടറും കസ്റ്റഡിയിൽ

ആലപ്പുഴയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി സ്വകാര്യ ബസ് പിടികൂടി; ഡ്രൈവറും കണ്ടക്ടറും കസ്റ്റഡിയിൽ
നിരോധിത പുകയില ഉത്പന്നങ്ങളുമായി സ്വകാര്യ ബസ് പിടികൂടി. ചേർത്തല-വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന എൻ എം ബസാണ് പിടികൂടിയത്. ബസിൽ നിന്ന് ഒരു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. സ്‌കൂൾ വിദ്യാർഥികൾക്ക് ലഹരിവിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആലപ്പുഴ ഡാൻസാഫ് ടീം കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയിൽ കടയുടെ മറവിൽ പുകയില ഉത്പന്നങ്ങൾ കച്ചവടം നടത്തിയിരുന്ന യുപി സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് പിടികൂടി. കാവുംഭാഗം-ചാത്തൻകേരി റോഡിൽ പെരിങ്ങര പാലത്തിന് സമീപമുള്ള കടയുടെ ഉടമയും ഇയാളുടെ സഹായിയുമാണ് പിടിയിലായത്.

Tags

Share this story