പ്രിയമുള്ളവൾ: ഭാഗം 47

പ്രിയമുള്ളവൾ: ഭാഗം 47

രചന: കാശിനാഥൻ

ഭദ്രേട്ട.... ഒന്ന് പതുക്കെ തിരുമ്മിക്കെ, ഇത്രേം ബലം കൊടുത്താലേ എന്റെ കാലൊക്കെ ഒടിഞ്ഞു പോകും കേട്ടോ.. നന്ദന പറയുന്നത് കേട്ടതും ഭദ്രൻ ചിരിച്ചു... "എന്ത് ഭംഗിയാ ഭദ്രേട്ടന്റെ ചിരി കാണാൻ... ഇങ്ങനെ ഒക്കെ ചിരിക്കാൻ അറിയാമോ മാഷേ...." അവൾ ഭദ്രന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. "ചുമ്മാ കിണുങ്ങാതെ അടങ്ങി ഇരിയ്ക്ക് പെണ്ണേ... കുറെ നേരം ആയി തുടങ്ങീട്ട്.....ചപൈങ്കിളി വർത്തനോം കൊണ്ട് ഇരിക്കുവാ... "സത്യമാ ഏട്ടാ... ചിരിക്കുമ്പോൾ കാണാൻ ചന്തം ഒക്കെ ഉണ്ടെന്നെ....." "ആഹ് ആയിക്കോട്ടെ, അതിനിപ്പോ എന്താ..." പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു. ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചതും നന്ദന ചാടി എഴുന്നേറ്റ് അത് വലിച്ചെടുത്തു. ദേ... ഇതാണ് എനിക്ക് ഇഷ്ടം അല്ലാത്തത്, അതിങ്ങു തരുന്നുണ്ടോ മര്യാദക്ക്, ഇല്ല.... , ഈ സിഗരറ്റ് വലി ഒന്ന് നിർത്തുന്നുണ്ടോ...എനിക്ക് ഇഷ്ടം അല്ല ഇതിന്റെ മണം " "ഇതിനുള്ള മറുപടി നിനക്ക് നേരത്തെ തന്നത് ആണ്, ചുമ്മാ വിളച്ചിൽ എടുക്കാതെ പെണ്ണേ...." ഇല്ല തരില്ല.... വലിച്ചു കേറ്റി കേറ്റി എന്ത് സുഖം കിട്ടാനാ... പൊ ഭദ്രേട്ടാ, ഇത് തരില്ല...... ഹ്മ്മ്... തരേണ്ട... നി എടുത്തോ.. പറഞ്ഞു കൊണ്ട് അവൻ പോക്കറ്റിൽ നിന്ന് അടുത്ത ഒരെണ്ണം എടുത്തു. അതും ചുണ്ടിൽ വെച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയ്‌. "അതേയ്..ഇഷ്ടം പോലെ ആയിക്കോ.... ഭാര്യ പറയുന്നത് കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ അവസാനം കിടന്ന് അനുഭവിക്കും... കണ്ടോ " പിന്നെയും എന്തൊക്കെയോ പറഞ്ഞു ബഹളം വെയ്ക്കുകയാണ് അവൾ.. ഇതെല്ലാം കേട്ട് കൊണ്ട് ഒരുത്തൻ പുറത്തെ വരാന്തയിൽ ഇരിപ്പുണ്ട്.. സിഗരറ്റ് നു തീ കൊളുത്താതെ.... "കിഴക്കേലെ ലൈലാമണി ചേച്ചിടെ മോൾക്ക് ഇതേ വരെ ആയിട്ടും പിള്ളേരു ഉണ്ടായില്ല...ചികിൽസിച്ചു നടന്നു എന്ത് കാശ് പോയീന്നു അറിയോ... എന്നിട്ട് ഒടുക്കം ഏതോ ഒരു ഡോക്ടർ കണ്ടു പിടിച്ചു...എന്നതാ കാരണം അയാള് ഏത് നെരോം ഈ വലിയാണ്...ഒടുക്കം ഒരു കുഞ്ഞ് ഉണ്ടായി, കാണാൻ കൊതിച്ചു നടന്നു..." ഭദ്രന്റെ അടുത്തേക്ക് വന്നു നിന്ന് അവൾ ഒന്നൊന്നായി പറഞ്ഞു. ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ..... ഹ്മ്മ്... എന്നിട്ട് ആണോ ഇതും വായിൽ വെച്ച് ഇരിക്കുന്നെ...ഇത്രേം തൊള്ള വെച്ചു പറഞ്ഞിട്ട് പോലും എന്തെങ്കിലും കൂസലുണ്ടോ... കഷ്ടം ആണ് ഭദ്രേട്ടാ..... ഒന്നുല്ലെങ്കിലും നിങ്ങടെ ഒരേ ഒരു ഭാര്യ അല്ലേ.. പറയുകയും പെണ്ണിന്റെ വാക്കുകൾ ഇടറി. മറുപടി ആയി ചുണ്ടിൽ വെറുതെ ഇരുന്ന സിഗരറ്റ് എടുത്തു അവൻ മുറ്റത്തേക്ക് വലിച്ചു എറിഞ്ഞു. ഇനി ഈ പേരും പറഞ്ഞു ബഹളം കൂട്ടണ്ട... അവളെ ദഹിപ്പിക്കും മട്ടിൽ ഒന്ന് നോക്കിയ ശേഷം ഭദ്രൻ അകത്തെ മുറിയിൽ പോയ്‌ കട്ടിലിൽ കിടന്നു.. ** മൂന്നു മണി ആയപ്പോൾ ഗീതമ്മ എത്തിയത്.. വന്ന പാടെ തുണി മാറിയ ശേഷം അവര് വേഗം നന്ദനയുടെ അടുത്തേയ്ക്ക് വന്നു. അവൾ അടുക്കളയിൽ ചായ എടുക്കുക ആയിരുന്നു. "സൂസമ്മ പറഞ്ഞു, അവിടുത്തെ ആപ്പിസിലു മോൾക്ക് കൂടി എന്നതെങ്കിലു ജോലി മേടിച്ചു തരാം എന്ന്... അച്ചായാനോട് സംസാരിച്ചിട്ട് ഭദ്രനെ വിളിച്ചു പറയും കേട്ടോ...' "അതെയോ.. എങ്ങനെ എങ്കിലും എനിക്ക് കൂടി ഒരു ജോലി ഉണ്ടായിരുന്നു എങ്കിൽ ഏട്ടന് ഒരു സഹായം ആയേനെ അല്ലേ അമ്മേ...' നന്ദന പ്രതീക്ഷയോടെ അമ്മയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.. ഹ്മ്മ്.. കിട്ടും മോളെ, സൂസമ്മയ്ക്ക് താല്പര്യം ഉണ്ട്.. അവള് എങ്ങനെ എങ്കിലും തരപ്പെടുത്തി തരും.. ഇവിടുത്തെ അവസ്ഥ ഒക്കെ ശരിക്കും അറിയാല്ലോ..." "എന്റെ ഭഗവാനെ എല്ലാം ശരിആയാൽ മതി ആയിരുന്നു " വൈകിട്ട് ഭദ്രന്റെ ഫോണിലേക്ക് വിളിക്കും കേട്ടോ... അവനോട് ഒന്ന് പറഞ്ഞേക്ക് " ആര് വിളിക്കുന്ന കാര്യം ആണ് അമ്മ പറയുന്നത്... രണ്ടാളും എന്തോ കാര്യമായ ആലോചനയിൽ ആണെന്ന് ഭദ്രനു തോന്നി. അവിടെ വെച്ച് ഉണ്ടായ സംഭവങ്ങൾ ഒന്നൊന്നായി ഗീതമ്മ മകനോട് വിശദീകരിച്ചു. അതൊന്നും ശരിയാവില്ല അമ്മേ, നന്ദന തൽക്കാലം ജോലിക്കൊന്നും പോകണ്ട, ഇവിടെയുള്ളവർക്ക് കഴിയാനുള്ള വക ഒക്കെ ഞാൻ ഉണ്ടാക്കി കൊണ്ടുവരുന്നുണ്ട് അതുമതി,,, എടുത്തടിച്ചത് പോലെയുള്ള അവന്റെ മറുപടിയിൽ ഇരുവരും ഞെട്ടി. എടാ കൊച്ചേ, വേറെ ഒരിടത്തും അല്ലല്ലോ..അച്ചായന്റെ അവിടെ ആകുമ്പോൾ ഒരു കുഴപ്പോം ഇല്ല താനും... ദേ അമ്മേ... വേറെ വല്ല കാര്യോം പറ..ചുമ്മാ വള്ളിക്കെട്ട് കേസും ആയിട്ട് വന്നേക്കുന്നു.... അവൻ ശബ്ദം ഉയർത്തിയതും പിന്നീട് ആരും ഒരക്ഷരം പോലും പറഞ്ഞില്ല.. എന്റെ ദൈവമേ ആ വീണേടെ മുന്നിൽ എങ്ങാനും ചെന്നു പെട്ടാൽ പിന്നെ അത് മതി... ഇവള് എന്നെ കൊന്ന് കൊല വിളിയ്ക്കും. ഓർത്തു കൊണ്ട് അവൻ നന്ദന കൊടുത്ത ചായ മേടിച്ചു. "ഇനി ഇപ്പൊ എന്തോ ചെയ്യും മോളെ, ഒരു തരത്തിൽ സൂസമ്മയെ കൊണ്ട് ഒന്ന് സമ്മതിപ്പിച്ചത് ആയിരുന്നു.. എല്ലാം വെറുത ആയി പോയല്ലോ,ഇവനിങ്ങനെ എടങ്ങേറ് ആകും എന്ന് ഞാൻ ഓർത്തില്ല.." "സാരമില്ല അമ്മേ.. ഏട്ടനെ കൊണ്ട് ഞാൻ സമ്മതിപ്പിച്ചോളാം... എന്നിട്ട് എങ്ങനെ എങ്കിലും ജോലിക്ക് പോകാം.." "ഓഹ് ഇനി ഒന്നും പറയാൻ നിക്കണ്ട.... അവനൊന്നു തീരുമാനിച്ചാൽ പിന്നെ അതിനു യാതൊരു മാറ്റോം ഇല്ല..." മിന്നുവും അമ്മുവും വന്നപ്പോൾ ഈ കാര്യങ്ങൾ ഒക്കെ അമ്മ അവരെ പറഞ്ഞു കേൾപ്പിച്ചു. "അയ്യോ എന്നിട്ട് വല്യേട്ടൻ സമ്മതിച്ചില്ലേ...കഷ്ടം ആയി പോയല്ലോ..." മിന്നു ആണ്. "ഇല്ല മോളെ, അവനാണെങ്കിൽ എന്നോട് ദേഷ്യപ്പെട്ടു.. "ഞങ്ങള് ഒന്ന് പറഞ്ഞു നോക്കട്ടെ അമ്മേ... രണ്ടാളും ഇങ്ങനെ സങ്കടപ്പെടാതെ.. എന്നതെങ്കിലും വഴി ഉണ്ടാക്കാം.." "ഓഹ്... എനിക്ക് പ്രതീക്ഷ ഒന്നും ഇല്ല മക്കളെ.. ഈ കൊച്ചിന്റെ കൈയിൽ പത്തു പൈസ ഉണ്ടെങ്കിൽ ഇതിന്റെ എങ്കിലും വട്ടചെലവ് നടക്കുല്ലോ എന്നോർത്ത്... ആ പോട്ടെ, സാരമില്ല..ഞാനാ ആടിനെ ഒക്കെ മാറ്റി കെട്ടിട്ട് വരാം..." "ചേച്ചിയ്ക്ക് പോകാൻ ആഗ്രഹം ഇണ്ടോ " അമ്മു വന്നു നന്ദനയോട് ചോദിച്ചു. "ഉണ്ടോന്ന് ചോദിച്ചാല്,,,, ഇവിടെ വെറുതെ ഇരിയ്ക്കുവല്ലേട... പോകുവാരുന്നു എങ്കിൽ അമ്മ പറയുംപോലെ നമ്മുടെ സ്വന്തം കാര്യങ്ങൾ ഒക്കെ നടന്നെനെ.. ഇത് എല്ലാത്തിനും പാവം ഭദ്രേട്ടന്റെ മുന്നിൽ കൈ നീട്ടണം.. അതോർക്കുമ്പോൾ എവിടെ എങ്കിലും കേറിയാൽ നല്ലത് ആയിരുന്നു...." "ഹ്മ്മ്... ഏട്ടനോട് കാര്യം ആയിട്ട് ഞങ്ങൾ ഒന്ന് സംസാരിക്കാം.... എന്തെങ്കിലും നടക്കുമോ എന്ന് നോക്കാം.... ഓക്കേ " ഇട്ടിരുന്ന ടീഷർട്ടിന്റെ കോളർ ഒന്ന് ഉയർത്തി വെച്ചുകൊണ്ട്, അമ്മു ,ഭദ്രന്റെ മുറിയിലേക്ക് പോയി... എവിടുന്ന്... അവനുണ്ടോ സമ്മതിക്കുന്നു, പെൺകുട്ടികൾ രണ്ടാളും പടിച്ച പണി 18 നോക്കിയിട്ടും അവന്റെ അടുത്തത് ഒന്നും വിലപ്പോയില്ല..ഒത്താശേo കൊണ്ട് വന്നു എന്ന് പറഞ്ഞു എല്ലാത്തിനേം ഓടിച്ചു.. ഇനി ഇപ്പൊ എന്താ ഒരു വഴി... മൂന്നു പേരും തല പുകഞ്ഞു ആലോചിച്ചു.. പക്ഷെ ഭദ്രൻ അടുക്കുന്ന ലക്ഷണം ഇല്ലായിരുന്നു.. എന്തായാലും അച്ചായൻ വിളിക്കും... അന്നേരം അറിയാം ബാക്കി കാര്യം.. ഒടുവിൽ മിന്നു പറഞ്ഞു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story