പ്രിയമുള്ളവൾ: ഭാഗം 51
രചന: കാശിനാഥൻ
ഭഗവാനെ.. ഗുരുവായൂരപ്പാ .. അരുതാത്തത് ഒന്നും സംഭവിക്കല്ലേ…. എന്റെ ഭദ്രേട്ടനും ഈ കുടുംബവും മാത്രം മതി എനിക്ക്… മറ്റൊന്നും വേണ്ടാ…..
അലമാരത്തട്ടിൽ വെച്ചിരുന്ന കൃഷണ വിഗ്രഹം കയ്യിലെടുത്തു കേണു.
അമ്മയും ഭദ്രേട്ടനും തമ്മിൽ അപ്പോളും ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കുകയാണ്ന്നു നന്ദനയ്ക്ക് മനസിലായി.
കൃഷ്ണജയോട് രണ്ട് ദിവസം മുന്നേ ഫോൺ വിളിച്ചു സംസാരിച്ചു. അതും ഏട്ടന്റെ ഫോണിൽ നിന്നു.. പി ജി എക്സാം ന്റെ റിസൾട്ട് എന്നാണ് വരുന്നത് എന്നറിയുവാൻ വേണ്ടിയാണ് വിളിച്ചത്..
തന്റെ ഉറ്റ സുഹൃത്ത് ആയിരുന്നു അവൾ.. വരുണും ആയിട്ട് ഉള്ള എല്ലാ കാര്യങ്ങളും അവൾക്ക് അറിയാമായിരുന്നു.താനും അവനും തമ്മിൽ ഇഷ്ടം ആണെന്ന് ഉള്ളത് ഒക്കെ…. ഒളിച്ചോടിയ വിവരം വരെയും അവൾ അറിഞ്ഞു.പിന്നെ എന്താണ് സംഭവിച്ചത് എന്ന് ഉള്ളത് അവൾക്ക് അറിയില്ല.
…നടന്ന കാര്യങ്ങൾ ഒക്കെ അവളോട് പറഞ്ഞു.എല്ലാം കേട്ടതും അവൾ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
ആകെ കൂടി ചോദിച്ചത് ഇത്ര മാത്രം,”എടീ അപ്പോ നിങ്ങളു തമ്മിലു ഒന്നും നടന്നില്ലേ… ”
“ഇല്ലടി.. സത്യം ആയിട്ടും ആ മനുഷ്യൻ എനിക്ക് ഒരു കിസ്സ് പോലും തന്നിട്ടില്ല….”
അവളോട് പറഞ്ഞ ഓരോ കാര്യങ്ങൾ ഓർത്തു കൊണ്ട് നന്ദ വിഷമിച്ചു നിന്നു.
ഇതെല്ലാം കൂടി അവള് വീട്ടിൽ അറിയിച്ചോ….
പെട്ടന്ന് ആയിരുന്നു ഭദ്രന്റെ ബൈക്ക് മുറ്റത്തു വന്നു നിന്നത്.
നന്ദന വെളിയിലേക്ക് ഓടി ചെന്നു.
അവൻ ബൈക്ക് കൊണ്ട് വന്നു ഒതുക്കി വെയ്ക്കും മുന്നേ കണ്ടു ലക്ഷ്മി ചേച്ചിയുടേ വണ്ടി വരുന്നത്.അച്ഛനും അമ്മയും ആദ്യം ഇറങ്ങി. ഒരുതരം പുച്ഛം ഭാവത്തിലാണ് അമ്മ തങ്ങളുടെ
വീടും പരിസരവും ഒക്കെ നിരീക്ഷിച്ചത്.
കണ്ടിട്ട് അവജ്ഞയോടെ അമ്മ ചുറ്റിനും നോക്കി.
അഴയിൽ വിരിച്ചിട്ടിരുന്ന ഉണങ്ങിയ വെള്ളത്തോർത്ത്, തന്റെ തോളിലേയ്ക്ക് ഇട്ടു കൊണ്ട് ഗീതാമ്മയും ഇറങ്ങി വന്നു.
” വിരോധം ഇല്ലെങ്കിൽ അകത്തേക്ക് ഇരിക്കാം, ”
ഗീതമ്മ അവരെ മൂവരെയും ക്ഷണിച്ചു.
” ഞങ്ങൾ ഇവിടെ വിരുന്ന് ഉണ്ണുവാനും സൽക്കാരം സ്വീകരിക്കുവാനും വന്നതല്ല, നന്ദന മോളോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്, അതിനു വേണ്ടിയാ ഇന്ന് ഈ നേരത്ത് ഇവിടെ വന്നേ ”
അച്ഛൻ ആയിരുന്നു അത് പറഞ്ഞത്.
അത് കേട്ടതും
ഗീതമ്മയുടെ മുഖം വാടിപ്പോയി…
എന്നോട് അച്ഛനും അമ്മയ്ക്കും കൂടി എന്തെങ്കിലും പറയുവാൻ ഉണ്ടെങ്കിൽ അത് ഈ ഉമ്മറത്ത് ഇരുന്നുകൊണ്ട് ആവാം, അല്ലാതെ എന്നെ മാത്രം വിളിച്ചു മാറ്റി നിർത്തി സംസാരിക്കുന്നത് എനിക്ക് താല്പര്യം ഇല്ല.
എടുത്തടിച്ചത് പോലെയുള്ള നന്ദനയുടെ മറുപടിയിൽ എല്ലാവരും ഞെട്ടി.
“മോളെ….”
വിളിച്ചതും അവള് മുഖം തിരിച്ചു കൊണ്ട് സ്വന്തം അമ്മയെ നോക്കി.
“ഒരു മാസം മുൻപ് ഇതുപോലെ ഞാൻ അമ്മയോടും അച്ഛനോടും ഒക്കെ ചോദിച്ചത് അല്ലേ ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നു കേൾക്കാമോ എന്ന്.. എത്ര വട്ടം പറഞ്ഞു, ഒരു കൊടിച്ചിപട്ടിയെ പോലെ കിടന്ന് ആവർത്തിച്ചു പറഞ്ഞു…അന്ന് ആരും അത് കേൾക്കാൻ കൂട്ടാക്കിയില്ലല്ലോ…”
“നന്ദു.. കഴിഞ്ഞത് ഒക്കെ കഴിഞ്ഞു, നിന്റെ സാഹചര്യങ്ങൾ ഒക്കെ മനസിലാക്കിയത് കൃഷ്ണ പറഞ്ഞപ്പോൾ ആയിരുന്നു.. ഈ വീട്ടിൽ നീ ഇങ്ങനെ എരിഞ്ഞു കഴിയേണ്ട കാര്യം ഒന്നും ഇല്ല… എടുക്കാനുള്ള ഒക്കെ എടുത്തു കൊണ്ട് വേഗം ഇറങ്ങി വാ… നമ്മൾക്ക് പോകാം മോളെ ”
അമ്മ അവളുടെ അരികിലേയ്ക്ക് വന്നു നിന്ന് പറഞ്ഞു.
നമ്മൾക്ക് പോകാം മോളെ …….എന്ന ഒറ്റ വാചകത്തിൽ ചുരുങ്ങി നിൽക്കുകയാണ് ഭദ്രൻ പോലും.
നന്ദുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട്.അവളുടെ നാവിൽ നിന്നും എന്താണ് വരുന്നത് എന്നറിയുവാൻ വേണ്ടി..
“ഈ വീട്ടില് ഞാൻ എരിഞ്ഞു കഴിയുകയാണ്ന്നു അതിനു എന്റെ അമ്മയോട് ആരാ പറഞ്ഞേ ”
അത് ചോദിക്കുമ്പോൾ നന്ദുവിന്റെ നെറ്റി ചുളിഞ്ഞു.. മിഴികൾ കുറുകി..
“ആരും ഒന്നും പറയണ്ട കാര്യം ഇല്ലല്ലോ മോളെ… നിന്നെ കാണുമ്പോൾ അറിയാം, നീ ഇവിടെ അനുഭവിക്കുന്ന യാതനകൾ…. നോക്യേ, നമ്മുടെ തറവാട്ടിൽ ആയിരുന്നപ്പോൾ എങ്ങനെ ജീവിച്ച കുട്ടിയാ… ഇപ്പൊ മെലിഞ്ഞു, കറത്തു, വിളറി പോയി…. ഇതിൽ നിന്നും മാത്രം മനസിലാക്കാം, ഞങ്ങൾക്ക് ഒക്കെ നിന്റെ മാനസിക സമ്മർദ്ദം എത്രത്തോളം ഉണ്ടെന്ന്….”
പണ്ടും അമ്മ ഇങ്ങനെയാണ്… സ്വയം എന്തെങ്കുലും പറഞ്ഞു കഴിഞ്ഞാല് അത് ന്യായീകരിക്കാൻ വേണ്ടി ഏതറ്റം വരെയും പോകും.
അത് ഓർത്തു കൊണ്ട് തന്നെ നന്ദന അവരെ നോക്കി ഒന്ന് ചിരിച്ചു.
“ഈ താലി എനിക്ക് അണിയിച്ചു തന്നവന്റെ ഒപ്പം ഏറ്റവും സന്തോഷത്തോടെയാണ് ഞാൻ കഴിയുന്നത്… അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി, എന്തൊക്കെ തെറ്റ് കുറ്റങ്ങൾ കണ്ട് പിടിച്ചാലും ശരി,എന്നെ ബാധിക്കുന്ന കാര്യമേ അല്ല….എനിക് എന്റെ ഭദ്രേട്ടനും എന്റെ ഗീതാമ്മയും അനുജത്തിമാരും മാത്രം മതി…. എന്റെ ജീവൻ പൊലിയും വരെ യും….”
വളരെ കൃത്യതയോട് കൂടിയാണ് നന്ദന അമ്മയ്ക്ക് ഉള്ള മറുപടി കൊടുത്തത്.. ഒപ്പം അച്ഛനെയും ചേച്ചിയെയും ഒന്ന് നോക്കാനും മറന്നില്ല.
“മോളെ….. അതിനു നീ പ്രാണനെ പോലെ സ്നേഹിച്ചവൻ മറ്റൊരു പെണ്ണിനേം കെട്ടി സുഖം ആയിട്ട് കഴുയുവാ, ഇവിടെ നീയോ….. നിന്നെ ഈ കുരുക്കിൽ ചാടിച്ചത് പോലും ഇവൻ ഒറ്റ ഒരുത്തൻ ആണ്, സത്യം പറഞ്ഞാല് നിന്റെ കൂടെ കോളേജിൽ പഠിച്ച ചെറുക്കൻ ആയിരുന്നേൽ ഞങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിയ്ക്കുമായിരു lന്നു.. പക്ഷെ ഇത്….. ഇത് ഒരുമാതിരി, വേണ്ട മോളെ…. നമ്മൾക്ക് ഈ ബന്ധം വേണ്ട… നീ വാ…. ഇതുപോലെ ലോക്കൽ ആയിട്ടുള്ള ആളുകളുടെ ഇടയിൽ…. അതും അത്രയും സാഹചര്യതിൽ വളർന്ന വലുതായ നീയ്…ഇതൊക്കെ നിന്റെ പ്രായത്തിന്റെ ഓരോ തോന്നൽ ആണ്, വാ… അച്ഛൻ പറയട്ടെ……
അത്ര നേരവും മിണ്ടാതെ നിന്നിരുന്ന അച്ഛൻ വന്നു അവളുടെ കൈ തണ്ടയിൽ പിടിച്ചു വലിച്ചു.
“എത്രയൊക്കെ വലിയ ജീവിത സാഹചര്യതിൽ വളർന്നവൾ ആണെങ്കിൽ പോലും എനിക്ക് ഈ വീട് സ്വർഗം ആണ് അച്ഛാ…മറ്റേതൊരു പുരുഷന്റെ കൈകളിൽ അച്ഛൻ എന്നേ പിടിച്ചു ഏൽപ്പിച്ചാലും ശരി ഇവിടെ എനിക്ക് കിട്ടുന്ന ഒരു സുഖവും സന്തോഷവും അവരിൽ നിന്ന് ഒന്നും ലഭിക്കില്ല.. അത്രയ്ക്ക് പൊന്ന് പോലെയാണ് എന്നേ എന്റെ ഭദ്രേട്ടൻ നോക്കുന്നത്.. അതുകൊണ്ട് വേറെ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നിങ്ങൾ പറഞ്ഞോളൂ… ഇല്ലെങ്കിൽ പോകാം… വെറുതെ എന്തിനാ ഇങ്ങനെ ഈ ലോക്കൽ ആയിട്ട് ഉള്ള ആളുകളുടെ മുറ്റത്തു വന്നു നിന്നു സമയം കളയുന്നത് ”
നന്ദു അച്ഛനേയും ലക്ഷ്മി ചേച്ചിയെയും നോക്കി പറഞ്ഞു.
“നന്ദു… ഇപ്പൊ പറയുന്നത് പോലെ ഒന്നും അല്ല… ഇതൊക്കെ അങ്ങ് പോകും.. ജീവിച്ചു തുടങ്ങുമ്പോൾ ആണ് നീ അറിയാൻ പോകുന്നെ, നിനക്ക് നല്ലോരു നിലവാരത്തിൽ ജീവിക്കണമെങ്കിൽ, അതേ പോലെ കുട്ടികൾ ഉണ്ടാകുമ്പോൾ അവർക്ക് നല്ല വിദ്യഭ്യാസo കൊടുക്കണം എങ്കിൽ ഒക്കെ യും വേണ്ടത് പണം ആണ് മോളെ…. ആവശ്യത്തിന് പണം ഉണ്ടെങ്കിലേ നമ്മൾക്ക് സന്തോഷത്തോടെ കഴിയാൻ പറ്റുവൊള്ളൂ… അതുകൊണ്ട് അച്ഛനും അമ്മയും ഒക്കെ പറയുന്ന കേട്ട് കൊണ്ട് നീ ഇറങ്ങി വാ….”
അടുത്തത് ലക്ഷ്മി ചേച്ചിയുടെ ഊഴം ആയിരുന്നു.. എന്താണ് മിണ്ടാതെ നിൽക്കുന്ന എന്ന് ഓർത്തു വരികയായിരുന്നു…
നന്ദന ചേച്ചിയെ നോക്കി ചിരിച്ചു.
ആവശ്യത്തിന് പണം ഉണ്ടെങ്കിൽ മാത്രം സന്തോഷത്തോടെ കഴിയാൻ പറ്റു എന്നല്ലേ ചേച്ചി ഇപ്പൊ പറഞ്ഞത്…. അത് സത്യം ആണ്, ഇവിടെ ഞങ്ങൾക്ക് ആവശ്യത്തിന് പണം ഉണ്ട്, അതിനേക്കാൾ ഉപരി സന്തോഷവും…. എന്റെ ഭദ്രേട്ടനെ വിട്ടിട്ട് ഈ വീട്ടിൽ നിന്നും വരണം എങ്കിൽ നന്ദനയ്ക്ക് ഈ ജന്മം മതിയാവില്ല ചേച്ചി…. അത്രക്ക് എന്റെ ഹൃദയത്തിൽ കുടി കൊള്ളുകയാണ് ഈ മനുഷ്യൻ..എന്റെ ഭദ്രേട്ടനെ കൂടാതെ ഒരു നിമിഷം പോലും ഈ നന്ദനയ്ക്ക് ഇല്ല… നിങ്ങള് വന്നത് വന്നു… ശരി… പക്ഷെ ഇനി ഇത് ആവർത്തിക്കരുതേ…. പ്ലീസ്…..
“നിന്റെ തീരുമാനത്തിനു മാറ്റം ഇല്ലല്ലോ അല്ലേ….”
ലക്ഷ്മി വീണ്ടും ചോദിച്ചു.. അത് തന്നെയായിരുന്നു അച്ഛന്റെയും അമ്മയുടെയും മനസിൽ…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…