പ്രിയമുള്ളവൾ: ഭാഗം 54
Aug 22, 2024, 22:18 IST

രചന: കാശിനാഥൻ
നന്ദന പറയുന്നതും കേട്ട് കൊണ്ട് ഇരിക്കുകയാണ് ഭദ്രൻ.. എന്നിട്ട് ഉണ്ടല്ലോ ഏട്ടാ അവള് ഇല്ലേ കൃഷ്ണജ,എന്നോട് വേണ്ടാത്ത വർത്തമാനം ഒക്കെ ചോദിച്ചു " " എന്തു വർത്തമാനം" "അല്ലാ ... അങ്ങനെ ഒന്നും ഇല്ല " "പിന്നെ " "ഏട്ടൻ ആളു എങ്ങനെയാണ് പാവമാണോ എന്നൊക്കെ.." "എന്നിട്ടോ " " ഞാനപ്പോൾ ഉള്ള സത്യം ഒന്ന് പറഞ്ഞു" "എന്ത് സത്യം.." " ഞാൻ പറഞ്ഞു എന്നെ ഇന്നുവരെ ആയിട്ടും മറ്റൊരു രീതിയിൽ ഭദ്രേട്ടൻ തൊട്ടിട്ടു പോലുമില്ലെന്ന്, സത്യം പറഞ്ഞാൽ ഞാൻ അങ്ങോട്ടാണ് ഇടിച്ചു കയറി നിൽക്കുന്നതെന്ന് പറഞ്ഞു, ആള് അത്തരക്കാരൻഒന്നും അല്ല... ഞാൻ ഇപ്പോളും കന്യകയാണെന്ന് ഒക്കെ അവളോട് പറഞ്ഞു.. ചേട്ടൻ ആളെ ഡീസന്റ് ആണല്ലോ,വേറെ ആരാണെങ്കിൽ പോലും എപ്പോഴേ... എല്ലാം സെറ്റ് ആയേനെ എന്ന് ഒക്കെ അവള് തിരിച്ചും ചോദിച്ചു " "ഒരൊറ്റ കീറു വെച്ചു തന്നാൽ ഉണ്ടല്ലോ.. നിന്നോട് ആരാടി ഇങ്ങനെയൊക്കെ വേണ്ടാത്ത വർത്താനം വിളിച്ചു കൂവാൻ പറഞ്ഞത് " ഭദ്രൻ കയ്യോങ്ങിയതും നന്ദന അവനെ പിന്നെയും കെട്ടി പിടിച്ചു. സോറി സോറി... ഒരായിരം സോറി.. ഇനി പറയില്ല പോരേ.. "ഞാൻ തൊടാഞ്ഞിട്ട് ആണോ നീ ഇപ്പോൾ ഇങ്ങനെ ഒട്ടിച്ചു ചേർന്ന് നിൽക്കുന്നത് " "അത് ഞാൻ അങ്ങോട്ട് കെട്ടി പിടിച്ചത് കൊണ്ട് അല്ലേ.. അല്ലാതെ ഏട്ടൻ അല്ലാലോ..." കുറുമ്പോട് കൂടി നെറ്റി ചുളിച്ച് പറയുന്നവളെ നോക്കി ഭദ്രൻ ഉള്ളാലെ ചിരിച്ചു. എന്നിട്ട് ആ മുഖം അവന്റെ കൈക്കുമ്പിളിൽ എടുത്തു. " വെറുതെ ആലോചിക്കാതെ ഓരോരോ പൊട്ട വർത്തമാനം ആരോടും പറഞ്ഞേക്കരുത്, നമ്മുടെ കാര്യങ്ങൾ നമ്മൾ വേണ്ടേ അറിയുവാൻ, അതിങ്ങനെ മറ്റുള്ളവരോട് ഒക്കെ തുറന്നു പറയുന്നത് ശരിയാണോ നന്ദനെ " " സത്യമായിട്ടും അത്രക്കൊന്നും പറഞ്ഞില്ല എന്റെ ഏട്ടാ, ആകെക്കൂടി ഏട്ടൻ ഡീസന്റ് ആണെന്നും, എന്നെ ഇതുവരെയായിട്ടും, ഒന്ന് കിസ്സ് അടിച്ചിട്ട് പോലുമില്ലെന്നും ഞാൻ അവളോട് ഒന്ന് പറഞ്ഞു. " "ആഹ്... ശരി ശരി... പോയ് ചായ എടുക്ക്.. മതി പറഞ്ഞത് " ഭദ്രൻ പറഞ്ഞതും നന്ദന അടുക്കളയിലേക്ക് നടന്നു. " മിക്കവാറും അവളുടെ കൂട്ടുകാരി ഈ വിവരങ്ങൾ ഒക്കെ നന്ദനയുടെ ചേച്ചിയെ പറഞ്ഞു മനസ്സിലാക്കി കാണും, അതാണ് അവർ ഇത്ര തിടുക്കപ്പെട്ടു വന്നത്, പെണ്ണിനെ കൂട്ടിക്കൊണ്ടുപോകാൻ......മ്മ്... ഭദ്രൻ ഈ നിമിഷം ഒന്നു മനസ്സുവെച്ചാൽ, പെണ്ണ് കൃത്യം പത്താം മാസം, കയ്യിലേക്ക് ഒരു കുഞ്ഞിനെ തരും... അറിയാൻ വയ്യാഞ്ഞിട്ടല്ല, പിന്നെ എന്തിനും ഏതിനും ഒക്കെ കുറച്ച് സമയവും കാലവും വേണമല്ലോ, ,,,,, എന്നാലും ഒരു കിസ്സ് കൊടുക്കുവാൻ ഒക്കെ പറ്റും, അവൾ അത് ആഗ്രഹിക്കുന്നുമുണ്ട്,,,, അതുകൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെ ഉള്ള ഡയലോഗ് ഒക്കെ ഇറക്കിയത്...വരട്ടെ നോക്കാം...." പല പ്രകാരത്തിലുള്ള ചിന്തകൾ അവന്റെ ഉള്ളിലൂടെ കടന്നു പോയ്.. **** അങ്ങനെ അമ്പലത്തിൽ ഇന്ന് കോടിയേറ്റ് ആണ്..വൈകുന്നേരം അഞ്ച് മണിക്ക്, നാടായ നാട് മുഴുവൻ മേലേകാവിൽ അമ്മയുടെ ഉത്സവം കൊണ്ടാടാൻ ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഗീതമ്മയും,നന്ദനയും ചേർന്ന് വീടും പരിസരവും ഒക്കെ അടിച്ചുവാരി വൃത്തിയാക്കി. ദേവിയുടെ പറയെടുപ്പ് വരുന്നതിനാൽ, എല്ലാവരും നടവഴികളും, പാതകളും എല്ലാം വൃത്തിയാക്കി നേരത്തെ തന്നെ ഇടും. കൊടിയേറ്റ് കഴിഞ്ഞാൽ പിന്നെ ഒരാഴ്ചത്തേക്ക്, ഭദ്രൻ അമ്പലത്തിൽ തന്നെയാണ്. ആ സമയത്തൊക്കെ അവൻ ലോഡ് കൊടുക്കുവാനായി ഓട്ടം പോകത്തുമില്ല. അത് അച്ചായന് വ്യക്തമായി അറിയാവുന്നതിനാൽ അവനെയൊട്ട്, നിർബന്ധിക്കുകയും ഇല്ല. അച്ചായന്റെ ഒപ്പം കേറിയ നാൾ മുതൽക്കേ ഭദ്രൻ ഉത്സവം പ്രമാണിച്ച് കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും അവധിയായിരിക്കും. കാലത്തെ തന്നെ അവൻ ഓട്ടത്തിന് പോയതാണ്, നേരത്തെ മടങ്ങി വരുവാൻ വേണ്ടി. വൈകുന്നേരം എല്ലാവരോടും അമ്പലത്തിൽ പോകുവാൻ റെഡിയായി നിൽക്കുവാനാണ് അവൻ പറഞ്ഞിട്ട് പോയത്. ഭദ്രേനും നന്ദനക്കും ഉത്സവത്തിന് ഇടുവാനായി പുതിയ ഡ്രസ്സ് ഒക്കെ ഗീത മേടിച്ച് വെച്ചിട്ടുണ്ടായിരുന്നു. നന്ദനയ്ക്ക് ഇളം റോസ് നിറമുള്ള ഒരു കോട്ടൻ സാരിയാണ് അവർ വാങ്ങിക്കൊടുത്തത്, ഒപ്പം ഭദ്രൻ ഇടുവാനായി ഒരു ഷർട്ടും. ഭദ്രൻ ആണെങ്കിൽ കോയമ്പത്തൂര് പോയ നേരത്ത്, എല്ലാവർക്കും ഉത്സവകോടി ഒക്കെ മേടിച്ചു കൊണ്ടുവന്നതാണ്. അതുകൊണ്ട് നന്ദന അമ്മയോട് ഒരുപാട് പറഞ്ഞു തനിക്കൊന്നും വാങ്ങിക്കൊണ്ടുവരേണ്ടന്നു. എന്നാൽ ഗീത സമ്മതിച്ചില്ല, ഒരുപാട് വില ഒന്നും ഇല്ലെങ്കിലും, ഭദ്രന് വേണ്ടി വാങ്ങിയ വേഷത്തോടൊപ്പം അവൾക്ക് ഒരു സാരിയും കൂടി മേടിക്കുകയായിരുന്നു... ഓട്ടം പോയ ഭദ്രൻ മൂന്നുമണിയോടുകൂടി തിരിച്ചെത്തി. അമ്മ ആടിന് വെള്ളം കൊടുത്തുകൊണ്ട് കൂടിന്റെ അരികിൽ നിൽപ്പുണ്ട്. അവൻ നേരെ മുറിക്കുള്ളിലേക്ക് കയറി ചെന്നപ്പോൾ നന്ദന കാര്യമായ എന്തോ ആലോചനയിൽ ഇരിക്കുന്നതാണ് അവൻ കണ്ടത്. ഇന്നലെ മിന്നുവിന്റെ കൈയിൽ തേൻ മിടായി കൊടുത്തപ്പോൾ പെണ്ണിന്റെ മുഖം വാടിയോ എന്നൊരു സംശയം ഉണ്ടായിരുന്നു. ഇനി അത് വല്ലതും ആണോ കാരണം..... ഭദ്രന്റെ നെറ്റി ചുളിഞ്ഞു.. ഹ്മ്മ്മ്..എന്താണ് ഭവതീ ഇത്ര വലിയ ആലോചന.? ചോദിച്ചുകൊണ്ട് അവൻ ഷർട്ട് ഊരി മാറ്റി അഴയിൽ വിരിച്ചു. അയ്യോ ഭദ്രേട്ടൻ എത്തിയോ,,,ഞാൻ അങ്ങനെ ഇരുന്നു പോയ്...ഒരുപാട് നേരം ആയോ വന്നിട്ട്? ചോദിച്ചു കൊണ്ട് അവൾ ബെഡിൽ നിന്നും എഴുനേറ്റു. ആഹ് വന്നിട്ട് കുറച്ചു ആയി...നീ ആണെങ്കിൽ ഈ ലോകത്തെ അല്ലായിരുന്നു എന്ന് തോന്നുന്നുല്ലോ.. മ്മ്... സോറി ഭദ്രേട്ടാ... അടുത്തേക്ക് വന്നവൾ അവന്റെ മീശതുമ്പിൽ ഒന്ന് വലിച്ചു. ആഹ്.. എടി മേടിക്കും നീയ്.... അവൻ കൈ ഓങ്ങിയതും നന്ദന അവന്റെ നെഞ്ചിലേയ്ക്ക് ചേർന്നു നിന്നു.. "ഇയ്യിടെ ആയിട്ട് ഇളക്കം കൂടുതൽ ആണ് കേട്ടോ, എനിക്ക് ഒന്നും മനസിലാവുന്നില്ല എന്നൊന്നും കരുതേണ്ട കേട്ടോ നീയ് " തന്നോട് ചേർന്ന് നിൽക്കുന്നവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു കൊണ്ട് അവൻ തന്റെ പെണ്ണിന്റെ കാതോരം മൊഴിഞ്ഞു. "എന്റെ അല്ലേ... പിന്നെന്താ...." അവന്റെ നെഞ്ചിൽ നിന്നു മുഖം ഉയർത്തിയ ശേഷം, നന്ദു ചോദിച്ചതും അവൻ ഒന്ന് പുഞ്ചിരിച്ചു.. "അല്ലെന്ന് ആരെങ്കിലും പറഞ്ഞൊ " "മ്ച്ചും " "പിന്നെന്താ " "ഒന്നുല്ല... വെറുതെ " "ഹ്മ്മ്... നിന്റെ മാത്രം തന്നെയാണ്, പിന്നെ കുറച്ചു സ്ഥലം ഒക്കെ എന്റെ അനുജത്തിമാർക്കും അമ്മയ്ക്കും കൂടി ഉണ്ട് കേട്ടോ..." "അവർക്ക് ഒക്കെ ഉള്ളത് കഴിഞ്ഞു എനിക്ക് ഉള്ള സ്ഥലം തന്നാൽ മതി.... അപ്പോൾ പ്രശ്നം തീർന്നില്ലേ " "ലേശം കുശുമ്പ് ഒക്കെ തുടങ്ങി ല്ലേ പെണ്ണേ " അവൻ ചോദിച്ചതും പെണ്ണ് അവ്നിൽ നിന്നും അകന്ന് മാറി,, "ഒന്ന് പോ ഭദ്രേട്ടാ..... ഞാൻ കാര്യം ആയിട്ട് പറഞ്ഞത് ആണ്, പാവം അല്ലേ അമ്മ... ആ അമ്മ ഉള്ളത് കൊണ്ട് അല്ലേ ഏട്ടനെ എനിക്ക് കിട്ടിയത്....പിന്നെ എന്റെ ലക്ഷ്മിയെ ചേച്ചിയെ വെച്ച് നോക്കുമ്പോൾ എത്രയോ സ്നേഹം ഉള്ളവർ ആണ് അമ്മുവും മിന്നുവും ഒക്കെ.. അവരുടെ എല്ലാവരുടെയും സ്നേഹത്തിനു മുമ്പിൽ ഞാൻ എന്റെ മരണo വരെയും കടപ്പെട്ടവൾ ആണ് " അവള് പറഞ്ഞു നിറുത്തിയതും, ഭദ്രൻ നന്തനയെ നോക്കി ചിരിച്ചു കൊണ്ട് അവളെ ചേർത്ത്. "അങ്ങോട്ട് മാറി നിന്നെ.... എന്നേ തോടേണ്ട...." അവള് അവന്റെ കൈ തട്ടി മാറ്റി. എന്നിട്ട് വേഗത്തിൽ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയ്.....കാത്തിരിക്കൂ.........