പ്രിയമുള്ളവൾ: ഭാഗം 55
രചന: കാശിനാഥൻ
ഭദ്രൻ അങ്ങനെ പറഞ്ഞത് കൊണ്ട് നന്ദു പിന്നീട് അവന്റെ മുന്നിലേക്ക് വന്നതേ ഇല്ല..
ആള് നല്ല ദേഷ്യത്തിൽ ആണെന്ന് അവനു മനസിലായി.
ചെ…വെറുതെ ചോദിച്ചത് ആണ്… പി lന്നീട് ആണെങ്കിൽ വേണ്ടന്നും തോന്നി പ്പോയി…പെണ്ണിന് നല്ല സങ്കടം ആയെന്നു തിന്നുന്നു.
അവൻ വെറുതെ അടുക്കളയിലേയ്ക്ക് ചെന്നു.
നന്ദു ആണെങ്കിൽ ചായ ഇടുകയാണ്.
അവൻ ഒന്നും അറിയാത്ത മട്ടിൽ അവളുടെ അടുത്തേക്ക് ചെന്നിട്ട് പിന്നിൽ നിന്നും ഒരു തട്ട് കൊടുത്തു.
നന്ദന ഞെട്ടി തിരിഞ്ഞ് നോക്കി.
സോറിടാ…. ഞാൻ പെട്ടന്ന് അങ്ങനെ പറഞ്ഞു പോയത് ആണ്..നീ ഇങ്ങനെ പിണങ്ങരുത്, എനിക്ക് അത് സങ്കടം വരും.
എന്തായാലും അത് ഏറ്റു.
അവന്റെ പറച്ചില് കേട്ടതും നന്ദു ചിരിച്ചു.
എന്നിട്ട് അവന്റെ കവിളിൽ ഒന്ന് തട്ടി.
അമ്മ മേടിച്ചു തന്ന സാരീ ഉടുക്കട്ടെ,അതോ ഏട്ടൻ വാങ്ങിയ സെറ്റ് മുണ്ടോ…. അത് ചോദിക്കാൻ വേണ്ടി ആയിരുന്നു ഞാൻ ആലോചിച്ചു ഇരുന്നത്.
അവളുടെ പറച്ചിൽ കേട്ടതും ഭദ്രന് പിന്നെയും സങ്കടം വന്നു…
വെറുതെ പാവത്തിനെ തെറ്റിധരിച്ചു..
ഏട്ടാ… സാരീ എടുത്തോട്ടെ..
ഹ്മ്മ്.. ഉടുത്തോ, പൂരത്തിന് സെറ്റ് ഉടുത്താൽ മതി….
മ്മ്…..
ആഹ് പിന്നെ, നിനക്ക് സാരീ ഒക്കെ ഉടുക്കാൻ അറിയോ.
“മ്മ്… അറിയാം ഏട്ടാ,,, വല്യ തരക്കേടില്ലതെ ഉടുക്കും..”
“എന്നാൽ പിന്നെ നീ വേഗം പോയ് കുളിച്ചു റെഡി ആയിക്കോ.., സാരീ ഒക്കെ ഉടുത്തു ഇറങ്ങാൻ ടൈം എടുക്കും…”
“ഇതാ ഏട്ടൻ ചായ കുടിക്ക്, അമ്മയ്ക്ക് ഉള്ളത് എടുത്തു വെച്ചിട്ടുണ്ട്, ഒന്ന് പറഞ്ഞേക്കണേ ”
ആഹ്….
അവൾ പെട്ടന്ന് കുളിക്കാനായി പോയ്.
അപ്പോളാണ് ഭദ്രൻ ഒരു കാര്യം ഓർത്തത്.
നന്ദനെ….
എന്താ ഏട്ടാ..
സാരീക്ക് ചേരുന്ന ബ്ലൗസ് ഉണ്ടോ നിനക്ക്….
ഹ്മ.
.. കറക്റ്റ് അല്ലെങ്കിലും ഒപ്പിക്കാം…. ഒരെണ്ണം ഉണ്ട്..
പറഞ്ഞു കൊണ്ട് അവൾ ബാത്‌റൂമിലേയ്ക്ക് കയറി ഡോർ അടച്ചു കുറ്റി ഇട്ടു.
അമ്മ ആടിനെ എല്ലാം കേറ്റി കൂട്ടിൽ കെട്ടിയ ശേഷം തിരികെ വന്നപ്പോൾ ഭദ്രൻ അവർക്ക് ഉള്ള ചായ എടുത്തു കൊടുത്തു.
പിള്ളേരെ കണ്ടില്ലലോ… നേരം പോകുവോട കൊച്ചേ ”
ചായയും ആയിട്ട് അവർ ഉമ്മറത്തേ ഒരു കസേരയിൽ വന്നു ഇരിന്നു.
“ദാസൻ ചേട്ടന്റെ ഓട്ടോ വിളിക്കാം
. ഞാനും നന്ദനയും ബൈക്കിലും വന്നോളാം….”
“മ്മ്… ഇന്ന് എന്നതാണോ കലാ പരിപാടി ഉള്ളത്.. ആ നോട്ടീസ് ഒന്ന് നോക്കാനും മറന്നു പോയ് ”
“പിള്ളേരുടെ ഡാൻസ് ആണ്… ഞാൻ നോക്കിയാരുന്നു…’
അമ്മയും മകനും കൂടി സംസാരിച്ചിരുന്നപ്പോഴേക്കും അകലെ നിന്നും മിന്നു lവും അമ്മുവും കൂടി വരുന്നുണ്ടായിരുന്നു.
വേഗം കുളിച്ചു റെഡി ആയിക്കോ, അമ്പലത്തിൽ കോടിയേറ്റ് കാണണ്ടേ….
വേലിയ്ക്ക് അപ്പുറം ചാടിയതും പെൺകുട്ടികളെ നോക്കി ഗീതമ്മ പറഞ്ഞു കഴിഞ്ഞു.
ആദ്യം കഴിക്കാൻ എന്തെങ്കിലും താ, എന്നിട്ട് മതി, ബാക്കി.
അമ്മുവിന് വിശപ്പ് സഹിക്കാൻ പറ്റില്ലയിരുന്നു.
അമ്മ ചെന്നിട്ട് രണ്ടാൾക്കും കൂടി വേഗം ചായയും പലഹാരവും എടുത്തു വെച്ച്..
“വേഗം കഴിക്ക്, എന്നിട്ട് കുറച്ചു ചോറും കൂടെ എടുത്തോ… വരുമ്പോൾ താമസിക്കും…”അവർ ദൃതി കൂട്ടി.
അപ്പോളേക്കും നന്ദു കുളി കഴിഞ്ഞു ഇറങ്ങി വന്നിരുന്നു..
മുറിയിൽ എത്തിയപ്പോൾ ഭദ്രൻ കട്ടിലിൽ കിടപ്പുണ്ട്.
ഭദ്രേട്ടൻ പോയ് കുളിച്ചോ, ഇല്ലെങ്കിൽ എല്ലാവരും കൂടി കുളിക്കാൻ നിന്നാൽ താമസം വരും.
എനിക്ക് അഞ്ചു മിനിറ്റ് മതി, ആദ്യം നീ റെഡി ആകു….
ഞാൻ റെഡി ആയിക്കോളാം… ഇറങ്ങാമോ
എങ്ങോട്ട്…
വെളിയിലോട്ട്…
മ്മ്..
എല്ലാവരും ഉള്ളത് കൊണ്ട് ആയിപോയ്.. ഇല്ലെങ്കിൽ ഇറങ്ങി പോകില്ലായിരുന്നു.
ഓർത്തു കൊണ്ട് അവൻ മുറിയിൽ നിന്നും ഇറങ്ങി.
പെട്ടന്ന് തന്നെ എല്ലാവരും അമ്പലത്തിൽ പോകാൻ റെഡി ആയി ഇറങ്ങി.
അമ്മയും പിള്ളേരും ആദ്യം ഓട്ടോ വന്നപ്പോൾ അതിൽ കേറിപ്പോയി. ഒപ്പം അടുത്ത വീട്ടിലെ രണ്ടു ചേച്ചിമാരും ഉണ്ടായിരുന്നു.
ഭദ്രൻ കുളിച്ചു കേറി വന്നപ്പോൾ നന്ദന മുഖത്ത് പൗഡർ ഇട്ട് കൊണ്ട് ഒരുങ്ങി നിൽക്കുന്നു.
ടി… ഒരുപാട് മേക്കപ്പ് ഒന്നും വേണ്ട കേട്ടോ…..
അയ്യേ ഇതാണോ മേക്കപ്പ്….. ഈ കുഞ്ഞിപ്പൊട്ടും തൊട്ട് കണ്ണും എഴുതിയേ ഒള്ളു… ഇത്തിരി സിന്ദൂരം കൂടി ഇടണം… കഴിഞ്ഞു..
ഹ്മ്മ്……
അവൻ തോർത്ത് പിഴിഞ്ഞ് അഴയിൽ വിരിച്ചു ഇട്ട ശേഷം അവളെ അടിമുടി നോക്കി.
ഒന്നും കാണത്തിലല്ലോ അല്ലേ…
എന്ത്…
ഞാൻ ഇത് വരെ കണ്ടിട്ടില്ലാത്ത ഭാഗങ്ങൾ ഒക്കെ ഉണ്ട്… അതൊക്കെ മറച്ചു വെച്ചേക്കണം…
അയ്യേ…..
എന്ത് ഹയ്യേ…..
നാണമില്ലേ ഏട്ടാ…
ഇല്ലാലോ… എന്തേ….
ദേ.. അമ്പലത്തിലേയ്ക്ക് ആണ് പോകുന്നത് കേട്ടോ… വേഗം ഇറങ്ങാൻ നോക്ക്.
മ്മ്… പോയിട്ട് വന്നിട്ട് ആവട്ടെ അല്ലേ…
ങ്ങെ……എന്ത്..
നീ ഇറങ്ങാൻ നോക്ക് പെണ്ണേ…ചിണുങ്ങിക്കൊണ്ട് നിൽക്കുവാ… കണ്ട്രോള് കളയാൻ ആയിട്ട്….
ഭദ്രൻ അത് പറയുമ്പോൾ നന്ദനയുടെ മുഖം ചുവന്നു തുടുത്തു.
വെളിയിലേക്ക് ഇറങ്ങി പോയ് അവൾ അരഭിതിയിൽ ഇരുന്നു.
ഭദ്രന്റെ പിന്നിലായി ബൈക്കിൽ കയറി ഇരുന്നു കൊണ്ട് പെണ്ണ് അവനെ വട്ടം ചുറ്റി പിടിച്ചു.
കല്യാണത്തിന്റെ അന്ന് പോയിട്ട് പിന്നെ ഇന്നാണ് ഇരുവരും കൂടി മേലേക്കാവിൽ പോകുന്നത്.
ആലിൻ ചുവടിന്റെ അരികിലായി ഭദ്രൻ തന്റെ വണ്ടി കൊണ്ട് വന്നു ഒതുക്കി നിറുത്തി.
നന്ദന ഇറങ്ങിയ ശേഷം സാരീ ഒക്കെ വലിച്ചു നേരെ ഇട്ടു.
നിറയെ തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് അമ്പലവും പരിസരവും.
കുന്നിൻ ചെരുവിന്റെ അരികിലായി ആണ് അമ്പലം
പടിഞ്ഞാറൻ ചക്രവാളമാകെ ചെഞ്ചുവപ്പാർന്ന കിരങ്ങൾ വാരി വിതറിക്കൊണ്ട് സൂര്യൻ അസ്തമയത്തിനു തയ്യാറെടുക്കുന്നു.
ഒരു കുഞ്ഞിളം തെന്നൽ വന്നു തഴുകി തലോടി പോയതും നന്ദനയ്ക്ക് വല്ലാതെ സുഖം ആയി.
ഭദ്രന്റെ ഒപ്പം ദേവി സന്നിധിയിൽ നിൽക്കുമ്പോൾ ഒരേ ഒരു പ്രാർത്ഥന മാത്രം ഉള്ളയിരുന്നു… ഭദ്രേട്ടന്റെയും കുടുംബത്തിന്റെയും ഒപ്പം ഒരുപാട് കാലം സന്തോഷം ആയിട്ട് കഴിയാൻ ഇട വരുത്തണെ… പരീക്ഷണങ്ങൾ ഒക്കെ മാറ്റി തങ്ങൾക്ക് ഒരു പുതിയ ജീവിതം നൽകണേ എന്ന്..
കൂടെ നിന്നവനും അത് തന്നെ ആയിരുന്നു….
നന്ദനയേ തനിക്ക് സ്വന്തം ആക്കി തന്ന അമ്മയാണ്..
ഈ നടയിൽ വെച്ച് അമ്മയുടെ കൺ മുന്നിൽ വെച്ചു ആയിരുന്നു അവൻ താലി ചാർത്തി തന്റെ പെണ്ണിനെ സ്വന്തം ആക്കിയത്.
ഇത് വരെ ആയിട്ടും ജീവിച്ചു തുടങ്ങിയില്ല…
തന്റെ കുടുംബം, അമ്മ സഹോദരിമാര്… അതിനേക്കാൾ ഒക്കെ ഉപരി ആണ് അവൾ എന്ന് ചിലപ്പോളൊക്കെ തൊന്നും.
എല്ലാവരെയും അനുഗ്രഹിച്ചു കാത്തു രക്ഷിക്കണേ അമ്മേ….
അവനും മിഴികൾ അടച്ചു പ്രാർത്ഥിച്ചു.
അപ്പോളും ഒരു ചെറു പുഞ്ചിരിയോടെ മേലേക്കാവിലമ്മ ശ്രീകോവിലിൽ കുടി കൊള്ളുന്നുണ്ടായിരുന്നു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…