പ്രിയമുള്ളവൾ: ഭാഗം 56
Aug 25, 2024, 11:32 IST

രചന: കാശിനാഥൻ
ഭദ്രനും നന്ദനയും ക്ഷേത്രത്തിൽ തൊഴുത് ഇറങ്ങിയപ്പോഴ്, ഗീതമ്മയും പെൺകുട്ടികളും അവരെ കാത്തുനിൽപ്പ് ഉണ്ടായിരുന്നു.. താൻ മേടിച്ചു കൊടുത്ത സാരിയുടുത്ത് നന്ദന വരുന്നത് കണ്ടപ്പോൾ ഗീതമ്മയ്ക്ക് ഒരുപാട് സന്തോഷം തോന്നി.. അവൾക്ക് അത് നന്നായി ഇണങ്ങുന്നു ഉണ്ടായിരുന്നു. അമ്മയുടെ അരികിലായി നന്ദനയെ നിർത്തിയ ശേഷം, ഭദ്രൻ കൂട്ടുകാരുടെ ഇടയിലേക്ക് പോയി. കൊടിയേറ്റിന് സമയമായി എന്നുള്ള അനൗൺസ്മെന്റ് ക്ഷേത്രത്തിൽ നിന്ന് ലഭിച്ചതും എല്ലാവരും കൊടിമരച്ചോട്ടിലേക്ക് നടന്നു. ആർപ്പ് വിളികളും ആരവങ്ങളും കൊട്ടും മേളവും കുരവയും ഒക്കെ ആയിട്ട് അങ്ങനെ പൂരത്തിന് കൊടിയേറി. എല്ലാവരിലും സന്തോഷം...ആ ഗ്രാമം ആകെ ഉത്സവപ്രതീതി.. ജാതി ഭേദം ഒന്നും ഇല്ലാതെ കൊണ്ട് എല്ലാവരും വന്നു കൊടിയേറ്റിന്.. അമ്മയുടെയും മിന്നിവിന്റെയും ഒപ്പം നിൽക്കുകയാണ് നന്ദന. പലരും വന്നു ചോദിച്ചു ഇതാണോ ഭദ്രന്റെ പെണ്ണെന്നു... ചിലരൊക്കെ വന്നു അവളോട് മിണ്ടി പറഞ്ഞു,പരിചയപെട്ടു.. ഭദ്രന്റെ ഒപ്പം പഠിച്ചവരും, പിന്നെ അയൽ വീടുകളിലെ ഒക്കെ പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു അയച്ച വീടുകളിൽ നിന്നും ഒക്കെ വന്നവരും.... സ്വാഗത സമ്മേളനത്തിനു ശേഷമായിരുന്നു കുട്ടികളുടെ തിരുവാതിര.. ക്ഷേത്രത്തിനോട് സമീപത്തായി, ഒരു നൃത്ത വിദ്യാലയം ഉണ്ട്. ശിവരഞ്ജിനി നൃത്ത വിദ്യാലയം. അവിടുത്തെ കുട്ടികൾ അവതരിപ്പിക്കുന്ന തിരുവാതിര കളിയായിരുന്നു. അതൊക്കെ കഴിഞ്ഞപ്പോഴേക്കും നേരം പത്തുമണിയോടെ അടുത്തു. ഭദ്രൻ ആണെങ്കിൽ കൂട്ടുകാരോട് ഒത്തു നടക്കുകയാണ്. മിന്നുവും അമ്മുവും ഒക്കെ ഫോൺ വിളിച്ചു നോക്കി. എല്ലാവരും കൂടി ഓട്ടോയിൽ പൊയ്ക്കോളാൻ ആണ് അവൻ അറിയിച്ചത്. അവനെയും കൂട്ടി കൊണ്ട് മടങ്ങുവൊള്ളൂ എന്ന വാശിയിൽ ആയിരുന്നു ഗീതമ്മ.. കാരണം അമ്പലത്തിൽ എല്ലാ കൊല്ലോം അടിപിടി കേസ് ഒക്കെ ഉണ്ടാകാറുണ്ട്,, വെളിയിൽ നിന്ന് ഉള്ള ആളുകൾ വന്നു ആണ് പ്രശ്നം ആക്കുന്നത്. പിടിച്ചു മാറ്റനും ഒതുക്കി തീർക്കാനും ഒക്കെ ഭദ്രൻ ആയിരിക്കും ഏറ്റവും മുൻ പന്തിയിൽ ഉള്ളത്. ആ പേടി മൂലം ആണ് അമ്മ അവിടെ തന്നെ നിലയുറപ്പിച്ചത്. ഒടുവിൽ ഭദ്രൻ എത്തിയ ശേഷം അവനും നന്ദനയു കൂടി ബൈക്കിലും ഗീതമ്മ മക്കളെയും കൂട്ടി ഓട്ടോറിക്ഷയിലും വീട്ടിലേക്ക് മടങ്ങി. ബൈക്കിൽ വന്നു കയറിയതേ നന്ദുവിന് മനസിലായി അവൻ കുടിച്ചിട്ടുണ്ട് എന്ന്.. നല്ല മണം ഉണ്ടായിരുന്നു. കൂടാതെ ഷർട്ട് ന്റെ ആദ്യത്തെ മൂന്നു ബട്ടൺ ഒക്കെ അവൻ അഴിച്ചു ഇട്ടിട്ടുണ്ട്. എല്ലാം കൂടി കണ്ടതും അവൾക്ക് ആണെങ്കിൽ വിഷമം വന്നു.. നിനക്ക് ഐസ് ക്രീം വേണോ? അമ്പലത്തിന്റെ ആർച്ച് കഴിഞ്ഞു റോഡിലേക്ക് ഇറങ്ങിയതും ഭദ്രൻ പിന്നിലേക്ക് മുഖം തിരിച്ചു നോക്കി നന്ദുവിനോട് ചോദിച്ചു. പെട്ടന്ന് ബൈക്ക് ഒന്ന് പാളി.. യ്യോ... എന്റെ കൃഷ്ണാ..... ഉറക്കെ വിളിച്ചു കൊണ്ട് അവൾ ഭദ്രനെ അള്ളി പിടിച്ചു. അങ്ങനെ ഒന്നും വീഴില്ല കൊച്ചേ... ഈ ഭദ്രേട്ടൻ അല്ലേ ഓടിക്കുന്നത്. നിന്നെ സേഫ് ആയിട്ട് വീട്ടിൽ എത്തിക്കുന്ന കാര്യം ഞാൻ ഏറ്റുന്നേ...... അവൻ ഉച്ചത്തിൽ പറഞ്ഞു... നിനക്ക് ഐസ് ക്രീം വേണോടി...? "വേണ്ട..... മര്യാദക്ക് വണ്ടി ഓടിച്ചു പോകാൻ നോക്ക്...." "ങ്ങെ.... എന്താണ് എന്റെ പെണ്ണിന് ഒരു ദേഷ്യം പോലെ....അങ്ങോട്ട് പോയ പോലെ അല്ലാലോ... " "അതേ... അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്... അങ്ങോട്ട് പോയ പോലെ ആണോ ഭദ്രേട്ടൻ തിരിച്ചു വരുന്നത്..." "രണ്ടെണ്ണം അടിച്ചു... സത്യമാ..... ഉത്സവം ആയാൽ പിന്നെ ഇങ്ങനെ ഒക്കെയാടി കൊച്ചേ.... പൂരം കഴിഞ്ഞാലേ കെട്ടു വിടത്തൊള്ളൂ......" "വീട്ടിലോട്ട് വാ... എന്നിട്ട് ബാക്കി സംസാരിക്കാം..." അവൾ ദേഷ്യം കൊണ്ട് വിറച്ചു. വീട്ടിൽ എത്തിയതും കണ്ടു, തങ്ങളെ നോക്കി ഇരിക്കുന്ന അമ്മയെ.. ഗീതമ്മ ആണെങ്കിൽ അരഭിത്തിയിൽ ഇരിപ്പുണ്ട്.. "ആഹ് അമ്മ ഉറങ്ങിയില്ലേ... നേരം ഒരുപാട് ആയി, പോയ് കിടന്ന് ഉറങ്ങാൻ നോക്ക്.ആകെ മടുത്തില്ലേ "... കുഴഞ്ഞ ശബ്ദത്തിൽ ഭദ്രൻ അത് പറയുകയും ഗീതമ്മയ്ക്ക് വിറഞ്ഞു കയറി.. "നീ എവിടെ തെണ്ടാൻ പോയതാടാ....എത്ര നേരം ആയിട്ട് ഞങ്ങള് നോക്കി നിൽക്കുന്നെ....പെണ്ണ് കെട്ടി കഴിഞ്ഞാണോ നിന്റെ തോന്നിവാസം ഒക്കെ "? "അത് പിന്നെ അമ്മേ... നമ്മുടെ കണ്ടത്തിലേ സനൂപ് ഇല്ലേ... അവൻ വിളിച്ചപ്പോള്... ഇനി ഇല്ല.. നിറുത്തി... സത്യം...." "കുളിച്ചിട്ട് കേറി പോയാൽ മതി നീയ്..... ഓരോരോ വേഷം കെട്ടലുകൾ " അവര് വഴക്ക് പറഞ്ഞതും ഭദ്രൻ നേരെ കുളിക്കാനായി കിണറ്റിന്റെ കരയിലേക്ക് പോയി. രണ്ടു തൊട്ടി വെള്ളം കോരി തല വഴി ഒഴിച്ചു, അഴയിൽ കിടന്ന തോർത്ത് എടുത്തു തോർത്തി കൊണ്ട് അകത്തേക്ക് കയറി വന്നതും ചെക്കന്റെ കിളി പോയി.. സാരീ മാറിയ ശേഷം ബ്ലൗസും പാവാടയും ഇട്ടു കൊണ്ട് പിന്തിരിഞ്ഞു നിൽക്കുന്ന നന്ദന.....അലമാരയിൽ നിന്നും മാറി ഉടുക്കുവാൻ ഉള്ള തുണി പരതുകയാണ്.. പെട്ടെന്ന് അവൻ അകത്തേക്ക് കയറി വാതിൽ അടച്ചു കുറ്റി ഇട്ടു. ശബ്ദം കേട്ട് കൊണ്ട് നന്ദന വേഗം തിരിഞ്ഞതും ഭദ്രന്റെ മുഖത്തേക്ക് ആണ് നോക്കിയേ. അയ്യോ... പെട്ടെന്ന് നിലവിളിച്ചു കൊണ്ട് അവൾ ബെഡിൽ അഴിച്ചു ഇട്ടിരുന്ന സാരീ എടുത്തു മാറിലേക്ക് വാരി പുതച്ചു. ഞാൻ കണ്ടില്ലായിരുന്നു.... " അല്പം ജാള്യതയോടെ അവൾ പറഞ്ഞു. ഞാനും കണ്ടില്ലലോ... പിന്നെന്താ... അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. കുടിച്ചത് കൊണ്ട് ഭദ്രനോട് രണ്ടു വർത്താനം പറയാൻ വേണ്ടി കരുതി ഇരുന്ന കാര്യം പെട്ടെന്ന് ആയിരുന്നു അവൾ ഓർത്തത്. ഏട്ടൻ എവിടെ പോയത് ആയിരുന്നു... ചുമ്മാ എത്ര നേരമാ എല്ലാവരും കൂടെ അവിടെ കാത്തു നിന്നത്... കുടിക്കാൻ വേണ്ടി ആയിരുന്നു പോയതെങ്കിൽ പിന്നെ എന്നേ എന്തിനാ കൂട്ടിയെ... ഇനി ഒറ്റ ദിവസം പോലും ഞാൻ വരില്ല... കണ്ടോ.... ചുണ്ട് കൂർപ്പിച്ചു പറഞ്ഞു കൊണ്ട് അവൾ ഒരു ടോപ് എടുത്തു പിടിച്ചു. എടി, സത്യം ആയിട്ടും അങ്ങനെ ഒന്നും കരുതിയല്ല പോയത്... പിന്നെ സനൂപ് നിർബന്ധിച്ചു... വേറൊരു മാർഗോo ഇല്ലായിരുന്നു.. അതാന്നേ...അത്രയ്ക്ക് ഒന്നും ഇല്ല.. ദേ കുളിച്ചു കഴിഞ്ഞു ഞാൻ ഓക്കെ ആയി.." അലമാരയുടെ മുന്നിൽ നിൽക്കുന്നവളെ പിടിച്ചു മാറ്റി നിറുത്തി കൊണ്ട് അവൻ ഒരു കാവി മുണ്ട് എടുത്തു ഉടുത്തു. "സനൂപ് നിർബന്ധിച്ചാൽ നിങ്ങള് എന്തും ചെയുവോ....." നന്ദു ദേഷ്യത്തിൽ ഭദ്രനെ നോക്കി ചോദിച്ചു. "ഓഹ്.. അമ്മാതിരി ഡയലോഗ് ഒന്നും ഇറക്കണ്ട....തുണി മാറി ഇട്ടിട്ട് വന്നു കിടക്കാൻ നോക്ക് " പറഞ്ഞു കൊണ്ട് ഭദ്രൻ ബെഡ്ഷീറ്റ് എടുത്തു ഒന്ന് കുടഞ്ഞു കൊണ്ട് ബെഡിലേക്ക് കയറി കിടന്ന് കഴിഞ്ഞു. "ഞാന് ഈ വേഷം ഒക്കെ ഒന്ന് മാറട്ടെ.. ഏട്ടൻ ഒന്ന് പുറത്തേക്ക് ഇറങ്ങുമോ..." "പിന്നെ... പോ കൊച്ചേ മിണ്ടാതെ.... എനിക്കെങ്ങും വയ്യാ....." "അങ്ങനെ പറഞ്ഞാൽ ഒക്കില്ല... ഒന്ന് ഇറങ്ങിയ്ക്കെ ഏട്ടാ..." നന്ദു അവന്റെ ചുമലിൽ മെല്ലെ കൊട്ടി. പെട്ടെന്ന് അവൻ അവളുടെ കൈയിൽ ഇരുന്ന സാരീ വലിച്ചു എടുത്തു... "അയ്യേ... ഏട്ടാ, എന്താ ഇത് " നന്ദന തന്റെ കൈകൾ രണ്ടും മാറിൽ പിണച്ചു കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു മുഖം ചെരിച്ചു നിന്നു.. കടഞ്ഞെടുത്ത വെണ്ണക്കൽ ശില്പം പോലെ തന്റെ മുന്നിൽ നിൽക്കുന്നവളെ അവൻ ഒരു നോക്ക് കണ്ടു... അവളുടെ ആലില വയറു വിറ കൊള്ളുന്നത് നോക്കി അവൻ മെല്ലെ എഴുന്നേറ്റു... എന്നിട്ട് ആ കൈകൾ ബലമായി അടർത്തി മാറ്റി.. പെട്ടെന്ന് അവന്റെ സാമിപ്യം അറിഞ്ഞതും നന്ദു ഞെട്ടി കണ്ണു തുറന്നു. അത്രമേൽ അടുത്തായി ഭദ്രനെ കണ്ടതും പെണ്ണ് പിന്നോട്ട് മാറി. പെട്ടന്ന് അവൻ തന്റെ ഇടം കൈ കൊണ്ട് അവളെ ചുറ്റി പിടിച്ചു തന്നിലേക്ക് ചേർത്തു. മാറിടങ്ങൾ അവന്റെ നഗ്നമായ നെഞ്ചിൽ ഉരസിയതും പെണ്ണിന്റെ വയറ്റിൽ ഒരു മിന്നൽ പിണർ കടന്നു പോയ്.. പിന്നിലേക്ക് മാറാൻ ശ്രെമിച്ചവളെ വീണ്ടും അവൻ തന്നിലേക്ക് അമർത്തി... എന്നിട്ട് അവളുടെ നെറ്റിയിലൂടെ അവന്റെ ചൂണ്ടു വിരൽ ഓടിച്ചു... അവളുടെ നീണ്ടു മെലിഞ്ഞ പുരികക്കൊടികളെ പുൽകി അവന്റെ വിരൽ ആ കവിളിലൂടെ തഴുകി തലോടി, താടി തുമ്പിൽ പിടിച്ചു മേലോട്ട് ഉയർത്തിയതും കണ്ട് പരൽ മീൻ കുഞ്ഞിനെ പോലെ ഒളി വെട്ടി കളിയ്ക്കുന്ന അവളുടെ ഇളം മിഴികൾ.... താമര പൂവ് പോലുള്ള അവളുടെ മുഖം കൈ കുമ്പിളിൽ എടുത്ത ശേഷം, അവൻ ആ നെറുകയിൽ ആദ്യമായി ഒരു മുത്തം നൽകി......കാത്തിരിക്കൂ.........