പ്രിയമുള്ളവൾ: ഭാഗം 57
രചന: കാശിനാഥൻ
താമരപ്പൂവ് പോലുള്ള അവളുടെ മുഖം കൈ കുമ്പിളിൽ എടുത്ത ശേഷം, അവൻ ആ നെറുകയിൽ ആദ്യമായി ഒരു മുത്തം നൽകി…
ഭദ്രേട്ടാ……
പാവം നന്ദന അപ്പോളേക്കും കരഞ്ഞുപോയിരുന്നു..
എന്താടാ… എന്തിനാ നീ കരയുന്നെ?
ചോദിച്ചു കൊണ്ട് അവൻ അവളുടെ മിഴികളിലേയ്ക്ക് നോക്കി നിന്നു.
മ്ച്ചും….. ഒന്നുല്ല…
ഞാൻ കുടിച്ചത് കൊണ്ട് ആണോ?
അവനു സംശയമായി.
“അല്ല……”
“പിന്നെന്തിനാ കരയുന്നേ ”
“അറിയില്ല….. പെട്ടന്ന് എന്തോ സന്തോഷം ആണോ സങ്കടം ആണോന്ന് അറിഞ്ഞൂടാ ”
അപ്പോളാണ് അവനു കാര്യം പിടി കിട്ടിയത്. താൻ ഉമ്മ കൊടുത്തപ്പോൾ പെണ്ണ് കരഞ്ഞു പോയത് ആണെന്ന് ഉള്ളത്.
ചിരിച്ചു കൊണ്ട് അവൻ അവളുടെ ഇരു ചുമലിലും കൈകൾ വെച്ചു കൊണ്ട് പെണ്ണിനെ ഒന്ന് കുലുക്കി..
കുറുമ്പോട് കൂടി തന്നെ നോക്കുന്നവനെ കണ്ടതും ആ മിഴികൾ പോലും കുറുകി.
അവന്റെ വയറ്റിൽ ഒരു ഇടി വെച്ചു കൊടുത്ത ശേഷം അവൾ പിന്തിരിഞ്ഞു എങ്കിലും ഭദ്രൻ അവളെ വലിച്ചു തന്നിലേയ്ക്ക് അടുപ്പിച്ചു.
“ഒരു ഫ്രഞ്ച് കിസ്സ് ഒക്കെ തരണം എന്ന് ആഗ്രഹം ഉണ്ട് കേട്ടോ, പക്ഷെ ഞാൻ ഇത്തിരി കുടിച്ചുപോയി…. ആഹ് സാരമില്ല, ഇനിയും ദിവസങ്ങൾ ഒരുപാട് ഉണ്ടല്ലോ…… ഉത്സവം ഒക്കെ കഴിയട്ടെ അല്ലേ….. ”
അവനത് പറയുമ്പോൾ നെറ്റി ചുളിച്ചു കൊണ്ട് നന്ദന അവനെ നോക്കി.
ഹ്മ്മ്… എന്താടി…
ഉത്സവം കഴിയാൻ നിൽക്കണോ ഭദ്രേട്ടാ……
ങ്ങെ…..
ഒരു ഉമ്മ തരുന്നതിനു അത്ര മാത്രം ഫോർമാലിറ്റിസ് ഒക്കെ ഉണ്ടോ…..?
ഉണ്ടല്ലോ…… അതല്ലേ…
ഹ്മ്മ്……. ഞാൻ ഇതൊക്കെ ആദ്യം ആയിട്ടാ കേൾക്കുന്നെ…
“എന്റെ പെണ്ണിനെ എന്റെ ഉടലോട് ചേർക്കുമ്പോൾ അതിനു അതിന്റെതായ വിശുദ്ധി ഒക്കെ ഞാൻ കാത്തു സൂക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവനാണ്. അതുകൊണ്ട് എന്റെ നന്ദനമോള് ഒരാഴ്ച കൂടി കാത്തിരുന്നോണം…”
“ഹ്മ്മ്…. ആയിക്കോട്ടെ, എന്നാലേ ഇപ്പൊ എന്റെ മോൻ വന്നു കിടക്കാൻ നോക്ക്, എനിക്ക് ഉറക്കം വരുന്നുണ്ട് ”
“ആയിക്കോട്ടെ, നീയ് ഈ വേഷം ഒക്കെ മാറിയിട്ട് വാ….”
പറഞ്ഞു കൊണ്ട് അവൻ അവളെ നോക്കി.
“എവിടുന്ന് എങ്കിലും ഒരു ഷോളും പൊക്കി എടുത്തു കൊണ്ട് വരും…. സ്വന്തം കെട്ട്യോന്റെ മുന്നിൽ എന്തിനാടി ഈ ഒളിച്ചു കളി..”
” ആഹ് ഞാൻ ഇങ്ങനെയൊക്കെയാ….. ഇത്തിരി നാണോം മാനോം ഒക്കെ ഉള്ള കൂട്ടത്തിലാണ്, അതുകൊണ്ട് ഒളിച്ചു വെക്കേണ്ടത് അങ്ങനെ തന്നെ വെയ്ക്കും…. ”
“ഓക്കേ… നിന്റെ ഇഷ്ട്ടം പോലെ ആവട്ടെ…. നോ പ്രോബ്ലം ”
പറഞ്ഞു കൊണ്ട് അവൻ ബെഡിലേക്ക് കയറി ചെരിഞ്ഞു കിടന്നു.
നന്ദന ഒരു ടോപ് എടുത്തു ഇട്ട് കൊണ്ട് വന്നു അവന്റെ അരികിലായും കയറി കിടന്നു.
ഭദ്രൻ ഇടതു കൈ എടുത്തു അവളുടെ വയറിലൂടെ ചുട്ടിപിടിച്ചു.
****
കാലത്തെ ആറു മണിയ്ക്ക് ഉണർന്ന ശേഷം അമ്മയും ഭദ്രനും കൂടി അമ്പലത്തിലേക്ക് പോയി.
രണ്ടാം ഉത്സവം തൊഴാൻ വേണ്ടി.
നെയ് വിളക്കും,മുല്ലമൊട്ടു മാലയും, പട്ടും ഒക്കെ മേടിച്ചു വെച്ചു കൊണ്ട് ഭദ്രൻ ദേവിയമ്മയുടെ മുന്നിൽ നിന്നു തൊഴുതു പ്രാർത്ഥിച്ചു.
കുറച്ചു നേരം അതിലൂടെ ഒക്കെ നടന്ന ശേഷം അവര് രണ്ടാളും തിരികെ വീട്ടിലേക്ക് പോന്നത്.
ഇനി ഉത്സവം കഴിയും വരെയും നോയമ്പ് ആണ്… ആരും നോൺ വെജ് ഒന്നും വീട്ടിലേക്ക് കയറ്റില്ല. അത് ഒരു വീട്ടില് മാത്രം അല്ല… ആ നാടയ നാട് മുഴുവൻ അങ്ങനെ തന്നെയാണ് മ്.
മൂന്നാം ഉത്സവത്തിന് ദേവിയമ്മ നാട് കാണാൻ എഴുന്നള്ളും, ഒപ്പം പറയെടുപ്പും ഉണ്ട്…
ഭദ്രനും അമ്മയും മടങ്ങി എത്തിയപ്പോൾ നന്ദു പുട്ടും കടല കറിയും വെയ്ക്കുകയാണ്.
പെൺകുട്ടികൾ രണ്ടാളും ഇരുന്നു പഠിക്കുന്നുണ്ട്.
തലേ ദിവസം അമ്പലത്തിൽ പോയതിനാൽ ഹോം വർക്ക് ഒന്നും തന്നെ അവർ ചെയ്തിരുന്നില്ല.
ഭദ്രന്റെ ബൈക്കിന്റെ ശബ്ദം കേട്ടതും പെട്ടെന്ന് തന്നെ ചായക്ക് ഉള്ള പാല് എടുത്തു നന്ദന അടുപ്പത്തു വെച്ചു..
“മോളെ,, ചോറ് വെന്തോ, ഈ അരിക്ക് കുറച്ചു വേവ് കൂടുതൽ ഉണ്ട് കേട്ടോ”
പറഞ്ഞു കൊണ്ട് ഗീതമ്മ അടുക്കളയിലേക്ക് വന്നു.
” വേവായി അമ്മേ… ഒരു പത്തു മിനിറ്റ് കൂടി മതി, വാർക്കാം…… ”
പറഞ്ഞു കൊണ്ട് നന്ദന അല്പം ചോറ് തവിയിലെയ്ക്ക് കോരി എടുത്തു അവരുടെ അടുത്തേക്ക് കൊണ്ട് വന്നു.
“ഹ്മ്മ്… ലേശം കൂടി…”
വേവ് നോക്കിയ ശേഷം ഗീതമ്മ പറഞ്ഞു.
അപ്പോളേക്കും അവർക്ക് ഒക്കെ കുടിക്കാൻ ഉള്ള ചായ എടുത്തു നന്ദന ഗ്ലാസ്സിലേക്ക് പകർന്നു.
ഭദ്രേട്ടാ… ദേ ചായ…
അവൾ വിളിച്ചു പറഞ്ഞു..
*—–**
അങ്ങനെ നാല് ദിവസങ്ങൾ ഓടിയോടി പോയി.
ഇതിനൊടിടയ്ക്ക് പറയെടുപ്പ് ഒക്കെ കഴിഞ്ഞിരുന്നു.
ഭദ്രനും നന്ദയും അമ്മയും ഒക്കെ എല്ലാ ദിവസവും അമ്പലത്തിൽ പോയി തൊഴുതു.
മിന്നുവും അമ്മുവും പഠിക്കാൻ ഏറെ ഉള്ളത് കൊണ്ട് ഇടയ്ക്കു ഒന്ന് രണ്ടു ദിവസം പോയതുമില്ല.
അങ്ങനെ ഇന്നാണ് അവസാന ഉത്സവം.
ദേശ താലപ്പൊലിയ്ക്ക് പോകാൻ വേണ്ടി ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു നന്ദന..
വൈകുന്നേരം അഞ്ചു മണിക്ക് അമ്പലത്തിൽ എത്തേണ്ടത്.
ഭദ്രൻ വാങ്ങു കൊടുത്ത സെറ്റും മുണ്ടും ഒക്കെ എടുത്തു വെച്ചിട്ട് പെണ്ണ് വേഗം കുളിക്കാൻ കയറി.
അപ്പോളാണ് പുറത്തു എവിടെയോ പോയിട്ട് അവനും മടങ്ങി എത്തിയത്.
അമ്മുവും മിന്നുവും ഗീതമ്മയും കൂടി നേരത്തെ അമ്പലത്തിലേയ്ക്ക് പോയി.
അടുത്ത വീട്ടിലെ ചേച്ചി ഓട്ടോ വിളിച്ചപ്പോൾ അവരെയും കൂടെ കൂട്ടിയത് ആയിരുന്നു.
ഭദ്രൻ എത്തിക്കോളാം എന്നും അവരോട് പൊയ്ക്കോളാണും അവൻ പറഞ്ഞയിരുന്നു.
കുളി കഴിഞ്ഞു വേഗം തന്നെ നന്ദന ഇറങ്ങി വന്നു.
“നേരം പോകുമോ ഭദ്രേട്ടാ….”
“ഹേയ് ഇല്ല, നീ പെട്ടന്ന് റെഡി ആയാൽ മതി ”
“മ്മ്… ഏട്ടൻ ഇനി കുളിയ്ക്കുന്നുണ്ടോ ”
“ആഹ്…. രണ്ടു തൊട്ടി വെള്ളം കോരി ഒഴിച്ചാൽ പോരേ ”
“മ്മ്… എന്നാൽ പിന്നെ വേഗം ആവട്ടെ….. ”
അവൾ ദൃതി കൂട്ടി.
ഭദ്രൻ നേരെ കിണറിന്റെ കരയിലേക്ക് പോകുകയും ചെയ്തു.
നീല കണ്ണാടിയുടെ മുന്നിൽ നിന്നു കൊണ്ട് സെറ്റും മുണ്ടും ഉടുത്ത ശേഷം നിർവൃതിയോടെ നിൽക്കുന്നവളെ കണ്ടു കൊണ്ട് ആണ് ഭദ്രൻ അകത്തേക്ക് കയറി വന്നത്.
“എങ്ങനെ ഉണ്ട് ഏട്ടാ… കൊള്ളാമോ ”
“അത് പിന്നെ ചോദിക്കാൻ ഉണ്ടോ…അടിപൊളി അല്ലെടി….”
ഭദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“സൂപ്പർ ആയിട്ടുണ്ട് അല്ലേ.. ദേ നോക്കിക്കേ…..”
അവൾ ഭദ്രന്റെ അടുത്തേക്ക് വന്നു.
“അതേടി പെണ്ണേ…. ”
പറഞ്ഞു കൊണ്ട് അവൻ ആളുടെ കവിളിൽ പിച്ചി.
ഹാവു….വിട്ടേ അങ്ങട്..
പെട്ടന്ന് അവൾ ഉറക്കെ കരഞ്ഞു.
അതിനു നിനക്ക് വേദനിച്ചോടി..
ഇല്ല….
പിന്നെന്താ.
ചുമ്മാ ഷോ അല്ലേ ഭദ്രേട്ടാ..
അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.
ഹ്മ്മ്…. ഇളക്കം ഇത്തിരി കൂടുന്നുണ്ട്,
ചീപ്പെടുത്തു അവൻ മുടി ചീവുന്നതിനു ഇടയിൽ മെല്ലെ പറഞ്ഞു.
ഒന്ന് പോ ഭദ്രേട്ടാ… വേറെ ആരുടെയും അടുത്ത് അല്ലാലോ…സ്വന്തം ഭർത്താവിന്റെ മുന്നിൽ അല്ലേ…
“ആയിക്കോട്ടെ, ”
പറഞ്ഞു കൊണ്ട് അവൻ ബൈക്കിന്റെ താക്കോൽ എടുത്തു.
ഇരുവരും അമ്പലത്തിൽ എത്തി ചേർന്നപ്പോൾ അമ്മയും മിന്നുവും കൂടി നന്ദനയ്ക്ക് ഉള്ള താലം എടുത്തു വെച്ചിരുന്നു.
അങ്ങനെ ആഘോഷത്തോട് കൂടി താല പ്പൊലി ഘോഷയാത്ര ആരംഭിച്ചു..
പട്ടു പാവാടയും ബ്ലൗസും, അണിഞ്ഞു ബാലികമാര് ബാക്കി സ്ത്രീ ജനങ്ങൾ മുഴോനും സെറ്റ് സാരീയും മുണ്ടും നേര്യതും ഒക്കെ ആയിട്ട്..
ഓരോ കരക്കാരും വളരെ കേമത്തിൽ ആണ് എത്തിയിരിയ്ക്കുന്നയ്..
ഗജ വീരന്മാർ മൂന്നു ഉണ്ടായിരുന്നു.
തെക്കേമുറ്റത്തു അർജുൻ എന്ന കൊമ്പൻ ആയിരുന്നു ദേവിയമ്മയുടെ തിടമ്പ് ഏറ്റെടുത്തത്.ആലവട്ടവുo വെഞ്ചാമാരവും ഒക്കെ ആയിട്ട് അങ്ങനെ മേലേക്കാവിലമ്മ സന്തോഷത്തോടെ എഴുന്നള്ളി.
പൂക്കാവടിയും, ഗരുഡൻ പറവയും, കൊട്ടും മേളവും ഒക്കെ ആയിട്ട് ഒരു പ്രേത്യേക അരങ്ങു ആയിരുന്നു..
ചെറിയ കുട്ടികളുടെ മേളത്തിന്റെ അരങ്ങേറ്റം ആയിരുന്നു.
മുതിർന്നവർ ഒക്കേ കൂടി അതങ്ങട് കൊഴുപ്പിച്ചു.
നന്ദന അതെല്ലാം വല്ലാതെ അങ്ങട് ആസ്വദിച്ചു.
അവളുടെ കൈകളിലെ താലത്തിലെ നെയ് തിരിനാളത്തിന്റെ പ്രകാശം…. അതിൽ അവൾ അതീവ ശോഭയോടേ തെളിഞ്ഞു നിന്നത് അകലെ അവളുടെ പാതി ഒളി മിന്നാതേ നോക്കി നിന്നു.
താലം തിരികെ വന്നു കേറിയപ്പോൾ നേരം ഒൻപതു കഴിഞ്ഞു.
പള്ളിവേട്ട കഴിയാൻ ഇത്തിരി വൈകി..
പിന്നീട് ആയിരുന്നു ആറാട്ട് പുറപ്പാട്…
അതിനു ഇറങ്ങിയപ്പോൾ ചെറുതായി ചാറ്റൽ മഴ പൊഴിഞ്ഞു..
അത് അച്ചട്ടു ആണ്.
അമ്മ ആറാട്ടിനു ഇറങ്ങുമ്പോൾ ആ ഗ്രാമവാസികൾ ഒക്കെ ഒന്ന് നനയും..
എല്ലാം കഴിഞ്ഞു കൊടി ഇറക്കു പൂർത്തിയായപ്പോൾ വെളുപ്പിന് ഒരു മണി.
അവിടെ കൂടിയത്രയും ആളുകളും പിരിഞ്ഞു പോയത് അന്നേരം ആയിരുന്നു.
എല്ലാവരുടെയും മിഴികൾ ഈറൻ അണിഞ്ഞു നിന്നു.
അമ്മയെ പിരിഞ്ഞു പോകാൻ ഉള്ള സങ്കടം..ഒപ്പം ഓരോ വർഷം ചെല്ലും തോറും ഉത്സവം കേമം ആയിട്ട് തുടരുന്നതിലുള്ള സന്തോഷവും.
യാത്ര പറഞ്ഞു മടങ്ങുമ്പോൾ വീണ്ടും അടുത്ത വർഷത്തെ കാത്തിരിപ്പിന് ആയിരുന്നു ആ ഗ്രാമവാസികൾ…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…