പ്രിയമുള്ളവൾ: ഭാഗം 59
Aug 27, 2024, 22:44 IST

രചന: കാശിനാഥൻ
ആദ്യമായി മുത്തം നൽകി കൊണ്ട് തന്റെ പെണ്ണിനെ തരളിത ആക്കിയാപ്പോൾ വ്രീളാ വിവശയായി അവനെ നോക്കി നിൽക്കുകയാണ് നന്ദന... "ഒന്നൂടെ തരട്ടെ....." ചോദിച്ചു കൊണ്ട് അവൻ അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു. പെട്ടന്ന് തന്നെ ഭദ്രനെ തള്ളി മാറ്റിയിട്ട് നന്ദന പുറത്തേക്ക് ഇറങ്ങി ഓടി. ടി... വീഴല്ലേ....നാണക്കേട് ആകും ഭദ്രൻ വിളിച്ചു പറഞ്ഞു. കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്ന് അവൻ സ്വയം ഒന്ന് നോക്കി. ആവേശം കൂടിപ്പോയോ...... ഹേയ്, ഇല്ല.... ഇത്രേം ദിവസം ആയില്ലേ....ഇനി ഇതൊക്കെ എപ്പഴാ... അല്ലെങ്കിലും ഒന്നും നടന്നിട്ട് പോലും ഇല്ലല്ലോ... ഒരു ഉമ്മ കൊടുത്തത് അല്ലേ... കീഴ്ചുണ്ട് ഒന്ന് മെല്ലെ കടിച്ചു കൊണ്ട് അവൻ ഒന്ന് കൂടി തന്റെ പ്രതിബിംബത്തെ നോക്കി. അവൾക്ക് ഇനി വേദന എടുത്തോ ആവോ, ഈശ്വരാ, ചുണ്ട് എങ്ങാനും മുറിഞ്ഞിട്ട് ഉണ്ടെങ്കിൽ, ആ പിള്ളേര് ഒക്കെ കാണുമോ ആവോ. പല വിധം ചിന്തകൾ. ഭദ്രൻ മുറ്റത്തേക്ക് ഇറങ്ങി ചെന്നു. നന്ദന ആണെങ്കിൽ വിറക് പൊട്ടിച്ചു ഇടുകയാണ്.. പെട്ടന്ന് അവന്റെ ഫോൺ ചിലച്ചു. അച്ചായൻ ആണല്ലോ. ഹെലോ അച്ചായാ.. ആഹ് എടാ മോനേ, തിരക്ക് ആണോ നീയ്. അല്ല.... ഞാൻ ചുമ്മ, ഹ്മ്മ്..... നീ നാളെ വരുമോടാ. വരും... എന്താ ഇച്ചായ. എന്നാൽ പിന്നെ നന്ദനയും പോരട്ടെ.... നാളെ ഇപ്പൊ ധന്യ ലീവ് ആണ്... ഹ്മ്മ്... ഞാൻ അവളോട് പറയാം ഇച്ചായ... ടോണി വന്നോ. അവൻ വന്നിട്ട് രണ്ട് മൂന്നു ദിവസം ആയി, ഓഫീസിൽ ഇണ്ട്.ബിൻസിയും ഉണ്ട് മ്മ്.... എന്നാൽ പിന്നെ സംശയം ഒക്കെ തീർത്തു കൊടുക്കാൻ ആളുണ്ടല്ലോ അല്ലേ...ബിൻസി ചേച്ചി ആകുമ്പോൾ കുഴപ്പം ഇല്ലാലോ. ഇല്ലടാ,, നീയ്, നന്ദനയോടെ ഒന്ന് ചോദിച്ചു നോക്കൂ എന്നിട്ട് പറ്റുകയാണെങ്കിൽ നാളെത്തന്നെ കൂട്ടിക്കൊണ്ടു പോരെ.. ആഹ് ശരി, ഞാൻ കുറച്ച് സമയം കഴിയുമ്പോൾ അച്ചായനെ വിളിക്കാം. ഹ്മ്മ് ഓക്കേ ടാ.. അയാൾ ഫോൺ കട്ട് ചെയ്തതും ഭദ്രൻ, നന്ദനയെ ഉറക്കെ വിളിച്ചു. ദാ വരുന്നു ഭദ്രേട്ടാ... ഞാനീ വിറകൊക്കെ ഒന്ന് അടുക്കി വെച്ചോട്ടെ. നന്ദന മറുപടി നൽകി. അപ്പോഴേക്കും ഭദ്രൻ അവളുടെ അടുത്തേക്ക് ചെന്നു. ജോസ് അച്ചായൻ വിളിച്ചതും വിവരങ്ങളൊക്കെ പറഞ്ഞതും അവൻ നന്ദനയെ അറിയിച്ചു. അതുകേട്ടതും അവൾക്ക് ഭയങ്കര സന്തോഷമായി, നാളെത്തന്നെ ജോലിക്ക് പോയി തുടങ്ങാമെന്ന് നന്ദന അപ്പോൾ തന്നെ അവനോട് പറയുകയും ചെയ്തു. എന്നിട്ട് അവൾ വേഗം തന്നെ അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മയോടും, ഭദ്രൻ പറഞ്ഞ കാര്യങ്ങൾ അവതരിപ്പിച്ചു. അപ്പോഴേക്കും മിന്നുവും അമ്മുവും സ്കൂൾ കഴിഞ്ഞ് വന്നു. എല്ലാവർക്കും ഭയങ്കര സന്തോഷമായി. അങ്ങനെ നന്ദന നാളെ മുതൽ ജോലിക്ക് പോകാൻ തീരുമാനിച്ചു. വിവരം അപ്പോൾ തന്നെ ഭദ്രൻ ജോസച്ചായനെ വിളിച്ച് അറിയിക്കുകയും ചെയ്തു. കവല വരെ ഒന്ന് പോയിട്ട് വരാം എന്ന് പറഞ്ഞ് ഭദ്രൻ ഇറങ്ങിയതും നന്ദന അവനെയൊന്ന് കടുപ്പിച്ചു നോക്കി.. ഒരു കണ്ണിറുക്കി കാണിച്ചുകൊണ്ട് ഭദ്രൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു മിന്നുവും അമ്മുവും അര ഭിത്തിയിൽ ഇരുന്ന് ചായ കുടിക്കുന്നുണ്ട്. അമ്മുവിന്, കെമിസ്ട്രിയുടെ എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായിരുന്നു. നന്ദന അതെല്ലാം അവൾക്ക് പറഞ്ഞു മനസിലാക്കി കൊടുത്തു കൊണ്ട് അരികിൽ ഇരുന്നു. ഗീതമ്മ ആട്ടിൻ കുട്ടികളെ ഒക്കെ കൂട്ടിൽ കയറ്റുകയാണ്. ക്ലാസ്സിലെ വിശേഷങ്ങളും ഉത്സവത്തിന്റെ കാര്യങ്ങളും ഒക്കെ പറഞ്ഞു കൊണ്ട് പെൺകുട്ടികൾ മൂവരും ഇരുന്നപ്പോൾ ഭദ്രൻ പോയ വേഗത്തിൽ തിരിച്ചു വന്നു. "എന്താ ഏട്ടാ... പെട്ടന്ന് തന്നെ വന്നത്..." മിന്നു മുറ്റത്തേക്ക് ഇറങ്ങി ചെന്ന് കൊണ്ട് അവനെ നോക്കി. "ഇതാ, ഇത് പിടിയ്ക്ക് " അവൻ ഒരു കവർ എടുത്തു അവളുടെ നേർക്ക് നീട്ടി. "കൊഞ്ച് ആണ്, കുമാരൻ ചേട്ടൻ പിടിച്ചതാ.... " പറഞ്ഞു കൊണ്ട് അവൻ ബൈക്കിൽ നിന്ന് ഇറങ്ങി. പിന്നീട് എല്ലാവരും കൂടി വട്ടത്തിൽ ഇരുന്നു മീൻ എല്ലാം വൃത്തിയാക്കി എടുത്തു. ചെമ്മീൻ, പച്ച മാങ്ങായും മുരിങ്ങക്കയും ഇട്ടു നാളികേരം അരച്ച് വെച്ചു. പിന്നീട് ബാക്കി എടുത്തു മസാല തിരുമ്മി വറക്കുകയും ചെയ്തു.. എല്ലാവരും കൂടി വട്ടത്തിൽ ഇരുന്ന് കഥകൾ ഒക്കെ പറഞ്ഞു അത്താഴം കഴിച്ചു എഴുന്നേറ്റു. പിറ്റേ ദിവസം കാലത്തെ ജോലിക്ക് പോകേണ്ടത് കൊണ്ട് നന്ദന ആകെ ത്രില്ലിൽ ആയിരുന്നു. ഓഫീസിലെ കാര്യങ്ങൾ ഒക്കെ ഭദ്രനോട് അങ്ങനെ ചോദിച്ചു കൊണ്ടേ ഇരുന്നു. കിടന്ന് ഉറങ്ങൻ പറഞ്ഞിട്ട് പോലും അവള് കേൾക്കുന്നില്ല. അവസാനം അവൻ ഒന്ന് പേടിപ്പി lച്ചപ്പോൾ ആയിരുന്നു അവൾ കണ്ണൊന്നു അടച്ചത്. എന്തൊക്ക പ്രതീക്ഷകളും ആയിട്ട് വന്നു കിടന്നത് ആണ്.. പെണ്ണ് എല്ലാം കുളമാക്കി..അത്രമേൽ മധുരമായ ഒരു ചുംബനം താൻ അവൾക്ക് നൽകി എന്നുള്ള കാര്യം തന്നെ അവൾ മറന്ന മട്ടാണ്......കഷ്ടം. മുഖം തിരിച്ചു നോക്കിയപ്പോൾ കണ്ടു ഒരായിരം കനവ് കണ്ടു കൊണ്ട് ഉറങ്ങുന്നവളെ.. വലം കൈ കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു, അപ്പോളേക്കും പെണ്ണ് തന്റെ നെഞ്ചോട് ചേർന്നു കിടന്നു. **** അതിരാവിലെ ഉണർന്നു നന്ദ അടുക്കളയിൽ എത്തി. അമ്മ എഴുന്നേറ്റു വരുന്നതേ ഒള്ളു. പുട്ടും കടല കറിയും ആയിരുന്നു ബ്രേക്ഫാസ്റ്റനു കടല കഴുകി വാരി കുക്കറിൽ ഇട്ട ശേഷം കുറച്ചു ചെറിയ ഉള്ളിയും,വെളുത്തുള്ളിയും, മസാലകളും ചേർത്തു അടുപ്പത്തു വെച്ചു. ബീൻസ് തോരൻ വെയ്ക്കണം, അതിനു വേണ്ടി ഉള്ളത് ഫ്രിഡ്ജിൽ നിന്നും എടുത്തു വെള്ളത്തിൽ ഇട്ടിട്ടു നാളികേരം തിരുമ്മി വെച്ചു. പുട്ടിനും കടല കറിയ്കും ഒക്കെ ആവശ്യം ആയതു അവൾ ചിരകി. അപ്പോളേക്കും അമ്മ ഉണർന്നു വന്നിരുന്നു.. മോള് കാലത്തെ എണീറ്റൊ...? ഒരു കോട്ടുവാ ഇട്ട് കൊണ്ട് അടുക്കള മൂലയിൽ കിടന്ന കസേരയിൽ വന്നു ഇരുന്നു കൊണ്ട് അവർ നന്ദുവിനെ നോക്കി ചോദിച്ചു. , "ജോലി ഒക്കെ തീർത്തിട്ട് പോയാൽ അമ്മയ്ക്ക് എളുപ്പം ആകുല്ലോ എന്ന് കരുതിയാണ്,ചോറ് വെയ്ക്കാൻ ഉള്ള കലം കഴുകി കൊണ്ട് അവൾ മുറ്റത്തേയ്ക്ക് ഇറങ്ങി. വെള്ളം കോരി നറച്ചു കൊണ്ട് പെട്ടെന്ന് കേറി വരികയും ചെയ്തു. 7മണി അയപ്പോൾ സകല ജോലിയും കഴിഞ്ഞു നന്ദന കുളിയ്ക്കാനായി പോയി. . ഭദ്രൻ എഴുന്നേറ്റു കട്ടിലിൽ ഇരിപ്പുണ്ട്. " പോയി കുളിയ്ക്ക്, നേരം പോകുന്നു " അവൻ ദൃതി കാട്ടിയതും നന്ദ പെട്ടെന്ന് തന്നെ ഒരു ചുരിദാറും എടുത്തു ബാത്‌റൂമിലേക്ക് ഓടി പോയി. കാലത്തെ 8മണി ആയപ്പോൾ ഭദ്രനും നന്ദനയും പോകാനായി തയ്യാറായി ഇറങ്ങി വന്നു. അമ്മയ്ക്കും അനിയത്തിമാർക്കും ഒക്കെ കെട്ടിപിടിച്ചു ഉമ്മ വരെ കൊടുത്ത ശേഷം ആണ് അവൾ ചെന്നു ഭദ്രന്റെ പിന്നിലു കയറിയത്. ഏകദേശം ഒരു മണിക്കൂർ എടുത്തു കാണും ഓഫീസിൽ എത്തുവാൻ... ഭദ്രേട്ടാ.... ആകെ കൂടി ഒരു വല്ലായ്മ പോലെ.... കേറി വരണോ... അതോ തിരിച്ചു പോയാലോ.. ബൈക്കിൽ നിന്ന് ഇറങ്ങിയ ശേഷം നന്ദന മെല്ലെ പിറു പിറുത്തു. അതിനു മറുപടിയായി ഭദ്രൻ അവളെ ഒരു നോട്ടം നോക്കി.അത് കണ്ടതും പെണ്ണിന്റെ മുഖം കുനിഞ്ഞു. നിലത്തേയ്ക്ക് മിഴികൾ പായിച്ചു നിൽക്കുന്നവളെ കണ്ടതും ഭദ്രനു ചിരി പൊട്ടി. മക്കളെ... കേറി വായോ.. എന്നതാ അവിടെ നിൽക്കുന്നെ.. അച്ചായന്റെ ശബ്ദം കേട്ടതും നന്ദന മുഖം ഉയർത്തി. വെളുക്കനേ ചിരിച്ചു കൊണ്ട് ജോസച്ചായൻ, ഒപ്പം തന്നെ സൂസമ്മച്ചിയും ഉണ്ട്. ഭദ്രന്റെ പിന്നാലെ അവരുട അടുത്തേക്ക് ചെല്ലുമ്പോൾ പെണ്ണിന്റെ ഹൃദയം എന്തിനെന്നു അറിയാതെ അലമുറയിട്ടു. .....കാത്തിരിക്കൂ.........