പ്രിയമുള്ളവൾ: ഭാഗം 63
രചന: കാശിനാഥൻ
കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നിട്ട് ആണമ്മേ, അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല”
“ഹ്മ്മ്..ഞാനങ്ങ പേടിച്ചുപോയി മോളെ, നീ ഓട്ടോയിൽ വന്നു ഇറങ്ങിയപ്പോ മുതൽ ശ്രെദ്ധിക്കുന്നതാ, ആകെ കൂടി നിനക്ക് ഒരു വല്ലാഴിക പോലെ എനിക്ക് തോന്നി ”
. “ഹേയ്… കുഴപ്പമില്ലമ്മേ…”
പറഞ്ഞു കൊണ്ട് അവൾ ചായ മുഴുവൻ കുടിച്ചു തീർത്തു.
” ക്ഷീണം ആണെങ്കിൽ മോള് കുറച്ച് സമയം പോയി കിടക്ക്, ഒന്ന് ഉറങ്ങി കഴിയുമ്പോഴേക്കും എല്ലാം ശരിയാകും”
അവര് പറഞ്ഞതും നന്ദന തലകുലുക്കി.
അപ്പോഴാണ് മിന്നു എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്നത്.
“ചേച്ചി എപ്പോ വന്നു,അനക്കം ഒന്നും കേട്ടില്ലാ..ഞാനാണെങ്കിൽ ചേച്ചിനെ ഒന്ന് വിളിക്കാൻ ആയിട്ട് ഫോൺ എടുക്കാൻ വേണ്ടി വന്നതാ,”
“കുറച്ചുനേരം ആയതേ ഉള്ളൂ മോളെ വന്നിട്ട്, ഏട്ടൻ വരാൻ ലേറ്റ് ആകും എന്നു പറഞ്ഞു. അതുകൊണ്ട് ഞാൻ ഒരു ഓട്ടോയ്ക്ക് ആണ് പോന്നത്,”
“ഹ്മ്മ്……”
” ചേച്ചിക്ക് തലവേദനയാടി, ആ ടൈഗർ ബാം ഒന്ന് എടുത്തു കൊണ്ടുവന്നേ നീയ്,ഇത്തിരി പുരട്ടി കഴിഞ്ഞു മാറിക്കോളും ”
അമ്മ പറയുന്നത് കേട്ട് മിന്നു വേഗം അകത്തേക്ക് കയറിച്ചെന്നു.
ബാം എടുത്തുകൊണ്ടുവന്ന്,നന്ദനയുടെ നെറ്റിയിൽ തടവി കൊടുത്തു.
“ചേച്ചി പോയി കിടക്ക്, കുറച്ചു കഴിഞ്ഞു മാറും ഇല്ലെങ്കിൽ ഏട്ടനെ കൊണ്ട് നമ്മൾക്ക് മരുന്നു മേടിപ്പിക്കാം ”
മിന്നു പറഞ്ഞതും അവൾ എഴുന്നേറ്റ് മുറിയിലേക്ക് പോയി…
ഭദ്രൻ വന്നപ്പോൾ എട്ടു മണിയായിരുന്നു നേരം.
ബൈക്ക് കൊണ്ടു വന്നു ഒതുക്കി വെച്ച ശേഷം അവൻ മുറിയിലേക്ക് കയറി വന്നു.
ലൈറ്റ് ഇട്ടശേഷം തിരിഞ്ഞതും
കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്ന നന്ദനയെ അപ്പോഴാണ് അവൻ കണ്ടത്..
മുറിയിലേക്ക് പ്രകാശം നിറഞ്ഞതും അവൾ ചാടി എഴുന്നേറ്റു.
” എന്തുപറ്റി പെണ്ണേ, ഈ സമയത്ത് പതിവില്ലാത്ത ഒരു കിടപ്പ് ഒക്കെ, പീരീഡ്സ് ആയോ നിനക്ക്”
ഷർട്ട് ഊരി മാറ്റി അഴീലേക്കിട്ട ശേഷം ഭദ്രൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി..
” അതിന്റെ ഒന്നുമല്ല, വല്ലാത്ത തലവേദന ആയിരുന്നു ഏട്ടാ, വന്നപാടെ കുളിച്ച് കേറി കിടന്നതാണ് ”
തന്റെ മുടി മുഴുവനായും, എടുത്ത് ഉച്ചയിലേക്ക് കെട്ടിവെച്ചുകൊണ്ട്, നന്ദന പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു.
വെളിയിലേക്ക് ഇറങ്ങിപ്പോകാൻ തുടങ്ങിയവളെ പെട്ടെന്നുതന്നെ ഭദ്രൻ പിടിച്ചു, തന്നോട് ചേർത്തു.
” എന്തുപറ്റി, എന്താ നിന്റെ മുഖമൊക്കെ വല്ലാതിരിക്കുന്നത്, എന്തെങ്കിലും പ്രശ്നം ഉണ്ടായോ ”
അവന്റെ ചോദ്യം കേട്ടതും നന്ദന ഒന്ന് കിടുങ്ങി.
എന്തെങ്കിലും അറിഞ്ഞിട്ടാണോ എന്ന് ആയിരുന്നു, അവൾ ആദ്യം ചിന്തിച്ചത്
” കമ്പ്യൂട്ടറിന്റെ മുന്നില് ഒരേ ഇരിപ്പിരുന്ന് കണ്ണിനൊക്കെ വല്ലാത്ത വേദനയാണ് ഏട്ടാ,ഞാനാകെ മടുത്തു പോയി, നടുവിനും പുറത്തിനും ഒക്കെ ഇന്ന്, വേദനയായിരുന്നു”
” ഞാൻ നിന്നോട് പറഞ്ഞതല്ലേ, ഈ കുടുംബത്തിന് കഴിയാനുള്ള വക ഒക്കെ, ഉണ്ടാക്കി കൊണ്ടുവരാനുള്ള കഴിവും തന്റേടം ഉള്ളവനാണ് ഞാൻ എന്ന്, നിർത്തിക്കോണം ഇന്നത്തോടെ, പറഞ്ഞില്ലെന്ന് വേണ്ട ”
അവൻ ദേഷ്യപ്പെട്ട് പറഞ്ഞശേഷം, വെളിയിലേക്ക് ഇറങ്ങിപ്പോയി.
അടുക്കളയിൽ നിന്ന് അവന്റെ ശബ്ദം ഉയർന്നതും നന്ദന തിടുക്കപ്പെട്ട അങ്ങോട്ട് ചെന്നു.
“ശരിയാ മോനെ നീ പറഞ്ഞത്, വയ്യാണ്ടായ പിന്നെ എന്ത് ചെയ്യും, ഇനിമുതൽ , ഇവിടെയെങ്ങാനും ഇരുന്നാൽ മതി, ജോലിയും വേണ്ട കൂലി വേണ്ട,”
അമ്മ പറയുന്നത് കേട്ടുകൊണ്ട് നന്ദനയും അവരുടെ അടുത്ത് ചെന്നുനിന്നു.
“മോളെ, സൂസമ്മച്ചിയോട് ഞാൻ പോയി സംസാരിച്ചു കൊള്ളാം, ഇനി മുതൽ നീ ജോലിക്കൊന്നും പോകേണ്ട കൊച്ചേ, നടു നട്ടെല്ലും ഇപ്പോഴേ മേലാതെ വന്നാലേ എന്തോ ചെയ്യും, ഒരു കൊച്ചു പോലും ആയിട്ടില്ല”
ഗീതമ്മയും ഭദ്രനും ഓരോന്ന് പറഞ്ഞു കൊണ്ട് നിന്നപ്പോൾ, നന്ദന നിശബ്ദം തലകുലുക്കിയതേയുള്ളൂ.
അത്താഴം, നുള്ളിപ്പെറുക്കി ഇരിക്കുന്നവളെ ഭദ്രൻ കടക്കണ്ണാൽ ഒന്നു നോക്കി.
എന്നും അനിയത്തിമാരുടെ ഒപ്പം കുറുമ്പ്, കാണിച്ചും ബഹളം കൂട്ടിയും ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്.
ഇന്നിപ്പോ ഇവൾക്ക് എന്തുപറ്റി ആവോ. ശരിക്കും വയ്യാഞ്ഞിട്ടാണോ.
കിടക്കാൻ നേരം ഒന്നുകൂടി ചോദിക്കാമെന്ന് അവൻ കരുതിക്കൂട്ടി.
ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ ശേഷം, പാത്രങ്ങളൊക്കെ കഴുകി വെക്കുവാൻ അമ്മയോടൊപ്പം അവൾ കൂടി.
ജോലിക്ക് പോകേണ്ട എന്ന് ഭദ്രൻ പറഞ്ഞത്, മോൾക്ക് വിഷമമായി കാണും എന്ന് അമ്മക്കറിയാം, എന്നാലും സാരമില്ല കേട്ടോ, നന്നായിട്ട് വല്ല പി എസ് സി, ടെസ്റ്റ് മേടിച്ച് പഠിക്ക് എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിക്കാം, അല്ലാതെ ഒരു പ്രൈവറ്റ് സ്ഥാപനത്തിലും പോയി കിടന്നു കഷ്ടപ്പെടേണ്ട മോളെ ”
” ആഹ് ഇനി അങ്ങനെ എന്തെങ്കിലും നോക്കാം അമ്മേ, ഏട്ടൻ പറഞ്ഞതുപോലെ ഇനി അവിടേക്ക് പോകുന്നില്ല, നാളെ ചെന്ന് കണക്കും കാര്യങ്ങളും ഒക്കെ അച്ചായനെ ഏൽപ്പിച്ചിട്ട് ഞാൻ തിരിച്ചു പോരും ”
അവൾ അമ്മയോട് മറുപടിയും പറഞ്ഞു..
” നന്ദേ, നീ എന്നോട് എന്തെങ്കിലും ഒളിക്കുന്നുണ്ടോ ”
ഭദ്രനോട് ചേർന്ന് വലംകൈ അവന്റെ വയറിലൂടെ കെട്ടിപിടിച്ചു കൊണ്ട് കിടക്കുകയാണ് നന്ദന.
പെട്ടെന്നായിരുന്നു ഭദ്രൻ അവളോട് അങ്ങനെ ചോദിച്ചത്.
ആകെ പകച്ചു പോയെങ്കിലും, അവനോട് സംഭവിച്ച കാര്യങ്ങളൊക്കെ പറയുവാൻ നന്ദനയ്ക്ക് പേടിയായിരുന്നു…
ഭദ്രേട്ടൻ അറിഞ്ഞു കഴിഞ്ഞാൽ അവനെ പിന്നെ വെച്ചേക്കില്ല… കാരണം മുന്നും പിന്നും നോക്കാത്തവൻ ആണ് ആള്.പണ്ട് കാല് വയ്യാതെ ആയപ്പോൾ തിരുമ്മുകാരൻ ദാമുവിന്റെ അടുത്ത് പോയെന്നു പറഞ്ഞു ദേഷ്യപ്പെട്ടത് ഓർത്പ്പോൾ അവളെ വിറച്ചു.
“നന്ദേ…. ഞാൻ ചോദിച്ചത് കേട്ടില്ലേടി ”
“ഉറക്കം വന്നു കണ്ണടയുവാ… മിണ്ടാതെ കിടന്ന് ഉറങ്ങാൻ നോക്കിക്കെ ചെക്കാ ”
അവൾ അത് പറഞ്ഞതും ഭദ്രൻ തിരിഞ്ഞു കിടന്ന് പെണ്ണിനെ ഒന്നമർത്തി പുൽകി..
“ആഹ്, പതുക്കെ.. വേദനിക്കുന്നു ഏട്ടാ ”
അവന്റെ പിടുത്തം മുറുകിയതും നന്ദന കിടന്ന് കുതറി.
മറുപടിയായ് ആ കവിളിൽ ചെറുതായി ഒന്ന് കടിച്ചു കൊണ്ട് ഭദ്രൻ പെണ്ണിനെ തന്നിലേക്ക് ചേർത്തു പിടിച്ചു.
കുറച്ചു കഴിഞ്ഞതും അവന്റെ ശ്വാസതാളം ഉയർന്നു വന്നു.
ഭദ്രൻ ഉറങ്ങി എന്ന് മനസിലായതും നന്ദനയുടെ മിഴികൾ നിറഞ്ഞു തൂവി.
ആദ്യം ആയിട്ട് ആണ്,പാവത്തിനോട് കള്ളം പറയുന്നത്…
ഓർത്തപ്പോൾ അവളുടെ നെഞ്ചു വിങ്ങിപ്പൊട്ടി..
വേറൊരു നിവർത്തിയും ഇല്ലാതെ ആയി പോയി.. സോറി ഏട്ടാ..
ആയിരം ആവർത്തി അവനോട് മാപ്പ് പറഞ്ഞ ശേഷം ആണ് അവൾ കണ്ണൊന്നു അടച്ചത്.
എന്നിട്ടും ഉറക്കം വരാതെ പെണ്ണ് തിരിഞ്ഞു മറിഞ്ഞുകിടന്നു..
വെളുപ്പാൻകാലം എപ്പോഴും ആയി അവൾ ഒന്ന് കണ്ണടച്ചപ്പോൾ, അതുകൊണ്ടുതന്നെ ഉണരാനും വൈകി.
എന്നും അഞ്ചു മുപ്പതിന് മുന്നേ എഴുന്നേറ്റ് അടുക്കളയിൽ എത്തുന്ന നന്ദന, ആറുമണി കഴിഞ്ഞിട്ടും വരാഞ്ഞപ്പോൾ,ഗീതമ്മ പതിയെ ചെന്ന് വാതിലിൽ തട്ടി..
പെട്ടെന്ന് അവൾ കണ്ണ് തുറന്നു.
തന്റെ അരികിലായി കമിഴ്ന്നു കിടന്നുറങ്ങുന്ന ഭദ്രനെ അവൾ ഒന്നും നോക്കി..
എന്നിട്ട് അഴിയാൻ തുടങ്ങിയ മുടി ഒന്നുകൂടി മുറുക്കി കെട്ടി വച്ചുകൊണ്ട്, എഴുന്നേറ്റ് ചെന്നു വാതിൽ തുറന്നു.
” നേരം ഒരുപാട് ആയല്ലോ ദൈവമേ”
അവൾ ക്ലോക്കിലേക്ക് നോക്കി പിറു പിറുത്തു.
, കിടന്നുറങ്ങിപ്പോയമ്മേ, ഇപ്പോഴാ കണ്ണ് തുറന്നത്. നല്ല ഉറക്കം ആയിരുന്നു, ഏട്ടന്റെ അലാറവും അടിച്ചില്ല.
” അതൊന്നും കുഴപ്പമില്ല മോളെ, ഞാൻ കരുതിയത് നിനക്ക് എന്തെങ്കിലും ക്ഷീണമോ മറ്റോ ആണോ എന്നാണ് ”
” ഏയ് അങ്ങനെയൊന്നും ഇല്ല അമ്മേ, എന്നും ഈ പോക്കും അലച്ചിലും, മടുത്തു പോയിരുന്നു അതിന്റെ… ”
അമ്മയുടെ പിന്നാലെ അടുക്കളയിലേക്ക് നടക്കുമ്പോൾ അവൾ പറഞ്ഞു..
” സാരമില്ലെന്നേ ഒരു ദിവസം കൂടെ പോയാ മതി, ഇനി പരിപാടി നിർത്തിയ്ക്കോ… ഭദ്രൻ പറഞ്ഞതുപോലെ, ഒരാവശ്യവും ഇല്ലാത്ത കാര്യമായിരുന്നു അല്ലേ മോളെ ”
“മ്മ് സത്യം ..”
പല്ല് തേച്ചു മുഖം കഴുകി വന്നപ്പോൾ ഗീത കാപ്പി എടുത്തു വെച്ചിട്ടുണ്ട്..
“ഏട്ടനെ വിളിയ്ക്കട്ടെ കേട്ടോ അമ്മേ… ഇപ്പൊ വരാം ”
അമ്മ കൊടുത്ത കട്ടൻ കാപ്പി മേടിച്ച് ചൂണ്ടോട് ചേർത്തുകൊണ്ട് അവൾ മുറിയിലേക്ക് കയറിപ്പോയി.
മിന്നുവും അമ്മുവും ഒക്കെ ഉണർന്നിരുന്ന് വായിച്ചു പഠിക്കുന്നുണ്ട്.
ഒന്ന് എത്തിനോക്കി അവരെ രണ്ടാളെയും, ചിരിച്ചു കാണിച്ചശേഷം അവൾ ഭദ്രനെ വിളിക്കുവാനായി പോയി…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…