Novel

പ്രിയമുള്ളവൾ: ഭാഗം 70

രചന: കാശിനാഥൻ

ഞെട്ടി വിറച്ചു കൊണ്ട് ഇരിക്കുകയാണ് ടോണി.

ഒന്നുറക്കെ നിലവിളിച്ചാൽ പോലും ആരും കേൾക്കാത്ത അത്രയ്ക്ക് വിജനമായ പ്രദേശം ആണ്..

പേടിച്ചിട്ട് അവന്റെ പല്ലുകൾ പോലും കൂട്ടി മുട്ടി.

അപ്പോളേക്കും ഒരു നിഴൽ രൂപം വന്നു മുൻവശത്തെ ഡോറിന്റെ അരികിലായി നിന്നു.

ടപ്പേ…

ചില്ലു മുഴുവൻ തവിടു പൊടിയായി.

ടോണിയുടെ ദേഹത്തേക്ക് കുറേ ഒക്കെ വീണു.

തന്റെ മുന്നിൽ നിൽക്കുന്ന ഭദ്രനെ കണ്ടതും ടോണിയെ വിയർത്തു.

അവനെ ഒന്നു ദയനീയമായി ടോണി നോക്കി.

പൊട്ടിയ ഗ്ലാസ്സിന്റെ ഇടയിൽ കൂടി വണ്ടിയുടെ അകത്തേക്ക് കൈ ഇട്ട് ഭദ്രൻ ലോക്ക് മാറ്റി..

ഭദ്രാ… ഞ്ഞ.. ഞാന്…. അവള് നിർബന്ധിച്ചപ്പോൾ, ഒരു നിമിഷം…

നുണ ക്കഥ മെനയാൻ പാട് പെടുന്ന ടോണിയുടെ കുത്തിനു പിടിച്ചു ഭദ്രൻ വെളിയിലേയ്ക്ക് ഇട്ടു.

എന്നിട്ട് അവന്റെ നെഞ്ചിൽ തന്റെ വലതു കാൽ എടുത്തു വെച്ചു,ആഞ്ഞു ചവിട്ടി
. ആഹ്….

വേദന എടുത്തു ടോണി അലറി വിളിച്ചു.

അപ്പോളേയ്കും ഭദ്രൻ ഒന്നുകൂടി ശക്തിയിൽ അവന്റെ അടിവയറ്റിലേക്ക് ആഞ്ഞു ഒരു ചവിട്ടു കൂടി ക്കൊടുത്തു.

“ഭദ്രാ
. എന്നെ ഒന്നും ചെയ്യല്ലേ…പ്ലീസ്….. ഭദ്ര ”

വേദന എടുത്തു അലറി വിളിക്കുകയാണ്‌ ടോണി.

പക്ഷെ ഭദ്രൻ ഒരക്ഷരം പോലും മിണ്ടാതെ അവനെ ചവിട്ടി കൂട്ട്കയായിരുന്നു.

ഭദ്രാ…… ഇനി.. ഇനി എന്നേ ഒന്നും ചെയ്യല്ലേ.. പ്ലീസ്… ആഹ്.. അമ്മേ…. ആഹ് ”

ടോണി കരഞ്ഞു കൊണ്ട് ഉറക്കെ നിലവിളിച്ചു കൂവുന്നുണ്ട്.

പക്ഷെ അത് കേൾക്കാൻ ഒരൊറ്റ കുഞ്ഞ് പോലും അവിടെ ഇല്ലായിരുന്നു.

അവസാനം ഭദ്രൻ തന്റെ അരയിൽ നിന്നും കത്തി വലിച്ചു ഊരി എടുത്തു.

അത് കണ്ടപ്പോൾ നിലത്തു കിടന്നു ടോണി ഞെട്ടി പിടഞ്ഞു..

ഭദ്ര… എന്നേ ഒന്നും ചെയ്യല്ലേ… ഇനി ഒരിക്കലും നിങ്ങളുടെ കൺ മുന്നിൽ പോലും ഞാൻ വരില്ല… എടാ… എന്നേ ഉപദ്രവിയ്ക്കല്ലേ… പ്ലീസ്

അപ്പോളേക്കും ഭദ്രൻ അവന്റെ നെഞ്ചിലേക്ക് കയറി ഇരുന്നു കൊണ്ട് കത്തി എടുത്തു അവന്റെ കഴുത്തിനോട് ചേർത്തു വെച്ച്.

“ഭദ്രന്റെ പെണ്ണിനെ വേണം അല്ലേടാ &%%##മോനേ നിനക്ക്… ”

അവൻ ടോണിയുടെ കഴുത്തിലൂടെ ഒന്നു വരഞ്ഞു വിട്ടു കൊണ്ട് ചോദിച്ചപ്പോൾ ടോണി കണ്ണുകൾ ഇറുക്കി അടച്ചു..

“യാതൊരു തെറ്റും ചെയ്യാത്ത എന്റെ പെണ്ണിനെ നീ ഇന്ന് എല്ലാവരുടെയും മുന്നിൽ വെച്ചു കള്ളിയാക്കി,അച്ചായന്റെ പൈസ മേശയിൽ നിന്ന് എടുത്തു അവളുടെ ബാഗിൽ വെച്ചത് ആരാടാ @-*&₹₹മോനേ….”

കവിളിൽ കുത്തി പിടിച്ചു കൊണ്ട് ഭദ്രൻ അത് ചോദിച്ചപ്പോൾ ടോണിയുടെ മിഴികൾ നിറഞ്ഞു തൂവി.

“ഭദ്രാ…. മാപ്പ്..
പറ്റിപ്പോയി,എല്ലാത്തിനും മാപ്പ്.”

വിതുമ്പി കൊണ്ട് അവൻ പറഞ്ഞു.

“നീ എന്നതാടാ കരുതിയെ,ഇതൊന്നും ഈ ഭദ്രൻ അറിയില്ലന്നാണോ… എന്നേ വെറും പൊട്ടൻ ആക്കാം എന്നാണോ നീയൊക്കെ കരുതിയെ ”

അവന്റെ ബലിഷ്ടമായ വലംകൈ തന്റെ കവിളിൽ മുറുകി വരുംതോറും  ടോണിക്ക് വേദന അസഹനീയമായിരുന്നു..

അവന്റെ വായിലൂടെ, രക്തത്തിന്റെ രുചി പരന്നു.

പെട്ടെന്നായിരുന്നു അകലെ നിന്നും ഒരു വണ്ടിയുടെ വെളിച്ചം ,ഭദ്രൻ കണ്ടത്.

അതാരാണെന്ന് തിരിച്ചറിയുവാൻ അവനും ടോണിക്കും അധികനേരം വേണ്ടിവന്നില്ല.

വണ്ടി കൊണ്ടുവന്ന അവരുടെ അരികിലായി നിർത്തിയിട്ട് ജോസ് അച്ചായൻ ചാടി ഇറങ്ങി ഓടി വന്നു..

അപ്പോഴും ഭദ്രൻ ടോണിയുടെ നെഞ്ചിൽ കുറുകെ കയറിയിരിക്കുകയായിരുന്നു.

“എടാ
. ഭദ്ര നീ എന്താ ഈ കാണിക്കുന്നത്,വിട്ടേ എഴുന്നേറ്റ് മാറിക്കേടാ…”

അച്ചായൻ പിടിച്ചു മാറ്റുവാൻ ശ്രമിച്ചു എങ്കിലും., ഭദ്രൻ ഒന്ന് അനങ്ങി പോലുമില്ല.

“എടാ ഭദ്ര, നീ മാറുന്നുണ്ടോ ഇങ്ങോട്ട്,ഈ ന*** എന്തെങ്കിലും സംഭവിച്ചാൽ, പിന്നെ, നീ അകത്താകും, ആ പാവം പിടിച്ച പെൺകൊച്ചിനും, നിന്റെ വീട്ടുകാർക്കും വേറെ ആരാണ് ഉള്ളത്,ഇവനുള്ള ശിക്ഷ, ഇത്രയൊക്കെ നീ കൊടുത്തില്ലേ അതുമതി”

പറഞ്ഞുകൊണ്ട് അച്ചായൻ ഭദ്രേനെ പിടിച്ചു മാറ്റുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

പക്ഷേ ഭദ്രന്റെ വലംകൈ അപ്പോഴും, അവന്റെ കവിളിൽ നിന്നും അല്പം താഴേക്ക് ഇറങ്ങി കഴുത്തിലേക്ക് മുറുകീയിരുന്നു.

ശ്വാസം കിട്ടാതെ പിടയുകയാണ് ടോണി.

അച്ചായൻ നോക്കിയിട്ടൊന്നും ഭദ്രൻ അനങ്ങുന്ന ലക്ഷണവും ഇല്ല.

എടാ ഭദ്ര ഞാൻ പറയുന്നതൊന്നും കേൾക്കടാ,മര്യാദയ്ക്ക് വിടുന്നുണ്ടോ നീയ്…

അച്ചായൻ പിന്നെയും ബഹളം കൂട്ടുന്നുണ്ട്.

അപ്പോഴേക്കും അച്ചായന്റെ ഫോണില് നന്ദനയുടെ കോൾ വന്നിരുന്നു.

ദേ നിന്റെ  പെങ്കൊച്ച് ഇതെത്രമത്തെ തവണയാണെന്ന് അറിയാമോ കിടന്നു വിളിക്കാൻ തുടങ്ങിയിട്ട്. നീ നിനക്ക് തോന്നിയപോലെ ഇവനെ കൊല്ലുവോ തിന്നുവോ എന്താണെന്ന് വെച്ചാൽ ചെയ്തോ, ഞാൻ ഇനി കൂടുതലൊന്നും പറയുന്നില്ല, നീ ഇനിയുള്ള കാലം പോയി ജയിലിൽ കിടക്ക്, അവളും എങ്ങോട്ടെങ്കിലും പോട്ടെ  അതാ നിങ്ങൾക്ക് രണ്ടാൾക്കും നല്ലത്. ആ ഗീതമ്മ പെൺപിള്ളേരെ വളർത്തി എങ്ങനെയെങ്കിലും കഴിഞ്ഞോളും ”

അച്ചായൻ വായിൽ തോന്നിയതെല്ലാം പറഞ്ഞ് ഫോൺ എടുത്ത്.

” ഹലോ അച്ചായ ഭദ്രേട്ടനെ കണ്ടോ, എന്തെങ്കിലും വിവരം അറിഞ്ഞോ, ഞങ്ങൾ വിളിച്ചിട്ട് ഒന്നും ഫോൺ എടുക്കുന്നില്ല, ”

അലറി കരഞ്ഞുകൊണ്ട് അച്ചായനോട് പറയുന്ന നന്ദനയുടെ ശബ്ദം  ഭദ്രന്റെ കാതിൽ പതിഞ്ഞു.

” അവനെ ഞാൻ കണ്ടെടി കൊച്ചെ, ഇവിടെ നമ്മുടെ റബ്ബർ തോട്ടത്തിൽ ഉണ്ട്, ടോണിയെ കൊല്ലാൻ ആയിട്ട് കഴുത്തിൽ കത്തിയും വെച്ച് നിൽക്കുകയാണ്, ”

“അയ്യോ… എന്റെ ഭഗവാനെ, ഞാൻ എന്താ ഈ കേൾക്കുന്നത്, അച്ചായാ ഫോൺ ഒന്നു ഭദ്രേട്ടന്റെ കയ്യിൽ കൊടുക്കുമോ “?
അവൾ കരഞ്ഞു.

അവൻ എല്ലാം കേൾക്കുന്നുണ്ട്, നീ പറഞ്ഞൊ..

ഭദ്രേട്ടാ…… ഏട്ടൻ ഇവിടെ ഒരു മണിക്കൂറിനു ഉള്ളിൽ തിരിച്ചു വന്നില്ലെങ്കിൽ പിന്നെ ഈ നന്തനയെ ഒരിക്കലും ജീവനോടെ കാണില്ല.. മേലേക്കാവിൽ അമ്മയാണേ സത്യം..

നന്ദു കരഞ്ഞു കൊണ്ട് പറയുന്നതും ഫോൺ കട്ട്‌ ആകുന്നതും ഒക്കെ ഭദ്രൻ അറിയുന്നുണ്ടായിരുന്നു.

അവളുടെ ആ ഒറ്റ വാചകത്തിൽ അവൻ ഒന്നടങ്ങിയതായി അച്ചായന് തോന്നി.

“എടാ, നീ വീട്ടിലേക്ക് ചെല്ല് ആ പെൺകൊച്ച് എന്തെങ്കിലും അവിവേകം കാണിക്കും  അറിയാലോ അവള്ടെ സ്വഭാവം നിനക്ക്,”.

അച്ചായൻ അവനോട് വളരെ താഴ്മയായി പറഞ്ഞു.

ഭദ്രാ… ചെല്ലുന്നുണ്ടെങ്കിൽ വേഗം ചെല്ല്, അല്ലെങ്കിൽ നിന്റെ ഇഷ്ട്ടം പോലെ കാണിക്ക്
. ഞാൻ പോകുവാ…”

അച്ചായൻ തിരിഞ്ഞു പോകാൻ തുടങ്ങിയതും ഭദ്രൻ പതിയെ എഴുന്നേറ്റ്.

എന്നിട്ട് ടോണിയെ വലിച്ചു പൊക്കി കാറിന്റെ ബാക്കിലേക്ക് ചേർത്ത് നിർത്തി..

” ഈ നായിന്റെ മോൻ കാരണം എന്തൊക്കെ പ്രശ്നങ്ങളാണ് അച്ചായാ ഇന്ന് ഉണ്ടായത്, എന്റെ നന്ദന എല്ലാവരുടെയും മുന്നിൽ, ഒരു പെരുങ്കള്ളിയെ പോലെ തലകുനിച്ചു നിന്നില്ലേ, ഈ ചെറ്റ അവളോട് മോശമായി പെരുമാറിയതിന്, അവള് ഇവനെ അടിച്ചത്,  അതിനു പകരമായി  ഇവൻ കാട്ടിക്കൂട്ടിയത് എന്തെല്ലാം വൃത്തികേടുകൾ ആയിരുന്നു, ഇങ്ങനെയുള്ളവന്മാരൊക്കെ ജീവിച്ചിരിക്കുന്നതിലും ഭേദം, കൊന്നിട്ട് ജയിലിൽ പോയി ഞാൻ ശിക്ഷ അനുഭവിക്കുന്നത് തന്നെയാണ്..

വായിൽ തോന്നിയത് മുഴുവൻ ഭദ്രൻ അവനെ വിളിച്ചു പറഞ്ഞു, അപ്പോഴൊക്കെ തലകുനിച്ച് നിൽക്കുകയാണ് ടോണി.

അവന്റെ വായിൽ കൂടിയും മൂക്കിൽ കൂടിയും ഒക്കെ രക്തം വാർന്നു വരുന്നുണ്ട്.

കവിളൊക്കെ വീങ്ങി നീര് വെച്ച് തൂങ്ങി.

“ഈ ന*** കാണിച്ച വൃത്തികേട്, ഒക്കെ അച്ചായനും അറിയില്ലേ.ഇവനെ ഞാൻ വെറുതെ വിടണോ… പറ.. ”

“വെറുതെ വിടാൻ ഒരിക്കലും ഞാൻ പറയില്ല… കൊടുക്കേണ്ടത് കൊടുത്തു കഴിഞ്ഞില്ലേ നീയ്, മതി ഇനി നിറുത്തു.. എന്നിട്ട് വീട്ടിൽ പോകാൻ നോക്കെടാ..ആ പെൺകൊച്ചു ആകെ തകർന്ന മട്ടാ..”

അച്ചായൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ ടോണിയുടെ ഉറക്കെ ഉള്ള നിലവിളി അവിടമാകെ പ്രതിധ്വനിച്ചു.

അച്ചായൻ നോക്കിയപ്പോൾ കണ്ടു അവന്റെ വലത് കൈ ഒടിഞ്ഞു ആടുന്നത്.

എന്റെ പെണ്ണിന്റെ കരണം പുകച്ച കൈ അല്ലേ.. അത് ഞാൻ ഇങ്ങു എടുക്കുവാ….

വലിച്ചു ഒടിച്ച ശേഷം ഭദ്രൻ ചെന്നു തന്റെ ബൈക്കിൽ കയറി.

എന്നിട്ട് വേഗം വണ്ടി ഓടിച്ചു പോയി.

അച്ചായാ..

കരഞ്ഞു കൊണ്ട് ടോണി വിളിച്ചു എങ്കിലും, അത് കേൾക്കാൻ നിൽക്കാതെ അയാളും തന്റെ വണ്ടിയിൽ കയറി പോയിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button